ഗവ. എൽ പി എസ് കോട്ടൺഹിൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 19 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9446895598 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഗവ. എൽ പി എസ് കോട്ടൺഹിൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കോട്ടൺഹിൽ
ഗവ. എൽ പി എസ് കോട്ടൺഹിൽ
വിലാസം
വഴുതയ്ക്കാട്

ശാസ്തമംഗലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1941
വിവരങ്ങൾ
ഫോൺ0471 2721971
ഇമെയിൽcottonhilllps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43203 (സമേതം)
യുഡൈസ് കോഡ്32141100302
വിക്കിഡാറ്റQ64036668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ.
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ358
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.എ ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്Anchu K R
എം.പി.ടി.എ. പ്രസിഡണ്ട്Divya Thankappan
അവസാനം തിരുത്തിയത്
19-11-20259446895598


പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് കോട്ടൺഹിൽ. കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൺഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത്. എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ്. എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ്‌ കഴിഞ്ഞു. കനൽ വീണ കാലത്ത് കനവായും കനിവായും കൂടെയുണ്ട് കോട്ടൺഹിൽ..........         

ചരിത്രം

ഏഷ്യയിലെ ഏറ്റവും വലിയ  പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത്. നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്. സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക

ഭൗതികസൗകര്യങ്ങൾ

കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ്  എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടെയുണ്ട് കോട്ടൺഹിൽ എന്ന ആശയം മുൻനിർത്തി സ്കൂളിലെ എല്ലാവിധ കാര്യങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മറ്റ് സ്കൂളിനെ വെല്ലുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.

ഉദ്യോഗസ്ഥവൃന്ദം

അധ്യാപകർ

ക്രമ നമ്പർ ഔദ്യോഗിക പദവി പേര്
1 പ്രഥമ അധ്യാപകൻ T A JACOB
2 അധ്യാപിക BINDU M
3 അധ്യാപിക JOSEROY T
4 അധ്യാപിക BIJIMOL L S
5 അധ്യാപിക SINI MR
6 അധ്യാപിക REJITHA G P
7 അധ്യാപിക NANCY T
8 അധ്യാപിക ASWATHY
9 അധ്യാപിക ARCHANA G S
10 അധ്യാപിക ANJUSHA
11 അധ്യാപിക JAYASREE P
12 അധ്യാപിക SHABEENA R
13 അധ്യാപിക REMYA AH
14 അധ്യാപിക REKHA K NAIR
15 അധ്യാപിക SAMA S
16 അധ്യാപിക VIDHU G NAIR
17 അധ്യാപിക SUMI M
18 അധ്യാപിക ANTO JOSE
19 അധ്യാപിക ANUJA S
20 PTCM SUDHA P

