LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38102
യൂണിറ്റ് നമ്പർLK/2018/38102
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Pathanamthitta
ഉപജില്ല Adoor
ലീഡർASHLY SUNIL
ഡെപ്യൂട്ടി ലീഡർANAGHA SUKESH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Susan John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Anitha Daniel
അവസാനം തിരുത്തിയത്
17-08-202538102


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024 -27

ക്രമ

നമ്പർ

അ‍ഡ്മിഷൻ

നമ്പർ

പേര്
1 13126 അതുല്യ ആർ
2 13158 സാരംഗ് എസ്
3 13112 ആൻ സാറാ ബോബി
4 12808 ആൻറ്റോ എം ഷാലു
5 13096 മാളവിക യു എസ്
6 12800 ജോഷ്വ ആൻറ്റണി
7 12805 ജോജോ സാബു
8 12790 ലിൻറ്റാ ഐസക്
9 13165 ഷൈൻ ഷാജി
10 13070 ലെനാ ജെ അനീഷ്
11 13093 അയോനാ മരിയ
12 12818 അനഘാ സുഖേഷ്
13 13094 ബസിലിൻ ജെ ജയൻ
14 13127 അതുൽ എ
15 13055 ആദിത്യാ ബി
16 12810 സൻജു വർഗ്ഗീസ്
17 13114 സുകന്യ എസ്
18 13154 എബിൻ ജെ ജോർജ്
19 13095 അലീസാ വർഗ്ഗീസ്
20 13097 ജോബിനാ ജോൺ
21 12784 ആൽബി ബിജു
22 12811 ആഷ് ലി സുനിൽ
23 12954 ജൂബി ബിജു
24 12838 ലിയാ ബിജു
25 12833 അയനാ ബിജു
26 13143 ജെഫിൻ വി ജെ
27 13177 ജോവേൽ കെ ജോൺസൺ

LITTLE KITES

2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി .

ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്തങ്ങളും , പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് പൊതുവായ ധാരണയും, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു .

സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി . ഓപ്പൺടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി . ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖല പരിചയപ്പെടുത്തി. അതിലൂടെ തീറ്റ കൊത്തുന്ന കോഴിയുടെ പ്രവർത്തനം നടത്തി . ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതിനികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും , ജീവിതത്തിൽ ഇത് കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് രക്ഷകർത്താക്കളുടെ ക്ലാസ് അവസാനിച്ചു.

ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൈറ്റ് മിസ്ട്രസ് സൂസൻ ജോൺ നന്ദി പറഞ്ഞു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു .

ഹൈടെക് ഉപകരണസജ്ജീകരണം സ്മാർട്ട് ക്ലാസിൽ

സ്മാർട്ട് ക്ലാസിൽ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് 2023 -26 ബാച്ചിലെ കുട്ടികൾ ഇവർക്ക് ക്ലാസ് എടുത്തു. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും , സൗണ്ട് സെറ്റിംങ് ആവശ്യമായ രീതിയിൽ ക്രമീകരിക്കാനും, വിവിധ ആപ്ലിക്കേഷനുകൾ റീസെറ്റ് ചെയ്യാനും കുട്ടികൾ പഠിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം 2024 - 27 ബാച്ചിന്റെ ഐഡി കാർഡുകളും, യൂണിഫോമുകളും പ്രധാന അധ്യാപകൻ ശ്രീ . അലക്സ് ജോർജ് വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു.

Digital Pookalam പരിജയപ്പെടുത്തൽ

ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്ററും തീരുമാനിച്ചു.

LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു .

ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു.

അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു .

ചിത്രതാളിലൂടെ.........Priliminary Camp...

വരകൾ വർണ്ണങ്ങൾ

സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യം വരയ്ക്കുന്നതിനായി GIMP സോഫ്റ്റ്വെയർ കുട്ടികളെ ആദ്യം പരിചയപ്പെടുത്തി . കുട്ടികൾ അവരുടെ കലാബോധത്താൽ സന്ധ്യാ സമയത്തെ കടലിനെ തയ്യാറാക്കി. ഇങ്ക്സ് കേപിൽ കുട്ടികൾ പായ്ക്കപ്പൽ തയാറാക്കി.

