ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ തച്ചനാട്ടുകരയിലുള്ള  എയ്ഡഡ് വിദ്യാലയമാണ് ലെഗസി എ.യു .പി സ്കൂൾ

ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര
വിലാസം
തച്ചനാട്ടുകര

തച്ചനാട്ടുകര,പോസ്റ്റ്:നാട്ടുകൽ,വഴി:മണ്ണാർക്കാട് കോളേജ്
,
678583
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04924236240
ഇമെയിൽlegacyaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21897 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ഹംസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

രേഖകളിലൂടെ ചികഞ്ഞു നോക്കുമ്പോൾ നാം എത്തിപ്പെടുന്നത് 1926 സെപ്തംബർ 27 തിയ്യതി യിലാണ് . അന്നാണ് ഈ വിദ്യാലയം പ്രവർത്തനമാ രംഭിച്ചത് . ശ്രീ . പള്ളപ്പുറത്ത് അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . 1926 നവംബർ ഒന്നാം തിയ്യ തി ഒറ്റപ്പാലം മാപ്പിള റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ് പെക്ടർ ഓഫ് സ്കൂൾസ് . ഈ വിദ്യാലയം സന്ദർശി ച്ചതായി രേഖകളിൽ കാണുന്നു . 79 വിദ്യാർത്ഥി കളും നാല് അദ്ധ്യാപകരുമായിരുന്നു അന്ന് ളിൽ ഉണ്ടായിരുന്നത് . ഈ വിദ്യാലയത്തിന് അംഗീ കാരം ലഭിച്ചത് 31.05.1930 ലാണ് . സ്കൂൾ സ്ഥാപി ക്കലും നടത്തിപ്പും സംബന്ധിച്ച് ഇന്നത്തെപോലു ള്ള കാഴ്ചപാടുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല . ഒരു സാമൂഹ്യ സേവനം എന്ന നിലക്ക് ഏറെ ത്യാഗ ങ്ങൾ സഹിച്ചാണ് വിദ്യാലയങ്ങൾ നടത്തിയിരുന്ന ത് . അതുകൊണ്ടുതന്നെ വിദ്യാലയങ്ങൾ നിലനിൽ പിനു വേണ്ടി ശ്വാസം വലിച്ചിരുന്ന അവസ്ഥ സാധാ രണമായിരുന്നു . നമ്മുടെ സ്കൂളിനേയും ഈ ദുരവ സ്ഥ ബാധിച്ചു . 1931 ജൂൺ 22 മുതൽ 1932 ജനുവരി വരെ ഈ വിദ്യാലയം പ്രവർത്തന രഹിതമായി കി ടന്നു . ഈ സ്ഥാപനത്തിന്റെ നിലനിൽപ്പ് പ്രതിസ ന്ധിയിലായ ഘട്ടത്തിൽ വിദ്യാഭ്യാസത്പരനായ തുറുവൻ കുഴികളത്തിൽ ശങ്കുണ്ണി നായരുടെ ശ മഫലമായി വിദ്യാലയം വീണ്ടും പ്രവർത്തനം തുട ങ്ങി .

1933 ൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഇവിടെ പ്രവർത്തിച്ചിരുന്നുള്ളൂ . 1942 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു . 1946 വരെ തച്ചനാട്ടുകര ന്യൂ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് വിദ്യാലയം അറി യപ്പെട്ടിരുന്നത് . ഇന്നും ഈ നാട്ടിലെ പഴയ തലമുറ ഭയഭക്തി ബഹുമാനത്തോടെ ഓർക്കുന്ന ശ്രീ എം.പി കൃഷ്ണഗുപ്തൻ 1945 ൽ ഈ വിദ്യാലയം വിലക്കു വാങ്ങി . അദ്ദേഹത്തിന്റെ അമ്മാവന്റെ രണ നിലനിർത്തുന്നതിന് വേണ്ടി മുസലിയാത്ത് ല ഗുപ്തൻ മെമ്മറിയൽ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന് നാമകരണം ചെയ്തു . 1946 ൽ 123 വി ദ്യാർത്ഥികളും നാല് അധ്യാപകരും മാത്രമുണ്ടായി രുന്ന ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ ശ്രീ എം.പി കൃഷ്ണഗുപ്തന്റെ പങ്ക് വളരെ വലുതായി രുന്നു . 1951 ൽ ഇവിടെ ഹയർ എലിമെന്ററി ക്ലാസ്സുകൾ ആരംഭിച്ചു . അതോടെ സ്കൂളിന്റെ പേര് മുസലിയാ ത്ത് ലക്ഷ്മണഗുപ്തൻ മെമ്മോറിയൽ ഹയർ എലി മെന്ററി സ്കൂൾ എന്നായി . അക്കാലത്ത് 220 വി ദ്യാർത്ഥികളും 9 അധ്യാപകരും ഈ വിദ്യാലയ ത്തിലുണ്ടായിരുന്നു . 1952 ൽ ഏഴാം ക്ലാസ്സും 1953 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു . 1954 ൽ ആദ്യത്തെ E.S.L.C പരീക്ഷയിൽ 50 ശതമാനം കുട്ടികൾ വിജയി ച്ചു . 1955 ൽ 75 ശതമാനവും 1956 , 1957 വർഷങ്ങളിൽ നൂറു ശതമാനം വീതവും കുട്ടികൾ വിജയിച്ചു . കെ.ഇ.ആർ നിലവിൽ വന്നതോടെ 1961-62 മുതൽ ഏഴാം ക്ലാസ്സു വരെയുള്ള യു.പി സ്കൂളായി മാറി . അങ്ങനെ മുസലിയാത്ത് ലക്ഷ്മണഗുപ്തൻ മെ മ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ , തച്ചനാട്ടുകര ( എം.എൽ.ജി.എം യുപി സ്കൂൾ തച്ചനാട്ടുകര ) എന്ന പേരിൽ വിദ്യാലയം അറിയപ്പെട്ടു വന്നു .

