എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിലിമിനറി ക്യാംപ്

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2022-25 ബാച്ചിലെ കുട്ടികൾക്കായി 1/09/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

അനിമേഷൻ (ക്ലാസ്സ്‌ - 1)

7-6-2023തീയതി 4മണിക്ക് 9-ാം ക്ലാസുകാരുടെ ആദ്യത്തെ ക്ലാസ്സ്‌ ആരംഭിച്ചു.കഴിഞ്ഞ വർഷം പഠിച്ച അനിമേഷൻ ചെയ്യുന്നതെങ്ങനെയുള്ള മുന്നറിവ് പരിശോധിക്കാൻ കുട്ടികളോട് ട്യൂബി ട്യൂബ് ഉപയോഗിച്ച് ഒരു അനിമേഷൻ ചെയ്യാൻ ആവശ്യപ്പെടുന്നു അദ്ധ്യാപർ വേണ്ട നിർദേശങ്ങൾ നൽകുന്നു.കുട്ടികളുടെ വർക്കുകൾ വിലയിരുത്തുന്നു.

അനിമേഷൻ ക്ലാസ്സ്‌ -2

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്

14-6-2023 അനിമേഷന് പൂർണത കൈവരണമെങ്കിൽ ശ ബ്‌ദം കൂട്ടി ചേർക്കണമെന്നും അപ്പോഴുണ്ടാകുന്ന അനിമേഷന്റെ പൂർണതയും വിശദമാക്കി.നമ്മുടെ കംമ്പ്യൂട്ടറിലുള്ള ഒാപ്പൺ റ്റൂൺസ് എന്ന സോഫ്റ്റ്‌വെയർ കൂടുതൽ അനിമേഷൻ സൗകര്യങ്ങളും ശബ്ദം ചേർക്കാൻ കഴിയുന്നതുമായ ഒരു ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആണെന്നും സാങ്കേതിക മായ മികച്ച നിലവാരമുള്ള അനിമഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ്‌വെയറിൽ സാധിക്കുമെന്നും കുട്ടികൾക്കു ബോധ്യം നൽകി.ഒാപ്പൺ റ്റൂൺസ് സ്റ്റാർട്ട്‌ അപ്പ്‌ ജാലകം പരിചയപ്പെടുത്തി അതിലെ സൗകര്യങ്ങൾ കാണിച്ചുകൊടുത്തു അനിമേഷൻ തയ്യാറാകുന്നതിനു ആവശ്യമായ റിസോഴ്സ്, ശബ്ദം ഇമ്പോർട് ചെയ്യുന്ന രീതി ഇവയൊക്കെ സിസ്റ്റർ ഷിജിമോൾ കുട്ടികൾക്കു വിശദമായി പറഞ്ഞുകൊടുത്തു.

അനിമേഷൻ ക്ലാസ്സ്‌ - 3

17-6-2023 തീയതി നടന്ന ക്ലാസ്സിൽ അനിമേഷൻ ചെയ്യുന്നതിനുവേണ്ടി പുതുതായി പരിചയപ്പെട്ട ഓപ്പൺട്ടൂൻസ് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടതിന്റെ വെളിച്ചത്തിൽ അത് ഉപയോഗിച്ച് ഒരു അനിമേഷൻ നിർമിക്കാൻ ആവശ്യപ്പെടുന്നു.ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുന്നു.കുട്ടികളുടെ പ്രവർത്തനം അധ്യാപകർ വിലയിരുത്തുന്നു.

അനിമേഷൻ -ക്ലാസ്സ്‌ 4

20-6-2023 തീയതി അനിമഷന്റെ അടുത്ത ക്ലാസ്സ്‌ ആരംഭിച്ചു ... പശ്ചാത്തല ചിത്രം ഒാപ്പൺ റ്റൂൺസിലേക്ക് ഉൾപെടുത്തേണ്ട വിധം, ചിത്രത്തെ എങ്ങനെ ഫ്രെയിമുകളിൽ ആക്കാം, നാം തയ്യാറാക്കിയ അനിമേഷൻ mp 4 വീഡിയോ ആയി സേവ് ചെയ്യുന്ന വിധം കുട്ടികൾക്കു പ്രൊജക്റ്ററിലൂടെ വിശദമാക്കി കൊടുത്തു അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഒാപ്പൺ റ്റൂൺസ് കൈകാര്യം ചെയ്യുന്നവിധം മനസിലാക്കി, ഒരു അനിമേഷൻ തയ്യാറാക്കി.

അനിമേഷൻ -ക്ലാസ്സ്‌ 5

ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്സ്

22-6-2023 അനിമഷനുകളുടെ കൂടുതൽ രീതികൾ പരിചയപെടുത്തുന്ന ക്ലാസ്സായിരുന്ന് ഇത്.ഒരേ ശ്രേണിയിലുള്ള ചിത്രങ്ങൾ ഉൾപെടുത്തുമ്പോൾ അവയുടെ ഫയൽ നാമം ഏത് രീതിയിൽ കൊടുക്കണമെന്ന് വ്യക്തമാക്കി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഡോൾഫിന്റെ പ്രവർത്തനം ചെയ്തു. ഓപ്പൺട്ടൻസിൽ ചിത്രങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ സാധിക്കുമെന്ന് കുട്ടികൾക്കു മനസിലാക്കി കൊടുത്തു. ഇതുപോലുള്ള അനിമേഷൻ ചെയ്യാൻ ശ്രെമിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ക്ലാസ്സ്‌ അവസാനിപ്പിച്ചു.

അനിമേഷൻ ക്ലാസ്സ്‌ -6

24-6-2023 ഓപ്പൺട്ടൂൺസ് സങ്കേതം കുട്ടികൾ പഠിച്ചോയെന്നു വിലയിരുത്തുന്നു.ഓപ്പൺട്ടൂൺസ് ഉപയോഗിച്ച് കുട്ടികളോട് അനിമേഷൻ ചെയ്യാൻ ആവശ്യപ്പെടുന്നു.വേണ്ട സഹായങ്ങൾ നൽകി കുട്ടികളെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിപ്പിക്കുന്നു.ഗ്രൂപ്പ് പ്രവർത്തങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നു.

മൊബൈൽ ആപ്പ് നിർമാണം

26-6-2023കമ്പ്യൂട്ടർ ഗെയിമുകൾ നിർമ്മിക്കുന്നതെങ്ങനെ, നിർമിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയർ ഏതാണെന്നും എങ്ങനെ നിർമ്മിക്കാമെന്നും ഉള്ള മുന്നറിവുകൾ പരിശോധിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ ആരംഭിച്ചു.കഴിഞ്ഞ വർഷം പഠിച്ച മൊബൈൽ ഗെയിംസ് ചെയ്യാൻ ആവശ്യപ്പെടുന്നു.കുറെയധികം കുട്ടികൾ മറന്നുപോയിരുന്നു. വേണ്ട സഹായങ്ങൾ നൽകി കുട്ടികൾ ഗെയിംമുകൾ സൃഷ്ടിച്ചു.ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തി ഇന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

മൊബൈൽ ആപ്പ്

27-6-2023 ാം തീയതി മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന പ്ലാറ്റഫോമുകൾ ഏതൊക്കെ ലഭ്യമാണെന്നുള്ള അവബോധം കുട്ടികൾക്കു നൽകി.ഇവിടെ എം ഐ റ്റി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി ബോ‍ഡി മാസ് ഇൻ‍‍ഡക്സ് എന്ന ആപ്പ് നിർമ്മിക്കുന്നതെങ്ങനെയെന്ന് സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു ഒരു എം ഐ റ്റി ആപ്പ് ഇൻവെന്റർ തുറന്നു അതിന്റെ പ്രവർത്തനം വിശദമാക്കി .

