സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം
{{Scho
olwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം | |
---|---|
വിലാസം | |
വെണ്ണിക്കുളം വെണ്ണിക്കുളം പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0469 260555 |
ഇമെയിൽ | sbhsvennikulam2022@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37053 (സമേതം) |
യുഡൈസ് കോഡ് | 32120601310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമറ്റം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി ജോയി |
പി.ടി.എ. പ്രസിഡണ്ട് | ഷിജു പി കുരുവിള |
എം.പി.ടി.എ. പ്രസിഡണ്ട് | ശോശാമ്മ മാത്യു |
അവസാനം തിരുത്തിയത് | |
24-08-2024 | 37053 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ
ചരിത്രം
അൽപം ചരിത്രം ഒരു ഗ്രാമത്തിനു ഐശ്വര്യവും, സംസ്കാരിക വളർചയും പ്രദാനം ചെയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ആ ഗ്രാമത്തിലെ വിദ്യാലയമാണ്. വിദ്യാസംമ്പന്നരായ ജനത നാടിൻെറ ഐശ്വര്യമാണ്. വെണ്ണിക്കുളത്തിൻെറ തിലകക്കുറിയായി ദീപമായി പരിലസിക്കുന്ന സെന്റ് ബഹനാൻസ് വിദ്യാലയ മുത്തശ്ശി നൂറിൻെറ പടവുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു. ഇ. എം. എസ്. വാലാങ്കര ( ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ) ഹൈസ്ക്കൂൾ വാലാങ്കര ആയതും ഇപ്പോൾ എം. ഡി. ആൻഡ് കാതെലിക്കേറ്റ് കോർപറേറ്റിൽ പെട്ടിരിക്കുന്നതുമായ പരിണാമങ്ങളൊക്കെ അറിയുവാൻ ഇന്നത്തെ തലമുറയ്ക്കു താൽപര്യമായിരിക്കുമല്ലൊ. ഈ വിദ്യാലയത്തിന്റെ ചരിത്രം സമ്പൂർണ്ണമായിട്ടെങ്കിലും രേഖപ്പെടുത്തുവാൻ സഹായിചിട്ടുള്ളത് മുൻ പ്രഥമാദ്ധ്യാപകർ, മുൻ മാനേജർമാർ, എന്നിവരും സ്ക്കൂൾ രേഖകൾ വെണ്ണിക്കുളം സബ് രജിസ്റ്ററാഫീസ്ലുിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില പ്രമാണങ്ങൾ എന്നിവയുമാണ്. വെണ്ണിക്കുളം നിവാസികളും വിശിഷ്യാ വെണ്ണിക്കുളം ദേഷാഭിവൃദ്ധിനിസംഘവും, വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളി ഇടവകക്കാരും ഇവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആയിരത്തിതൊള്ളായിരത്തിപതിനാലാമാണ്ടോടുകൂടി ആരംഭിച്ചു. ആന്നു തിരുവിതാംകൂർ ചിഫ് ഇൻസ്പെക്ർ ഒാഫ് സ്ക്കൂൾസായിരുന്ന ഒ. എം. ചെറിയാന്റെ അദ്ധ്യക്ഷതയിലാണ് ആദ്യയോഗം ചേർന്നതും ഒരു കമ്മറ്റി രൂപീകരിച്ചതും. ഉദാരമതിയായ കൂടത്തുംമുറിയിൽ ഈപ്പൻ ഗീവറുഗീസാണത്രെ സ്ക്കൂൾ തുടങ്ങുന്നതിനു വെദിയൊരുക്കിയത്. തുടർന്നു വായിക്കുക ......
