സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38102-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38102 |
| യൂണിറ്റ് നമ്പർ | LK/2018/38102 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സൂസൻ ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിനി ഫിലിപ്പ് |
| അവസാനം തിരുത്തിയത് | |
| 27-06-2025 | 38102 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025 - 28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന് ചേരാൻ താൽപര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് കുട്ടികൾക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
-
അപേക്ഷാ ഫോം വിതരണം
അഭിരുചി മോഡൽ പരീക്ഷ
2025 - 28 വർഷത്തെ കുട്ടികളെ തെരഞ്ഞെടുക്കാൻ അഭിരുചി മോഡൽ പരീക്ഷ സ്കൂൾ ലാബിൽ വച്ച് നടത്തി . മോഡൽ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ പരിശീലിപ്പിച്ചു . മുൻവർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ പരിശീലന സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു . അഭിരുചി പരീക്ഷയുടെ മോഡൽ , പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നല്ലൊരു പരിശീലനം ആയിരുന്നു.
അഭിരുചി പരീക്ഷ
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 _ 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25. 6. 2025 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു . 41 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. അതിൽ 40 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയും അതോടൊപ്പം തന്നെ മോഡൽ എക്സാം കുട്ടികൾ അറ്റൻഡ് ചെയ്യുകയും ചെയ്തു. കമ്പ്യൂട്ടർ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത് . അരമണിക്കൂർ ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് . 5 ,6, 7 പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ , ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത് . സെർവർ ഉൾപ്പെടെ 12 കമ്പ്യൂട്ടറുകളാണ് പരീക്ഷയ്ക്ക് വേണ്ടി ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മിസ്റ്റേഴ്സ് മാരായ സൂസൻ ജോൺ , മിനി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
അനിമേഷൻ പുതിയ രീതിയിൽ
2025 - 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിലെകുട്ടികൾക്ക് ഒമ്പതാം ക്ലാസിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.
ഓപ്പൺ റ്റ്യൂൺസ്