എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട് | |
|---|---|
| വിലാസം | |
മമ്പാട് 676542 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 2000 |
| വിവരങ്ങൾ | |
| ഫോൺ | 9895009809 |
| ഇമെയിൽ | meshss48105@gmail.com |
| വെബ്‍സൈറ്റ് | https://www.instagram.com/meshss_mampad?igsh=MW0wbnowcDNpaXN5dQ== |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48105 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 838 |
| പെൺകുട്ടികൾ | 808 |
| ആകെ വിദ്യാർത്ഥികൾ | 1646 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 145 |
| പെൺകുട്ടികൾ | 155 |
| ആകെ വിദ്യാർത്ഥികൾ | 300 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Unni Mammad |
| വൈസ് പ്രിൻസിപ്പൽ | Naushad |
| പ്രധാന അദ്ധ്യാപകൻ | Yasir |
| പി.ടി.എ. പ്രസിഡണ്ട് | V.T nasar |
| അവസാനം തിരുത്തിയത് | |
| 16-07-2025 | 48105 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം

കാലം 1961 അന്നത്തെ കോഴിക്കോട് ജില്ലയിൽപ്പെട്ട കിഴക്കൻ ഏറനാട്ടിൽ മമ്പാട് എന്ന ഒരു ചെറിയ ഗ്രാമമുണ്ട് ചാലിയാറിന്റെ ഓരം പറ്റിയ മനോഹരമായ ഒരു ഗ്രാമം പ്രകൃതി കനിഞ്ഞ അനുഗ്രഹിച്ചിട്ടുണ്ട് എങ്കിലും വിദ്യാഭ്യാസമായി ഏതൊരു പിൻപന്തിയിലുള്ള ഒരു ജനതയായിരുന്നു ഗ്രാമത്തിന്റെ മുഖ്യ മുദ്ര പല കാരണങ്ങളാലും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനത മമ്പാട് അധികാരി അഥവാ മൊയ്തീൻ അധികാരി നാട്ടിലെ ധനാഢ്യൻ പൗരപ്രമുഖൻ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ സാന്നിധ്യവും അദ്ദേഹം സ്ഥാപിച്ചതാണ് മമ്പാട് യത്തീംഖാന അന്നത്തെ പല ഭ്രവുട മകളെ കൊണ്ടും, ഭൂമി ദാനമായി ചിലർക്ക് തുച്ഛം പണം നൽകിയും യത്തീംഖാന സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത പരിശ്രമമാണ് യത്തീംഖാനയുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക ബാധ്യതയെ കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു തന്റെ കാലശേഷം യത്തീംഖാന ഭംഗിയായി നടക്കണം എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നായിരുന്നു അനന്തരവകാശികളും അന്നത്തെ യത്തീംഖാന കമ്മിറ്റികൾ 1981 മുസ്ലിം സമുദ്ര എത്തില്ലേ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിൽ സുധർഹമായ വിധം സേവനം ചെയ്ത മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി യത്തീംഖാന ഏൽപ്പിച്ചു കൊടുക്കാൻ തീരുമാനിക്കുകയുണ്ടായി അന്നത്തെ മമ്പാട് കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ഡോ. സി. എ. അബ്ദുസ്സലാം സാഹിബിന്റെ പ്രചോദനവും ഇത്തരം ഒരു തീരുമാനം എടുക്കുന്നതിൽ നിന്ന് നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്

