ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
റോബോട്ടിക് ഫെസ്റ്റ് 2025
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് ഒക്ടോബർ 4, ശനിയാഴ്ച നടത്തി. അനിമേഷൻ, സ്ക്രാച്ച്, റോബോട്ടിക്‌സ് എന്നീ മേഖലകളിലെ മികച്ച മോഡലുകൾ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ വിവിധ റോബോട്ടിക് മോഡലുകൾ കുട്ടികൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റി. റോബോ ഹെൻ, ട്രാഫിക് സിഗ്നൽ, ഫേസ് സെൻസിങ് ഡോർ എന്നിവ പ്രദർശിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാമിൽ കുട്ടികൾ തന്നെ ചെയ്ത ഗെയിമുകളും കുട്ടികൾക്കിടയിൽ ഹരമായി.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.. ഇത് പുതിയ തലമുറയ്ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മനസ്സിലാക്കാൻ സഹായിച്ചു.
അസംബ്ലി
2025 സെപ്റ്റംബർ 22-ന് സ്കൂളിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് ഒരു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പരിപാടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ അഞ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റോബോട്ടിക്സ് ക്ലാസ്
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാരിസ്, വൈഷ്ണവി, മുഹമ്മദ് ആഷിക് എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ ക്ലാസ്സുകൾ നൽകി.
ഈ ക്ലാസ്സിൽ, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ, അവയുടെ ഉപയോഗങ്ങൾ, സെൻസറുകളുടെ പ്രവർത്തനരീതി, സാധ്യതകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ അറിവ് നൽകി. ഈ പ്രവർത്തനം പത്താം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ കൂടുതൽ സജ്ജരാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2023
വിജ്ഞാനത്തിന്റെയും, നൂതനാശയ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധിച്ച് സ്കൂളിൽ സ്വതന്ത്ര വിഞ്ജാനോത്സവം ആഗസ്റ്റ് 9- 12 വരെ സംഘടിപ്പിച്ചു.ആഗസ്റ്റ് 9-ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം വായിക്കുകയും, ആഗസ്റ്റ് 10-ന് ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും ചെയ്തു.ആഗസ്റ്റ് 11-ന് ഫ്രീഡം കോർണർ സ്കുളിൽ തയ്യാറാക്കി. സ്കൂളിൽ നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആർഡിനോ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ, ഫ്രീ അനമേഷൻ സോഫ്റ്റ്‍വെയറായ റ്റ്യുപി ട്യൂബ് ഡെസ്ക്, ഓപ്പൺ ട്യൂൺസ് ഉപയോഗിച്ചുള്ള വിവിധ അനിമേഷനുകൾ, സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ എൽ കെ അംഗങ്ങൾ പ്രദർശിപ്പിച്ചു.

ആഗസ്റ്റ് 15 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് 2023 ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് അവസരം ലഭിച്ചു. കൗതുകം നിറഞ്ഞ കാഴ്ചകൾ കാണാൻ സാധിച്ചു.