ഗവ. എൽ പി എസ് കോട്ടൺഹിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂം :-

എല്ലാ ക്ലാസ് റൂമിലും എൽ.സി.ഡി പ്രൊജക്ടറും, വൈറ്റ് ബോർഡും ഉണ്ട് . എച്ച്.എം സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ലൈബ്രറി :-

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട് .ഇതിന് നേതൃത്വം നൽകുന്നതിലേക്കായി നമ്മുടെ ഒരു അധ്യാപികയ്ക്ക് ലൈബ്രറിയുടെ ചാർജുംനൽകിയിട്ടുണ്ട്.

സ്കൂൾ ബസ് :-

നമ്മുടെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 5 സ്കൂൾ ബസ്സും അതിനാവശ്യമായ ജീവനക്കാരുമുണ്ട്.

ഇൻസിനറേറ്റർ :- 1500 ഓളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ ഉണ്ടാകുന്ന പേപ്പർ വേസ്റ്റും മറ്റും കത്തിച്ചു കളയുന്നതിനു വേണ്ടി സ്ഥാപിച്ച ഇൻസിനറേറ്റർ വളരെയധികം ഉപയോഗപ്രദമാണ്.

വേസ്റ്റ് മാനേജ്മെൻറ് ( ശുചിത ) :-

സ്കൂളിലെ ആഹാര വെയ്സ്റ്റ് വളം ആക്കുന്നതിനുള്ള ശുചിത വേസ്റ്റ് മാനേജ്മെൻറ് വളരെയധികം ഉപയോഗപ്രദമാണ്.പാരിസ്ഥിതിക പ്രശ്നം മുക്തമായ ഈ സംരംഭം കേരളത്തിന് ആദ്യമായി നിലവിൽ വന്നത് നമ്മുടെ സ്കൂളിൽ ആണ് .