ഈ വിദ്യാലയം ചെർപ്പുളശേരി ഉപജില്ലയിലാ ണ് ഉൾപ്പെട്ടിരുന്നത് . ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സ് ചെർപ്പുശേരിയിലും ട്രഷറി മണ്ണാർക്കാടുമായി രുന്നു . ഇത് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കി . തച്ചനാ ട്ടുകര പഞ്ചായത്തിലെ വിദ്യാലങ്ങൾ ഒന്നടങ്കം ആ വശ്യപ്പെട്ടതിനെ തുടർന്ന് മണ്ണാർക്കാട് സബ്ജില്ല യിലേക്ക് മാറ്റി . അങ്ങനെ നമ്മുടെ വിദ്യാലയം ഇ പ്പോൾ മണ്ണാർക്കാട് സബ്ജില്ലയിലാണ് . മണ്ണാർക്കാ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ജില്ല കൂടി രൂപംകൊ ണ്ടതോടെ കൂടുതൽ സൗകര്യപ്രദമായി . പൊതു വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ചോ ദ്യചിഹ്നത്തിന് മുന്നിൽ പകച്ചു നിന്നപ്പോൾ മാനേ ജരായിരുന്ന ശ്രീ പി.കെ മോഹൻദാസ് സ്കൂൾ വിൽക്കാൻ തയ്യാറായി . ആ അവസരത്തിൽ ളിന്റെ നിലനിൽപ്പും പുരോഗതിയും മാത്രം ലക്ഷ്യ മാക്കി സമീപ വാസികളും പൂർവ്വ വിദ്യാർത്ഥിക ളുമായ സർവ്വശ്രീ . ടി.പി മധു മാസ്റ്റർ , കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബുബക്കർ , കെ പ്രദീപ് എന്നിവർ ചേർന്ന് 2008 ൽ വി ദ്യാലയം വിലക്കു വാങ്ങി . തുടർന്ന് 12.12.2013 മുതൽ ഈ വിദ്യാലയം ലെഗസി എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ തച്ചനാട്ടുകര എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു . മുസ്ലിം കലണ്ടർ പ്രകാരമാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് . മിക്ക വിദ്യാലയങ്ങളും ജന റൽ കലണ്ടറിലേക്ക് മാറിയപ്പോൾ നമ്മുടെ സ് കൂളും ഈ വഴിക്ക് ചിന്തിച്ചു .

2015-16 വർഷം മുതൽ ഈ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർ ത്തിച്ച് വരുന്നു . ആധുനിക കാലഘട്ടം ഏൽപ്പിച്ച ഉത്തരവാ ദിത്വം ഏറ്റെടുത്തു കൊണ്ട് ഇംഗ്ലീഷ് മീഡിയം ആ രംഭിക്കാനും നാം തയ്യാറായി . 2019 ൽ ഒന്നാംക്ലാ സ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു . ഒരു കെട്ടിടത്തിന്റെ ഏറ്റവും ശക്തമായിരിക്കേണ്ട ഭാഗം അടിത്തറയാണ് . ഈ കാഴ്ചപ്പാട് വെച്ച് പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു . 1.06.2010 നാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിക്കു ന്നത് . തെറ്റത്ത് ഹംസ എന്ന രക്ഷിതാവിന്റെ മകളാ യ ഫാത്വിമ ഇസാനത്ത് ആയിരുന്നു ഒന്നാമത്തെ വിദ്യാർത്ഥി . ആദ്യ വർഷം 33 വിദ്യാർത്ഥികളാണ് ഉ ണ്ടായിരുന്നത് . കെ റജീനയായിരുന്നു ആദ്യത്തെ അധ്യാപിക . 2011 ൽ യു.കെ.ജി ക്ലാസ്സുകൾ ആരം ഭിച്ചു . പി ഉമൈവ അധ്യാപികയായി ചേർന്നു . പി . നദീറ ആയയായും ലേവനം അനുഷ്ഠിച്ചു തുടങ്ങി . അങ്ങനെ രണ്ട് അധ്യാപികമാരും ഒരു ആയയുമായി പൂർണ്ണ തോതിൽ പ്രീ പ്രൈമറി പ്രവർത്തിച്ചു തുടങ്ങി . പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വർദ്ധ നവുണ്ടായി . അതോടൊപ്പം അധ്യാപികമാരുടെ എ ണ്ണവും വർദ്ധിച്ചു . ഇപ്പോൾ ആറ് അധ്യാപികമാരും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

1. പ്രീ - പ്രൈമറി മുതൽ 7ാം തരം വരെ അധ്യയനം സാധ്യമാകുന്ന   കെട്ടിട സമുച്ചയം.

