ലിറ്റിൽ കൈറ്റ്സ് അലുമിനി

ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനങ്ങളിൽ എന്നും കൂട്ടായി ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ഫാത്തിമ മാതാ സ്കൂളിൽ നിന്നും പഠിച്ച പുറത്തേക്ക് പോയ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഒരു കൂട്ടായ്മ ഈ വർഷം മുതൽ ആരംഭിച്ചു. ഇതേ സ്കൂളിൽ തന്നെ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ നിരവധിയായ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. ഫ്രീഡം ഫെസ്റ്റ് റോബോട്ടിക് ഫെസ്റ്റ് തുടങ്ങിയ പരിപാടികളിൽ പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ നിർമിതികൾ പ്രദർശിപ്പിക്കാറുണ്ട് ഐടി മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേണ്ട മാർഗം നിർദ്ദേശങ്ങൾ എല്ലാം കൊടുക്കുന്നത് നമ്മുടെ പൂർവവിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സ് നേതൃത്വം നൽകുന്ന പരിപാടികളിൽ അംഗങ്ങൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിച്ച് കൊടുക്കാനും അവർ ശ്രമിക്കുന്നു. പാസ് ഔട്ടായി എങ്കിലും ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനങ്ങളിൽ എന്നും കൈത്താങ്ങാണ് എൽ കെ അലുമിനി.