അനധ്യാപകർ

ക്രമ നമ്പർ തസ്തിക പേര്
1 കമ്പ്യൂട്ടർ ടീച്ചർ രേഖ വി എസ്
2 സ്പെഷ്യൽ ക്ലാസ്സ്‌ ( സ്പോകെൻ ഇംഗ്ലീഷ് ) ജെനിഫർ
3 സ്പെഷ്യൽ ക്ലാസ് (ആർട്സ്) രാജി
4 സ്പെഷ്യൽ ക്ലാസ് (മ്യൂസിക്) അജിത
5 സ്പെഷ്യൽ ക്ലാസ് (ഡാൻസ് ) ബിന്ദു
6 സെക്യൂരിറ്റി സരോജിനി
7 ബസ് ഡ്രൈവർ അബ്ദുൽ റഷീദ്
8 ബസ് ഡ്രൈവർ ഗോപകുമാർ വി എസ്
9 ബസ് ഡ്രൈവർ ഷെെൻ
10 ബസ് ഡ്രൈവർ റിജിൻ
11 കണ്ടക്ടർ വത്സല
12 കണ്ടക്ടർ മഞ്ജുള വി എം
13 കണ്ടക്ടർ പ്രഭാകരൻ കെ വി
14 കണ്ടക്ടർ അതുല്യ
15 കണ്ടക്ടർ സ്വപ്ന
16 ക്ലീനിംഗ് സ്റ്റാഫ് സരിത
17 ക്ലീനിംഗ് സ്റ്റാഫ് സന്ധ്യ
18 കുക്കിംഗ് സ്ററാഫ് പത്മജ റ്റി
19 കുക്കിംഗ് സ്ററാഫ് ബിന്ദുമോള്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാമധ്യാപകർ കാലഘട്ടം
1 കൊച്ചു പാർവതി
2 ഇന്ദിരാ ദേവി
3 നിർമല ദേവി
4 മറിയം പോൾ
5 ജെ ചെല്ലമ്മ 1971 - 1973
6 ഗോമതി അമ്മ 1974 - 1978
7 പി എം സാറമ്മ 1979 - 1985
8 വസന്തകുമാരി 1985 - 1992
9 സി ദേവിക 1992 - 1997
10 എസ് മീനാക്ഷി 1997 - 1998
11 എൽ ഓമന 1998 - 2002
12 ജെ ജയിസിസ് ഭായ് 2002 - 2003
13 എം സി മറിയാമ്മ 2003 - 2004
14 കെ പി വത്സല കുമാരി 2004 - 2006
15 കെ ജെ പ്രേമകുമാരി 2006 - 2013
16 എം സെലിൻ 2013- 2018
17 ബേബി ജേക്കബ് 2018 - 2019 ( ജനുവരി 31)
18 കെ ബുഹാരി 2019 -2022
19 റഫീക്കാ ബീവി 2022 മേയ്-ജൂൺ
20 അജിത്കുമാർ.വി 2022ജൂൺ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ..ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ നിന്ന് ഒത്തിരി ആളുകൾ പഠിച്ചിറങ്ങി പോയി. അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം.

ക്രമ നമ്പർ മേഖല പ്രശസ്ത വ്യക്തികൾ
1 സാഹിത്യകാരി സുഗത കുമാരി
2 സാഹിത്യകാരി ഹൃദയ കുമാരി
3 മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ്
4 പോലീസ് മേധാവി ശ്രീലേഖ ഐ പി എസ്
5 തിരഞ്ഞെടുപ്പ് കമ്മീഷൻ നളിനി നെറ്റോ
6 തിരുവിതാംകൂർ രാജകുടുംബത്തിലെ ലക്ഷ്മി ഭായ് തമ്പുരാട്ടി
7 നേത്ര രോഗ വിദഗ്ധൻ ഡോക്ടർ കെ മഹാദേവൻ
8 തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ കെ സുരേഷ് കുമാർ
9 സാഹിത്യകരി ഇടപ്പഴിഞ്ഞി ശാന്ത കുമാരി
10 ബാങ്ക് മാനേജർ ശ്രീനാഥ്
11 അഡ്വക്കേറ്റ് വഴുതക്കാട് നരേന്ദ്രൻ

മികവുകൾ പത്ര വാർത്തകളിലൂടെ

വൈവിധ്യമേറിയ ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്.

സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തില് ഓവർ ഓൾ ചാമ്പ്യൻ ശാസ്ത്രോത്സവത്തില് പ്രവൃത്തി പരിചയ മേളയിലും ഓവർ ഓൾ കിരീടം, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്,മികച്ച സ്കുളിൻെറ സ്കൂള് വിക്കി പുരസ്കാരം,ഗാന്ധിദർശൻ പുരസ്കാരം,ശിശുദിന കലോത്സവത്തിന് മികച്ച വിജയവുമായി ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൺഹിൽ,സ്കൂളിന്റെ പ്രശംസനീയമായ കൂടുതൽ അംഗീകാരങ്ങൾ കൂടുതൽ ആയി അറിയുവാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ.
  • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ
  • തമ്പാനൂർ റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ്  - ബേക്കറി ജംഗ്ഷൻ - വഴുതക്കാട് - ഇടപ്പഴിഞ്ഞി റോഡ് ( 500 മീറ്റർ )
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കോട്ടൺഹിൽ&oldid=2905578" എന്ന താളിൽനിന്ന് ശേഖരിച്ചത്