മൊബൈൽ ആപ്പ്

28-6-2023 ാംതീയതി വൈകുന്നേരം മൊബൈൽ ആപ്പിനെ കുറിച്ചുള്ള അടുത്ത ക്ലാസ്സ്‌ ആയിരുന്നു .ബി എം ഐ കാൽക്കുലേറ്റർ എങ്ങനെ ഡിസൈൻ ചെയ്യാം, ഓരോ ആപ്പും എങ്ങനെ ആകർഷകമാക്കാമെന്നും അമ്പിളി ടീച്ചർ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെക്കുറിച്ചു മനസിലാക്കാനും എം ഐ റ്റി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർന്റെ യൂസർ ഇന്റർഫേസ് കോമ്പോണെന്റുകൾ പരിചയപ്പെടാനും ഈ ക്ലാസ്സു കൊണ്ട് സാധിച്ചു.

മൊബൈൽ ആപ്പ്

28-6-2023തീയതി മൊബൈൽ ആപ്പ് എങ്ങനെ പ്രവർത്തനക്ഷമം ആക്കാമെന്നുള്ള ക്ലാസ്സ്‌ ആയിരുന്നു. കോമ്പൗൻഡനുകൾക്കു കോഡ് നൽകുന്നതെങ്ങനെ, ബി എം ഐ പ്രദർശിപ്പിക്കുന്നതെങ്ങെനെ, എന്നിവ കൂടെ ഈ ക്ലാസ്സിൽ ചർച്ച ചെയ്തു.

മൊബൈൽ ആപ്പ്

എം ഐ റ്റി ആപ് ഇൻവെന്റർ ഉപയോഗിച്ച് നിർമിക്കുന്ന ആ പ്പുകൾ സ്മാർട്ട്ഫോണുകളിൽ ശരിയായി പ്രവർത്തിക്കാമെന്ന് പരിശോധിക്കുന്നതിനുള്ള ഒരു മാർഗം പരിചയപെടുത്തുന്നു. എമുലേറ്റർ ഉപയോഗിച്ച് എങ്ങനെ ആപ്പിന്റെ പ്രവർത്തനം പരിശോധിക്കാമെന്നു സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു.

മൊബൈൽ ആപ്പ്

30-6-2023തീയതി ആപ്പ് എങ്ങനെ എക്സ്പോർട്ട് ചെയ്യാമെന്നും ആപ്പ് മൊബൈൽ ഫോണിലേക്കു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നുകൂടി സിസ്റ്റർ വിവരിച്ചു.ബി എം ഐ കാൽകുലേറ്റർ ചെയ്യാനുള്ള ആപ്പിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ ആപ്പ് ആക്കി പരിഷ്കാരിക്കാനുള്ള തുടർപ്രവർത്തനം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

നിർമിത ബുദ്ധി

30-7-2023 തീയതി വൈകുന്നേരം ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് നെ കുറിച്ചാണ് ക്ലാസ്സ്‌ നൽകിയത്. ക്രിക്കറ്റ് കളിയിൽ LBW ആവുന്ന അവസരത്തിൽ ബോളുകളുടെ സഞ്ചാരഗതി പ്രവചിക്കാൻ ഉപയോഗിക്കുന്ന ടെക്നോളജി എന്തെന്ന് ഉള്ള അറിവ് കുട്ടികളിൽ പരിശോധിക്കുന്നു.ഇതു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു സന്ദർഭമാണെന്നും ഇതുപോലെ ധാരാളം സന്ദർഭങ്ങൾ നമുക്ക് ലഭിക്കുന്നുണ്ടെന്നും സിസ്റ്റർ ഈ ക്ലാസ്സിൽ വ്യക്തമാക്കി.ചാറ്റ് ജി പി റ്റി എന്തെന്നും ഇത് എങ്ങനെ ഉപയോഗിക്കാമെന്നു അമ്പിളി ടീച്ചർ പറഞ്ഞു വിശദമാക്കി.മനുഷ്യന്റെ സ്വഭാവികമായ ഭാഷ മനസിലാക്കാനും അത് അനുസരിച്ചു പ്രതികരിക്കാനും ചാറ്റ് ജി പി റ്റി ക്കു സാധിക്കും. സ്വന്തമായി കഥകളും കവിതകളും എഴുതാനും ഏത് വിഷയങ്ങളോട് ബന്ധപ്പെട്ട ചോദ്യങ്ങൾ ആയാലും അവയ്ക്കെല്ലാം ഒരുവിധം കൃത്യമായി ഉത്തരം നൽകാനും എന്തിന് തമാശ പറയാൻ വരെ ചാറ്റ് ജി പി റ്റിക്കു സാധിക്കുമെന്ന് അമ്പിളി ടീച്ചർ വ്യക്തമാക്കി. ഒപ്പം എങ്ങനെ ലോഗിൻചെയ്യാമെന്നും എങ്ങനെ പ്രയോജനപ്പെടുത്താമെന്നുമുള്ള വിവരങ്ങൾ ഈ ക്ലാസ്സിലൂടെ കുട്ടികൾക്കു ലഭിച്ചു. നിത്യജീവിതത്തിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ കണ്ടെത്താനുള്ള തുടർപ്രവർത്തനങ്ങൾ നൽകി ഇന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്,ചാറ്റ് ജിപിറ്റി ഉപയോഗിച്ച് ഒരു കവിത തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. അതുപോലെ ഓരോ ഗ്രൂപ്പിലും ഓരോ ടോപ്പിക്ക് നൽകി ഒരു കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുന്നു.അധ്യാപകർ ഓരോ ഗ്രൂപ്പിന്റെയും കുറിപ്പ് വിലയിരുത്തുന്നു.

സെർച്ച്‌ സജഷൻസ്

6-10-2023 തീയതി നടന്ന ക്ലാസ്സിൽ നമ്മുടെ തിരച്ചിൽ ശീലം പഠിച്ചു ഗൂഗിൾ സെർച്ച്‌ സജഷൻസ് നിർദേശിക്കുന്നത് വിശദമാക്കുന്ന ക്ലാസ്സ്‌ ആയിരുന്നു.രണ്ടു കമ്പ്യൂട്ടറുകളിൽ ഒന്നിൽ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റേതിൽ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളും സെർച്ച്‌ ചെയ്തതിനു ശേഷം പാര എ ന്ന് ടൈപ്പ് ചെയ്യുമ്പോൾ രണ്ടു കമ്പ്യൂട്ടറുകളിലും വരുന്ന സെർച്ച്‌ സജഷൻസ് കുട്ടികളോട് നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നു. ഗൂഗിൾ സെർച്ച്‌ എൻജിജിനിലുള്ള നിർമിത ബുദ്ധി ആണ് ഇതിനു സഹായകമായത് എന്നുള്ള വസ്തുത കുട്ടികൾക്കു മനസിലാക്കി കൊടുക്കുന്നു. നമ്മുടെ താല്പര്യം പഠിച്ചു അതിനനുസൃതമായ സിനിമകളിലേക്കും വീഡിയോകളിലേക്കും നമ്മളെ സഹായിക്കാൻ യൂട്യൂബിലും ഒ ടി ടി പ്ലാറ്റഫോംകളിലും ഈ നിർമിത ബുദ്ധി ആണ് നമ്മെ സഹായിക്കുന്നതെന്നു അമ്പിളി ടീച്ചർ കൂട്ടിച്ചേർത്തു.അനുദിനം വിസ്മയവഹമായ സാദ്ധ്യതകൾ തുറന്നു നൽകുന്ന സാങ്കേതിക മേഖലയാണ് നിർമിത ബുദ്ധിയെന്നു വിശദമാക്കി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