ചുരുക്കിപ്പറഞ്ഞാൽ കിഴക്കൻ ഏറനാടിന്റെ തുച്ഛമായ മാറ്റിമറിച്ച മമ്പാട് എം ഇ എസ് കോളേജും യത്തീംഖാനയും അതോടുകൂടി എം. ഇ. എസിന്റെ മേൽനോട്ടത്തിൽ ആയി തീർന്നു അതിനുമുമ്പ് തന്നെ എം. ഇ. എസ് അമ്പാടി വിദ്യാഭ്യാസ മേഖലയിൽ വേരുറപ്പിച്ചൊരു 1965ൽ അത്തൻ മൊയ്തീൻ അധികാരി തന്നെ മുൻകൈയെടുത്ത് 25 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന മമ്പാട് കോളേജ് 1969 എം ഇ എസിനെ ഏൽപ്പിക്കുകയുണ്ടായി സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാ വരുത് എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ ഇതോടൊപ്പം തന്നെ പേരിലുണ്ടായിരുന്ന 40 ഏക്കർ വരുന്ന റബ്ബർ എസ്റ്റേറ്റും അദ്ദേഹം ഈ എം. ഇ. എസ് ഏൽപ്പിച്ചു കൊടുത്തു ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പണം ഒരിക്കലും ഒരു തടസ്സമാവുകളില്ല എന്ന മഹത് ചിന്തയായിരുന്നു അധികാരിയെ മുന്നോട്ടു നയിച്ചിരുന്നത് കോളജ് ചരിത്ര തിരുത്തി മുന്നോട്ട് ഇന്ന് കാണുന്ന Autonomous പദവി വരെ കരസ്ഥമാക്കി

മമ്പാട് എം ഇ എസ് ഹൈസെക്കൻഡറി സ്കൂളിന്റെ പിറവി കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാന ഭാഗമായാണ് എം ഇ എസ് ഹൈ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് മേൽപ്പറഞ്ഞ യത്തീംഖാന യുടെ കെട്ടിടത്തിലാലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് വെറും 28 കുട്ടികളും ഒരു അധ്യാപികയും എന്ന അവസ്ഥയിലായിരുന്നു സ്കൂളിന്റെ തുടക്കം ഏതാനും ഡെസ്കും ബെഞ്ചും മമ്പാട് കോളേജിൽ നിന്നും കടമായി എടുത്ത് താൽക്കാലികമായി കോളേജ് സ്റ്റാഫിനെ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഏറെ പ്രയാസപ്പെട്ടാണ് അക്കാലത്ത് സ്കൂൾ മുന്നോട്ട് പോയിരുന്നത് ബ്ലാക്ക് ബോർഡ് ടെസ്റ്ററും എന്തിനേറെ ചോക്ക് വരെ കോളേജിൽനിന്ന് ശേഖരിച്ചാണ് അക്കാലത്ത് ക്ലാസ് നടത്തിയിരുന്നു തുടക്കക്കാലത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വായിച്ചിരുന്നത് കോളേജ് മുൻ പ്രിൻസിപ്പാൾമാരും കോളേജ് കമ്മിറ്റി ഭാരവാഹികളും ആയിരുന്നു പ്രൊ. വി മാമുക്കോയ, പ്രൊ. ടി. അനീസ് മൗലവി, പ്രൊ. വി. കുട്ടുസ, പ്രൊ. എം. ജമാലുദ്ദീൻ കുഞ്ഞു തുടങ്ങിയവരായിരുന്നു എം ഇ എസ് സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അമ്പാട മുഹമ്മദ് സാഹിബ് എല്ലാത്തിനും നെടും നായകത്വവഹിച്ചു സ്ഥലപരിമിതി മൂലം യത്തീംഖാനയിൽ കൂടുതൽ ക്ലാസുകൾ തുടരാൻ സാധിക്കാതെ വന്നപ്പോൾ പരേതനായ ഐദ്രു കാഞ്ഞിരാല സാഹിബ് വഖഫ് ചെയ്ത നൽകിയ യത്തീംഖാനയുടെ 40 സെന്റ് സ്ഥലത്ത് സ്കൂളിനായി പുതിയ കെട്ടിടം പണിതു ധനാഢ്യനെല്ലായിരുന്നിട്ടും മമ്പാടി വിദ്യാഭ്യാസ പുരോഗതി മാത്രം മുന്നിൽ കണ്ടാണ് എം. ഇ. എസ് കൈമാറിയത്