സ്ക്കൂൾ മോട്ടോ
"ലീഡ് കൈണ്ടിലി ലൈറ്റ്" "പ്രകാശമേ (വെളിച്ചമേ) നയിച്ചാലും"
സ്ക്കൂൾ ഗാനം
നന്മ രൂപിയായ ദൈവമെ നിനക്കു വന്ദനം (2) നിൻ മനോജ്ഞരൂപമെൻെറ
മുന്നിലെന്നുംകാണണം } (2)
(നന്മ രൂപിയായ ... )
ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ എത്രയും മനോജ്ഞമാം സദനമായ് ഭവിക്കണം (നന്മ രൂപിയായ ... )
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ ഭക്തിയും വിവേകവും തരേണമെ, ദയാനിധേ (നന്മ രൂപിയായ ... )
സ്പതതി
നവതി
ശതാബ്ദി
- ശതാബ്ദിയിലെൻ കലാക്ഷേത്രം
- ഒരു വട്ടം കൂടി ഓർമ്മയുടെ തിരുമുറ്റത്ത്
- മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം
ഭൗതികസൗകര്യങ്ങൾ
വെണ്ണിക്കുളത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്‌കൂൾ സമസ്തമേഖലയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു വെന്നത് അഭിമാനാർഹമാണ്. 1916 ൽ സ്ഥാപിതമായ വിദ്യാലയം 2020 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണത്തിലും ഭൗതീകസാഹചര്യങ്ങളുടെ കാര്യത്തിലും മികച്ച നിലവാരം പുലർത്തിവരുന്നു. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഉന്നതനിലവാരത്തിലുള്ള ഇരുപത്തിനാല് ക്ലാസ്സ് മുറികൾ, ആഫീസ് കെട്ടിടം, ജില്ലയിലെ തന്നെ മികച്ച ലാബ്, ലൈബ്രറി, സ്മാർട്ട് റൂം, കമ്പൂട്ടർ ലാബ്, പ്രെയർ ഹാൾ, വിശ്രമമുറി, വിശാലമായ രണ്ടു കളിസ്ഥലങ്ങൾ, സ്റ്റേഡിയം, ഉച്ചഭക്ഷണശാല, അടുക്കള, സ്‌കൂൾ ആഡിറ്റോറിയം ഓപ്പൺ ആഡിറ്റോറിയം, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമുള്ള ടോയ്‌ലെറ്റുകൾ, ശലഭോദ്യാനം, ജൈവപച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള പദ്ധതി എന്നിവയുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്‌സ് വിഷയങ്ങളിൽ നാനൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. ആറ് ക്ലാസ്സ്മുറികൾ സയൻസ് വിഭാഗത്തിനായി ബോട്ടണി, സുവോളജി ലാബുകൾ, ഫിസിക്‌സ് ലാബ്, കൊമേഴ്‌സിനുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി സെമിനാർ ഹാൾ, ബയോഗ്യാസ് പ്ലാന്റ്, മഴമറ, പച്ചക്കറി കൃഷി എന്നിവയും സ്വന്തമായുണ്ട്. വർഷങ്ങളായി വെണ്ണിക്കുളം ഉപജില്ലാ കലോത്സവത്തിന് സ്ഥിരം വേദിയാണ്. 2016 ലെ റവന്യൂ ജില്ലാ കലോൽസവത്തിനും ആതിഥ്യം വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്തിലെ കായിക മത്സരങ്ങൾക്ക് സ്റ്റേഡിയവും, പവയിനം സ്ഥിരം വേദിയാണ്. വെണ്ണിക്കുളം ഗ്രാമത്തിന് അരുമയായ ഈ വിദ്യാലയമുത്തശ്ശി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.
-
Caption1
-
Caption2
വിദ്യാലയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ
- 1916 - സ്ക്കൂൾ സ്ഥാപനം . ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ വാലാങ്കര എന്ന പേരിൽ .
- 1962 - സെന്റ് ബഹനാൻസ് ഹൈസ്ക്കൂൾ വെണ്ണിക്കുളം എന്ന നാമധേയം നൽകി .
