ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സൂസൻ ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി ഫിലിപ്പ്
അവസാനം തിരുത്തിയത്
14-01-202638102

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ

നമ്പർ

പേര്
1 13265 ആരോൺ കെ അജി
2 12889 അഭിരാമി എസ്
3 12865 അബിയ ബിജു
4 12914 എബി രതീഷ്
5 13237 അധർവ് അർച്ചന
6 12888 ആൽബിൻ പി സുനീഷ്
7 12901 അലീസ കെ സുനിൽ
8 12913 ആൽഫിൻ ഷിബു
9 13242 അനശ്വർ എം
10 12861 ഏയ്‌‌‍‍ഞ്ചൽ മനോജ്
11 13246 ഏയ്ഞ്ചൽ മേരി ഷിബു
12 13031 അനുഗ്രഹ മാത്യു
13 12897 അതുല്യ എ
14 13235 ബിജിൻ ബി
15 12885 ഇവാന പി സൈമൺ
16 12994 ജെഫിൻ രാജീവ്
17 12860 ലിൻഡ റെജിമോൻ
18 13262 മെറീന സജി
19 13150 മിസ്റ്റി കു‍ഞ്ഞമ്മ ഷാജി
20 13255 നവോമി എൻ സാമുവേൽ
21 12869 നോബിൾ ജോയി
22 12896 പാർത്ഥിവ് പി
23 12892 റെബേക്ക ഷൈജു
24 12986 ശ്രീഹരി എസ്
25 12864 തേജ ഹരി
26 13166 വൈശാഖ് ബി

പ്രവർത്തനങ്ങൾ

2025 - 28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന് ചേരാൻ താൽപര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് കുട്ടികൾക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

അഭിരുചി മോഡൽ പരീക്ഷ

2025 - 28 വർഷത്തെ കുട്ടികളെ തെരഞ്ഞെടുക്കാൻ അഭിരുചി മോഡൽ പരീക്ഷ സ്കൂൾ ലാബിൽ വച്ച് നടത്തി . മോഡൽ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ പരിശീലിപ്പിച്ചു . മുൻവർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ പരിശീലന സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു . അഭിരുചി പരീക്ഷയുടെ മോഡൽ , പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നല്ലൊരു പരിശീലനം ആയിരുന്നു.

അഭിരുചി പരീക്ഷ

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 _ 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25. 6. 2025 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു . 41 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. അതിൽ 40 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയും അതോടൊപ്പം തന്നെ മോഡൽ എക്സാം കുട്ടികൾ അറ്റൻഡ് ചെയ്യുകയും ചെയ്തു. കമ്പ്യൂട്ടർ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത് . അരമണിക്കൂർ ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് . 5 ,6, 7 പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ , ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത് . സെർവർ ഉൾപ്പെടെ 12 കമ്പ്യൂട്ടറുകളാണ് പരീക്ഷയ്ക്ക് വേണ്ടി ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മിസ്റ്റേഴ്സ് മാരായ സൂസൻ ജോൺ , മിനി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാർത്ഥി - രക്ഷാകർതൃ സംഗമം

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 28 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്താക്കളുടെ ഒരു യോഗം ജൂലൈ 23 ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കൈറ്റ് മിസ്ട്രസ് ശ്രീമതി. സൂസൻ ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു . പുതിയ ബാച്ചിലേക്ക് 26 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നതെന്നും , ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും , ഐ ടി പരമായ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. അലക്സ് ജോർജ് രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു . കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് കുമാരി മാളവിക വായിച്ചു . രക്ഷകർത്താക്കളുടെ സംശയങ്ങൾക്ക് ശ്രീമതി . സൂസൻ ജോൺ മറുപടി പറഞ്ഞു . ആഴ്ചയിൽ ഒരു ദിവസം യൂണിഫോം നിർബന്ധമാണെന്ന് രക്ഷകർത്താക്കളെ അറിയിച്ചു. 25 ബാച്ചിലേക്കുള്ള 26 കുട്ടികൾക്ക് വേണ്ടി രക്ഷകർത്താക്കൾ യൂണിഫോം സെലക്ട് ചെയ്തു .

സമഗ്ര പോർട്ടൽ , സ്കൂൾ വിക്കി തുടങ്ങിയവ ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികളായ അനഘ, മാളവിക ,ജൂബി എന്നിവർ രക്ഷകർത്താക്കളെ ബോധവൽക്കരിക്കാൻ ഉള്ള ക്ലാസ് നയിച്ചു.

സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തൽ

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പരിഷ്കരിച്ച രൂപമാണ് സമഗ്ര പ്ലസ് പോട്ടൽ. ക്ലാസ് റൂമിലെ പഠനപ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്ന പോലെ തന്നെ കുട്ടികളുടെ സ്വയം പഠനത്തിനേയും സഹായിക്കുന്ന തരത്തിൽ കുട്ടികൾക്ക് പ്രത്യേക പഠനമുറി സംവിധാനമാണ് സമഗ്ര പ്ലസിന്റെ സവിശേഷത. കുട്ടിക്ക് കൈത്താങ്ങ് നൽകാൻ രക്ഷിതാക്കളെക്കുടി സഹായിക്കുന്ന വിധത്തിലാണ് ഇതിലെ പ്രവർത്തനങ്ങളും ഡിജിറ്റൽ വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത്. സമഗ്ര പോട്ടൽ സന്ദർശിക്കുന്ന ഏതൊരാൾക്കും ലോഗിൻ ചെയ്യാതെ തന്നെ സമഗ്രയിലെ ഡിജിറ്റൽ പഠന വിഭവങ്ങളും ഒന്നു മുതൽ 12 വരെ ക്ലാസിലെ പാഠപുസ്തകങ്ങളുടെ പഠന സാമഗ്രികളും ലഭ്യമാണ് തുടങ്ങിയ കാര്യങ്ങളും മറ്റും പറഞ്ഞുകൊണ്ട് കുട്ടികൾ ക്ലാസ് നടത്തി .

സ്കൂൾ വിക്കി പരിചയപ്പെടൽ

കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ ടി @ സ്കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി. നമ്മുടെ സ്കൂളിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് . ഇതിൽ സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ മുതൽ ഇവിടുത്തെ പ്രവർത്തന മികവുകൾ വരെ രേഖപ്പെടുത്തിയിട്ടുണ്ട് . തുടങ്ങിയ കാര്യങ്ങൾ രക്ഷകർത്താക്കളെ കുട്ടികൾ ബോധവൽക്കരിച്ചു . ഇത് രക്ഷകർത്താക്കൾക്ക് ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു.

ഈ യോഗത്തിന്റെ ഫോട്ടോസും വീഡിയോസും കുട്ടികൾ ക്യാമറയിൽ പകർത്തി ഡോകുമെന്റേഷൻ ചെയ്തിട്ടുണ്ട് . ഈ യോഗത്തിന് വന്ന ചേർന്ന് എല്ലാവരെയും ശ്രീമതി . മിനി ഫിലിപ്പ് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.

ലഹരിവിരുദ്ധ ദിനം 2025

ടിങ്കേറിങ് ലാബ്

2025 നവംബർ 13 വ്യാഴാഴ്ച പതിവുപോലെ കുട്ടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  യൂണിഫോമിലാണ് വന്നത്. ഞങ്ങൾ കുട്ടികളെയും കൂട്ടി  കിഴക്കുപുറം സ്കൂളിലേക്ക്  പോയി. അവിടെ കുട്ടികളെ കാത്തിരുന്നത് ലിറ്റിൽ കൈറ്റ്‌സിന്റെ ഒരു അറിവുള്ള ലോകമായിരുന്നു. മിനി ടീച്ചർ  

പ്രിൻസി ടീച്ചർ എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഞങ്ങളെ കാത്ത് ഒരുപാട് അറിവുകളുള്ള  കാര്യങ്ങളുമായി ഒരു റൂം അവിടെ ഉണ്ടായിരുന്നു. ആ റൂമാണ്  ടിങ്കേറിങ് ലാബ്. കുട്ടികൾക്കും അധ്യാപകർക്കും ആകാംക്ഷയായിരുന്നു. അവിടെ ചെന്നതോടെ കുട്ടികൾക്ക് വേണ്ടി ടിങ്കേറിങ് എന്താണെന്നുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിന്റെ നേതൃത്വം വഹിച്ചത് കാർത്തിക് സാർ ആയിരുന്നു. വളരെ രസകരവും അറിവുള്ളതുമായിരുന്നു ആ ക്ലാസ്സ്. പിന്നീട് കാർത്തിക് സാർ കുട്ടികളെയും കൊണ്ട്  ടിങ്കേറിങ്ങിന് പോയി. അവിടെ ഞങ്ങൾ കണ്ടത് പ്രോഗ്രാമിംഗിന് ഉപയോഗിക്കുന്ന പലവിധ സാധനങ്ങൾ ആയിരുന്നു. സെൻസർ,ബ്രെഡ് ബോർഡ്,മോട്ടർ,ടൈപ്പ് ഓഫ് കൺട്രോൾ,ബാറ്ററി, ലൈറ്റ്,എല്ലാം പല വിധം. പിന്നെ ത്രീഡി പ്രിന്ററും. കാർത്തിക് സാർ അതിനെയെല്ലാം കുറിച്ച്  ഞങ്ങൾക്ക് ക്ലാസ് എടുത്തു തന്നു. പിന്നെ കുട്ടികൾക്ക്‌ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാർ കിറ്റുകൾ അങ്ങനെ പലവിധമായ ഇലക്ട്രോൺ ഉപകരണങ്ങളെയും  പരിചയപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്ക് കാർത്തിക് സാർ മറുപടി കൊടുത്തു.  കൊച്ചു കൊച്ചു തമാശകളിൽ നിന്ന് ഒരുപാട് അറിവുകൾ ഞങ്ങൾ സ്വയക്തമാക്കി. ആ റൂമിൽ ടെലസ്കോപ്പ് ഉണ്ടായിരുന്നു. കുട്ടികൾ കൗതുകത്തോടെ കൂടി ആ ടെലിസ്കോപ്പ് ഉപയോഗിച്ച് നോക്കി. ക്ലാസ് കഴിഞ്ഞതോടെ ഞങ്ങൾക്ക് വേണ്ടി ലഘു ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. ക്ലാസ് കഴിഞ്ഞതോടെ ലിറ്റിൽ കയിറ്റിലെ  കുട്ടിയായ അനഘ എല്ലാവർക്കുമുള്ള നന്ദി പറഞ്ഞു. പിന്നീട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