ഞാൻ വരക്കും ഗൂഗിൾ പറയും

13-10-2023 ാം തീയതി ആർട്ടിഫിഷ്യൽ ഇന്റലിജിൻസുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു. ഇന്റർനെറ്റിൽ ലഭ്യമായ ക്വിക്ക് ഡ്രോ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അപ്ലിക്കേഷൻന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾക്ക് എങ്ങനെ ബുദ്ധി ലഭിക്കുന്നു എന്ന ആശയം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം പരിചയപെടുത്തുന്നു.നിർമിത ബുദ്ധിയുടെ പ്രത്യേകതകൾ ലിസ്റ്റ് ചെയ്തു ഓരോന്നും വിശദമാക്കുന്നു.നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയമാകാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം കുട്ടികൾക്കു പ്രദർശിപ്പിച്ചു കൊടുത്തു.എത്ര സ്കോർ നേടാൻ ഓരോരുത്തർക്കും സാധിച്ചുവെന്നു കുട്ടികൾ മനസിലാക്കുന്നു .ഇതിൽ നിന്നും കുട്ടികൾ മനസിലാക്കിയ കാര്യങ്ങൾ കുറിച്ചെടുക്കാൻ ആവശ്യപ്പെടുന്നു .നിത്യ ജീവിതത്തിൽ നമുക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ് നിർമിത ബുദ്ധിയുയെന്നു കുട്ടികൾക്കു വിശദമാക്കി കൊടുത്തുകൊണ്ട് ക്ലാസുകൾ അവസാനിപ്പിച്ചു.

ഇലക്ട്രോണിക്സ്

25-10-2023തീയതി ഇലക്ട്രോണിക്സ് ന്റെ ക്ലാസ്സ്‌ ആയിരുന്നു.ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഉപയോഗിക്കുന്ന എ ൽ. ഇ. ഡി ബ ൾ ബുകളെ കുറിച്ചുള്ള കുട്ടികളുടെ അറിവ് പരിശോധിച്ച് ഇൻകാന്റസെന്റ് ബൾബ്, ഫ്ലോറസെന്റ് ബൾബ്, എ ൽ. ഇ. ഡി ബൾബ് എന്നിവയുടെ ചിത്രം കാണിച്ചു അവയെ പരിചയപെടുത്തുന്നു. കുറഞ്ഞ പവറിൽ പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ എ ൽ. ഇ. ഡി ബൾ ബുകളാണ് നമ്മുടെ വീടുകളിൽ കൂടുതൽ ഉപയോഗിക്കുന്നതെന്നു കുട്ടികളെ കൊണ്ട് പറയിപ്പിക്കാൻ സാധിച്ചു... ഒരു എ ൽ. ഇ. ഡി ബൾബിന്റെ ഘടനയുടെ ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. എ ൽ. ഇ. ഡി, റെസിസ്റ്റർ, പവർ സോഴ്സ്, ബ്രെഡ് ബോർഡ്, ജമ്പർ വയറുകളും ഉപയോഗിച്ച് ഒരു എ ൽ. ഇ. ഡി തെളിയിക്കുന്നതെങ്ങ്നെയെന്നു കുട്ടികൾക്കു വിശദമായി പറഞ്ഞുകൊടുത്തു. ഓരോ ഗ്രൂപ്പിലും ഒരു എ ൽ. ഇ. ഡി തെളിയിക്കാൻ ആവശ്യമായ ഘടകങ്ങൾ നൽകി എൽ. ഇ. ഡി തെളിയിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ വിശദീകരണ ങ്ങളും സഹായവും അധ്യാപകർ നൽകി.

റോബോട്ടിക്സ്-ക്ലാസ്സ് 1

27-10-2023തീയതി റോബോട്ടുകളെ പരിചയടുത്തുന്ന ക്ലാസ്സ്‌ ആയിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവം റോബോട്ടുകളെ കുറിച്ച് ആശയവിനിമയം നടത്തി. സിനിമയിൽ കണ്ടിട്ടുള്ള റോബോട്ടുകളെക്കുറിച്ച് വളരെ നന്നായി അവർ ചർച്ച ചെയ്തു. ഒരു റോബോട്ടിന്റെ പ്രധാന ഘടകങ്ങൾ, റോബോട്ടുകൾ പ്രവർത്തി ക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാൽ ഇവയുടെ നിർമാണ രഹസ്യങ്ങൾ അറിയാൻ സാധിക്കുമെന്ന് സിസ്റ്റർ ഷിജി മോൾ വിശദമാക്കി. റോബോട്ടിന്റെ പ്രധാന ഭാഗങ്ങൾ വിശദീകരിക്കുന്ന ചിത്രം കുട്ടികൾക്കു പ്രദർശിപ്പിച്ചു. റോബോട്ടുകൾ ചുറ്റുപാടിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ഇലക്ട്രോണിക് സെൻസറുകളെ ചിത്രങ്ങൾ കാണിച്ച് പരിചയപ്പെടുത്തി. റോബോട്ടുകളുടെ ചലനം, റോബോട്ടുകളുടെ പ്രവർത്തങ്ങളെ നിയത്രിക്കുകയും എകോപിപ്പിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ തലച്ചോർ എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളെയും ചിത്രങ്ങൾ ഉപയോഗിച്ച് പരിചയപ്പെടുത്തി. കുട്ടികളുടെ മുഖത്തെ അതിശയഭാവവും പുതുതായി മനസിലാക്കിയ ആശയങ്ങളെക്കുറിച്ചുള്ള കൗതുകവും അദ്ധ്യാപകരിൽ സന്തോഷം ഉളവാക്കി..

റോബോട്ടിക്സ് ക്ലാസ്സ്-2

31-10-2023തീയതി റോബോട്ടുകളെ അടുത്തറിയാൻ സഹായിക്കുന്ന ക്ലാസ്സ്‌ ആയിരുന്നു. അതിനായി റോബോട്ടുകളുടെ പ്രധാന കാര്യങ്ങൾ ഉൾപ്പെട്ട ഒരു ചിത്രീകരണം പ്രദർശപ്പിക്കുന്നു. റോബോട്ടുകളുടെ പ്രധാന ഘടകങ്ങൾ, അവയെ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ അറിയപ്പെടുന്ന റോബോട്ടുകൾക്കു ഉദാഹരണങ്ങൾ എന്നീ കാര്യങ്ങൾ ചേർത്തുള്ള ചിത്രീകരണം ആയിരുന്നു അത്. ആർഡിനോ കിറ്റ് കുട്ടികളെ പരിചയപ്പെടു ത്തുന്നു. ആർഡിനോ ബോർഡ് പരിശോധിച്ചു ബോർഡിലുള്ള പിന്നുകളും മറ്റ് ഭാഗങ്ങളും പരിചയപെടുത്തുന്ന്. ആർഡിനോ യു. എ ൻ. ഒ യുടെ പ്രധാന ഭാഗങ്ങൾ, റോബോട്ടിക് കിറ്റിലെ മറ്റ് ഘടക ങ്ങൾ ഇവയൊക്കെ അധ്യാപകരുടെ സഹായത്തോടെ കുട്ടികളോട് പട്ടിക പെടുത്താൻ ആവശ്യപ്പെട്ടു... ഓരോ ഗ്രൂപ്പ്‌ കാരും നന്നായി തന്നെ ചെയ്തു. റോബോട്ടുകളെ സംബന്ധിച്ച ഒരു ക്ലാസ്സ്‌ എട്ടാം ക്ലാസുകാർക്കായി സംഘടിപ്പിക്കാൻ തുടർപ്രവർത്തനം നൽകികൊണ്ട് ഇന്നത്തെ ക്ലാസ്സു അവസാനിപ്പിച്ചു.

