ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ജൂൺ 3പ്രവേശനോത്സവം
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
31-07-2024 | 19042 |
പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.കുഞ്ഞു കുട്ടികളുടെ റാലിയോടുകൂടി തുടക്കം കുറിച്ച പ്രവേശനോത്സവത്തിന്റെ പൊതു ചടങ്ങ് അന്തരിച്ച മുൻ ഹെഡ്മിസ്ട്രസ് അംബുജം ടീച്ചറുടെ അനുസ്മരണത്തോടെ ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് വി.ടി അബ്ദുൾറസാക്ക് അധ്യക്ഷത വഹിച്ച യോഗം കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേലായുധൻ.എം.വി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിധു സ്വാഗതവും,മെമ്പർ മാരായ മുഹ്സിനത്ത് , ഹമീദ്, വൈസ് പ്രസിഡന്റ് ഒ. കെ. സേതുമാധവൻ, SMC ചെയർമാൻ മുസ്തഫ എന്നിവർ ആശംസകളും, ഹെഡ്മാസ്റ്റർ ബാബുരാജ് നന്ദിയും പറഞ്ഞു. ക്രയോൺസും,ചിത്രരചന ബുക്കും, പൂക്കളും നൽകി നവാഗതരെ സ്വീകരിച്ചു. രാജേശ്വരി ടീച്ചർ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.ജി. എച്ച്. എച്ച്. എസ് പേരശ്ശന്നൂർ NSS യൂണിറ്റ് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം നിർധനവിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ രാജൻ ഒ.കെ, മുജീബ്, സ്കൂളിലെ JRC കേഡറ്റ്സ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു പ്രവേശനോത്സവ ഗാനം ഡിജിറ്റലായി കാണിക്കുകയും ഒന്നാം ക്ലാസിൽ പുതുതായി വന്ന പുതിയ കുട്ടികളെ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് AI ടീച്ചർ പേര് വിളിച്ച് സ്വീകരിക്കുകയും ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും
പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും, വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു.
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
തീരുമാനിക്കുക.ആസ്വദിക്കൂ, ആരംഭിക്കൂ! നിങ്ങളുടെ സമ്മാനം വെളിപ്പെടുത്തുന്നതിനായി ലോകം കാത്തിരിക്കുന്നു! മേരി ക്യൂറി
ജൂലൈ 4 മേരി ക്യൂറി ചരമ ദിനവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ യൂണിറ്റ് സെമിനാർ അവതരിപ്പിച്ചു. മേരി ക്യൂറിയുടെ ജീവചരിത്രം വളരെ ലളിതമായി അവതരിപ്പിച്ചത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പത്താം ക്ലാസിലെ അലീഷാ ഫാത്തിമ നയിച്ച സെമിനാറിൽ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു