എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 26 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ .

എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ
School Photo
വിലാസം
ളാക്കാട്ടൂർ

ളാക്കാട്ടൂർ പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0481 2701890
ഇമെയിൽmgmnsslakkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33064 (സമേതം)
വി എച്ച് എസ് എസ് കോഡ്05030
യുഡൈസ് കോഡ്32101100205
വിക്കിഡാറ്റQ87660174
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ539
പെൺകുട്ടികൾ368
ആകെ വിദ്യാർത്ഥികൾ1759
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ439
പെൺകുട്ടികൾ413
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ കെ ഗോപകുമാർ
വൈസ് പ്രിൻസിപ്പൽസ്വപ്ന ബി നായർ
പ്രധാന അദ്ധ്യാപികസ്വപ്ന ബി നായർ
പി.ടി.എ. പ്രസിഡണ്ട്മുകേഷ് മുരളി
എം.പി.ടി.എ. പ്രസിഡണ്ട്ആര്യാ ജെയ്ൻ
അവസാനം തിരുത്തിയത്
26-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. തുടർന്നു വായിക്കുക 

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്.
  • കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.
  • കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
  • അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്.
  • ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.
  • നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്.
  • ഒരേ സമയം 200 ൽ പരം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സ്മാർട്ട് കിച്ചൻ ആധുനിക ഫർണിച്ചർ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു.
  • ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്.
  • ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു

മികവുകൾ

  • പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • നേച്ചർ ക്ലബ്ബ്,
  • ക്വിസ് ക്ലബ്ബ്,
  • ക്രിക്കറ്റ് ക്ലബ്ബ്,
  • സയൻസ് ക്ലബ്ബ്,
  • സോഷ്യൽ സയൻസ് ക്ലബ്ബ്,
  • മാത് സ് ക്ലബ്ബ്,
  • ഐറ്റിക്ലബ്ബ്
  • ലാംഗ്വേജ് ക്ലബ്
  • ഹരിത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഓൾ കേരളാ പ്രസംഗമത്സരം,
  • ഇൻറർ ജില്ലാ ക്വിസ് മത്സരം,
  • വായനാ വാരം ദിനാചരണങ്ങൾ

എന്നിവ ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

  • 2016-17

33064.ചിത്ര‍ശാല‍‍‍‍‍‍‍‍‍‍‍‍‍‍‍

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവം അന്താരാഷ്ട്ര ബാല വേല ദിനം അന്താരാഷ്ട്ര യോഗ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ തല വായന മത്സരം എൻഡോവ്മെന്റ് വിതരണം സാഹിത്യ സമാജം ഉൽഘടനം കൗൺസിലിങ് ക്ലാസ് എ പി ജെ അബ്ദുൽ കാലം ചരമ വാർഷികം

ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ ഹിരോഷിമ ദിനം ലോക വയോജന ദിനം ഡീ വേമിങ് ഡേ രാമായണം ക്വിസ് സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷിക സമാപനം

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ കെ ബി ദിവാകരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

Sl.No വർഷം  പേര്
1 1948 - 1949 ശ്രീ . എം കെ രാമൻ നായർ
2 1949 - 1951 ഫാദർ സി സി സ്കറിയ
3 1951 - 1954 ശ്രീ . കെ ആർ ദാമോദര പണിക്കർ
4 1954 - 1956 ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ
5 1956 - 1957 ശ്രീ . കെ എസ് കൃഷ്ണ അയ്യർ
6 1957 - 1958 ശ്രീമതി . ഭാനുമതി അമ്മ
7 1958 - 1986 ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ
8 1986 - 1990 ശ്രീ . വി എ പുരുഷോത്തമൻ നായർ
9 1990 - 1993 ശ്രീമതി . കെ ജി ശാന്തമ്മ1
10 1993 - 1997 ശ്രീമതി . കെ ജെ വാസന്തി
11 1997 - 2000 ശ്രീമതി . എ ജി ലീലാമ്മ
12 2000 - 2002 ശ്രീമതി . എസ് ശ്രീദേവി 'അമ്മ
13 2002 - 2007 ശ്രീമതി . ആർ എസ് ഗിരിജ
13 2007 - 2008 ശ്രീ . ടി ആർ രാജൻ
14 2007 -2014 ശ്രീ . കെ ആർ വിജയൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map