റോബോട്ടിക്സ് ക്ലാസ്സ്-3

3-11-2023 ഒരു റോബോട്ടിക്സ് ഉപകരണം എങ്ങനെ തയ്യാറാക്കാം, സിമുലേഷൻ എങ്ങനെ എന്നിവ പരിചപെടുത്തുന്ന ക്ലാസ്സ്‌ ആയിരുന്നു ഇത്. ഒരു റോബോട്ടിക് ഉപകരണം തയ്യാറാക്കുന്നതിനു മൂന്ന് ഘട്ടങ്ങൾ ഉണ്ടെന്നും അവ ഉപകരണങ്ങളുടെ രൂപകല്പന, നിർമാണം, കോഡിങ് ഇവയാണെന്നും അമ്പിളി ടീച്ചർ വിശദമാക്കി. ഇലക്ട്രോണിക് കാര്യങ്ങൾ കൈകാര്യം ചെയ്യുബോൾ ഏറെ ശ്രെദ്ധയും സുരക്ഷയും ഉറപ്പു വരുത്തണമെന്നും അമ്പിളി ടീച്ചർ കൂട്ടി ചേർത്തു. ഇതിനൊക്കെ പരിഹരമാണ് വർക്ക്‌ സിമുലേറ്റർ. ഇവ യഥാർത്ഥ സർക്യൂട്ട് കളെ അതേപടി സ്വീകരിക്കുകയും അതിന്റെ പ്രവർത്തനം കാണിച്ചുതരികയും ചെയ്യുന്നു. ഇതിന്റെ ഉദാഹരണം ആയ ടിങ്കർകാഡ് എന്ന സിമുലേറ്റർ സിസ്റ്റർ ഷിജിമോൾ കുട്ടികൾക്കു പരിചയപ്പെടുത്തി . ടിങ്കർകാഡിൽ സിമുലേറ്റർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നു ഫയൽ തുറന്നു കുട്ടികളെകൊണ്ട് വായിപ്പിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രകൃതി പഠന ക്യാമ്പ്

പ്രകൃതിപഠന ക്യാമ്പ് തട്ടേക്കാട്

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി 26/9/2023 ലോക പ്രശസ്ത പക്ഷി നിരീക്ഷണ സങ്കേതത്തിലേക്ക് ഒരു പ്രകൃതിപഠന ക്യാമ്പ് പോവുകയുണ്ടായി. ഡോ. സലിം അലി എന്ന ലോകപ്രശസ്ത പക്ഷി നിരീക്ഷകന്റെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ആണിത്. തട്ടേക്കാട് പക്ഷി സങ്കേതം പക്ഷിപ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടം തോന്നുന്ന ഇടമാണ്. പെരിയാറിന്റെ തീരത്താണ് 25 ചതുരശ്ര കിലോമീറ്റർ ഉള്ള ഈ വന്യജീവി സങ്കേതം.ഈ വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുമ്പോൾ സമൃദ്ധമായ പച്ചപ്പും ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ശാന്തമായ ശബ്ദങ്ങളും നമ്മെ സ്വാഗതം ചെയ്യും.ക്യാമ്പിന്റെ ആദ്യ ദിനം അവിടത്തെ വിവിധ തരം പക്ഷികളെ പറ്റിയുള്ള ക്ലാസുകൾ ആയിരുന്നു.പിറ്റേ ദിവസം രാവിലെ തന്നെ ട്രക്കിംഗ് ആരംഭിച്ചു. ശാന്തമായ കാനനത്തിലൂടെയുള്ള യാത്ര കുട്ടികൾക്ക് വളരെ മാനസികൊന്മേഷം പകരുന്നതായിരുന്നു. വിവിധ ഇനം പക്ഷിമൃഗാദികളെ അവിടെ കുട്ടികൾക്ക് കാണാൻ സാധിച്ചു. ഒരുപാട് ഔഷധസസ്യങ്ങളും മരങ്ങളും കണ്ട് മനസ്സിലാക്കാൻ സാധിച്ചു. ട്രക്കിങ്ങിനു ശേഷം ബട്ടർഫ്ലൈ പാർക്കിലാണ് പോയത് അവിടെ വിവിധതരം ചിത്രശലഭങ്ങളെ കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പിന്നീട് അവിടെയുള്ള പാർക്കിൽ കുട്ടികൾ കളിക്കുകയും ട്രീ ഹൗസിൽ കയറുകയും ചെയ്തു. അവിടെ ചിലവഴിച്ച മൂന്നുദിനങ്ങളും കുട്ടികൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ മനസ്സിലാക്കാനും ഒരുപാട് അറിവുകൾ നേടാനും സഹായിച്ചു. അവസാന ദിനം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.അവിടെ കുട്ടികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് തന്ന ഉദ്യോഗസ്ഥർക്ക് എല്ലാം നന്ദി പറഞ്ഞു ഞങ്ങൾ തിരികെ യാത്രയായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരന്റ്‍സ് മീറ്റിംഗ്

Little Kites parents Meeting

2024 ജനുവരി 12ആം തീയതി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസ് മീറ്റിംഗ് നടത്തപ്പെട്ടു. 40ലധികം മാതാപിതാക്കൾ പങ്കെടുക്കുകയും ചെയ്തു. രണ്ടുമണിയോടെ പേരൻസ്‌ മീറ്റിംഗ് ആരംഭിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ കുറിച്ചുള്ള കുറിച്ചുള്ള കൂടുതൽ പ്രോഗ്രാമുകൾ സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.സ്മാർട്ട് പാർക്കിംഗ് സിസ്റ്റത്തിന്റെ കൂടുതൽ വിവരങ്ങൾ അതിനോട് അനുബന്ധിച്ചുള്ള ഒരു വീഡിയോ അരിക്കൊമ്പന്റെ വീഡിയോ എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് നൽകപ്പെടുന്ന പാഠഭാഗങ്ങളായ മലയാളം കമ്പ്യൂട്ടിംഗ് ,ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നിവയുടെ വിവരങ്ങൾ, ക്യാമ്പുകൾ, പുത്തൻ സാങ്കേതിക മേഖലകളിൽ പരിശീലനം ആർഡിനോ, സെർമോ മോട്ടോർ വിവിധ സെൻസറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള റോബോട്ടിക് പരിശീലനം വിദഗ്ധരുടെ ക്ലാസുകൾ എന്നിവയെ കുറിച്ച് കൈറ്റ് മിസസട്രസ് സിസ്റ്റർ ഷിജിമോൾമോൾ സെബാസ്റ്റ്യൻ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ ഒരുക്കുകയും അവ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുക, ക്യാമറകൾ പ്രയോജനപ്പെടുത്തി കലാകായികമേളകളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുക,ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുക,വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് സമൂഹത്തിനും നൽകുക എന്നിങ്ങനെ കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് കൈറ്റ് മിസസട്രസ് അമ്പിളി മാത്യു ക്ലാസുകൾ എടുത്തു.വിവരവിനിമയെ സാങ്കേതികവിദ്യയിലുള്ള കുടുതൽ അറിവുകൾ കുട്ടികളിലേക്ക് പരമാവധി എത്തിക്കുവാൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലൂടെ സാധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ഓരോ രക്ഷിതാക്കളും പോയത്.ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ 2023-24 വർഷത്തെ പേരൻസ് മീറ്റിംഗ് 3 മണിയോടെ സമാപിച്ചു.