സ്കൂളിനുവേണ്ടി അന്നത്തെ കോളേജ് കമ്മിറ്റി ട്രഷററായി രുന്ന എ. അലിഹാജി ചെയ്ത സംഭാവനകളും ഏറെ വലുതാണ് അദ്ദേഹം സ്വന്തം പണം മുടക്കി വാങ്ങിയ ഏതാനും സ്ഥലങ്ങളും കെട്ടിടങ്ങളും നഷ്ടം സഹിച്ചുകൊണ്ട് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് കൈമാറുകയുണ്ടായി അന്ന് അദ്ദേഹം ആ സ്ഥലങ്ങൾ വാങ്ങി ഇല്ലായിരുന്നുവെങ്കിൽ പിന്നീട് ഒരിക്കലും സ്കൂളിന് അത് ലഭിക്കുമായിരുന്നില്ല സ്കൂൾ പുരോഗതി പ്രാപിച്ചപ്പോൾ സ്ഥലപരിമിതി ഒരു വലിയ വിഷമായി മാറി. ഇന്ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു പരിമിതി മാറിക്കട കൊന്നതിനായി യതീംഖാനയുടെ സ്കൂൾ കെട്ടിടം പൊളിച്ച സ്കൂളിലെ സ്ഥിരമായി ആധുനിക സൗകര്യങ്ങളോടു പുതിയ കെട്ടിടം പണി ഞാൻ നമുക്ക് സാധിച്ചിട്ടുണ്ട് ഇതിനുപകരമായി യത്തീംഖാനയ്ക്ക് മറ്റൊരു കെട്ടിടം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ചു നൽകുകയുണ്ടായി ഇതിനുപുറമേ മേപ്പാടത്ത് എം ഇ എസിന്റെ പേരിലുള്ളതും സ്ഥിര വരുമാനം ലഭിക്കുന്നതുമായ റബ്ബർ എസ്റ്റേറ്റ്ൽ നിന്ന് അഞ്ചേക്കർ യത്തീംഖാനയ്ക്ക് നൽകുകയും അതിൽ നിന്നുള്ള വരുമാനം നടത്തിപ്പിനായി വിനിയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു സ്കൂളിന്റെ കളിസ്ഥല മടക്കമുള്ള ക്യാമ്പസ് നിൽക്കുന്നത് ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് നേടിയെടുക്കുന്നതിനായി ഏറെ വിയർപ്പൊഴുക്കിയത് എ. അലിഹാജി, ബി. കുഞ്ഞുമുഹമ്മദ് ഹാജിയും ആയിരുന്നു ആദ്യകാലത്ത് സ്കൂളിന്റെ അഡ് ഹോക്ക് കമ്മിറ്റി ആയിരുന്ന പ്രവർത്തിച്ചിരുന്നത് മമ്പാട് കോളേജ് മാനേജ്മെന്റ് കമ്മിറ്റി തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ് എടവണ്ണ പരേതനായ വി.പി തൃമതിയും, സെക്രട്ടറി ഡോ. എം. ജലാലുദ്ദീൻ കു ഞ്ഞുമായിരുന്നു സ്കൂളിന്റെ ശൈശവദശയിൽ നിന്ന് കൈപിടിച്ചുയർത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചവരായിരുന്നു എ. മുഹമ്മദ് സാഹിബ്, ഇ. പി മോയി കുട്ടി സാഹിബ്, അന്നത്തെ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും അബ്ദുൽ ഹമീദ് സാർ തുടങ്ങിയവർ സ്ഥാപനത്തെ ഇന്ന് കാണുന്ന രൂപത്തിലാക്കി നിർണായക പങ്കുവഹിച്ചു ഇവരുടെ കൂടെ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വി. എം മുഹമ്മദ് ഹാജിയെ കൂടി സൂചിപ്പിക്കാതെ സ്കൂളിലെ ചരിത്രം പൂർണ്ണമാവുകയില്ല സ്കൂളിലേക്ക് ആവശ്യമായ ബൗദ്ധിക ഉത്പന്നങ്ങൾ വാങ്ങാൻ സാധിച്ച അന്നത്തെ സെയിൽസ് ടാക്സ് ഓഫീസർ ആയിരുന്ന കരീം സാർ അടക്കം പേര് സൂചിപ്പിക്കാൻ മനപൂർവ്വമല്ലാത്ത വിട്ടുപോയ നിരവധി പേരോടും വിലപ്പെട്ട സേവനങ്ങളും പ്രാർത്ഥനകളും ആണ് സ്കൂളിലെ ഇന്നത്തെ നിലയിൽ എത്തിച്ചത്
സ്കൂളിൽ ആദ്യം നിയമനം ലഭിച്ച അധ്യാപിക സാബിറTr ഇപ്പോൾ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു സ്കൂളിന്റെ പടിപടിയായി ഉയർച്ചകളിൽ ഹെഡ്മിസ്ട്രസ് യാസിർ സർ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഉണ്ണി മമ്മദ് സർ യിന്റെയും നേതൃത്വപരമായി മികവ് എടുത്തു പറയേണ്ടതാണ് അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷാകർതൃ സമിതിയുടെയും കൂട്ടായി പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലെ മികവിന്റെ കേന്ദ്രം ആക്കി മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട് നിരവധിതവണ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി കേരളത്തിൽ തന്നെ ഒന്നാമത് എത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ട് കലാകായിക രംഗങ്ങളിൽ സംസ്ഥാനതലങ്ങളിൽ മാറ്റിവരച്ച വിജയം കരസ്ഥാനമാക്കാൻ നമ്മളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാൻ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട് വളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മമ്പാട് എം.ഇ.എസ് ഹൈസെക്കൻഡറി സ്കൂൾ സ്വന്തം ചരിത്രം തിരുത്തി എഴുത്തിക്കൊണ്ടിരിക്കുകയാണ്
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 100 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മമ്പാട് MES സ്കൂൾ ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. അറിവിൻ്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആധുനികതയും പ്രകൃതി സൗന്ദര്യവും ഒരുപോലെ ഒത്തുചേരുന്ന ഞങ്ങളുടെ വിദ്യാലയ പരിസരം, ഓരോ വിദ്യാർത്ഥിക്കും പ്രചോദനമേകുന്ന ഒരിടമാണ്.
🔹അത്യാധുനിക ക്ലാസ് മുറികൾ: ഇൻ്ററാക്ടീവ് ടച്ച് സ്ക്രീനുകൾ

സ്കൂളിലെ ക്ലാസ് മുറികളിൽ ആധുനിക പഠനരീതികൾക്ക് വഴിയൊരുക്കുന്നതിൽ ഇൻ്ററാക്ടീവ് ടച്ച് സ്ക്രീനുകൾക്ക് (Interactive Touch Screens) ഒരു പ്രധാന പങ്കുണ്ട്. പരമ്പരാഗത ചോക്ക് ബോർഡുകൾക്ക് പകരമായി, ഡിജിറ്റൽ യുഗത്തിലെ പഠനാനുഭവങ്ങളെ സമ്പന്നമാക്കുന്ന ഒരു ഉപകരണമാണിത്.
ഈ ടച്ച് സ്ക്രീനുകൾ വെറുമൊരു ഡിസ്പ്ലേ യൂണിറ്റ് എന്നതിലുപരി, അധ്യയനത്തെ കൂടുതൽ സംവേദനാത്മകവും ആകർഷകവുമാക്കുന്നു. അധ്യാപകർക്ക് സ്ക്രീനിൽ നേരിട്ട് എഴുതാനും വരയ്ക്കാനും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കാനും സാധിക്കുന്നു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനും വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യാനും ഇത് സഹായകമാണ്.
ഞങ്ങളുടെ ക്ലാസ് മുറികൾ വെറും കെട്ടിടങ്ങളല്ല, മറിച്ച് പഠനം ഒരു ഉത്സവമാക്കി മാറ്റുന്നയിടങ്ങളാണ്. വിശാലവും വായുസഞ്ചാരമുള്ളതുമായ ഓരോ ക്ലാസ് മുറിയും സ്മാർട്ട് ബോർഡുകളും പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. ഇത് അധ്യയനത്തെ കൂടുതൽ ദൃശ്യപരവും സംവേദനാത്മകവുമാക്കുന്നു. പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും, ഡിജിറ്റൽ പഠന സാധ്യതകൾ പൂർണ്ണമായി ഉപയോഗിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു.
🔹സാങ്കേതിക വിദ്യയുടെ ലോകം: കമ്പ്യൂട്ടർ ലാബ്

മുന്നേറുന്ന ലോകത്തിനൊപ്പം വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഞങ്ങൾക്കൊരു അത്യാധുനിക കമ്പ്യൂട്ടർ ലാബുണ്ട്. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ ഈ ലാബ് കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിലും ഗവേഷണത്തിലും പ്രായോഗികമായ അറിവ് നേടാൻ സഹായിക്കുന്നു. പ്രോജക്ട് വർക്കുകൾ ചെയ്യാനും പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും ഇത് അവസരമൊരുക്കുന്നു.
🔹പുതുമയുടെ ലോകം: അടൽ ടിങ്കറിംഗ് ലാബ് (ATL)

വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും നവീനമായ ആശയങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഒരു അടൽ ടിങ്കറിംഗ് ലാബ് (ATL) സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകതയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കാനുള്ള ഒരു വേദിയാണ്.
ഈ ലാബ് വെറുമൊരു പഠനസ്ഥലമല്ല, മറിച്ച് പരീക്ഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും കേന്ദ്രമാണ്. ഇവിടെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ത്രീഡി പ്രിന്റിംഗ്, ഇലക്ട്രോണിക്സ്, കോഡിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാനും പ്രായോഗികമായി പ്രോജക്റ്റുകൾ ചെയ്യാനും അവസരം ലഭിക്കുന്നു.
ATL ലാബിൽ ലഭ്യമായ സൗകര്യങ്ങൾ:
* റോബോട്ടിക്സ് കിറ്റുകൾ: റോബോട്ടുകൾ നിർമ്മിക്കാനും അവയുടെ പ്രവർത്തനം മനസ്സിലാക്കാനും. * ത്രീഡി പ്രിന്ററുകൾ: സ്വന്തമായി ഡിസൈനുകൾ ഉണ്ടാക്കി അവയെ ഭൗതിക രൂപങ്ങളാക്കി മാറ്റാൻ. * ഇലക്ട്രോണിക്സ് ഉപകരണങ്ങൾ: സർക്യൂട്ടുകൾ നിർമ്മിക്കാനും വിവിധ ഇലക്ട്രോണിക് പ്രോജക്റ്റുകൾ ചെയ്യാനും. * കോഡിംഗ് പ്ലാറ്റ്‌ഫോമുകൾ: പ്രോഗ്രാമിംഗ് ഭാഷകൾ പഠിക്കാനും ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും. * വിവിധതരം ടൂളുകൾ: ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ അടിസ്ഥാന ഉപകരണങ്ങൾ.
അധ്യാപകരുടെ മേൽനോട്ടത്തിൽ, വിദ്യാർത്ഥികൾക്ക് സ്വന്തമായി ആശയങ്ങൾ രൂപീകരിക്കാനും, അവയെ പ്രോജക്റ്റുകളാക്കി മാറ്റാനും, പരീക്ഷണങ്ങളിലൂടെ പുതിയ കാര്യങ്ങൾ കണ്ടെത്താനും ATL ലാബ് പ്രചോദനം നൽകുന്നു. ഇത് പാഠപുസ്തകത്തിനപ്പുറം പ്രായോഗികമായ അറിവ് നേടാനും, ഭാവിയിലെ കണ്ടുപിടിത്തക്കാർക്കും സാങ്കേതിക വിദഗ്ധർക്കും ഒരു അടിത്തറ പാകാനും സഹായിക്കുന്നു.
🔹അറിവിൻ്റെ കലവറ: വിശാലമായ ലൈബ്രറി

പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു വിശാലമായ ലൈബ്രറി ഞങ്ങളുടെ സ്കൂളിലുണ്ട്. അക്കാദമിക് വിഷയങ്ങൾ മുതൽ സാഹിത്യവും ചരിത്രവും വരെയുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ഒരു വലിയ ശേഖരം ഇവിടെയുണ്ട്. ഓരോ വിദ്യാർത്ഥിക്കും അവരുടെ അറിവ് വികസിപ്പിക്കാനും വായനാശീലം വളർത്താനും ഇത് പ്രോത്സാഹനം നൽകുന്നു.
🔹ശാസ്ത്രത്തിൻ്റെ പരീക്ഷണശാലകൾ
ശാസ്ത്രീയ ചിന്ത വളർത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുകൾ ഞങ്ങൾക്കുണ്ട്. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പഠിക്കാൻ ഇവിടെ അവസരമുണ്ട്. ഇത് പാഠപുസ്തകത്തിലെ അറിവുകൾക്ക് അപ്പുറം പ്രായോഗികമായ ഉൾക്കാഴ്ച നൽകുന്നു.
🔹കലാ കായിക സൗകര്യങ്ങൾ അക്കാദമിക് പഠനത്തോടൊപ്പം കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനും ഞങ്ങൾ പ്രാധാന്യം നൽകുന്നു. കളിക്കാനും വ്യായാമം ചെയ്യാനുമുള്ള വിശാലമായ കളിസ്ഥലവും വിവിധ കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ,
🔹കലാപരിപാടികളും സമ്മേളനങ്ങളും

സംഘടിപ്പിക്കാൻ ആവശ്യമായ ഓഡിറ്റോറിയവും സ്കൂളിലുണ്ട്.
മറ്റ് സൗകര്യങ്ങൾ
* ശുദ്ധമായ കുടിവെള്ളവും പരിപാലിക്കപ്പെടുന്ന ശുചിമുറികളും എല്ലാ വിദ്യാർത്ഥികൾക്കും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നു. * കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് സേവനവും ലഭ്യമാണ്.
🔹ആരോഗ്യകരമായ ഭക്ഷണം, ആധുനിക പാചകം: ഞങ്ങളുടെ സ്റ്റീം കിച്ചൻ

വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ഞങ്ങൾ അതീവ പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി, ഞങ്ങളുടെ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റീം കിച്ചൻ (Steam Kitchen) പ്രവർത്തിക്കുന്നു.
പരമ്പരാഗത പാചക രീതികളിൽ നിന്ന് വ്യത്യസ്തമായി, ആവി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന ഈ അടുക്കള, പോഷകഗുണങ്ങൾ നഷ്ടപ്പെടാതെയും എണ്ണയുടെ ഉപയോഗം കുറച്ചും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ കിച്ചൻ, വലിയ അളവിൽ ഭക്ഷണം വേഗത്തിലും കാര്യക്ഷമമായും പാകം ചെയ്യാൻ സഹായിക്കുന്നു. ശുചിത്വത്തിന് മുൻഗണന നൽകിക്കൊണ്ട്, എല്ലാവിധ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചാണ് സ്റ്റീം കിച്ചൻ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് ദിവസവും ശുദ്ധവും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. സ്റ്റീം കിച്ചൻ ഞങ്ങളുടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്, ഒപ്പം വിദ്യാർത്ഥികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഇത് അത്യന്താപേക്ഷിതവുമാണ്. ഈ വിവരണം നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് കരുതുന്നു.
* വിദ്യാർത്ഥികൾക്ക് വിശ്രമിക്കാനും ഉച്ചഭക്ഷണം കഴിക്കാനുമുള്ള സുരക്ഷിതമായ സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്കൂൾ വെറുമൊരു കെട്ടിട സമുച്ചയമല്ല, ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ഭാവിയിലേക്ക് സജ്ജരാക്കുന്ന, എല്ലാവിധ പിന്തുണയുമുള്ള ഒരു പഠന കേന്ദ്രമാണ്. ഈ ഭൗതിക സൗകര്യങ്ങൾ ഞങ്ങളുടെ പഠന മികവിന് കൂടുതൽ തിളക്കം നൽകുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ർ സി
- എൻ എസ് എസ്
- ലിറ്റിൽ കൈറ്റ്
കായികരംഗം
സ്കൂൾ ഗെയിംസ് ഇനങ്ങളായ ഫൂട്ബോൾ, ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ജുഡോ, ചെസ്സ് എന്നിവ സജീവമാണ്. സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്.
മാനേജ്മെന്റ്
ഏറെ പ്രശസ്തമായ മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ. ഉണ്ണിമമ്മദ് https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:11122-1.jpg
വഴികാട്ടി
മഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ മമ്പാട് ജങ്ഷനിൽ നിന്ന് വലത് ഭാഗത്തുള്ള റോഡിലൂടെ 1.KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം. ട്രെയിനിൽ വരുന്നവർ നിലമ്പൂർ റെയിൽവെ സ്‌റ്റേഷനിൽ ഇറങ്ങി മഞ്ചേരി ഭാഗത്തേക്കുള്ള റോഡിലൂടെ 8 km യാത്ര ചെയ്ത് മമ്പാട് എന്ന സ്ഥലത്ത് വെച്ച് ഇടത്തോട്ട് തിരിഞ്ഞ് 1 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 48105
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