2 . അതി വിശാലമായ കളിസ്ഥലം.

3. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ .

4.സ്കൂൾ ലൈബ്രറി.

5. വായനയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറികൾ.

7. കുട്ടികളുടെ കലാപരിപാടികൾക്കായി സ്കൂൾ റേഡിയോ.

8. വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ് സൗകര്യം.

9. ജലസമൃദ്ധമായ വട്ടക്കിണർ , കുഴൽ കിണർ സൗകര്യം.

10. വിശാലമായ മഴ സംഭരണി

11. ജൈവ വൈവിധ്യ ഉദ്യാനം

12. സ്കൂളിനെ കോർത്തിണക്കിയ സൗണ്ട് സിസ്റ്റം

13. പ്രൊജക്ടറുകളോടു കൂടിയ ക്ലാസ് മുറികൾ

14. ശാസ്ത്ര പാർക്ക്

15. കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങൾ

16. കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് , ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ

17. ഹൈടക് സ്റ്റാഫ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൽ.എസ്.എസ് & യു.എസ്.എസ് കോച്ചിങ്ങ്
  • സ്കൗട്ട് & ഗൈഡ്
  • ഫുട്ബോൾ കോച്ചിങ്ങ്
  • കരാട്ടെ കോച്ചിങ്ങ്

മാനേജ്മെന്റ്

ശ്രീ പള്ളപ്പുറ ത്ത അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . തുടർന്ന് ശ്രീ ടി.കെ ശങ്കുണ്ണിനായർ , ശ്രീ ടി.കെ പ ങ്കുണ്ണിനായർ ശ്രീ നെയ്യപ്പാടത്ത് അച്ചുതൻ നായർ , കെ കേശവ പണിക്കർ , ശ്രീ എൻ വേലുകുട്ടി നായർ എന്നീ മാനേജർമാരുടെ പരിലാളന ഏറ്റാണ് ഈ വിദ്യാലയം വളർന്നു വന്നത് . 1945 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ ഈ വിദ്യാലയത്തിന്റെ മാനേജരായി . 1972 ഏപ്രിൽ 23 ന് അന്തരിക്കും വരെ അദ്ദേഹം മാനേജരായിരുന്നു . സ്കൂളിന്റെ പുരോഗ തിയിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാ യിരുന്നു . തുടർന്ന് മാനേജ്മെന്റ് മാറ്റത്തിലുണ്ടായ കാലതാമസത്തിനു ശേഷം അദ്ദേഹത്തിന്റെ സഹ ധർമിണി ശ്രീമതി എം.പി ലക്ഷ്മികുട്ടി മാനേജരായി . അവർ 1989 ജനുവരി ആറാം തിയ്യതി അകാല ത്തിൽ നമ്മെവിട്ടു പിരിഞ്ഞു . തുടർന്ന് മൂത്തമകൻ എം.പി മോഹൻദാസ് മാനേജരായി . അദ്ദേഹം 2008 ൽ ഈ വദ്യാലയം ഇന്നത്തെ മാനേജ്മെന്റിന് കൈമാറി .ശ്രീ ടി.പി മമ്മു മാസ്റ്റർ , കെ പി കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബൂബക്കർ , കെ പ്രദീപ് എന്നിവരുടെ മാനേജ്മെന്റി ലാണ് ഇപ്പോൾ വിദ്യാലയം . അവർ തമ്മിലുണ്ടാക്കിയ കരാർ പ്രകാരം അഞ്ച് വർഷകാലം ഓരോരുത്തരും മാനേജർമാരായി പ്രവർത്തിക്കുന്നു . ടി.പി മമ്മു മാസ്റ്റർ ശ്രീ കെ കുഞ്ഞലവി ഹാജി എന്നിവർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി ഇപ്പോൾ 2018 മുതൽ ശ്രീ മൊയ്തുണ്ണി ഹാജി മാ നേജരായി പ്രവർത്തിച്ചു വരുന്നു

ക്രമ

നമ്പർ

പേര് വർഷം
1 എം പി കൃഷ്ണഗുപ്തൻ 1945 - 1972
2 എം പി ലക്ഷ്മിക്കുട്ടി 1972 - 1989
3 പി കെ മോഹൻദാസ് 1989 - 2008
4 ടി പി മമ്മു മാസ്റ്റർ 2008 - 2013
5 കെ പി കുഞ്ഞലവി ഹാജി 2013 - 2018
6 കെ മൊയ്തുണ്ണി ഹാജി 2018 മുതൽ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ :

ഏതൊരു വിദ്യാലയത്തിന്റേയും പുരോഗതിയിലും പ്രധാനധ്യാപകരുടെ അധ്യാപകരുടെ പങ്ക് വളരെ വലുതാണ് . ലക്ഷ്യബോധവും കർമ്മ കുശല തയും വിശാല വീക്ഷണവുമുള്ള പ്രധാനധ്യാപക രാണ് ഈ വിദ്യാലയത്തിന് നീണ്ട കാലയളവിൽ നേതൃത്വം നൽകിയത് . അവരുടെ കൈപ്പുണ്യം ഒന്നു മാത്രമാണ് ഇന്ന് ഈ സ്ഥാപനം ഉയർന്നു നിൽ കുന്നതിന്റെ പ്രധാന കാരണം . ഈ വിദ്യാലയത്തി ലെ ആദ്യ കാല പ്രധാനധ്യാപകൻ ശ്രീ കെ രാമൻ ആയിരുന്നു . 02 - 04 - 1932 മുതൽ 19 - 07 - 1933 വരെ അദ്ദേഹം പ്രധാനധ്യാപകനായിരുന്നു . 1933 മുതൽ 1934 വരെ ശ്രീ വി.പി അച്ചുതവാര്യർ 1935 മുതൽ 1936 വ രെ ശ്രീ ടി.കെ ശങ്കരനാരായണൻ 1936 മുതൽ 1938 വരെ ശ്രീ പി ഗോവിന്ദൻ നായർ 1938 മുതൽ 1940 വ രെ ശ്രീ എം മാധവഗുപ്തൻ 01 06 1941 മുതൽ 16 09 1941 വരെ ശ്രീ വി കുഞ്ഞി കൃഷ്ണമേനോൻ , 1941 മു തൽ 1942 വരെ ശ്രീ എം മാധവഗുപ്തൻ 01 02 1942 മുതൽ 0104 1942 വരെ ശ്രീ എൻ വേലുക്കുട്ടി നായർ , 1942 മുതൽ 1944 വരെ ശ്രീ കെ.ടി രാമൻ നായർ , 03 01 1944 മുതൽ 31 12 1944 വരെ ശ്രീ കെ.കേശവ പണിക്കർ , 02 01 1945 മുതൽ 30 06 1945 വരെ ശ്രീ എൻ വേലുകുട്ടി നായർ എന്നിവർ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു . 01 07 1946 മുതൽ 1951 വ രെ ശ്രീ എം.പി കൃഷ്ണഗുപ്തൻ പ്രധാനധ്യാപക നായി . 1951 മുതൽ 1952 വരെ ശ്രീ പി രാമൻ മൂസത് , 1952 മുതൽ 1953 വരെ ശ്രീ വി രാമകൃഷ്ണൻ തുടർ ശ്രീ പി ശങ്കരൻ നായർ എന്നിവർ പ്രധാനാധ്യാപ കരായി ശക്തമായ നേതൃത്വം നൽകി . 1955 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ വീണ്ടും പ്രധാനാധ്യാപ കനായി . തുടർന്ന് 1972 ഏപ്രിൽ 23 ന് മരിക്കുന്നതു വരെ അദ്ദേഹമായിരുന്നു പ്രധാനാധ്യാപകൻ . ശ്രീ എം.പി കൃഷ്ണഗുപ്തൻ മരണത്തെ തുടർന്ന് പി . നമ്പൻകുട്ടി ഗുപ്തൻ ഹെഡ്മാസ്റ്ററായി . 30 04 1982 ൽ അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ 01 05 1982 മുതൽ 30 04 1986 വരെ ശ്രീ കെ കുഞ്ഞുണ്ണി ഗു പൻ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠി ച്ചു . 01.05 1986 മുതൽ 05 04 1987 വരെ ശ്രീമതി ടി.കെ സരോജിനി പ്രധാനാധ്യാപികയുടെ ചുമതല വഹി ച്ചു . 06 04 1987 മുതൽ 30 04 2007 വരെ ശ്രീ എം.കെ രാമകൃഷ്ണൻ പ്രധാനാധ്യാപകനായി പ്രവർത്തി ച്ചു . 01 05 2007 മുതൽ 2020 വരെ സി.എം ബാലചന്ദ്രൻ പ്രധാനാധ്യാപകനായി . 2020 മുതൽ പി  ഹംസ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു  വരുന്നു