- 1963 - കാതോലിക്കേറ്റ് & എം .ഡി . സ്ക്കൂൾസ് കോർപ്പറേറ്റിലേക്ക് സ്ക്കൂൾ കൈമാറ്റം പ്രാരംഭ നടപടി .
- 1974 - കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു . 1985 - ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം അനുവദിച്ചു .
- 1986 - സപ്തതിയാഘോഷം , സുവനീർ പ്രകാശനം , ജില്ലയിൽ ആദ്യത്തെ പൗൾടി ക്ലബ് രൂപീകരണം .
- 1999 - കമ്പ്യൂട്ടർ യൂണിറ്റ് തുടക്കം .
- 2000 - ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു . എൻ . എൻ . എസ് . എസ് യൂണിറ്റ് രൂപീകരണം .
- 2001 - ഹയർസെക്കന്ററി സയൻസ് ലാബ് രൂപീകരണം .
- 2002 - സ്ക്കൂൾ ഡയറി പ്രസദ്ധീകരിച്ചു .
- 2003 - ഹൈസ്ക്കൂൾ കമ്പ്യൂട്ടർലാബ് സജ്ജീകരണം .
- 2005 - എസ് . എസ് . എൽ . സി . 100% വിജയം .
- 2006 - നവതി വർഷം , കളിസ്ഥലത്തേക്കുള്ള പാല നിമാണം , പി . ജെ . കുര്യൻ എം. പി. ഫണ്ട് ഉപയോഗിച്ച് . എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കുമാരി അക്ഷര രവി .
- 2007 - നവീകരിച്ച കമ്പ്യൂട്ടർ ലാബ് , ലൈബ്രറി എച്ച് . എസ് .എസ് . ഉദ്ഘാടനം , മഴവള്ള സംഭരണി നിർമാണം .
- 2008 - സ്ക്കൂൾ ബസ്സ് സ്വന്തമായി . 2009 - വിദ്യാരംഗം യൂണിറ്റ് നിലവിൽ വന്നു .
- 2010 - ജേ . ആർ . സി . യൂണിറ്റ് നിലവിൽ വന്നു .
- 2011 - സ്റ്റേഡിയ നിർമാണം ഉദ്ഘാടനം . രണ്ടാമത്തെ സ്ക്കൂൾ ബസ് , വിദ്യാമൃത അവാർഡ് ശൈനോ സാറിന് ലഭിച്ചു ( H.S.S
- 2012 - കുടിവെള്ള സംവിധാന രൂപിീകരണം , ഇൻവെർട്ടർ സ്ഥാപിച്ചു , കുട്ടികർഷക അവാർഡ് സൂരന്ദ് ( H.S) ലഭിച്ചു . ജില്ലയിലെ മികച്ച നിരൂക്ഷണ ശാലയായി തെരഞ്ഞെടുത്തു .
- 2013 - റവന്യു ജില്ല കലോലത്സവ വേദിയായി , സംസ്ഥാന തല മോണോ ആക്ട് അരുണിമ ( H.S.S.) നേടി .പി . റ്റി . പുന്നൂസ് സ്മാരക പ്രദാത് എൻഡോവ്മെന്റ് മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു .
- 2014 - അവെന , മോണോ ആക്ട് സംസ്ഥാനതലം രണ്ടാം സ്ഥാനം .
- 2015 - റവന്യൂ തലത്തിൽ പ്രവർത്തിപരിചയം H.S -1ST H.S.S – 2nd നേടി , ശതാബ്ദിയാഘോഷ ഉദ്ഘാടനം , സ്മാർട്ട് കല്ലിടൽ പ്രൊഫ . പി .ജെ . കുര്യൻ നിർവഹിച്ചു , നീന്തൽപരിശീലനം ആരംഭിച്ചു , എൻ .എസ് .എസ് . യൂണിറ്റ് നിർധന വിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു നൽകി , ഭാരതീയം പത്രം പ്രസദ്ധീകരിച്ചു .
- 2016 - ശതാബ്ദി ഒാപ്പൺ എയർ ഓഡിറ്റോറിയം , സ്മാർട്ട് റൂം ഉദ്ഘാടനം , എസ് . എൽ . സി 100% വിജയം , ആശേർപാേൾ +2 പരീക്ഷയ്ക്ക് 1200 / 1200 മാർകും നേടി , ഗൈഡ്സ് യൂണിറ്റ് രൂപീകരണം , ഉച്ചഭാഷണി എല്ല ക്ലാസിലും ലഭ്യമാക്കി .
- 2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ് രൂപീകരണം , എസ് . എൽ . സി 100 % വിജയം .
- 2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ് വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി 100 % വിജയം .
- 2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക് വിമുക്തവിദ്യാലയം, മുകുളം പദ്ധതി , കുട്ടിക്കർക അവാർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ് & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി 100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലൂടെ നടത്തി .
- 2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻഡ് സാനിറ്റൈസർ , തെർമൽ സ്ക്കാനർ എന്നിവ നൽകി .
- 2021-S P C യൂണിറ്റ് രൂപീകരണം,മുകുളം പദ്ധതി,മികച്ച കുട്ടി കർഷക,മികച്ച വിദ്യാലയം ,
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്സ്
- വിദ്യാലയം പ്രതിഭകളോടോപ്പം.
- വിദ്യാരംഗം കലാസാഹിത്യവേദി .
- എൻ.എസ്.എസ്
- എൻ.സി.സി .
- ഡിജിറ്റൽ മാഗസിൻ
- ക്ലാസ് മാഗസിൻ.
- സ്ക്കൂൾ ബ്ളോഗ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽകൈറ്റ്സ്.
- സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.
- ഹലോ ഇംഗ്ലീഷ് .
- യു എസ് എസ് .
- പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ -- മൈക്രോഗ്രീനാണ് പുതിയ താരം.
- മുകുളം.
- കുട്ടികർഷകൻ.
- ഗൈഡ്സ്
- നാഷണൽ സർവീസ് സ്കീം.
- സ്കൗട്ട് പ്രസ്ഥാനം.
- പഠനോത്സവം.
- ലൈബ്രറി
-
Caption1
-
Caption2
-
Caption1
-
Caption2
മാനേജ്മെന്റ്
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദ്യൻ കാതോലീക്കബാവായും, മാനേജരായി His grace Yuhanon Mar Meletius മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂൾ, പന്ത്രണ്ട് യു.പി. സ്കൂൾ, മുപ്പത്തിയാറ് എൽ. പി. സ്കൂൾ, രണ്ട് അൺ എയിഡഡ്, ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ടിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ ഐസ്ക്ക്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഡോ. ജേക്ക്ബ് എബ്രഹാം
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
ഹയർ സെക്കൻററിഅദ്ധ്യാപകർ- | അദ്ധ്യാപകർ-എച്ച്.എസ് | യു.പി.എസ് | അനദ്ധ്യാപകർ |
പ്രധാന പ്രവർത്തനങ്ങൾ
വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി.