ലിറ്റിൽ കൈറ്റ് സബ്ജില്ലാ ക്യാമ്പ് റിപ്പോർട്ട്

ഡിസംബർ 27 28 തീയതികളിൽ ആണ് ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ സ്കൂളിൽ വെച്ച് നടത്തപ്പെട്ടത്. പ്രോഗ്രാമിന്റെയും ആനിമേഷന്റെയും രണ്ട് വിഭാഗങ്ങളായാണ് ക്യാമ്പ് നടന്നത്. ആദ്യം 5 ഗ്രൂപ്പുകളായി തിരിക്കുകയും ശേഷം ഒരു ഐസ് ബ്രേക്കിംഗ് സെക്ഷൻ നടത്തുകയും ചെയ്തു. ഒരു പുതിയ ആപ്ലിക്കേഷൻ ആയ picto ബ്ലോക്ക്സ് പരിചയപ്പെടുത്തുകയും അതിൽ ഇമേജ് ഡിറ്റക്ടർ ഉപയോഗിച്ച് ഒരു ഫെയ്സ് റെക്കഗനൈസേഷൻ ആക്ടിവിറ്റിയും നടത്തി.

ആനിമേഷൻ

ഐസ് ബ്രേക്കിംഗ് സെക്ഷന് ശേഷം ആനിമേഷന് ആവശ്യമായ വ്യത്യസ്തങ്ങളായ ആപ്പുകൾ പരിചയപ്പെടുത്തുകയും അവയുടെ ഉപയോഗങ്ങൾ പറഞ്ഞുതരികയും ചെയ്തു. ശേഷം ഒരു മണിയോടെ ഉച്ചഭക്ഷണം നൽകി. ഉച്ചഭക്ഷണത്തിനുശേഷം ഒരു ആനിമേഷൻ സ്റ്റോറി ഓപ്പൺ ടൂൻസ് എന്ന ആപ്ലിക്കേഷനിൽ നിർമിക്കാൻ ആരംഭിച്ചു. സ്റ്റോറിക്ക് ആവശ്യമായ സീനുകൾ നിർമ്മിച്ചു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് അവസാനിപ്പിച്ചു. കുട്ടികൾക്ക് എല്ലാവർക്കും ഹോംവർക്ക് നൽകുകയും വീടുകളിലേക്ക് ലാപ്ടോപ്പ് കൊടുത്തുവിടുകയും ചെയ്തു.28/12/2023- ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ 9:30യോട്കൂടിയാണ് ക്ലാസുകൾ ആരംഭിച്ചത്. അധ്യാപകർ കുട്ടികൾക്ക് നൽകിയിരുന്ന ഹോം വർക്കുകൾ വിലയിരുത്തി. ആനിമേഷൻ സ്റ്റോറിയുടെ തുടർക്കഥ നിർമ്മിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ബ്ലെൻഡറിൽ ആനിമേഷന്റെ ടൈറ്റിൽ നിർമിക്കാനും കെഡൻലൈവിൽ എല്ലാ സീനുകളും ഒരുമിച്ചാക്കി ഒരു കഥ ആക്കാനും പഠിപ്പിച്ചു. ഒരു മണിയോടുകൂടി ഉച്ചഭക്ഷണം നൽകി. ശേഷം എല്ലാവർക്കും ഒരു അസൈൻമെന്റ് നൽകുകയും അസൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. നാലുമണിയോടുകൂടി ക്ലാസുകൾ അവസാനിപ്പിച്ചു.

പ്രോഗ്രാമിങ്

27/10/23- ക്ലാസുകൾ ആരംഭിച്ചപ്പോൾ ഒരു ഐസ് ബ്രേക്കിംഗ് സെക്ഷൻ നടത്തപ്പെട്ടു. പിക്റ്റോ ബ്ലോക്ക് എന്ന ആപ്ലിക്കേഷനിൽ ഇമേജ് ഡിറ്റക്ടർ ഉപയോഗിച്ച് ഒരു ഫേസ് റെക്കോങ്ണൈസേഷൻ ആക്ടിവിറ്റി ചെയ്തു. ഒരുമണിയോടുകൂടി ഉച്ചഭക്ഷണത്തിനായി പോയി. പിന്നീട് എൽഇഡി ലൈറ്റ് കത്തിക്കുകയും അതുമായി ബന്ധപ്പെട്ട ഒരു ഹോംവർക്ക് നൽകുകയും ചെയ്തു.28/12/23- ക്യാമ്പിന്റെ രണ്ടാം ദിവസം 10 മണിക്ക് പ്രോഗ്രാമിംഗ് ക്ലാസ് ആരംഭിച്ചു ആരംഭിച്ചു. എൽഇഡിയുടെ ഹോംവർക്ക് അധ്യാപകർ വിലയിരുത്തി. പിന്നീട് എ ഐ ബേസ്ഡ് ഹൗസ് ഓണർ വന്നാൽ മാത്രം ഡോർ തുറക്കുന്ന ഒരു പ്രോഗ്രാം പിക്ടോബ്ലോക്സിൽ ചെയ്തു. ഒരു മണിയോടെ ഉച്ചഭക്ഷണത്തിനായി പോയി. എ ഐയും ഹ്യൂമൻ ബോഡി ഡിറ്റക്ഷനും കൈ പൊക്കുമ്പോഴും താഴ്ത്തുമ്പോഴും പ്രകാശത്തിന് ഇന്റൻസിറ്റി കൂടുകയും കുറയുകയും ചെയ്യുന്നഒരു പ്രോഗ്രാം ചെയ്തു. വെബ് ക്യാമും ആർഡിനോ യു എൻ ഓ ബോർടും ഉപയോഗിച്ച് ഇമേജ് ഡിറ്റക്ടർ പ്രോഗ്രാമിൽ സർക്കിളിന്റെയും സ്റ്റാറിന്റെയും പിക്ചേഴ്സ് വെബ്ക്യാം വഴി ഇൻസർട് ചെയ്തു. എന്നിട്ട് മോട്ടർ ഉപയോഗിച്ച് സ്റ്റാറും സർക്കിളും വേർതിരിക്കുന്ന ഒരു ആക്ടിവിറ്റി ചെയ്തു. കമ്പ്യൂട്ടർ പ്രോഗ്രാമിലും ആനിമേഷനിലും കുട്ടികൾക്ക് കൂടുതൽ അറിവും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനവും നൽകാൻ ഈ ക്യാമ്പിന് സാധിച്ചു.

