ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് പാലോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 16 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9946564564 (സംവാദം | സംഭാവനകൾ)

എഞ്ചിനീയർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് പാലോട്
വിലാസം
പച്ച പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2840206
ഇമെയിൽglpspalode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42619 (സമേതം)
യുഡൈസ് കോഡ്32140800506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിഹാന. A. S
പി.ടി.എ. പ്രസിഡണ്ട്പ്രദീഷ്. റ്റി
എം.പി.ടി.എ. പ്രസിഡണ്ട്നൗഫിയ
അവസാനം തിരുത്തിയത്
16-07-20259946564564


പ്രോജക്ടുകൾ





1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.


ചരിത്രം

നന്ദിയോട് പഞ്ചായത്തിൽ പാലോട് സി.എസ്.ഐ പള്ളിയിൽ എൽ.എം.എസ് എന്ന പേരിൽ ഒരു സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അന്നത്തെ ദിവാൻ 1947ൽ ആ സ്‌കൂൾ നിർത്തലാക്കി.1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.

ഭൗതികസൗകര്യങ്ങൾ

ഈ സ്‌കൂളിൽ 8 ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. അത്യാവശ്യം വേണ്ട ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ സ്കൂളിലുണ്ട് . 2020-'21 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറിയും സ്കൂളിന് ലഭ്യമായി. പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച വർണ്ണക്കൂടാരം പാലോട് സബ് ജില്ലയിൽ ആദ്യം നടപ്പിലായത് പാലോട് എൽപിഎസിൽ ആണ്. 2022 നവംബർ മാസം പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർവതോന് മുഖമായ വികാസം ലക്ഷ്യമാക്കികൊണ്ട് 13 ഇടങ്ങൾ സജ്ജമാക്കിയ വർണ്ണക്കൂടാരം സ്കൂളിന്റെ വിജയക്കുത്തിപ്പിന് കൂടുതൽ ശക്തി പകർന്നു. പ്രീ പ്രൈമറി വിഭാഗം 115 കുട്ടികളുമായി ഈ അധ്യയനവർഷവും വളരെ മികച്ച രീതിയിൽ ഇവിടെ മുന്നോട്ടു പോകുന്നു. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി കൃഷി: കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്‌കൂളിൽ നടന്നു വരുന്ന പ്രവർത്തനമാണ് ജൈവ പച്ചക്കറി കൃഷി. പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വർഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവർഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും കൃഷി ചെയ്തു.സ്‌കൂൾ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാൽ ഇരുന്നൂറ് ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്. ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും അടുത്തുളള സ്‌കൂളുകൾക്കും നൽകാനും കൃഷി ഭവന്റെ പ്രശംസ നേടാനുംകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു

ബാന്റ് പരിശീലനം: സ്‌കൂളിലെ എസ്. എം.സി ചെയർമാനായ ശ്രീ. നാഷിദ് മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് ബാന്റ് പരിശീലനം നൽകി വരുന്നു. വിശേഷാവസരങ്ങളിലും ഘോഷയാത്രകളിലും ബാന്റ്‌മേളം നടത്താനും ബാന്റിന്റെ അകമ്പടിയോടെ പാട്ടുകൾ പാടാനും കുട്ടികൾക്ക് കഴിയുന്നു.

സിനിമാ നിർമ്മാണം: പാലോട് ബി.ആർ.സി യുടെ സഹായത്തോടെ സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും എസ് .എം.സി അംഗങ്ങളെയും ഉൾപ്പെടുത്തി 2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു.

ചിത്രരചനാ പരിശീലനം: സ്‌കൂളിലെ എസ്.എം.സി ചെയർമാനായ ശ്രീ.നാഷിദ് ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചിത്രരചനാപരിശീലനം നൽകിവരുന്നു.

യോഗാ പരിശീലനം: നന്ദിയോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗാപരിശീലനം നൽകി വരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

വ്യക്തിയുടെ പേര് പ്രവർത്തന മേഖല
1 ശ്രീ .വി .കെ .മധു തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
2 ശ്രീ.എസ്.സനൽകുമാർ  ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
3 ഡോ.രാജീവ് ചൈൽഡ് സ്‌പെഷ്യലിസ്റ്റ്
4 ശ്രീ.ബിജു എഞ്ചിനീയർ
5 ശ്രീ.എസ്.മണി എഞ്ചിനീയർ).
6 ശ്രീ.വിപിൻ. വി.ജെ ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം).






മികവുകൾ

  2015-2016അധൃയനവർഷം  നിലവിലെ ഹെഡ്മാസ്റ്ററായ  ശ്രീ. ഹംസയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനഫലമായി സ്‌കൂളിനെ അൺ എക്കണോമിക് വിഭാഗത്തിൽ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2015-2016 അധ്യയനവർഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ  ശാസ്ത്ര മേളയിൽ സയൻസ് വിഭാഗിൽ ഓവറോൾ സെക്കന്റ്.  2016-2017ൽ തിരുവനന്തപുരം ജില്ലയിൽ ജൈവ കൃഷിയിൽ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റിയൂഷൻ അവാർഡ്). സ്‌കൂളിനെ മികവിലേക്ക് ഉയർത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവർത്തകർക്കും ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ ,പാലോട്  ഉപഹാരം നൽകി ആദരിച്ചു.




വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് ജംഗ്ഷൻ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആർ സിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു



Map
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_പാലോട്&oldid=2769013" എന്ന താളിൽനിന്ന് ശേഖരിച്ചത്