തൊഴിലുറപ്പ് അമ്മമാർക്ക് COMPUTER പരിജ്ഞാനം നൽകി

2025 നവംബർ 21 വെള്ളിയാഴ്ച കുട്ടികൾ ലിറ്റിൽ കയറ്റിലെന്റെ ക്ലാസിലെ ഭാഗമായി അമ്മമാരെ ലാപ്ടോപ്പ് ഉപയോഗം പഠിപ്പിക്കാൻ പോയി. കുട്ടികൾ ലാപ്ടോപ്പിലെ ടൈപ്പിംഗ്,പെയിന്റിംഗ്, ഡിജിറ്റൽ അത്തപ്പൂക്കളം എന്നിവയെല്ലാം പഠിപ്പിച്ചു. വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു അത്. അമ്മമാർക്ക് സാങ്കേതികവിദ്യ പരിജ്ഞാനം നൽകാനായി കൈറ്റ് മിസ്ട്രേറ്റ് ആയ മിനി ഫിലിപ്പ് ആയിരുന്നു നേതൃത്വം വഹിച്ചത്.

ലിറ്റിൽ കൈറ്റ്സ് യൂറ്റൂബ് ലോഗോ പ്രകാശനം

ഡിജിറ്റൽ അത്തപ്പൂക്കളം

ഡിജിറ്റൽ അത്തപ്പൂക്കളംപരിചയപ്പെടുത്തൽ

ഫ്രീഡം ഫെസ്റ്റ് 2K25

2025 സെപ്റ്റംബർ 12ന് കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു പ്രോഗ്രാമായിരുന്നു ഫ്രീഡം ഫെസ്റ്റ്.   കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ ഉപയോഗിച്ച് റോബോട്ടിക് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം, എൽഇഡി പ്രൊജക്റ്റ് വർക്ക്,   കുട്ടികൾ തയ്യാറാക്കിയ ഗെയിംസ്, ഹാൻഡ് ഗസ്റ്റർ കൺട്രോൾ റോബോട്ടിക് ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ എന്നിങ്ങനെ പല ഉപകരണങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും  ഈ പ്രദർശനം കാണാനുള്ള അവസരം ഉണ്ടായിരുന്നു.

ഫ്രീഡം ഫെസ്റ്റ് 2K25 പത്രത്താളുകളിലൂടെ

സൈബർ സുരക്ഷ ക്ലാസ്

സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ്.

സയൻസ് പരീക്ഷണങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 2025-26

സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂലൈ 31 വ്യാഴാഴ്ച സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഇവിഎം വോട്ടിംഗ് മെഷീൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൺട്രോൾ യൂണിറ്റായും ബാലറ്റ് യൂണിറ്റായും രണ്ട് ഫോൺ പ്രവർത്തിച്ചിട്ടാണ് വോട്ട് ആരംഭിച്ചത്.അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ആണ് വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിച്ചേർന്നത്. ക്ലാസ് ടീച്ചേഴ്സ് ഐഡന്റി കാർഡ് നൽകി. ബൂത്തിൽ എത്തിച്ചേർന്ന കുട്ടികൾ ഇലക്ഷൻ ഐഡന്റി കാർഡ് നൽകി അവരുടെ പേര് നേരെ ഒപ്പിട്ടു. അതിനുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ഇടാനായി ബാലറ്റ് യൂണിറ്റിന് അടുത്തേക്ക് പോയി കുട്ടികൾ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ബാലറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോയും പേരും സഹിതം ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇതൊരു പുതിയ അറിവായിരുന്നു. JRC കുട്ടികളുടെയും  NCC കുട്ടികളുടെയും  സഹായത്തോടുകൂടി തിരഞ്ഞെടുപ്പ് വിജയകരമാക്കാൻ സാധിച്ചു. ഉച്ചയ്ക്കുശേഷം അലക്സ് സാർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ആശംസയും സാർ അറിയിച്ചു.

വയോജനദിനത്തിൽ ലിറ്റിൽ കൈറ്റ്സും ജെ ആർ സിയും ജൂബിലി മന്ദിരത്തിൽ അധ്യാപകരോടൊപ്പം

കീ ടു എൻട്രൻസ് പരിശീലനം

ലിറ്റൽ കൈറ്റ്സിന്റെ നേത്രത്വത്തിൽ എൻ‌ട്രൻസ് പരിശീലനത്തിനുള്ള സഹായക ക്ലാസ് സംഘടിപ്പിച്ചു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണ വേളയിൽ

ഭിന്നശേഷി കുട്ടിയോടൊപ്പം ഒരു നിമിഷം ലിറ്റിൽ കൈറ്റ്സ്

റോബോട്ടിക് വർക്ക്‌ ഷോപ്പ്