സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ആമുഖം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് school പദ്ധതിയുടെ ഫലമായി, സ്കൂളുകളിൽ ഹൈടെക് class Room കളും ICT അധിഷ്ഠിതപഠനവും യാഥാർഥ്യമായിരിക്കുകയാണ്. എല്ലാ School കളിലും ഹൈടെക് school പദ്ധതി നടപ്പിലാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യാ ഉപകരണങ്ങൾ school കൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി LITTLE KITES എന്ന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .

ലിറ്റിൽ കൈറ്റ്സ്

. ഞങ്ങളുടെ സ്കൂളിൽ 2018 മുതലാണ് Little Kites യൂണിറ്റ് തുടങ്ങിയത്. കട്ടികൾക്ക് വളരെ പ്രയോജനപ്രദമായ യൂണിറ്റ് ആണിത്. മലയാളം typing, ഹാർഡ്‌സെയർ', ഇലക്ട്രോണിക്സ്‌സ്, സൈബർ സുരക്ഷ, അനിമേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലൂടെ കൂടുതൽ അറിവുകൾ അവർക്ക് നേടാൻ കഴിയുന്നുണ്ട് .പ്രതിവാര പരിശീലന ക്ലാസുകൾ കൂടാതെ സ്കൂൾ തലത്തിലും വിവിധ ഐ.ടി. പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സിന്റെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നുണ്ട്. 2021- 2024 ബാച്ച് മുതൽ ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു തുടങ്ങി. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂളിന്റെ പേരും, എംബ്ലവും, ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്. ഐ. ടി. മേളകളിലും ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ല , ജില്ലാക്യാമ്പുകളിലും ഈ വിദ്യാലത്തിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. 2023-24 അധ്യായനവർഷത്തിലെ ശാസ്ത്രോത്സവത്തിൽ ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിലേയ്ക്ക് സെലക്ഷൻ കിട്ടിയ ' റോഡ് സുരക്ഷ മോഡൽ ' (3 Arduino, sencer എന്നിവ എല്ലാം വച്ച് പ്രോഗ്രാം ) തയാറാക്കാൻ കുട്ടികളെ LK യൂണിറ്റിലെ പ്രവർത്തനങ്ങൾ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 -24

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം കടമ്പനാട് സെൻ്റ് തോമസ് സ്കൂൾ കരസ്ഥമാക്കി .

8 ,9 ,10 ക്ലാസുകളിൽ 2023 -24 അധ്യായനവർഷത്തിൽ പ്രവർത്തിച്ച ലിറ്റിൽ ബാച്ചുകളുടെ , മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ 15,000 രൂപയുടെ ക്യാഷ് അവാർഡും , ശില്പവും , പ്രശസ്തി പത്രവും വിദ്യാഭ്യാസ മന്ത്രി ശ്രീ . വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റുവാങ്ങി. 2024 ജൂലൈ ആറിന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ,  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , കൈറ്റ് സി .ഇ.ഒ അൻവർ സാദത്ത് , യൂണിസെഫ്  സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ  ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.    ആനിമേഷൻ  , റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ്  , പ്രോഗ്രാമിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം . ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും , ഒരുപോലെ പങ്കാളികളായിരുന്നു . വിദ്യാർത്ഥികൾക്ക് ഐ.ടി. മേഖലയിലുള്ളതാൽപര്യം , സർഗ്ഗാത്മകത, നൂതനമായ ആശയങ്ങൾ എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 2024-25

സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു.

ചിത്രശാല....

ഐടി മേള 2024

ഐടി മേളയോട് അനുബന്ധിച്ച് യുപി കുട്ടികൾക്കും പരിശീലനം നൽകി. മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിൻ്റിംഗ് എന്നീ മത്സരങ്ങൾക്കാണ് യുപിയിലെ കൊച്ചു കൂട്ടുകാർക്ക് ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരിശീലനം നൽകിയത്. ഡിജിറ്റൽ പെയിൻറിങിൽ അടൂർ സബ് ജില്ലയിൽ യുപി വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷര കെ. എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ ആറാം ക്ലാസിലെ മിഥുന എം. ആർ മൂന്നാം സ്ഥാനം എ ഗ്രേഡ് നേടാനും സാധിച്ചു.

ഫ്രീഡം ഫെസ്റ്റ് 2K 24

കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ‍ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു.


ഡിജിറ്റൽ മാഗസിൻ 2019