നേട്ടങ്ങൾ
സോഷ്യൽ സർവ്വീസ് ലീഗ് അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു പ്രവൃത്തി പരിചയ സംഘടന വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു. 5. M G O C S M പ്രയർ ഗ്രൂപ്പ് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു. നല്ല പാഠം പദ്ധതി നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. 7. ക്യഷി ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു. 8. മൗണ്ടനയറിംഗ് പ്രോഗ്രാം എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം ലഭിക്കുകയും ചെയ്തു. 9. കലാക്ഷേത്ര അവാർഡ് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്. 10. ദിനാചരണങ്ങൾ വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു 11. ഐ ഇ ഡി കുട്ടികൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- റവ. ഫാദർ കെ. എ. മാത്യു (1920-1929)
- റവ.ഫാദർ എൻ. ജി. കുര്യൻ
- ശ്രീ. എം. സി. മാത്യു
- ശ്രീ. എം. വി. ഏബ്രഹാം
- ശ്രീ. എൻ. ജി. നൈനാൻ
- ശ്രീ. കെ. സി. ജോർജ്. (1972-1980)
- ശ്രീ. കെ. ജോർജ് തങ്കച്ചൻ. (1980-1986)
- ശ്രീ. കെ. സി. ചാക്കോ. (1986-1988)
- ശ്രീമതി കെ. കെ. മറിയാമ്മ. (1988-1989)
- ശ്രീമതി കെ. റ്റി. ദീനാമ്മ. (1989-1990)
- ശ്രീ. സി. എ. ബേബി. (1990-1991)
- റവ. ഫ. കെ. എസ്. കോശി. (1990-1991)
- ശ്രീ. പി. ഐ. കുര്യൻ (1991-1992)
- ശ്രീ. ജോർജ് ജോൺ. (1992-1993)
- ശ്രീമതി സി. എം. ഏലിയാമ്മ. (1993-1998)
- ശ്രീമതി ശാന്തമ്മ വറുഗീസ്. (1998-2001)
- ശ്രീ. വി. എം. തോമസ്. (2001-2002)
- ശ്രീ. ചെറിയാൻ മാത്യു (2002-2003)
- .ശ്രീമതി മറിയാമ്മ ഉമ്മൻ. (2003-2005)
- .ശ്രീ. കെ. ഇ. ബേബി. (2005-2007)
- ശ്രീ. ഓമന ദാനിയേൽ. (2007-2008)
- ശ്രീമതി വൽസ വറുഗീസ് .(2008=2010)
- ശ്രീ കെ പി സാംകുട്ടി. (2010=2014)
- ശീമതി മറിയം റ്റി. പണിക്കർ. (2014=2017)
- ശ്രീ. അനിൽ മാത്യു. (2017-2019)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സഭാകവി സി. പി. ചാണ്ടി : സഭാകവി.
- മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് : കേരള തുളസിദാസ് - കവി.
- പ്രൊഫസർ പി ജെ. കുര്യൻ : മുൻ രാജ്യസഭാ ഉപാധ്യക്ഷൻ.
- ഡോ. ജോസ് പാറക്കടവിൽ : റിട്ട. പ്രിൻസിപാൽ, ബി. എ. എം. കോള്ജ്, തുരുത്തിക്കാട്, ഗാന്ധിയൻ, പരിസ്ഥിതിപ്രവർകൻ.
- പ്രൊഫസർ. ടോണി മാത്യു : റിട്ട. പ്രൊഫസർ സെന്റ് തോമസ് കോള്ജ്, റാന്നി.
- ഡോ. ജോർജി എബ്രഹാം : നെഫ്രോളജിസ്റ്റ്.
- ശ്രി. ലാൽജി ജോർജ് : സിനിമ സംവിധായകൻ.
- ശ്രി. എബ്രഹാം എം. പട്യാനി : മുൻ ന്യൂനപക്ഷകമ്മീഷൻ ചെയർമാൻ.
- പ്രൊഫസർ സജി ചാക്കോ : മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ.
- ഫാ. എബി വടക്കുംതല : ഡയറക്ടർ, പുഷ്പഗിരി മെഡിസിറ്റി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
- കോട്ടയത്തു നിന്നും35 കി. മീ തെക്ക് - പുതുപ്പള്ളി- കറുകച്ചാൽ- മല്ലപ്പള്ളി വഴി.
- കോഴഞ്ചേരിയിൽ നിന്നു് 8 കി മീ വടക്ക്. കോഴഞ്ചേരി - മല്ലപ്പള്ളി റൂട്ടിൽ.
- റാന്നിയിൽ നിന്നും 22 കി. മീ പടിഞ്ഞാറ് - റാന്നി - തിരുവല്ല റൂട്ടിൽ.