ഗവ എൽ പി എസ് പാലോട്
എഞ്ചിനീയർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് പാലോട് | |
---|---|
![]() | |
വിലാസം | |
പച്ച പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2840206 |
ഇമെയിൽ | glpspalode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42619 (സമേതം) |
യുഡൈസ് കോഡ് | 32140800506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിഹാന. A. S |
പി.ടി.എ. പ്രസിഡണ്ട് | പ്രദീഷ്. റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഫിയ |
അവസാനം തിരുത്തിയത് | |
16-07-2025 | 9946564564 |
പ്രോജക്ടുകൾ (Projects) |
---|
1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.
ചരിത്രം
നന്ദിയോട് പഞ്ചായത്തിൽ പാലോട് സി.എസ്.ഐ പള്ളിയിൽ എൽ.എം.എസ് എന്ന പേരിൽ ഒരു സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അന്നത്തെ ദിവാൻ 1947ൽ ആ സ്‌കൂൾ നിർത്തലാക്കി.1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.
ഭൗതികസൗകര്യങ്ങൾ
ഈ സ്‌കൂളിൽ 8 ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. അത്യാവശ്യം വേണ്ട ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ സ്കൂളിലുണ്ട് . 2020-'21 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറിയും സ്കൂളിന് ലഭ്യമായി. പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച വർണ്ണക്കൂടാരം പാലോട് സബ് ജില്ലയിൽ ആദ്യം നടപ്പിലായത് പാലോട് എൽപിഎസിൽ ആണ്. 2022 നവംബർ മാസം പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർവതോന് മുഖമായ വികാസം ലക്ഷ്യമാക്കികൊണ്ട് 13 ഇടങ്ങൾ സജ്ജമാക്കിയ വർണ്ണക്കൂടാരം സ്കൂളിന്റെ വിജയക്കുത്തിപ്പിന് കൂടുതൽ ശക്തി പകർന്നു. പ്രീ പ്രൈമറി വിഭാഗം 115 കുട്ടികളുമായി ഈ അധ്യയനവർഷവും വളരെ മികച്ച രീതിയിൽ ഇവിടെ മുന്നോട്ടു പോകുന്നു. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
സിനിമാ നിർമ്മാണം: പാലോട് ബി.ആർ.സി യുടെ സഹായത്തോടെ സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും എസ് .എം.സി അംഗങ്ങളെയും ഉൾപ്പെടുത്തി 2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു.
സിനിമാ നിർമ്മാണം കൂടാതെ ജൈവ പച്ചക്കറി കൃഷി, ബാൻഡ് പരിശീലനം, ചിത്രരചന പരിശീലനം, യോഗ പരിശീലനം എന്നിവയും സ്കൂൾ ഏറ്റെടുത്ത് നടത്തിയിരുന്നു.
പാലോട് വാണി : പാലോട് സ്കൂളിന്റെ സ്വന്തം റേഡിയോ പ്രോഗ്രാം. രക്ഷിതാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ പിന്തുണയോടെ 2020-'21 അധ്യയന വർഷം ആരംഭിച്ച റേഡിയോ പരിപാടി. ദിനാചരണങ്ങളോട് അനുബന്ധിച്ച് പാലോട് വാണി മുന്നേറുകയും പാലോട് പ്രദേശത്തെ ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തു. രക്ഷിതാക്കൾക്ക് വേണ്ടി പാലോട് പേൾസ് എന്ന പരിപാടിയും ആരംഭിച്ചു.
2019-'20 അധ്യയന വർഷം ജില്ലയിലെ മികച്ച P. T.A കളിൽ ഒന്നായി പാലോട് പിടിഎ ടീം തെരഞ്ഞെടുക്കപ്പെട്ടു. ആ പ്രതിഫല തുകയിൽ നിന്നാണ് ഇന്നു കാണുന്ന സ്കൂളിന്റെ മനോഹരമായ ഫ്രണ്ട് ഗേറ്റ്, മതിൽ എന്നിവ പണികഴിപ്പിച്ചത്.
കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാൻ സ്കൂളിലെ മറ്റ് ക്ലബ്ബുകളോടൊപ്പം നല്ല പാഠം ക്ലബ്ബും സജീവമാണ്. വർഷങ്ങളായി അതിലും മികച്ച ഗ്രേഡ് സ്കൂൾ കൈവരിച്ചു വരുന്നു.
കരാട്ടെ ക്ലാസ്: പഞ്ചായത്തിന്റെ സഹായത്തോടെ കരാട്ടെ ക്ലാസ് വളരെ മികച്ച രീതിയിൽ ഇവിടെ നടന്നുവരുന്നു.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് : നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ഇവിടെ കുട്ടികൾക്ക് ലഭിക്കുന്നു. വളരെ മികച്ച രീതിയിൽ ആ ക്ലാസുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
സഹവാസ ക്യാമ്പ്: സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും പിടിഎ യുടെയും ആഭിമുഖ്യത്തിൽ മധ്യവേനൽ അവധി സമയത്ത് കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ, സാഹിത്യ ശില്പശാലകൾ, പ്രവർത്തിപരിചയ ക്ലാസുകൾ, സ്വഭാവരൂപീകരണ ക്ലാസുകൾ , ഏറോബിക്സ്, ചിത്രരചന എന്നിവ കഴിഞ്ഞ അധ്യയനവർഷത്തെ സഹവാസ ക്യാമ്പിന്റെ ആകർഷണങ്ങളായിരുന്നു.
ഗാന്ധി ദർശൻ: മികച്ച രീതിയിൽ ഗാന്ധി ദർശൻ ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. ചന്ദനത്തിരി നിർമ്മാണം,ലോഷൻ നിർമ്മാണം എന്നിവ കഴിഞ്ഞ അധ്യയന വർഷത്തെ(2024-'25) മികച്ച പ്രവർത്തനങ്ങൾ ആയിരുന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷിഹാന ടീച്ചറിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം 2025 ജൂലൈ 10ന് നടത്തുകയുണ്ടായി. കുട്ടികൾക്ക് പരിശീലനവും നൽകി.
അവ പാലിയേറ്റീവ് കെയർ യൂണിറ്റിന് തൊട്ടടുത്ത ദിവസം കൈമാറി.
ഓണത്തിന് ഒരു കൂട പൂവ് : ഈ പരിപാടിയുടെ തയ്യാറെടുപ്പിലാണ് സ്കൂൾ ഇപ്പോൾ..
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
വ്യക്തിയുടെ പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീ .വി .കെ .മധു | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് |
2 | ശ്രീ.എസ്.സനൽകുമാർ | ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ |
3 | ഡോ.രാജീവ് | ചൈൽഡ് സ്‌പെഷ്യലിസ്റ്റ് |
4 | ശ്രീ.ബിജു | എഞ്ചിനീയർ |
5 | ശ്രീ.എസ്.മണി | എഞ്ചിനീയർ). |
6 | ശ്രീ.വിപിൻ. വി.ജെ | ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം). |
മികവുകൾ
2015-2016അധൃയനവർഷം നിലവിലെ ഹെഡ്മാസ്റ്ററായ ശ്രീ. ഹംസയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനഫലമായി സ്‌കൂളിനെ അൺ എക്കണോമിക് വിഭാഗത്തിൽ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2015-2016 അധ്യയനവർഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സയൻസ് വിഭാഗിൽ ഓവറോൾ സെക്കന്റ്. 2016-2017ൽ തിരുവനന്തപുരം ജില്ലയിൽ ജൈവ കൃഷിയിൽ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റിയൂഷൻ അവാർഡ്). സ്‌കൂളിനെ മികവിലേക്ക് ഉയർത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവർത്തകർക്കും ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ ,പാലോട് ഉപഹാരം നൽകി ആദരിച്ചു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് ജംഗ്ഷൻ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആർ സിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42619
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