ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
അഭിരുചി പരീക്ഷ ജൂൺ 15
| 43069-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43069 |
| യൂണിറ്റ് നമ്പർ | LK/2018/43069 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അഭിരാമി സുരേഷ് |
| ഡെപ്യൂട്ടി ലീഡർ | ശ്രേയശ്രീ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബോബി ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ്‌തി എസ് |
| അവസാനം തിരുത്തിയത് | |
| 12-03-2025 | 43069 |
2024-27 ബാച്ചിൻറെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി.നാൽപത്തിയേഴു കുട്ടികൾ പരീക്ഷ എഴുതി . നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു.
റിസൾട്ട്
ജൂൺ 23ന് അഭിരുചി പരീക്ഷയുടെറിസൾട്ട് വന്നു. 28 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരുവാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.
പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 5ന് നടന്നു. ലിറ്റിൽ കൈററ്സ് സൗത്ത് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ് എടുത്തു. 26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .ക്യാമ്പ് ഒരു പുതിയ ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.റോബോട്ടിക്സ്,അനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു. മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു. അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് പ്രിയ ടീച്ചർ നടത്തി.


RoboCode 2025
വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ഫെബ്രുവരി 21ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ RoboCode 2025 എന്ന പേരിൽ 'റോബോട്ടിക്സ് ഫെസ്റ്റ്' സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ജി.എസ്. ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ARDUINO UNO കിറ്റ് ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്തു. ട്രാഫിക് ലൈറ്റ് , സെക്യൂരിറ്റി ക്യാമറ , റോബോട്ടിക് ഹെൻ, എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു. അധ്യാപകർ, പിടിഎ അംഗങ്ങൾ, മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നവർ പ്രദർശനം കണ്ടു നല്ല അഭിപ്രായം രേഖപ്പെടുത്തി.