സേഫർ ഇന്റർനെറ്റ് ഡേ

സേഫർ ഇന്റർനെറ്റ് ‍ഡേ മൈം

ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമായ ഒന്നാണ് ഇന്റർനെറ്റ്.ജീവിതത്തിലെ ധാരാളം കാര്യങ്ങളിൽ നാം ഇന്റർനെറ്റിന്റെ ഉപയോഗം സാധ്യമാകുന്നു.ഗുണങ്ങൾ അനേകം ഉണ്ടെങ്കിലും അതിലേറെ ദോഷങ്ങളും ഉള്ളതാണ് ഇന്റർനെറ്റ് അതിനാൽ തന്നെ എങ്ങനെ ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കേണ്ടതെന്ന് ഓരോ ഉപഭോക്താവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഈ അവബോധം ആളുകളിൽ എത്തിക്കുന്നതിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2024 ഫെബ്രുവരി 6 ലോക സേഫർ ഇന്റർനെറ്റ് ഡേ ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എഫ് എം ജി എച്ച് എസ് എസ് സ്കൂളിലെ 2022 25 ബാച്ചിലെ ലിറ്റിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് സെയ്ഫർ ഇന്റർനെറ്റ് ആചരിക്കുകയുണ്ടായി. കുട്ടികളിൽ മൊബൈലിന്റെ ഉപയോഗം കൂടിവരുന്ന ഈ സാഹചര്യത്തിൽ മൊബൈലിന്റെ ദോഷവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി അതുമായി ബന്ധപ്പെട്ട മൈം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.അംഗങ്ങളുടെ മികവാർന്ന പ്രകടനത്താലും വളരെ വിജയകരമായി മറ്റുള്ളവരിലേക്ക് ഈ ആശയം എത്തിക്കാൻ സാധിച്ചു.പല മേഖലകളിലുള്ള മൊബൈലിന്റെ ദോഷവശങ്ങളെ ലളിതവും വ്യക്തവും ആയി അവതരിപ്പിക്കാൻ അംഗങ്ങൾക്ക് സാധിച്ചു.സൈബർ ഇന്റർനെറ്റ് ഡേയുമായി ബന്ധപ്പെട്ട ഒരു അവബോധം പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തുകയുണ്ടായി. എന്താണ് ഇന്റർനെറ്റ് എന്നും ഇന്റർനെറ്റിന്റെ ഉപയോഗം ഏതെല്ലാം മേഖലകളിൽ പ്രയോജനപ്പെടുത്താം എന്നും ഇന്റർനെറ്റിലെ കബദ്യങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നും ഫിഷിങ് അറ്റാക്ക് പോലെയുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ തടയുന്നതിനുള്ള മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാം എന്നുമുള്ള കാര്യങ്ങൾ കുട്ടികൾക്ക് ആകർഷകമായി സ്ലൈഡ് പ്രസന്റേഷൻ സഹായത്തോടെ മനസ്സിലാക്കി കൊടുക്കുകയുണ്ടായി. അതുപോലെ എന്താണ് സേഫ് എന്റർനെറ്റ് എന്നും കുട്ടികളെ അവബോധരാക്കി ഇങ്ങനെ മൈമിലൂടെയും അവബോധന ക്ലാസിലൂടെയും സൈബർ ഇന്റർനെറ്റ് ഡേയ് പ്രചാരണം അംഗങ്ങൾ വളരെ മികവുറ്റ രീതിയിൽ പൂർത്തീകരിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലബ് ഇൻഡസ്ട്രിയൽ വിസിറ്റ്

ലിറ്റിൽ കൈറ്റ്സ് ഫീൽ‍ഡ് വിസിറ്റ് കണ്ണൻ ദേവൻ റ്റീ ഫാക്ടറി മൂന്നാർ

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ ഇൻഡസ്ട്രിയൽ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കെഡിഎച്ച്പി ഫാക്ടറി ഔട്ട്ലെറ്റ് സന്ദർശിക്കുകയുണ്ടായി. പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ക്യാക്റ്റസ് ഗാർഡനായ കാർമൽ ഗിരി ബോട്ടാണിക്കൽ ഗാർഡൻ ടി സ്പൈസസ് ആൻഡ് ചോക്ലേറ്റ് പാർക്കും സന്ദർശിക്കുകയുണ്ടായി. ഫെബ്രുവരി 24 ശനിയാഴ്ച 40 അംഗങ്ങളും മൂന്ന് അധ്യാപകരും ആയ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ , അമ്പിളി മാത്യു എന്നിവർ ആയിരുന്നു ഞങ്ങളുടെ കൂടെ യാത്രയിൽ ഉണ്ടായിരുന്നത്. സ്കൂളിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെട്ടു.10: 45 ന് എത്തിച്ചേർന്നു ടിക്കറ്റ് നേരത്തെ എടുത്തിരുന്നതിനാൽ ഞങ്ങളുടെ ബാച്ചിന് പതിനൊന്നു മുപ്പതിനായിരുന്നു അവസരം.10 മിനിറ്റോളം വരുന്ന ഒരു ഗൈഡഡ് ക്ലാസ്സ് നൽകി തേയില പൊടി യുടെ ചരിത്രം അടങ്ങുന്ന ഒരു വീഡിയോ ഞങ്ങളെ കാണിച്ചിരുന്നു. അതിനുശേഷം തേയില ഇലകൾ എങ്ങനെയാണ് തേയില പൊടിയായി മാറുന്നതെന്ന് ഘട്ടം ഘട്ടമായി ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു. സി ടി സി വെതറിങ് ,ഫെർമെന്റേഷൻ ,ഡ്രൈവിംഗ് പാക്കിംഗ് ,എന്നീ പ്രോസസ്സുകൾ കാണിച്ചുതരികയും ചെയ്തു. 12 മണിയോടെ പുറത്തിറങ്ങാൻ സാധിച്ചു അവിടെനിന്ന് വ്യത്യസ്ത ഇനത്തിലുള്ള വൈറ്റി ഗ്രീൻ ടീ എന്നിവ പർച്ചേസ് ചെയ്യാനുള്ള അവസരവും ഉണ്ടായിരുന്നു. 12 45 ആയപ്പോൾ ഞങ്ങൾ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ കളിച്ച് ഉല്ലസിച്ചതിനു ശേഷം ഭക്ഷണം കഴിച്ചു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കാക്റ്റസ് ഗാർഡനായ കാർമൽ ഗിരി ബോട്ടാണിക്കൽ ഗാർഡൻ ടി സ്പൈസസ് ആൻഡ് ചോക്ലേറ്റ് പാർക്കിൽ നാലുമണിയോടെ എത്തിച്ചേർന്നു അവിടെ ചെന്ന് ടിക്കറ്റ് എടുത്തതിനുശേഷം റെഡ് മൂൺ കാക്റ്റസ്,ബാരൽ കാക്റ്റസ്, ബണ്ണി ഇയർ കാക്റ്റസ്, ഗോൾഡൻ ബാരൽ കാക്റ്റസ്, ഫെറോ കാക്റ്റസ്, ഗ്രീൻ റൗണ്ട് കാക്റ്റസ് ,ഈസ്റ്റർ ലില്ലി കാക്റ്റസ് ,ആഫ്രിക്കൻ കാക്റ്റസ് എന്നിവയും വ്യത്യസ്ത തലത്തിലുള്ള പഴവർഗങ്ങൾ ആയ സ്ട്രോബറി, ഓറഞ്ച്, പ്ലം എന്നിവയും കാണാൻ കഴിഞ്ഞു. അവിടെയും ടി സ്പൈസസ് ആൻഡ് ചോക്ലേറ്റ് വാങ്ങാനുള്ള അവസരവും ഉണ്ടായിരുന്നു വളരെ നല്ലൊരു യാത്ര എന്നതിൽ ഉപരി പുതിയ കാര്യങ്ങളെ പറ്റി പഠിക്കാനും സാധിച്ചു.അങ്ങനെ ആറുമണിയോടുകൂടി തിരിച്ചെത്തി ഞങ്ങൾ യാത്ര വളരെയധികം ആസ്വദിച്ചു.

ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2024 ലെ ജില്ലാ ക്യാമ്പ് ഫെബ്രുവരി 17 18 തീയതികളിലായി വാഴത്തോപ്പ് എസ് ജി എച്ച്എസ്എസ് സ്കൂളിൽ നടന്നു. കൈറ്റ് സി. ഇ. ഒ യുമായി ഒരു വീഡിയോ കോൺഫറൻസ് നടന്നു. അതിനുശേഷം എംഐടി ആപ്പ് ഇൻവെന്റർ എന്ന ആപ്പിനെ കുറിച്ചുള്ള ക്ലാസ്സുകൾ ആയിരുന്നു നടന്നത്. എംഐടി ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് ഞങ്ങൾ രണ്ട് ആപ്പുകൾ പുതിയതായി നിർമ്മിച്ചു. ഐആർ സെൻസർ ,ലൈൻ സെൻസർ മുതലായവ ഉപയോഗിച്ച് ഞങ്ങൾ ധാരാളം പ്രോജക്ടുകൾ ചെയ്തു. പിന്നീടുള്ള ക്ലാസുകൾ പൈത്തൺ കോഡിങ്ങിനെ കുറിച്ചായിരുന്നു. പൈത്തൺ കോഡിംഗ് ഉപയോഗിച്ച് വ്യത്യസ്തന നിറം കലർത്താൻ ഞങ്ങൾ ആർജിബി ലൈറ്റ് ഉപയോഗിച്ചു. പൈത്തൻ എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജിനെ കുറിച്ച് കൂടുതൽ അറിയാനും അതുവഴി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഈ ഒരു ക്ലാസിൽ നിന്ന് ഞങ്ങൾക്ക് സാധിച്ചു. ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ മേഖലകൾ പരിചയപ്പെടാനും കുട്ടികളായ ഞങ്ങൾക്ക് ഈ മേഖലയിൽ ഒരുപാട് കാര്യങ്ങൾ സ്വന്തമായി ചെയ്യാനും സഹായിക്കുന്ന ക്ലാസുകൾ ആയിരുന്നു ലിറ്റിൽ കൈറ്റ്‌സിന്റെ ജില്ലാ ക്യാമ്പിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. ഈ ക്യാമ്പിൽ നിന്നും ലഭിച്ച വിവരങ്ങളും പഠിച്ച കാര്യങ്ങളും ഭാവിയിലേക്കുള്ള ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മുതൽക്കൂട്ടായി മാറും എന്നതിൽ സംശയമില്ല. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ സമ്മേളനത്തോടെ ക്യാമ്പ് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ്ന്റെ ജില്ലാ ക്യാമ്പ് അറിവിന്റെ വാതായനങ്ങൾ തുറന്നു തരിക മാത്രമല്ല മറ്റെല്ലാ രീതിയിലും വളരെയധികം ആസ്വാദ്യകരമായിരുന്നു

ലിറ്റിൽ കൈറ്റ്സ് എക്സ്‍പേർട്ട് ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്

നമ്മുടെ സ്കൂളിലെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ എക്സ്പേർട്ട് ക്ലാസ്സ് ഫെബ്രുവരി മാസം ഒന്നാം തീയതി നടന്നു. എസ്എൻഡിപി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം അധ്യാപകൻ അജയ് സാറാണ് ക്ലാസ് എടുത്തത്. കോവിഡ് എന്ന മഹാമാരി ലോകത്തെ പിടിച്ചുലച്ച് പഠനം ഓൺലൈൻ ക്ലാസുകളായി സമയത്ത് സ്മാർട്ട്ഫോണും ടിവിയും ഇല്ലാതെ പഠനം വഴിമുട്ടി നിന്ന് വിദ്യാർഥികൾക്ക് സ്വന്തമായി നിർമ്മിച്ച ടിവികൾ നൽകി പഠനത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപക സമൂഹത്തിന് ഇന്നും മുതൽക്കൂട്ട് ആയ ഒരു പ്രഗൽഭനായ അധ്യാപകനും എൻജിനീയറും ആണ് അജയ് സാർ. നമ്മുടെ ദൈനംദിന ജീവിതത്തിൽ സമയം ലാഭത്തിന് ഉപയോഗിക്കുന്ന ഓട്ടോമേഷൻ അതുപോലെ ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവയെ കുറിച്ചായിരുന്നു ക്ലാസ്. കുട്ടികൾക്ക് പെട്ടെന്ന് ഗ്രഹിക്കാനും ആസ്വദിക്കാനും കഴിയുന്ന ക്ലാസുകൾ ആയിരുന്നു ഇത്. വിവിധതരം സെൻസറുകളെ കുറിച്ചും വിശദമായി തന്നെ സാർ പരിചയപ്പെടുത്തി. കൂടാതെ എസ്എൻഡിപി സ്കൂളിലെ കുട്ടികൾ ചെയ്ത റോബോട്ടുകളും സ്പൈഡർ റോബോട്ടും കാണിച്ച് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അതോടൊപ്പം തന്നെ എൽഇഡി എന്താണെന്നും അത് നിർമ്മിക്കുന്നത് എങ്ങനെയെന്നും എൽഇഡി ബൾബുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും വ്യക്തമാക്കി

മനോഹരമായ സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെയാണ് അജയ് ക്ലാസുകൾ എടുത്തത്. മനോഹരവും ലളിതവുമായ സ്ലൈഡ് പ്രസന്റേഷനിലൂടെ അദ്ദേഹം ഓട്ടോമേഷൻ എന്ന് ഞങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തന്നു. ഇതിനുമുമ്പ് ഓട്ടോമേഷൻ എന്ന വാക്ക് കേട്ടിട്ടുണ്ടെങ്കിലും സാറിന്റെ ക്ലാസിലൂടെയാണ് മനുഷ്യന്റെ നിത്യജീവിതത്തിലെ പ്രവർത്തികൾ ചെയ്യുന്നതിനുള്ള പരിശ്രമം കുറയ്ക്കാനുള്ള ഉപാധിയായി നമുക്ക് ഓട്ടോമേഷൻ പ്രയോജനപ്പെടുത്താം എന്ന് മനസ്സിലായത്. വലിയ വലിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും മാത്രമാണ് ഇത് കാണാൻ സാധിക്കുന്നു എന്നായിരുന്നു ഞങ്ങൾ വിശ്വസിച്ചിരുന്നത് എന്നാൽ നമ്മുടെയെല്ലാം വീട്ടിൽ ഉള്ള സ്റ്റെയർകേസ് വയറിങ് സർക്യൂട്ട് ഇതിന് ഉദാഹരണമാണെന്ന് പറഞ്ഞപ്പോൾ അത് ഞങ്ങളിൽ അമ്പരപ്പുളവാക്കി. ഓട്ടോമേഷൻ എന്താണെന്ന് വളരെ ലളിതമായി സ്റ്റെയർകേസ് വയറിങ്ങിലൂടെ സാർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. പിന്നീട് പലതരം സെൻസറുകളെ കുറിച്ചാണ് സാർ ക്ലാസ് എടുത്തത്. എല്ലാവിധ ഉപകരണങ്ങളിലും ഏകദേശം ഒരുപോലെയുള്ള സെൻസർ ആണ് ഉപയോഗിക്കുന്നത് എന്നുള്ള ഞങ്ങളുടെ ധാരണ പാടെ മാറ്റാൻ സാറിന്റെ ക്ലാസിലൂടെ സാധിച്ചു. അതുപോലെ ആൽക്കഹോൾ സെൻസർ ,അൾട്രാസോണിക് സെൻസർ ,ഐആർ ഒപ്റ്റിക്കൽ സെൻസർ റെയിൻ സെന്സർ തുടങ്ങി അനവധി സെൻസറുകളുടെ പേരും അവയുടെ ഉപയോഗം എന്താണെന്നും സാർ ഞങ്ങൾക്ക് വിശദമാക്കി തന്നു. ഉദാഹരണമായി റെയിൻ സെൻസർ നമ്മുടെയൊക്കെ കാറുകളുടെ വൈപ്പറിൽ ഉപയോഗിക്കുന്ന സെൻസർ ആണെന്ന കാര്യം ആ ക്ലാസിലൂടെയാണ് ഞങ്ങൾക്ക് ബോധ്യമായത്. സാറ് അധ്യാപകനായ എസ്എൻഡിപി സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഒരു സെൻസർ ലൈറ്റ് സാറ് ഞങ്ങളെ കാണിക്കുകയുണ്ടായി. വളരെ മനോഹരമായ ലൈറ്റിൽ ഫോട്ടോ പ്രിന്റ് ചെയ്തിരുന്നു നമ്മൾ കൈയടുത്തുകൊണ്ട് ചെല്ലുമ്പോൾ ആ ലൈറ്റ് ഓൺ ആവുകയും ആ ഫോട്ടോ മനോഹരമായി നമുക്ക് കാണാൻ സാധിക്കുകയും ചെയ്യും. എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥികൾ നിർമിച്ച ചെറിയ ഡ്രോൺ എൽഇഡി ലൈറ്റുകൾ, എൽഇഡി സ്റ്റാർ ,മൂവ് ചെയ്യുന്ന സ്പൈഡർ അങ്ങനെ കുറെയധികം ഉപകരണങ്ങൾ ഞങ്ങൾക്കായി കൊണ്ടുവന്നിരുന്നു. അവയെല്ലാം ഞങ്ങളിൽ ഒരുപാട് കൗതുകമുള്ളതാക്കി. സെൻസറുകളെ കുറിച്ചും ഓട്ടോമേഷനെക്കുറിച്ചും കൃത്യമായ അവബോധം കുട്ടികളിലേക്ക് എത്തിക്കുവാൻ സാറിന്റെ ക്ലാസിന് സാധിച്ചു.ക്ലാസിന്റെ അവസാനം ഒരു എൽഇഡി ബൾബ് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ കുട്ടികളായ ഞങ്ങൾക്ക് പോലും നിർമ്മിക്കാം എന്ന് സാറ് കാണിച്ചുതരികയുണ്ടായി. ഉണ്ടാക്കിയ ബൾബ് തെളിയിച്ചു കാണിക്കുകയും ചെയ്തു. എല്ലാ രീതിയിലും വളരെയധികം വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും.