ക്രമ

നമ്പർ

പ്രധാന അധ്യാപകന്റെ പേര് വർഷം
1 കെ രാമൻ 1932 - 1933
2 വി.പി അച്ചുതവാര്യർ 1933 - 1935
3 ടി.കെ ശങ്കരനാരായണൻ 1935 - 1936
4 പി ഗോവിന്ദൻ നായർ 1936 - 1938
5 എം മാധവഗുപ്തൻ 1938 - 1940
6 വി കുഞ്ഞി കൃഷ്ണമേനോൻ 1941
7 എം മാധവഗുപ്തൻ 1941 - 1942
8 എൻ വേലുക്കുട്ടി നായർ 1942
9 കെ.ടി രാമൻ നായർ 1942-1944
10 കെ.കേശവ പണിക്കർ 1944
11 എൻ വേ ലുകുട്ടി നായർ 1945
12 എം പി കൃഷ്ണഗുപ്തൻ 1946 - 1951
13 പി രാമൻ മൂസത് 1951 - 1952
14 വി രാമകൃഷ്ണൻ 1952 - 1953
15 പി ശങ്കരൻ നായർ 1953 - 1954
16 എം പി കൃഷ്ണഗുപ്തൻ 1955 - 1972
17 പി നമ്പൻകുട്ടി ഗുപ്തൻ 1972 - 1982
18 കെ കുഞ്ഞുണ്ണി ഗുപ്തൻ 1982 - 1986
19 ടി കെ സാരോജിനി 1986 - 1987
20 എം കെ രാമകൃഷ്ണൻ 1987 - 2007
21 സി എം ബാലചന്ദ്രൻ 2007 - 2020
22 പി  ഹംസ 2020 മുതൽ

പി  ടി എ  ഭാരവാഹികൾ

പി  ടി എ  ഭാരവാഹികൾ 2021 - 22
ക്രമ

നമ്പർ

പേര് പദവി
1 കെ പി  മുഹമ്മദ് സലീം പ്രസിഡന്റ്
2 ഷെരീഫ്  കെ ടി  വൈസ് പ്രസിഡന്റ്
3 ഫൗസിയ ടി  മദർ പി ടി എ പ്രസിഡന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകരും വിദ്യാർത്ഥികളും

വിദ്യാർത്ഥികൾ

ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
പ്രീ പ്രൈമറി 87 103 190
എൽ പി 243 237 480
യു പി 221 230 451
ആകെ 551 570 1121

അധ്യാപകർ

ക്രമ

നമ്പർ

പേര് പദവി
1 ഹംസ പി ഹെഡ്മാസ്റ്റർ
2 അബ്ദുൽ സമദ് ഇ കെ അറബിക് ടീച്ചർ
3 ഇന്ദിര എ എൽ പി എസ് എ
4 ചന്ദ്രമോഹനൻ എം യു പി എസ് എ
5 ചന്ദ്രവല്ലി കെ യു പി എസ് എ
6 ചാമിക്കുട്ടി  പി യു പി എസ് എ
7 ധന്യ കെ സംസ്കൃതം ടീച്ചർ
8 പ്രീനമോൾ പി ജി യു പി എസ് എ
9 ഫിറോസ് ഖാൻ ഇ പി ഉർദു ടീച്ചർ
10 മണികണ്ഠൻ സി കെ പി ഇ ടി
11 മുഹമ്മദ് ഹനീഫ പി എൽ പി എസ് എ
12 രജനി പി എൽ പി എസ് എ
13 രുഗ്‌മിണി വി എൽ പി എസ് എ
14 ശ്രീജ കെ പി എൽ പി എസ് എ
15 സലീന ടി അറബിക് ടീച്ചർ
16 സുജ എം യു എൽ പി എസ് എ
17 സുരേഷ് എ കെ യു പി എസ് എ
18 സുശീല പി എൽ പി എസ് എ
19 സൈതലവി എം യു പി എസ് എ
20 ഹസൈനാർ കെ അറബിക് ടീച്ചർ
21 രാധിക സി എൽ പി എസ് എ
22 അജിത സി എൽ പി എസ് എ
23 ഫാത്തിമത്ത് നിഷാബി കെ കെ ഹിന്ദി ടീച്ചർ
24 ഹാരിസ് പി എൽ പി എസ് എ
25 ഉമ്മുൽ ഫലൈല സി എൽ പി എസ് എ
26 ഷഹർബാനു പി യു പി എസ് എ
27 ശ്രീനാഥ് സി പി ഓഫീസ് അറ്റൻ്റൻ്റ്
28 സജിത കെ യു പി എസ് എ
29 ഷെറിൻ ഷഹാന കെ വി യു പി എസ് എ
30 ബൽക്കീസ് പി ഹിന്ദി ടീച്ചർ
31 ആരിഫ പി എൽ പി എസ് എ
32 മുഹമ്മദ് ഫായിസ് കെ എൽ പി എസ് എ
33 ഹർഷ എം യു പി എസ് എ
34 ദിനേഷ് സി യു പി എസ് എ
35 മുഹമ്മദ് താഹ ടി എൽ പി എസ് എ
36 മുഹമ്മദ് താസിൻ കെ കെ എൽ പി എസ് എ
പ്രീ പ്രൈമറി അധ്യാപകർ
ക്രമ

നമ്പർ

പേര് ക്ലാസ്
1 സഫിയ കെ എൽ കെ ജി
2 ഫൗസിയ സി യു കെ ജി
3 പ്രസന്ന ഇ എൽ കെ ജി
4 സിനിചന്ദ്രൻ പി എൽ കെ ജി
5 റസീന പി യു കെ ജി
6 ഉമ്മുസൽമ പി യു കെ ജി

രചനകൾ

1. ജീവിത ചക്രം

കാനനപൂഞ്ചോലകളിൽ

സിത്താര മൻസൂർ

ആറാടിയ ശൈശവം !