തുടർ പ്രവർത്തനമായി പകൽസമയത്തെ ഒരു നഗരത്തിന്റെ വിദൂര ദൃശ്യം കുട്ടികൾ തയാറാക്കി.

TupiTube Desk പരിചയപ്പെടൽ

എന്റെ ആദ്യത്തെ അനിമേഷൻ സിനിമ. കുട്ടികൾ തയാറാക്കിയ സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യത്തിൽ ഒരു പായ്ക്കപ്പൽ ചലിക്കുന്ന ദൃശ്യമാണ് കുട്ടികൾ ആദ്യം തയ്യാറാക്കിയത്.

ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്

ഐ ടി പരമായ മത്സരങ്ങളുടെ വാർത്തകളും വിജ്ഞാനപ്രദമായ അറിവുകളും ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ചുമതല ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിലൂടെ

ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു .

പ്രഥമ അധ്യാപകൻ അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു .

ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.

പഠനം തലമുറകളോടൊപ്പം ലിറ്റിൽ കൈറ്റ്സ്

2024 - 27 ബാച്ചിലെ കുട്ടികൾ സമൂഹത്തിലെ അമ്മമാർക്ക് സാങ്കേതികവിദ്യാപരിജ്ഞാനം നൽകാനായി കൈറ്റ് മിസ്ട്രസ് മാരായ സൂസൻ ജോൺ, അനിതാ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി .

ഇതിനായി കുട്ടികൾ ഗ്രൂപ്പ് തിരി‍ഞ്ഞ് ഓരോ പ്രവർത്തനവും കുട്ടികൾ ഏറ്റെടുത്തു. മാതാപിതാക്കൾക്ക് സാങ്കേതികവിദ്യ പരിജ്ഞാനത്തെ കുറിച്ച് കുട്ടികൾ അറിവ് നൽകുകയും , മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചും, മെയിൽ അയയ്ക്കുന്നത് എങ്ങനെയെന്നും , സോഷ്യൽ മീഡിയയിലെ തട്ടിപ്പിനെ കുറിച്ചും, മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ അത്തപ്പൂക്കളം, തുടങ്ങിയതെല്ലാം കുട്ടികൾ വിവരിച്ചു കൊടുത്തു.

അവിടെ എത്തിച്ചേർന്നവരെല്ലാം കുട്ടികളുടെ ഈ പ്രവർത്തനത്തെ നല്ല രീതിയിൽ വിലയിരുത്തി . അവർക്ക് ഇങ്ങനെയുള്ള പുതിയ അറിവുകൾ പകർന്നു നൽകിയതിൽ കുട്ടികളെ അഭിനന്ദിച്ചു.

ഫ്രീഡം ഫെസ്റ്റ് 2K 24

കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു

കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ‍ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, എന്നിവ തയ്യാറാക്കി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കി അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു.

സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം നൽകി .

മറ്റു കുട്ടികൾക്ക് കൈത്താങ്ങായി ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ഐടി സാങ്കേതിക വിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിച്ചു.

ചിത്രരചനയിലും മറ്റും താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും , ഡിജിറ്റൽ അത്തപ്പൂക്കളം , ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുത്തി.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയത്തും നാലുമണിക്ക് ശേഷവും കുട്ടികൾ ഇവരെ പഠിപ്പിക്കാൻ ആയി മുൻകൈ എടുക്കാറുണ്ട്..

ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു

പത്തനംതിട്ട ജില്ലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന ഐ ടി പരിശീലനം ജില്ലയിൽ തുടങ്ങി. അതിൽ മണക്കാല സി എസ് ഐ ഹയർ സെക്കന്ററി സ്കൂളിൽ പരിശീലനം നൽകിയത് കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഐടി പരിശീലനം നൽകുന്ന പദ്ധതിക്ക് 2025 ജനുവരി 23 തുടക്കമിട്ടു. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചിത്രരചന , ഗ്രാഫിക്സ് ഡിസൈനിലേക്ക് വിദ്യാർഥികളെ പരിചയപ്പെടുത്തുന്ന ഈ പദ്ധതിയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനും പുതിയ ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു.

