എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് 2021-2024 ബാച്ച് പ്രവർത്തനങ്ങൾ

സേഫർ ഇന്റർനെറ്റ് ഡേ

സേഫർ ഇന്റർനെറ്റ് ഡേ അതുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ് അംഗങ്ങൾ എട്ടാം ക്ലാസുകാർക്ക് ഒരു ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി.കൈറ്റ് മിസ്‍‍ട്രസ്മാരായ സിസ്റ്റർ ഷിജി മോൾ സെബാസ്‍റ്റ്യൻ,അമ്പിളി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് ആരംഭിക്കുകയുണ്ടായി. എന്താണ് സേഫർ ഇന്റർനെറ്റ് ഡേ,2023 ൽ അതിന്റെ തീം എന്താണ് എന്നതിനെപ്പറ്റിയും ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികൾ ക്ലാസ്സ് നടത്തി. പിന്നീട് ഇന്റർനെറ്റിന്റെ ഹിസ്റ്ററി എന്താണെന്നും എന്താണ് വേൾഡ് വൈഡ് വെബ്, HTTP, എന്നൊക്കെ കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുക്കുകയും പ്രസന്റേഷൻ ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു.കുട്ടികൾക്ക് ക്ലാസ് വളരെയധികം രസകരവും ഉപകാരപ്രദവുമായി എന്നറിയാൻ കഴിഞ്ഞു.സിസ്റ്റർ ഷിജിമോൾ ടീച്ചർ അമ്പിളി എന്നിവരുടെ കൃതജ്ഞതയോടെ കൂടെ ക്ലാസ് സമാപിക്കുകയും ചെയ്തു.

സ്പെഷ്യൽ സ്‍കൂൾ സന്ദർശനം

സ്പെഷ്യൽ സ്ക്കുൾ സന്ദർശനം

16/11/2023 ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ ലെ അംഗങ്ങൾ മച്ചി പ്ലാവ് സ്പെഷ്യൽ സ്കൂൾ ആയ കാർമൽ ജ്യോതിയിൽ പോവുകയുണ്ടായി. ഉച്ചസമയം ഒന്നരയോട് കൂടി സ്കൂളിൽ നിന്ന് പുറപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ സിസ്റ്റർ ഷിജിയും അമ്പിളി ടീച്ചറും ഞങ്ങളോടൊപ്പം കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ 10 പേരും ടീച്ചേഴ്സും രണ്ടു മണിയോടുകൂടി സ്കൂളിൽ എത്തി. സ്വാഗത പ്രസംഗത്തോടുകൂടി ജൂബിയ വിനോദ് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ഗൗരി, ആൻ മരിയ ജോയ്, അതുല്യ എന്നിവർ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ചു. ഡൽനാ ഐമ എന്നിവർ ടൈപ്പിങ്ങിന് സഹായിച്ചു. ജൂലിയ, ജൂബിയ, ആൻ സാറാ എന്നിവർ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു. അത് അവരിൽ വളരെ സന്തോഷം ഉളവാക്കി. അവരുടെ ആസ്വാദനത്തിനു വേണ്ടി പാട്ട് വെച്ച് അവരുടെ കൂടെ ഡാൻസ് കളിക്കുകയും ഉണ്ടായി. കുറച്ചുസമയം അവരോടൊപ്പം ചെലവഴിച്ച ശേഷം അവർക്ക് അല്പം മധുരം കൊടുത്ത് ആൻ മരിയ ഷിബുവിന്റെ നന്ദി പ്രസംഗത്തോടുകൂടി പ്രോഗ്രാം അവസാനിപ്പിച്ചു. ഈ പ്രോഗ്രാം അവരെ കമ്പ്യൂട്ടറിന്റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുകയും ഞങ്ങളിൽ പുതിയ അനുഭവം സൃഷ്ടിക്കുകയും ചെയ്തു. അവസാനം അവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് അവിടെ നിന്ന് യാത്ര തിരിച്ചു മൂന്നരയോടെ കൂടി ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു.

ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്

ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിലെ കുട്ടികൾക്ക് അവരുടെ ഈ വർഷത്തെ അസൈൻമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി അവരവരുടെ അഭിരുചിക്കനുസരിച്ചിട്ടുള്ളവിഷയങ്ങൾ കൊടുത്തു.

ലിറ്റിൽ കൈറ്റ്സിലെ റൊട്ടീൻ ക്ലാസ്സിന്റെ ഭാഗമായി പഠിച്ച സ്ക്രാച്ച്, ടുപിട്യൂബ്, ആർഡിനോ, തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് കുട്ടികൾ അസൈൻമെന്റുകൾ തയ്യാറാക്കിയത്. അധ്യാപകരിൽ അത്ഭുതമുളവാക്കുന്ന രീതിയിലാണ് കുട്ടികൾ ഓരോ പ്രോജക്ടും തയ്യാറാക്കിയത്. ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി കുട്ടികൾ ഷോർട്ട് ഫിലിംസ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചെയ്തത്. രണ്ടു വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസിലൂടെ കുട്ടികൾ നേടിയ അറിവുകൾ വളരെ നല്ല രീതിയിൽ ഉള്ളതായിരുന്നു. ഈ അറിവുകൾ കുട്ടികളുടെ ഭാവി ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം

സംസ്ഥാന ടെക്നിക്കൽ മേള സന്ദർശനം

മൂന്നുദിവസം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഫാത്തിമ മാത സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്‍സിലെ മൂന്ന് ബാച്ചിലേയും അംഗങ്ങൾ സന്ദർശനം നടത്തി. കേരളത്തിലെ മുഴുവൻ ടെക്നിക്കൽ സ്ക്കൂളുകളുടേയും പ്രാതിനിധ്യം ഈ മേളയിൽ ഉണ്ടായിരുന്നു. അവിടുത്തെ ശാസ്ത്ര പ്രതിഭകളുടെ പുതിയ ആശയങ്ങളും അറിവുകളും കുട്ടികളുമായും അധ്യാപകരുമായും അവർ പങ്കു വച്ചു. കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ ഈ അവസരം വളരെ പ്രയോജനകരമായി തീർന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ വിവിധ പ്രകാശങ്ങൾ സൃഷ്ടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഇതുപോലുള്ള ശാസ്ത്രോത്സവങ്ങൾ വഴി അവ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും ശാസ്ത്രസാങ്കേതികവിദ്യയിലെ നേട്ടവും ചിറകടിച്ചു ഉയരുവാൻ അവരെ സഹായിച്ചു.

ഭൂമിക്ക് ദോഷം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോലും ഉപയോഗപ്രദമായ പല വസ്തുക്കൾ ഈ ചെറിയ പ്രതിഭകൾ നമുക്ക് തെളിയിച്ചു തന്നു.ഐ.എസ് .ആർ ഒ യുടെ സറ്റാൾ ഉൾക്കൊള്ളിച്ചിരുന്ന പ്രദർശന വാഹനം ഈ മേളയുടെ പ്രധാന ആകർഷണം ആയിരുന്നു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ചിംഗ് അവതരണവും ഐഎസ്ആർഒ യുടെ പ്രവർത്തനങ്ങളും അതുവഴി ഐഎസ്ആർഒ യെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. പാഴ് വസ്തുക്കൾ കൊണ്ടു പോലും അതിമനോഹരമായ റോബോട്ട് അവർ കാണികൾക്കായി കാണിച്ചുതന്നു. കുട്ടികൾ നിർമ്മിച്ച ഗതാഗത വാഹനങ്ങളുടെ പ്രദർശനവും ചെറിയ അവതരണവും ഞങ്ങൾക്കായി അവർ സമ്മാനിച്ചു. കാണികൾക്ക് കൗതുകം ഉണർത്തുന്ന ചെറിയ ചെറിയ റേസിംഗ് കാറുകളുടെ വിജ്ഞാനമായ അവതരണശേഖരണം അവിടെ ഞങ്ങൾക്ക് ദൃശ്യമായി. ഇത്രയും വിജ്ഞാനപഥവും ഉപകാരപ്രദവുമായി ഈ ശാസ്ത്രോത്സവം ഞങ്ങൾ ആസ്വദിക്കുകയും ഈ ശാസ്ത്രോത്സവം ഞങ്ങളിൽ കൗതുകം ഉണർത്തുകയും ചെയ്തു .കുട്ടികൾക്ക് വളരെ വിസ്മയാത്മകമായ കാഴ്ച ലഭിക്കാനും അനുഭവിക്കാനും ഈ ശാസ്ത്രോത്സവം വളരെ പ്രയോജനപ്രദമായി തീർന്നു.

ഡിജിറ്റൽ മാഗസിൻ-ഇൻസ്പീരിയ

Digital Magazine Insperia

ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻസ്പീരിയ എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ്, ഡിജിറ്റൽ മാഗസിൻ വിജയകരമായി പൂർത്തിയാക്കാൻ കാരണമായത്. അംഗങ്ങളുടെ പഠനത്തിൽ സഹായിക്കുന്നതോടൊപ്പം തന്നെ ഞങ്ങളുടെ വിദ്യാലയത്തിലെ സാഹിത്യരംഗത്തും വിദ്യാരംഗത്തും ഉള്ള കഴിവുകൾ വികസിപ്പിക്കാനും അവരുടെ സാഹിത്യ സൃഷ്ടികളും രചനാ സൃഷ്ടികളും സമൂഹത്തിനിടയിലേക്ക് പ്രചരിപ്പിക്കുവാനും സഹായിച്ചു.

മാഗസിൻ നിർമ്മാണത്തിന്റെ ആദ്യഘട്ടം കുട്ടികളിൽ നിന്ന് അവരുടെ രചനാ സൃഷ്ടികൾ സ്വീകരിക്കുന്നതായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളെല്ലാം തന്നെ ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തി. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കഠിനപ്രവർത്തനം മൂലമാണ് മാഗസിൻ ഡിജിറ്റൽ രൂപത്തിലാക്കാൻ കഴിഞ്ഞത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ ക്യാമ്പിലൂടെയും ക്ലാസ്സുകളിലൂടെയും ആർജിച്ചെടുത്ത അറിവാണ് ഈ ഡിജിറ്റൽ മാഗസിൻ പൂർത്തിയാക്കുന്നതിന് അവരെ പ്രാപ്തരാക്കിയത്.