അരുവികളോടൊപ്പം

തുള്ളിച്ചാടിയ ബാല്യം

കൗമാരവും കടന്ന്

പുഴയിലൂടെ നീന്തി തുടിച്ചു !

മനുഷ്യന്റെ ക്രൂരതകൾ സഹിച്ച്

ജീവനോട് മല്ലടിച്ചു

കിതച്ചും ചുമച്ചും ഒടുവിൽ

വേച്ചു വേച്ചു കടലിലെത്തി

ഇനി ഈ മാലിന്യക്കടലിൽ

എത്ര കാലം ?


- സിത്താര മൻസൂർ

2. പിറന്നാൾ സമ്മാനം

ഹിബ കെ പി

അന്നും പതിവുപോലെ സ്കൂൾ വിട്ട് വരിക യായിരുന്നു . അവൾ തുള്ളിച്ചാടി വീട്ടിലേക്ക് നടന്നു .

തൊട്ടടുത്തുള്ള കവലയിലെത്തിയപ്പോഴാണ് അവൾ അതു കണ്ടത് . കയ്യിൽ ഒരു കുട്ടനിറയെ മുല്ല പൂക്കളുമായി

ഒരു പെൺകുട്ടി സ്കൂൾ വിട്ടു വരുന്ന കുട്ടികളെ സങ്കടത്തോടെ നോക്കി നിൽക്കുന്നു . അവളുടെ മുഷിഞ്ഞ ഉടുപ്പു

നോക്കി മറ്റു കുട്ടികൾ അവളെ കളിയാക്കി ചിരിക്കുന്നു . അമ്മ വേഗം വി ട്ടിലേക്ക് പോയി പെട്ടന്നു തന്നെ കവലയിലേക്ക് തി രിച്ചു ചെന്നു .

അവളുടെ കയ്യിൽ അച്ഛൻ അവൾക്ക് സമ്മാനിച്ച് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട പുള്ളി ഉ ടുപ്പ് ഉണ്ടായിരുന്നു .

അമ്മ ആ പുള്ളി ഉടുപ്പ് ആ പെൺകുട്ടിക്ക് നൽകി . അവളുടെ കണ്ണുകൾ സ ന്തോഷം കൊണ്ട് നിറഞ്ഞു . പിറ്റേ ദിവസം

അവൾ സ്കൂളിലേക്ക് പോകുമ്പോൾ ബാഗുമായി ആ പെൺകുട്ടി അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു .

അവളെ ചേർത്ത് പിടിച്ച് അച്ഛൻ പറഞ്ഞു . ഇതാണ് നിനക്കുള്ള പിറന്നാൾ സമ്മാനം "

- ഹിബ കെ പി

3. കോവിഡ് കാല കവിത

നവ്യാനുഭവങ്ങളില്ലാത്ത ലോകം

ഉദയമില്ലാത്ത പകലുകൾ

ഉറക്കമില്ലത്ത രാത്രികൾ

മുഹമ്മദ് സഹൽ എം

ഇരുളടഞ്ഞ മുറികൾ

കണ്ടുമുട്ടലിന്റെ സുഗന്ധ -

മില്ലാത്ത  ബന്ധങ്ങൾ

വേർപാടിൽ ആനന്ദം

കണ്ടെത്തുന്ന വ്യക്തിത്വങ്ങൾ

അടഞ്ഞു കിടക്കുന്ന ലൈബ്രറികളിലെ ...

ചിതലരിക്കുന്ന പുസ്തകത്താളുകൾ

താളമില്ലാത്ത ജീവിത കർമ്മങ്ങൾ

ഓടുവിൽ ആരാരുമില്ലാത്ത

അന്തിമ കർമങ്ങളും !

- മുഹമ്മദ് സഹൽ എം

4. അമ്മ 

നജ പി എച്ച്

പക്ഷികളുടെ കള  കള ഗാനം കേൾക്കുന്നു  . ഇളം കാറ്റിൽ ആടിയുലയുന്ന പൂക്കളുടേയും  ഇലകളുടെയും  ഇടയിലൂടെ

സൂര്യന്റെ മഞ്ഞവെളിച്ചം എത്തി നോക്കുന്നു . എല്ലാവരും ഭക്ഷണം തേടിപ്പോകാൻ തിരക്കുകൂട്ടുന്നു. വഴിയിൽ വാഹനങ്ങളുടെ തിരക്ക് .

അതിനിടെ വഴിയുടെ ഒരു വശത് കുഞ്ഞു കൂര , ആ കൂരയിൽ ഒരമ്മയും കുഞ്ഞുമുണ്ട് . കുട്ടി വിശന്ന്  കരയുകയാണ് .

