ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം74
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർനാജിയ ഫാത്തിമ
ഡെപ്യൂട്ടി ലീഡർഷിഫാന ഷെറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എസ്
അവസാനം തിരുത്തിയത്
09-08-2025Haris k

കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽ കെെറ്റ്സ്.

സംസ്ഥാനത്ത് ലിറ്റിൽ കെെറ്റ്സ് പദ്ധതി ആരംഭിച്ചത് മുതൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.വളരെ സജീവമായ നിൽക്കുന്ന ഈ യൂണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പരമാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങൾക്കായി ലഭിച്ച മൊഡ്യ‍ൂൾ വളരെ ഫലപ്രദമായിരുന്നു. സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്, മലയാളം കമ്പ്യ‍ൂട്ടിംഗ്, മൊബെെൽ ആപ്പ് ,ഇലക്ട്രോണിക്സ്, റോബോർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿടോപ്പ് കമ്പ്യ‍ൂട്ടിംഗ്, മൾട്ടി മീഡിയ തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന ശേഷി നേടുന്നതിനൊപ്പം മികച്ച അഭിരുചിയുള്ള കുട്ടികൾക്ക് സബ് ജില്ലാ- ജില്ലാ തല ക്യാമ്പുകളിലൂടെ പുതുമായർന്ന കാര്യങ്ങൾ പഠിക്കാനും കഴിയുന്നു. കലാനുസൃതമായി പരിഷ്‍ക്കരിച്ച നിലവിലുള്ള മൊഡ്യ‍ൂൾ കുട്ടികൾ വളരെ ആവേശപൂർവ്വം ഏറ്റെടുത്തിട്ടുണ്ട്.

ലിറ്റിൽ കെെറ്റ്സിൻെറ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല.അംഗങ്ങളല്ലാത്ത മറ്റ് കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പരിശീലനം നൽകുന്നു.ക്ലാസുകളിലെ ഹെെടെക് ഉപകരണങ്ങളുടെ സജ്ജീകരണം, പരിപാലനം, ടെൿനിക്കൽ സപ്പോർട്ട്, വിദ്യാലയത്തിൽ നടക്കുന്ന പൊതുപരിപാടികളുടെ ഡിജിറ്റൽ ഡോക്യ‍ുമെൻേറഷൻ, വാ‍ർത്ത തയ്യാറാക്കൽ, പ്ലസ് വൺ ഏകജാലക ഹെൽപ്പ് ഡെസ്‍ക്, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനാകമാനം ഉപകാരപ്പെടുന്നു. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, ഹോം ബേസ്ഡ് വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകി ചേർത്ത്പിടിക്കുന്നു.

ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ മിസ്ട്രസ് അനില എസ്

രക്ഷിതാക്കളെ വിദ്യാലയവുമായി ബന്ധിപ്പിക്കുന്നതിൽ ലിറ്റിൽ കെെറ്റ്സ് യ‍ൂണിറ്റ് വലിയ പങ്ക് വഹിക്കുന്നു. രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഐ ടി പരിശീലനം, സെെബർ സുരക്ഷാ പരിശീലനം എന്നവയിലെല്ലാം വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അമ്മമാ‍ർക്കായി സംഘടിപ്പിച്ച 'അമ്മ അറിയാൻ' എന്ന സെെബർ സുരക്ഷാ പരിശീലനത്തിൽ നൂറ്റി അമ്പത്തിലേറെ അമ്മമാരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളുടെ ഫീൽഡ് വിസിറ്റ‍ുകൾ, യ‍ൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്.

കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റ‍ുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതിൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാനവും വലിയ പങ്ക് വഹിച്ചിട്ട‍ുണ്ട്. സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങൾ നേടുന്നതിനൊപ്പം LoT, AI തുടങ്ങിയ സാങ്കേതിക പരിജ്‍ഞാനം നേടുന്നതിനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങൾ അവരെ പ്രാപത്‍രാക്കിയിട്ടുണ്ട്.ഐ ടി മേളയിൽ ആനിമേഷൻ ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസംശയം പറയാം.

