എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 18/01/2019 വെള്ളിയാഴ്ച സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണി ' ബ്ലു ടിറ്റ് മൗസ് 'എന്ന് പേരിട്ടിരിക്കുന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

BLUE TIT MOUSE

ഡിജിറ്റൽ മാഗസിൻ-ഇൻസ്പീരിയ

Digital Magazine Insperia

ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻസ്പീരിയ എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ്, ഡിജിറ്റൽ മാഗസിൻ വിജയകരമായി പൂർത്തിയാക്കാൻ കാരണമായത്. അംഗങ്ങളുടെ പഠനത്തിൽ സഹായിക്കുന്നതോടൊപ്പം തന്നെ ഞങ്ങളുടെ വിദ്യാലയത്തിലെ സാഹിത്യരംഗത്തും വിദ്യാരംഗത്തും ഉള്ള കഴിവുകൾ വികസിപ്പിക്കാനും അവരുടെ സാഹിത്യ സൃഷ്ടികളും രചനാ സൃഷ്ടികളും സമൂഹത്തിനിടയിലേക്ക് പ്രചരിപ്പിക്കുവാനും സഹായിച്ചു. മാഗസിൻ നിർമ്മാണത്തിന്റെ ആദ്യഘട്ടം കുട്ടികളിൽ നിന്ന് അവരുടെ രചനാ സൃഷ്ടികൾ സ്വീകരിക്കുന്നതായിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളെല്ലാം തന്നെ ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തി. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കഠിനപ്രവർത്തനം മൂലമാണ് മാഗസിൻ ഡിജിറ്റൽ രൂപത്തിലാക്കാൻ കഴിഞ്ഞത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ ക്യാമ്പിലൂടെയും ക്ലാസ്സുകളിലൂടെയും ആർജിച്ചെടുത്ത അറിവാണ് ഈ ഡിജിറ്റൽ മാഗസിൻ പൂർത്തിയാക്കുന്നതിന് അവരെ പ്രാപ്തരാക്കിയത്.

യുവോണിയ ‍-ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ-യുവോണിയ

ലിറ്റിൽ കൈറ്റ്സ് 2022 - 25 ബാച്ച് ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി യൂവോണിയ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.സ്ക്രൈബ്സ് എന്ന ഡെസ്ക്‌റ്റോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ മാഗസിൻ തയ്യാറാക്കിയത്. ഇതിന്റെ ആദ്യപടിയായി ലിറ്റിൽ കൈറ്റ്സിന്റെ 2022 - 25 ബാച്ചിലെ മുഴുവൻ കുട്ടികളേയും വിളിച്ചുചേർത്തു. വരയിലും ഡിസൈനിംഗിലും അഭിരുചിയുള്ളവരേയും കൂടി ഉൾപ്പെടുത്തി 7 അംഗങ്ങൾ ഉള്ള ഒരു എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുക്കപ്പെട്ടു. മാഗസിനിലേക്ക് ആവശ്യമായ രചനകൾ സ്കൂളിലെ എല്ലാ കുട്ടികളിൽ നിന്നും കണ്ടെത്താൻ തീരുമാനിച്ചു. പിന്നീട് കുട്ടികൾ തന്നെ സ്‍ക്രൈബസ് ഉപയോഗിച്ച് പേജുകൾ ഡിസൈൻ ചെയ്തു. കുട്ടികളുടെ കുറെ ദിവസങ്ങളിലെ കഠിന പരിശ്രമത്തിന്റെ ഫലമായി യുവോണിയ എന്ന ഡിജിറ്റൽ മാഗസിൻ പൂർത്തിയായി. വിസ്മയ രാകേഷ്, ആത്മിക സംസ്കൃതി, അന്ന ജേക്കബ്, അമിത മത്തായി, ഡ്വൽ മരിയ, ഏയ്ഞ്ചൽ ഷാജി, ഷാരോൺ എന്നീ കുട്ടികളായിരുന്നു എഡിറ്റോറിയൽ ബോർഡിൽ ഉൾപ്പെട്ടിരുന്നത്. ഫെബ്രുവരി 26-ആം തീയതി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന യുവോണിയ പ്രകാശനം ചെയ്‌തു.