ആ അമ്മ  അവളെ എത്ര  സമാധാനിപ്പിക്കാൻ നോക്കിയിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല . അവസാനം അമ്മ  പറഞ്ഞു .

മോളെ നീയിവിടെ സമാധാനമായിരിക്കു .അമ്മ ഭക്ഷണം അന്വോഷിക്കട്ടെ ഇതും പറഞ്ഞ് അമ്മ അവിടെ നിന്നും പോയി.

അമ്മ നടക്കാൻ തുടങ്ങി. അന്നവർക്ക് വൈകുനമായിട്ടും ഒന്നും തന്നെ കിട്ടിയില്ല. വൈകുന്നേരത്ത് വഴിയിൽ വീണ്ടും വാഹനങ്ങളുടെ

തിരക്കായിരുന്നു. അപ്പോൾ അമ്മ വാഹനത്തിൽ പോകുന്നവരോടും ഭിക്ഷ ചോദിച്ചു.അവരെല്ലാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു .

അതിനാൽ അവർ അമ്മയോട് ദേഷ്യപ്പെട്ടു. എന്നാലും അമ്മ പിന്തിരിഞ്ഞില്ല. ദൈവം എന്നെ നിരാശപ്പെടുത്തില്ല എന്ന ചിന്തയോടെ അവർ വീണ്ടും നടന്നു നീങ്ങി.

പിന്നീടവർ ഒരു വീടിന് മുന്നിലെത്തി. വീടും പരിസരവും കണ്ടപ്പോൾ നിരാശയോടെ മടങ്ങില്ല എന്ന വിശ്വാസത്തോടെ വിടന്റെ വാതിൽ മുട്ടി ഒരു സ്ത്രീ അകത്തുനിന്നും വന്ന് കതക് തുറന്നു പുറത്തേക്ക്  വന്നു അമ്മ തന്റെ വേദനാജനകമായ ഇന്നത്തെ അനുഭവം ആ സ്ത്രീയോട് പറഞ്ഞു. തന്റെ മകളുടെ വിശപ്പടക്കാനുള്ള ഭക്ഷണം പോലും തന്റെ അടുത്തില്ല എന്ന പറഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞു.

സ്ത്രീ അകത്ത് പോയി കൈ നിറയെ ആഹാരവുമായി വന്ന് അത് അമ്മയെ ഏൽപ്പിച്ചു. അ അവരോട് നന്ദി പറഞ്ഞ് വീടു വിട്ടിറങ്ങി തനിക്കു കിട്ടിയ ആഹാരവുമായി വിശന്നു തളർന്നുറങ്ങുന്ന മകളുടെ അടുത്തേക്ക് ധൃതിയിൽ ഓടി.

അമ്മയെത്തിയപ്പോഴേക്കും അവൾ വിശന്നുറങ്ങിയിരുന്നു. ആ അമ്മ സ്നേഹത്തോടെ അവളെ വിളിച്ചുണർത്തി ഭക്ഷണം നൽകി. അമ്മ വൈകുന്നേരം വരെ വിശന്നലഞ്ഞിട്ടും തന്റെ മോളുടെ വിശപ്പിനെ കുറിച്ചാണ് അമ്മ ചിന്തിച്ചത്. അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല.

5. ആസ്വാദനക്കുറിപ്പ് - അഗ്നിച്ചിറകുകൾ

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ. പിജെ അബ്ദുൽ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. അരുൺ തിവാരിയുടെ സഹായത്തോട ഡോ. അബ്ദുൽകലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്ങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത് ഡി.സി. ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999 - ൽ പുറത്തിറങ്ങിയ വിങ്സ് ഓഫ് ഫയറിന്റെ പരിഭാഷകൾ ഗുജറാത്തി,  തമിഴ്,  ഒറിയ,  മറാത്തി മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ചൈനീസ്,  കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.

തമിഴ് നാട്ടിലെ രാമേശ്വരം സ്വഭദേശിയും ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലെ അംഗവുമായ അബ്ദുൽ കലാം എങ്ങനെ ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഈ ആത്മകഥ. അഗ്നിയും പൂഥിയും രോഹിണിയും എസ്.എൽ.വി റോക്കറ്റും ഈ ആ കഥയിലെ കഥാപാത്രങ്ങളാണ് പലപ്പോഴും സ്രഷ്ടാവിനോട് പിണങ്ങുകയും ഒടുവിൽ അദ്ദേഹത്തിന്റെയും ക്രിയാത്മകഥയും സാങ്കേതി കതയും മുന്നൂറു കൊല്ലമായി കൊളോണിയലിസത്തിന് അടിയറവച്ച ഒരു രാജ്യത്തിന്റെയും അഭിമാനമായി വളരുകയും ചെയ്യുന്ന ജീവനുള്ള കഥാപാത്രങ്ങൾ.