      വിവര  സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം സാമ‍ൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വളരെ സന്തോഷകരമാണ്.

ലിറ്റിൽ കെെറ്റ്സ് ബാച്ച‍ുകൾ

പ്രധാന പ്രവർത്തനങ്ങൾ

  • അഭിരുചി പരീക്ഷ
  • പ്രിലിമിനറി ക്യാമ്പ്
  • റൊട്ടീൻ ക്ലാസുകൾ
  • സ്കൂൾ തല ക്യാമ്പുകൾ
  • സബ് ‍ജില്ലാ തല ക്യാമ്പുകൾ
  • ഡിജിറ്റൽ മാഗസിൻ
  • വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറ് പ്രവർത്തനങ്ങൾ
  • ഇൻ‍ഡസ്ട്രിയൽ വിസിറ്റ്
  • സ്കൂൾ വിക്കി അപ്‍ഡേഷൻ
  • എക്സ്പേർട്ട് ക്ലാസുകൾ
  • ക്യാമറാ പരിശീലനം
  • ഫ്രീഡം ഫെസ്റ്റ്- 2023
  • സെെബർ സുരക്ഷാ പരിശീലനം- "സത്യമേ വ ജയതേ"
  • YIP പരിശീലനം
  • വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ
  • നിർവ്വഹണ സമിതി യോഗങ്ങൾ
  • രക്ഷിതാക്കളുടെ യോഗം
  • അനുമോദന യോഗങ്ങൾ
  • ഏകജാലക പ്രവേശനം - ഹെൽപ്പ് ഡെസ്‍ക്

തനത് പ്രവർത്തനങ്ങൾ

  • "പാരൻറ് @ സ്കൂൾ" - രക്ഷിതാക്കൾക്കുള്ള ‍ഐ ‍ടി പരിശീലനം
  • അമ്മമാർക്കുള്ള ഐ ‍ടി പരിശീലനം
  • "ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്" ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
  • ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
  • ഷോട്ട് ഫിലിം നിർമ്മാണം
  • അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
  • ആനിമേഷൻ,പ്രോഗ്രാമിംങ് ശിൽപശാല
  • മികവുകളുടെ പ്രദർശനം
  • എക്സ്പേർട്ട് ക്ലാസുകൾ
  • റോബോട്ടിക് ഫെസ്‍റ്റ്
  • ലിറ്റിൽ ന്യ‍ൂസ് - ഡിജിറ്റൽ പത്രം
  • ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി
  • എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം
  • മൊബെെൽ ആപ്പ് - പ്രെെമറി ക‍ുട്ടികൾക്കായി
  • പ്രാദേശിക ചരിത്രരചന
  • പ്രാദേശിക ചരിത്രരചന- ഡോക്യ‍ുമെൻററി നിർമ്മാണം


അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല

വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മ‍ൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ  കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്. തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ്  ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.

ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഗ്രേഡിംഗ് - A ഗ്രേഡോടെ ജില്ലയിൽ മ‍ുൻ നിരയിൽ