ഈ പദ്ധതിയിലൂടെ ഭിന്നശേഷി കുട്ടികളിൽ ചിത്രരചനയിൽ താൽപര്യമുള്ളവർ അവരുടെ സർഗാത്മക രചനകൾ വരയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ആദ്യ പരിശീലനത്തിൽ തന്നെ കുട്ടികൾ അനിമേഷൻ , പ്രോഗ്രാമിംഗ് ,ഡിജിറ്റൽ അത്തപ്പുക്കളം എന്നിങ്ങനെ വിവിധ മേഖലയിൽ തന്നെ മികവു കാണിച്ചു .

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭിന്നശേഷി കുട്ടികളുടെ മേഖലയിലെ പ്രവർത്തനങ്ങൾ .

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രവർത്തനം അവർക്ക് സമൂഹത്തിൽ സേവനം ചെയ്യാനുള്ള അവസരം ലഭിക്കുകയും സാമൂഹ്യബോധം വളർത്തുകയും ചെയ്യുന്നു .

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു . ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹതാപമല്ല സമൂഹത്തിന്റെ അംഗീകാരമാണ് ആവശ്യമെന്ന് കുട്ടികൾ മനസ്സിലാക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കാനും കഴിഞ്ഞു. അന്നേ ദിവസം കുട്ടികൾക്ക് അത് നല്ലൊരനുഭവം കൂടിയായിരുന്നു.

കുട്ടികൾ ഫോട്ടോസും വീഡിയോസും എടുത്ത് ഡോക്കുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.

ചിത്രശാല

ഐ ടി ലിറ്റിൽ ക്ലബ്ബ്

ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ ടി ലിറ്റിൽ ക്ലബ്ബ് 31 .1. 25 വെളളിയാഴ്ച രൂപീകരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ലിറ്റിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു .

5 , 6, 7 ക്ലാസിൽ പഠിക്കുന്ന ഐ ടി താല്പര്യമുള്ള കുട്ടികളെ കോർത്തിണക്കിയാണ് ലിറ്റിൽ ക്ലബ്ബ് രൂപീകരിച്ചത് . ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 8 , 9 ബാച്ചുകളിലെ അംഗങ്ങൾ ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തുകയും , സ്കൂളിലെ ഐടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കി. കുട്ടികൾ നല്ല രീതിയിൽ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി.

ലിറ്റിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവർക്ക് ഇഷ്ടപ്പെടുകയും അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു.

ഇതിനു നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ, ശ്രീമതി അനിത ഡാനിയൽ എന്നിവരാണ് .

ഗുരുവന്ദനം

കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി 2021 ൽ വിരമിച്ച അദ്ധ്യാപിക ശ്രീമതി . സി. ഓ സാറാമ്മ ടീച്ചറുടെ ഭവനത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളോടൊപ്പം എത്തിച്ചേരുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.

ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ,നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു . 'മാതാപിതാഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെയും ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങൾ കുട്ടികൾക്ക് ടീച്ചർ കൈമാറി. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം കൂടിയായിരുന്നു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണ വേളയിൽ

കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി , കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ , എല്ലാവർഷവും ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാറുണ്ട്.

സ്കൂളിലെ യുപി , എച്ച് എസ്, എച്ച്. എസ്. എസ് എന്നീ തലങ്ങളിലെ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കട്ടികൾ അതെല്ലാം റ്റൈപ്പ് ചെയ്ത് സ്ക്രൈബസ് സോഫ്റ്റ്വയറിൽ ആണ് തയ്യാറാക്കുന്നത്.

ചിത്രശാല

കീ ടൂ എൻട്രൻസ്

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'കീ ടു എൻട്രൻസ് ' എന്ന പേരിൽ പരിശീലന പരിപാടി തുടങ്ങി . പ്രഥമാദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു .

കേരളത്തിലെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസവകുപ്പും , കൈറ്റ്സും സംയുക്തമായി നടത്തുന്ന പരിപാടിയാണ് കീ റ്റു എൻട്രൻസ് പരിശീലനം. ഇത് തികച്ചും സൗജന്യമാണ് . സയൻസ് , ഹുമാനിറ്റീസ് , കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എല്ലാ സ്ട്രീമിൽപെട്ടവർക്കും പ്രത്യേകം ക്ലാസുകൾ , പരിശീലനം , അസൈൻമെന്റുകൾ എന്നിവയാണ് പരിശീലനത്തിനുള്ളത്.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 8 ,9 ബാച്ചിലെ അംഗങ്ങളാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . കീ ടു എൻട്രൻസ് പരിശീലന പ്രോഗ്രാമിലേക്ക് ഹയർസെക്കൻഡറി കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തുകൊടുത്തു.

കൈറ്റ്സ് മിസ്ട്രസ് മാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ, യൂണിറ്റ് അംഗങ്ങളായ കീർത്തന ബി എം ,അനഘ സുഗേഷ് , മാളവിക യു എസ്, ആൽവിൻ എബി, ആദിത്യൻ പി എസ് എന്നിവരാണ് പരിശീലനം നൽകിയത്.

ഇത് ഹയർസെക്കൻഡറി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പരിശീലന പരിപാടിയായിരുന്നു .

ചിത്രങ്ങളിലൂടെ.......

ജില്ലാതല റോബോഫെസ്റ്റിലെ പങ്കാളിത്തം

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല റോബോ ഫെസ്റ്റ് 'റോബോ ക്രാഫ്റ്റ് സ്റ്റുഡൻസ് ഇന്നവേഷൻസ്' എന്ന പേരിൽ മാർച്ച് ഒന്നിന് ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് അടൂർ മണക്കാലയിൽ വച്ച് നടന്നു.

ഈ മികവുത്സവത്തിൽ സെന്റ് തോമസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മത്സരിക്കാൻ അവസരം ലഭിച്ചു . രാവിലെ 9 .30ന് തുടങ്ങിയഎക്സിബിഷനിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുമായി എത്തിച്ചേർന്നു .

ബ്ലൈൻഡ് സ്റ്റിക്ക് , ലേസർ സേഫ്റ്റി ലൈൻ , ഓട്ടോമാറ്റിക് സെൻസർ ഗാരേജ് ഗേറ്റ് , റോബോട്ടിക് ഗേൾ എന്നിവയായിരുന്നു കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുകൾ . കുട്ടികൾക്ക് ഇത് നല്ലൊരു അനുഭവംകൂടിയായിരുന്നു.

ചിത്രങ്ങൾ

എന്റെ കേരളം പ്രദർശനമേള 2025

പത്തനംതിട്ട ഇടത്താവളത്ത് വച്ച് നടന്ന എന്റെ കേരളം പ്രദർശനമേളയിൽ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു . 2025 മെയ് 16 മുതൽ 22 വരെ നടന്ന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റാളിൽ നൂതന റോബോട്ടിക് ഗേറ്റ് പ്രദർശിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൽബിൻ റ്റി മനോജ് , കീർത്തന , റോണി , ആദിത്യൻ, അനഘ , മാളവിക എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് ആ‌‌‌‌‌‌‌‌‌‍‍‍‌‌‌ർ‍‍‍ഡിനോ ഗേറ്റ് ഓപ്പണ‌‌‌‌ർ തയ്യാറാക്കാൻ ആവശ്യമായ അറിവും ആർടിനോകിറ്റും ലിറ്റിൽ കൈറ്റ്സ് ക്ലബിൽ നിന്നുമാണ് ലഭിച്ചത് . പ്രദർശനത്തിൽ ഈ കൊച്ചു മിടുക്കരുടെ നൂതന ആശയങ്ങൾ മേളയിൽ എത്തിയവരെ വിസ്മയിപ്പിച്ചു . നിരവധി പ്രമുഖ വ്യക്തികൾ മേള സന്ദർശിക്കുകയും കുട്ടികളുമായി സംവേദിക്കുകയും, അവരുടെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു.