റോബോട്ടിക്സ്

വിവര സാങ്കേതിക വിദ്യ അനുദിനം വളരുന്ന ഈ കാലഘട്ടത്തിൽ റോബോട്ടിക് സാങ്കേതിക വിദ്യയെകുറിച്ച് അറിയാത്തവർ ആരുമില്ല. അതിനാൽ തന്നെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അവബോധം സൃഷ്ടിക്കാനായി എസ് എൻ ടി പി വി എച് എസ് എസ് സ്കൂളിന്റെ അധ്യാപകനായ അജയ് സാറിന്റെ നേതൃത്വത്തിൽ റോബോട്ടിക്സിനെ കുറിച്ച് ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി. പ്രസന്റേഷനിന്റെ സഹായത്തോടെയാണ് അജയ് സർ ക്ലാസ്സ്‌ എടുത്തത്. മനോഹരവും ലളിതവുമായ സ്ലൈഡുകളിലൂടെ എന്താണ് റോബോട്ടിക്സ് എന്ന് വ്യക്തമാക്കി തന്നു.റോബോട്ടിക്സ് എന്താണെന്ന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സാറിന്റെ സ്കൂളിൽ നിർമിച്ച സ്‌പൈഡർ റോബോട്ട് ഞങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. അത് വളരെ രസകരമായ അനുഭവമായിരുന്നു. വളരെ ചെറിയ റോബോട്ട് ആയിരുന്നെങ്കിലും ആ റോബോട്ടിന്റെ സഹായത്തോടെ റോബോട്ടിക്സ് എന്ന സാങ്കേതിക വിദ്യയുടെ വളരെ അധികം കാര്യങ്ങൾ ഞങ്ങൾക്ക് മനസിലായി.റോബോട്ടിക്സ് എന്നാൽ റോബോട്ടിക്കുകളുടെ ഡിസൈൻ നിർമാണം,പ്രവർത്തനം എന്നിവ ചെയ്യുന്ന ഒരു വിഭാഗമാണെന്ന് ഞങ്ങൾക്ക് മനസിലാക്കിത്തന്നു. കുട്ടികളായ ഞങ്ങൾക്ക് റോബോട്ടിക്സിൽ എങ്ങനെ പ്രാവിണ്യം നേടണം എന്നും അതിന്റെ പ്രാധാന്യം എന്താണെന്നും സാർ ഞങ്ങൾക്ക് ബോധ്യപെടുത്തി തന്നു. ഡി ഐ വൈ ന്റെ ഉപയോഗവും പ്രവർത്തന രീതികളും വിശദീകരിച് തന്നു.പിന്നീട് ബൾബ് നിർമ്മാണം എങ്ങനെയാണെന്ന് സർ പഠിപ്പിച്ചു തന്നു.പ്രയോജനപ്രദമായ കാര്യങ്ങളെ കുറിച്ചാണ് സാർ ഞങ്ങൾക്ക് ക്ലാസ്സെടുത്തത്. വളരെ ലളിതവും വ്യക്തവുമായ രീതിയിലാണ് അജയ് സർ ക്ലാസ് മുന്നോട്ട് നയിച്ചത്. റോബോട്ടിക്സിനെ കുറിച്ച് കൃത്യമായ അവബോധം ഞങ്ങളിലേക്ക് എത്തിക്കാൻ ഈ എക്സ്പേർട്ട് ക്ലാസ്സിന് സാധിച്ചു.

യുവോണിയ ‍-ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് 2022 - 25 ബാച്ച് ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി യൂവോണിയ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.സ്ക്രൈബ്സ് എന്ന ഡെസ്ക്‌റ്റോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ മാഗസിൻ തയ്യാറാക്കിയത്. ഇതിന്റെ ആദ്യപടിയായി ലിറ്റിൽ കൈറ്റ്സിന്റെ 2022 - 25 ബാച്ചിലെ മുഴുവൻ കുട്ടികളേയും വിളിച്ചുചേർത്തു. വരയിലും ഡിസൈനിംഗിലും അഭിരുചിയുള്ളവരേയും കൂടി ഉൾപ്പെടുത്തി 7 അംഗങ്ങൾ ഉള്ള ഒരു എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുക്കപ്പെട്ടു. മാഗസിനിലേക്ക് ആവശ്യമായ രചനകൾ സ്കൂളിലെ എല്ലാ കുട്ടികളിൽ നിന്നും കണ്ടെത്താൻ തീരുമാനിച്ചു. പിന്നീട് കുട്ടികൾ തന്നെ സ്‍ക്രൈബസ് ഉപയോഗിച്ച് പേജുകൾ ഡിസൈൻ ചെയ്തു. കുട്ടികളുടെ കുറെ ദിവസങ്ങളിലെ കഠിന പരിശ്രമത്തിന്റെ ഫലമായി യുവോണിയ എന്ന ഡിജിറ്റൽ മാഗസിൻ പൂർത്തിയായി. വിസ്മയ രാകേഷ്, ആത്മിക സംസ്കൃതി, അന്ന ജേക്കബ്, അമിത മത്തായി, ഡ്വൽ മരിയ, ഏയ്ഞ്ചൽ ഷാജി, ഷാരോൺ എന്നീ കുട്ടികളായിരുന്നു എഡിറ്റോറിയൽ ബോർഡിൽ ഉൾപ്പെട്ടിരുന്നത്. ഫെബ്രുവരി 26-ആം തീയതി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന യുവോണിയ പ്രകാശനം ചെയ്‌തു.