2024-25 അധ്യയന വർഷ ത്തെ പ്രവർത്തന മികവിന് ക‍ുറ‍ുമ്പാല ഗവ: ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ല ബ്ബ് എ ഗ്രേഡ് നേട്ടത്തിന് അർഹത നേടി. ന‍ൂറിൽ 93 മാർക്കോടെയാണ് അഭിമാന നേട്ടം കെെവരിച്ചത്. സംസ്ഥാനത്ത് ലിറ്റി ൽ കെെറ്റ്സ് പദ്ധതി ആരംഭിച്ച 2018 മുതൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. വളരെ സജീവമായ നിൽക്കുന്ന ഈ യൂ ണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തന ങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൻെറ അംഗീകാരമെന്ന നിലയിൽ 2023 വർഷത്തെ ജില്ല യിലെ മികച്ച മ‍ൂന്നാമത്തെ യ‍ൂണിറ്റിന‍ുള്ള അവാർഡിന് വിദ്യാലയം അർഹത നേടിയിരുന്നു.ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പരമാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്. റൊട്ടീൻ ക്ലാസുകൾ,സ്കൂൾതല ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ,ഇൻ‍ഡസ്ട്രിയൽ വി സിറ്റ്,സ്കൂൾവിക്കി അപ്‍ഡേഷൻ, പ്ലസ് വ ൺ ഹെൽപ്പ് ഡെസ്‍ക്, എക്സ്പേർട്ട് ക്ലാസു കൾ,വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ... തുടങ്ങിയവയ്ക്ക് പ‍ുറമേ രക്ഷിതാക്കൾക്ക‍ും, അമ്മമാർക്ക‍ും, ഭിന്ന ശേഷി വിദ്യാർത്ഥിക ൾക്ക‍ും, മറ്റ് ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ടി പരിശീലനങ്ങൾ, സെെബ‍ർ ബോധവത്ക്ക രണ ക്ലാസ‍ുകൾ, റോബോർട്ടിക് ഫെസ്റ്റ്, പ്രെെമറി ക‍ുട്ടികൾക്കായി ലേണിംഗ് മൊ ബെെൽ ആപ്പ്, ലിറ്റിൽ കെെറ്റ്സ് ഡിജി റ്റൽ ന്യ‍ൂസ് പേപ്പർ-ലിറ്റിൽ ന്യ‍ൂസ്, പ്രാദേ ശിക ചരിത്രരചന,വിവിധ വിഷയങ്ങള‍ു മായി ബന്ധപ്പെട്ട് ഡോക്യുമെൻററി തയ്യാ റാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപ ശാല, അഭിമുഖങ്ങൾ, മറ്റ് പരിശീലനങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘ ടിപ്പിച്ച് വരുന്നു.എൽ കെ ഇല്ല‍ുമിനേഷൻ അവാ‌ർഡ് എന്ന പേരിൽ ജില്ലാ തലത്തിൽ അനിമേഷൻ മത്സരവ‍ും സംഘടിപ്പിച്ച്‌‍വരു ന്നു.എൽ കെ അവാർഡ് ത‍ുക ഉപയോഗ പ്പെട‍ുത്തി മനോഹരമായൊരു ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറിയ‍ും സജ്ജമാ ക്കിയിട്ട‍ുണ്ട്.സബ് ജില്ലാതലം മ‍ുതൽ സം സ്ഥാന തലംവരെയുള്ള ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളിൽ അംഗങ്ങളെ പങ്കെട‍ുപ്പി ക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.വി ദ്യാലയത്തിലെ മറ്റ് ക്ലബ്ബ‍ുകള‍ുമായി ചേർ ന്ന് പ്രധാന പ്രവർത്തനങ്ങളിലും, പരിപാടി കളില‍ും സജീവമായി പ്രവർത്തിക്കുന്ന എൽ കെ യൂണിറ്റ് മ‍ുഴ‍ുവൻ പ്രവർത്തന ങ്ങള‍ും ഡോക്യ‍ുമെൻറ് ചെയ്യ‍ുകയ‍ും ചെ യ്യ‍ുന്നു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അ സെെൻമെൻറുകളിൽ ഉ‍യർന്ന ഗ്രേഡുകൾ നേടി ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്,മലയാളം കമ്പ്യ‍ൂട്ടിംഗ്,മൊ ബെെൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോ ർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿ ടോപ്പ് കമ്പ്യ‍ൂട്ടിംഗ്,മൾട്ടിമീഡിയ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്ന‍ു.യ‍ൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്. കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റ‍ുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതി ൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാ നവും വലിയ പങ്ക് വഹിച്ചിട്ട‍ുണ്ട്. ലിറ്റിൽ കെെറ്റ്സ് ക്യാമ്പ‍ുകളില‍ും, ഐ ടി മേളയില‍ും പ്രോഗ്രാമിംഗ്,ആനിമേഷൻ ഇന ങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും യ‍ൂണിറ്റിലെ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസംശയം പറയാം.

ലിറ്റിൽ ന്യ‍ൂസ് - ഡിജിറ്റൽ പത്രം

വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ,വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ,അറിയിപ്പ‍ുകൾ,സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും ലിറ്റിൽ ന്യ‍ൂസ് എന്ന പേരിൽ പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിൾ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളാണ് ഈ പ്രവർത്തനം ചെയ്യ‍ുന്നത്. കുട്ടികളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ഒപ്പം ലിറ്റിൽ കെെറ്റ് മിസ്ട്രസ്‍മാരും.2024 ജൂൺ മാസം മ‍ുതലാണ് പത്രം പ്രസിദ്ധീകരിച്ച് ത‍ുടങ്ങിയത്. പത്രത്തിൻെറ പ്രകാശന കർമ്മം ഹെ‍ഡ്‍മാസ്‍റ്റർ അബ്ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് നന്ദിയ‍ും പറഞ്ഞ‍ു. 2025 മാ‌‍‌‌‍‍ർച്ച് മാസം മ‍ുതൽ ലിറ്റിൽ ന്യ‍ൂസിൽ കുട്ടികള‍ുടെയ‍ും,രക്ഷിതാക്കള‍ുടെയ‍ും,അധ്യാപകര‍ുടെയ‍ും, ജീവനക്കാര‍ുടെയ‍ും,പ‍ൂ‌ർവ്വ വിദ്യാ‌ർത്ഥികള‍ുടെയ‍ും സാഹിത്യ സൃഷ്‍ടികൾ കൂടി ഉൾപ്പെട‍ുത്തിവര‍ുന്ന‌‍ു.ക‍ൂടാതെ പ‍ൂർവ്വ വിദ്യാർത്ഥികള‍ു‍ടെ സ്‍കൂൾ ഓർമ്മകള‍ും പ്രസിദ്ധീകരിക്കുന്നുണ്ട്.

പത്രങ്ങൾ കാണ‍ുന്നതിന്

ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി

ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി

കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തി ഫോട്ടോ ഗാലറി ഒര‍ുക്കി പ്രധാന കെട്ടിടത്തിൽ ഓഫീസിന് ചേർന്ന് സ്ഥാപിച്ചിട്ട‍ുണ്ട്.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എല്ലാ മാസവ‍ും തയ്യാറാക്ക‍ുന്ന ലിറ്റിൽ ന്യ‍ൂസ് ഡിജിറ്റൽ പത്രത്തിൻെറ കളർ പ്രിൻറ് കോപ്പി ഫോട്ടോ ഗാലറിയിൽ പ്രദർശിപ്പിക്കുന്ന‍ു. ഫോട്ടോ ഗാലറിയ‍ുടെ ഉദ്ഘാടന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ച‍ു.

എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം

കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കുന്ന പ‍ുരസ്‌കാരമാണ് എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ്.വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്.ആയിരത്തി ഒന്ന് രൂപയ‍ും ഫലകവ‍ും അടങ്ങ‍ുന്നതാണ് പ‍ുരസ്‍കാരം. 

അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക,  പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. 2024-25 വർഷത്തെ പ്രഥമ അവാർഡിന് പ‍ൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.റോഡ് സുരക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.

എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് 2024-25


പാരൻറ് @ സ്കൂൾ"- രക്ഷിതാക്കൾക്ക‍ുള്ള ഐ ടി പരിശീലനം

"പാരൻറ് @ സ്കൂൾ" എന്നത് കുറുമ്പാല ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു തനത് പ്രവർത്തനമായിരുന്നു.രക്ഷിതാക്കൾക്കും ‍ഐ ‍ടി പരിശീലനം നൽകി ശാക്തീകരിക്കുക എന്നതായിരുന്നു ഇതിൻെറ ഉദ്ദേശ്യം.ഇത്തരത്തിൽ രക്ഷിതാക്കളെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് ക്ലാസുകൾ നൽകിയിട്ടുണ്ട്.2018 മ‍ുതൽ എല്ലാ വർഷവ‍ും വിവിധ ബാച്ച‍ുകള‍ുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.സമഗ്ര, സമഗ്രാ പ്ലസ്, മറ്റ് ഓൺലെെൻ സേവനങ്ങൾ എന്നിവയിൽ പ്രാൿടിക്കൽ പരിശീലനങ്ങൾ നൽകി വരുന്ന‍ു.ഒപ്പം സെെബർ സ‍ുരക്ഷാ പരിശീലനങ്ങള‍ും നൽകുന്നു.

അമ്മമാർക്കുള്ള ഐ ‍ടി പരിശീലനം

രക്ഷിതാക്കൾ പൊതുവായി നൽക‍ുന്ന ക്ലാസ‍ുകൾക്ക് പ‍ുറമെ "അമ്മ അറിയാൻ" എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്.റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.അഞ്ചോളം ബാച്ചുകളായി സംഘടിപ്പിച്ച പരിശീലനത്തിൽ നൂറിലേറെ അമ്മമാർ പങ്കെടുത്തു.


"ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്" ഭിന്നശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം

വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി പരിശീലനം നൽകി വരുന്നു.ലിറ്റിൽ കെെറ്റ്സിൻെറ എല്ലാ ബാച്ച‍ുകള‍ും ഈ പ്രവർത്തനം ഏറ്റെടുത്ത് വരുന്നു.അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പ‍ും വിവിധ മേഖലകൾ ഏറ്റെടുത്ത് സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തി ക്ലാസുകൾ നൽകുന്നു.കുട്ടികള‍ുടെ വീടുകളിൽ പോയ‍ും ക്ലാസ‍ുകൾ നൽകിയിട്ട‍ുണ്ട്.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കെെറ്റ്സ് ബാച്ചിൻെറ ഒരു പ്രധാന പ്രവർത്തനമെന്ന നിലയിൽ എല്ലാ വർഷവ‍ും ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കിവരുന്നു. പ്രഥമ ലിറ്റിൽ കെെറ്റ്സ് ബാച്ച് (2018-20) മുതൽ എല്ലാ ബാച്ച‍ുകാരും (കോവിഡ് കാലമൊഴികെ) ഇതിന് നേതൃത്വം നൽകിയിട്ട‍ുണ്ട്. ലിറ്റിൽ അംഗങ്ങള‍ുടെയും വിദ്യാലയത്തിലെ പ്രെെമറി മ‍ുതൽ പത്താം തരം വരെയുള്ള കുട്ടികളുടെയും സാഹിത്യ സൃഷ്‍ടികൾ, പിടിഎ റിപ്പോ‌ട്ട‍ുകൾ,ലിറ്റിൽ കെെറ്റ്സ് പ്രവ‌‍ർത്തന റിപ്പോർട്ടുകൾ, ജന പ്രതിനിധികളുടെ ആശംസകൾ തുടങ്ങിയ മ‍ുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കുന്നത്. കുട്ടികളെയും,രക്ഷിതാക്കള‌െയും, പൊതു ജനങ്ങളെയും പങ്കെടുപ്പിച്ച് പ്രമ‍ുഖരായ ജനപ്രതിനിധികളെകൊണ്ടാണ് മാഗസിൻ പ്രാകാശനം നടത്താറുള്ളത്

മികവ‍ുകൾ

  • ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
  • 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് (2021-24 ബാച്ച്)രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
  • 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ (2021-24 ബാച്ച്)അർഹത നേടി.
  • 2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെയുള്ള 36 അംഗങ്ങളിൽ 19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.
  • 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു.
  • 2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി.
  • അമ്മ അറിയാൻ എന്ന പേരിൽ നൂറ്റി അമ്പതിലേറെ അമ്മമാർക്ക് സെെബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകി.
  • 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ  മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
  • വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട‍ു.
  • 2024-25 വർഷത്തെ ഐ ടി മേളയിൽ അനിമേഷനിൽ  മുബഷിറ പി പി ജില്ലാ തലത്തിലേക്ക് അർഹത നേടി.
  • 2024 വർഷത്തെ (2022-25 ബാച്ച്) ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫ‍ും ആനിമേഷൻ വിഭാഗത്തിൽ ഷിഫാന ഷെറിനും അർഹത നേടി.

ചിത്രശാല

https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15088_lkinagu.png