സ്കൂൾ തല സമ്മർ ക്യാമ്പ് 2025

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മർ ക്യാമ്പ് 2025 മെയ് 28ആം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് വിജയകരമായി നടത്തി. പ്രഥമ അധ്യാപകൻ ശ്രീ.അലക്സ് ജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു . ശ്രീമതി അനിലാ ദാസ് ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസുമാരായ സുസൻ ജോൺ, അനിത ഡാനിയേൽ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

ഗസ്സ് ഗെയിമിലൂടെ ഗ്രൂപ്പ് തിരിക്കൽ

ക്യാമ്പിന്റെ തുടക്കത്തിൽ വിദ്യാർഥികൾക്ക് താല്പര്യം ഉളവാക്കാൻ വേണ്ടി സോഷ്യൽ മീഡിയയെ കുറിച്ച് ഗെയിം കാണിച്ചു . അതിലൂടെ കുട്ടികളെ ഗ്രൂപ്പായി തിരിച്ചു .സോഷ്യൽ മീഡിയയെ കുറിച്ചുള്ള കുട്ടികളുടെ ആശയങ്ങൾ പ്രകടിപ്പിച്ചു . അതിനോടൊപ്പം തന്നെ ഓരോ ഗ്രൂപ്പിൽ തങ്ങളുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ റീലുകൾ തയ്യാറാക്കുന്നതിന് അവസരം ലഭിച്ചു . ക്യാമറയുടെ പ്രവർത്തനം ഫ്രെയിമിംഗ് ലൈറ്റിങ്ങ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. അതിനെ അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പും ചെറിയ പ്രൊമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു . അതനുസരിച്ച് കുട്ടികളുടെ ആശയം പ്രകടിപ്പിച്ചു.

കേഡൻ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ

ഉച്ചഭക്ഷണത്തിനുശേഷം കേഡൻ ലൈവ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും എഡിറ്റിംഗ് , ഓഡിയോ , വീഡിയോ , ടൈറ്റിൽ എന്നിവ ചേർക്കൽ ,തുടങ്ങിയ ഘട്ടങ്ങൾ വിശദമായി പഠിച്ചു. അവസാനം വീഡിയോ റെൻഡർ ചെയ്യാനും സേവ് ചെയ്യാനും പരിശീലനം നൽകി. സ്കൂൾതല പ്രവർത്തനങ്ങളുടെ ഫോട്ടോസ്, വീഡിയോസ് എടുത്ത് ഇതുപോലെ ഡോക്കുമെന്റേഷൻ ചെയ്യാൻ കുട്ടികളുടെ കഴിവിനെ വികസിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്ന് കുട്ടികളെ ബോധവൽക്കരിച്ചു . അനഘ, മാളവിക, ഷൈൻ എന്നിവർ ക്യാമ്പിനെ കുറിച്ച് ഫീഡ്ബാക്ക് പറഞ്ഞു . സൂസൻ ജോൺ നന്ദി അർപ്പിച്ചു. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു .കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു ക്യാമ്പ് കൂടിയായിരുന്നു ഇത്. വീഡിയോ കാണാം

പ്രവേശനോൽസവം 2025

വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു.

പ്രവേശനോൽസവത്തിന്റെ വീഡിയോ കുട്ടികൾ തയാറാക്കി യൂറ്റൂബിൽ അപ് ലോ‍ഡ് ചെയ്തു. വീഡിയോ കാണാം.

അനിമേഷൻ ക്ലാസ് ആരംഭിച്ചു

2024 - 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.

ഓപ്പൺ റ്റ്യൂൺസ്

ഓപ്പൺ റ്റ്യൂൺസ് എന്ന സോഫ്റ്റവെയർ കൂടുതൽ അനിമേഷൻ സൗകര്യങ്ങളും ശബ്ദം ചേർക്കാൻ സൗകര്യമുള്ളതുമായ ഒരു 2D അനിമേഷൻ ആണെന്ന് കുട്ടികളെ പരിചയപ്പെടുത്തി. സൂര്യാസ്തമയ സമയത്ത് കടലിന്റെ പശ്ചാത്തലത്തിൽ ആകാശത്ത് സഞ്ചരിക്കുന്ന ഒരു വിമാനത്തിന്റെ ആനിമേഷൻ ആണ് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയത് . ഇതിനുള്ള ചിത്രങ്ങളും സൗണ്ടും ഫോൾഡറിൽ ഉണ്ടായിരുന്നു. തയ്യാറാക്കിയ എംപി ഫോർ വീഡിയോ അവരുടെ ഫോൾഡറിൽ സേവ് ചെയ്തു. ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസ് മാരായ സൂസൻ ജോണും മിനി ഫിലിപ്പുമാണ്.

സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ പതിനൊന്നാം തീയതി സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം പി.റ്റി എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ നടത്തി . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മഞ്ജു വർഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു. വിശിഷ്ട അതിഥിയായി എത്തിയത് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ. പ്രേം കൃഷ്ണൻ ആയിരുന്നു .

ലിറ്റിൽ കൈറ്റ്സ്, എൻ.എസ്. എസ്, എൻ. സി. സി , ജെ. ആർ. സി, നല്ല പാഠം പദ്ധതി യൂണിറ്റുകളിലെ കുട്ടികളെല്ലാം ഹാളിൽ എത്തിയിരുന്നു .പി.റ്റി എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷപ്രസംഗത്തിന് ശേഷം ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സാറിനെ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. തിരികൾ തെളിയിച്ച അദ്ദേഹം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് നല്ലൊരു മോട്ടിവേഷൻ ക്ലാസ്സും അദ്ദേഹം എടുത്തു. സ്നേഹാദരവിന്റെ ഭാഗമായി ശ്രീമതി . മഞ്ജു വർഗീസ് അദ്ദേഹത്തിന് മെമന്റോ നൽകി ആദരിച്ചു.

എൻ. എസ് . എസ് കരുതൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണോദ്ഘാടനവും, കൊമേഴ്സ് ക്ലബ്ബിന്റെ ഭാഗമായി തുടർപഠന സഹായ വിതരണവും, സയൻസ് ക്ലബ്ബിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും അദ്ദേഹം നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും , ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ സ്നേഹധാര സഹായ പദ്ധതിയുടെ ഉദ്ഘാടനവും, എൻ സി സി യൂണിറ്റിന്റെ ഭാഗമായി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പ്രോജക്ട് സീനിയർ കേഡറ്റായ സ്മെബിൻ അനീഷിന് നൽകിക്കൊണ്ട് ഉദ്ഘാടനവും നിർവഹിച്ചു .

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ തയ്യാറാക്കി കുട്ടികൾ യൂട്യൂബിൽ ചാനലിൽ അപ്ലോഡ് ചെയ്യുന്നുണ്ട് .

ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ സ്നേഹധാര പദ്ധതിയിലൂടെ കുട്ടികളിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.

എൻസിസി കേഡറ്റുകൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തുകയും അവരുടെ മാനസിക സന്തോഷവും മറ്റും ഉൾപ്പെടുത്തി ഏകാന്തതയ്ക്ക് ഒരു സാന്ത്വനം എന്ന പേരിൽ പ്രോജക്ടിന് തുടക്കം കുറിച്ചു.

ലിറ്റററി ക്ലബ്ബിന്റെ ഭാഗമായി കുമാരി കെസിയ സൂസൻ കവിത പാരായണവും ,കുമാരി രാജലക്ഷ്മി പുസ്തകപരിചയവും നടത്തി. കടമ്പനാട് സെൻതോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക ട്രസ്റ്റി ശ്രീ.പൊന്നൂസ്, സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ സാം, സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ .അലക്സ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി അനുമോൾ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഫോട്ടോസും വീഡിയോസും എടുത്ത് ഡോക്കുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.

ഷുഗർ ബോർഡ്

സംസ്ഥാനത്തെ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടാകുന്നത് . ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ഉയർന്ന പഞ്ചസാരയുടെ ഉപഭോഗമാണ് . സ്കൂൾ പരിസരങ്ങളിൽ സുലഭമായി ലഭിക്കുന്ന മധുരമുള്ള ലഘു ഭക്ഷണങ്ങൾ , പാനീയങ്ങൾ ,സംസ്കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് കാരണം കുട്ടികളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നു . ഇത് കാരണം കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ, എന്നിവയ്ക്ക് കാരണമാകുന്നു. അമിതമായ പഞ്ചസാര ഉപഭോഗത്തിന് അപകടസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിന് ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഷുഗർ ബോർഡുകൾ സ്ഥാപിച്ചത്.

സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . കഞ്ഞി , പയർ , പർപ്പടകം തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. ഇവിടെ കാണാം

കരുതൽ ആകാൻ കരുത്തോടെ

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കരുതൽ ആകാൻ കരുത്തോടെ -- സമ്പൂർണ്ണ രക്ഷാകർതൃശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഓഗസ്റ്റ് ആറാം തീയതി എക്സൈസ് മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിക്കൽ ക്ലാസ് നയിച്ചു .ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ യോഗം കൂടുകയും പ്രഥമാധ്യാപകൻ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു.

കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്കുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.

കുട്ടികളുടെ കരവിരുതിൽ റോബോട്ടിക് കാർ

അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധിയിലും റോബോട്ടിക്സിലും പരിശീലനം നൽകിയത് . ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് , ലിറ്റിൽ കൈറ്റ്സ് എന്നിവ സംയുക്തമായാണ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചത് . നിർമ്മിത ബുദ്ധിയും റോബോട്ടിക്സും പ്രായോഗിക തലത്തിൽ എത്തിയപ്പോൾ കുട്ടികളുടെ കരവിരുതിൽ രൂപമെടുത്തത് റോബോട്ടികാർ. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 55 വിദ്യാർഥികൾ പങ്കെടുത്തു.

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏഴു കുട്ടികൾക്കാണ് ഈ പരിശീലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . നിർമ്മിത ബുദ്ധി , റോബട്ടിക്സ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകളും റോബോട്ടിക് കാർ നിർമ്മാണത്തിൽ പരിശീലനവും കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് ഇത് നല്ല ഒരു പരിശീലന ക്ലാസ് ആയിരുന്നു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025

കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പതിനാലാം തീയതി വ്യാഴാഴ്ച ഐടി ലാബിൽ വെച്ച് സ്കൂൾ പാർലമെന്റ് ഇലക്ഷൻ 10 .30 മുതൽ നടന്നു . ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇലക്ഷൻ നടന്നത് . ഇ വി എം വോട്ടിങ് മിഷൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കൺട്രോൾ യൂണിറ്റായും ബാലറ്റ് യൂണിറ്റായും രണ്ട് ഫോൺ പ്രവർത്തിപ്പിച്ചാണ് വോട്ട് ആരംഭിച്ചത് . അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിച്ചേർന്നത് . ക്ലാസ് ടീച്ചേഴ്സ് കുട്ടികൾക്ക് ഇലക്ഷൻ ഐ ഡി കാർഡ് നൽകി . ബൂത്തിൽ എത്തിച്ചേർന്ന കുട്ടികൾ ഇലക്ഷൻ ഐഡി കാർഡ് നൽകി അവരുടെ പേരിന് നേരെ ഒപ്പിട്ടു . അതിനുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ഇടാനായി ബാലറ്റ് യൂണിറ്റിന് അടുത്തെത്തി ഓരോ ക്ലാസിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി . സ്ഥാനാർത്ഥികളുടെ പേരും ക്ലാസും ഫോട്ടോയും ഉൾപ്പെടെയായിരുന്നു ബാലറ്റ് യൂണിറ്റ് മൊബൈൽ ഉണ്ടായിരുന്നത് . കുട്ടികൾക്ക് ഇതൊരു പുതിയ അറിവായിരുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു . എൻ സി സി, ജെ ആർ സി അംഗങ്ങളുടെ സഹായത്തോടെ വളരെ കൃത്യതയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ഡാനിയേൽ പ്രഖ്യാപിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം സ്കൂൾ ലീഡറിനെയും ചെയർമാനെയും തെരഞ്ഞെടുപ്പായിരുന്നു. നാല് കുട്ടികൾ മത്സരത്തിനായി തയ്യാറെടുത്തു അവരിൽ നിന്നും സ്കൂൾ ലീഡറായി 10 സി. യിലെ കിഷോറിനേയും, ചെയർമാനായി 10 ബിയിലെ നോബിയേയും തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യം മൂല്യവും ഡിജിറ്റൽ പഠനവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മാതൃകാപരമായ തെരഞ്ഞെടുപ്പ് ആയിരുന്നു.