ആസ്യ  ഇ കെ

സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും കലാമിന് കടുത്തവേദനയാണ്. ഈ വേദനയിൽ നിന്ന് ഒളിച്ചോടാനാകണം ഒറ്റയ്ക്കു കഴിയാൻ അദ്ദേഹം

തീരുമാനിച്ചത് ‘സ്നേത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാൾ എനിക്കെളുപ്പം റോക്കറ്റുകൾ ഉണ്ടാക്കുന്നതാണ്.

ഇത് കലാമിന്റെ ദർശനങ്ങളിൽ ‘ഒന്ന് മാത്രം’. ഓരോ വിജയം വിവരിക്കാനും ഓരോ പരാജയം പ്രതിഫലിപ്പിക്കാനും കലാം മതഗ്രന്ഥങ്ങളിലെ

ഉദ്ധരണികൾ ഉപയോഗിക്കുന്നു. മിസൈൽ ടെക്നോളജിയും എയ്റോഡൈനാമിക്സും ജീവിത ചര്യയാക്കിയ കലാമിന്

ശാസത്രം ദൈവത്തിനോടടുക്കാനുള്ള വഴി മാത്രം.

കുഗ്രാമമായ രാമേശ്വരം കലാമിന് തെളിഞ്ഞ ആത്മീയതയുടെ ആദ്യ പാഠങ്ങൾ നല്ലി, ഖുറാൻ പാരായണവും ഉറച്ചു വിശ്വാസിയായ

അച്ഛൻ സൈനുലാബ്ദ്ദീന്റെ മതവ്യാഖ്യാനങ്ങളും കലാമിൽ ഈശ്വര ചൈതന്യം നിറച്ചു. കലാമിനെ കളക്ടറാക്കണമെന്നായിരുന്നു

പിതാവിന്റെ മോഹം, പൈലറ്റാവണമെന്ന് കലാമിന്റെയും. രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ട സമയത്തുണ്ടായ കടുത്ത ദാരിദ്ര്യം  മറികടക്കാൻ ന്യൂസ് പേപ്പർ വിതരണക്കാരനായി.

പിന്നീട് തിരുച്ചിറപ്പള്ളി കോളേജിൽ ചേർന്നു. അവിടെനിന്നും മദ്രാസ് ഐ. ഐ. ടി യിലെത്തി. ഐ. ഐ .ടിയിൽ നിന്ന് എയ്റോനോടിക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാൻ എയ്റോനോടിക്സിൽ ജോലി കിട്ടി. പൈലറ്റാവണമെന്ന മോഹം അവശേഷിച്ചിരുന്നു. ആയിടക്കാണ് ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം. ജി. കെ മേനോൻ എച്ച്. എ. എല്ലിൽ എത്തിയത്. മേനോനാണ് കലാമിൽ റോക്കറ്റ് എഞ്ചിനീയറെ കണ്ടെത്തിയത്

എച്ച്. എ. എല്ലിൽ സാങ്കേതികവിദ്യ വികസിപ്പിച്ച് ഹോവർ കോഫ്റ്റ് പണിയാൻ കലാമിനെ ഏൽപ്പിച്ചു. ദിവസവും 18 മണിക്കൂർ ജോലി ചെയ്ത് ‘നന്ദി’ മിഷൻ പൂർത്തിയാക്കി. പ്രതിരോധ മന്ത്രിയായ വി. കെ. കൃഷ്ണമേനോൻ നന്ദിയെ കാണാൻ വന്നു. അദ്ദേഹത്തിന് നന്ദി യിൽ പറക്കാൻ മോഹം കലാം തന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിർബന്ധം. കലാം മന്ത്രിയെക്കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാൽ പ്രോജക്റ്റ് നിർത്തിവെച്ചു കലാമിന് ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണിത്.

മഹാത്മാഗാന്ധി എന്ന് കലാം വിശേഷിപ്പിക്കാറുള്ള സാരാഭായി തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏൽപ്പിച്ചു. 1962 ലായിരുന്നു സംഭവം ഇവിടെവെച്ച് ഇന്ത്യയിലെ ആദ്യ റോക്കറ്റായ നൈക് – അപാഷെക് തുടക്കം കുറിച്ചു. 1963 നവംബർ ഒന്നാം തീയതി കലാമിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേകി നൈക് അപാഷെ ധൂമപടലങ്ങളുമായി തുമ്പയിൽ നിന്ന് കുതിച്ചു.

12 വർഷം നീണ്ട കഠിന തപസ്യയുടെ ഫലമായി 1976 ആഗസ്റ്റ് 10 ന് ശ്രീഹരികോട്ടയിൽ എസ്. എൽ. വി – 3 വിക്ഷേപണത്തിന് തയ്യാറാക്കി 23M നീളവും 17ടൺ ഭാരവുമുള്ള റോക്കറ്റ് ഭ്രമണ പഥത്തെ ലക്ഷ്യമാക്കി രാവിലെ 7:58 ന് ഉയർന്നു. ഒരു രാഷ്ട്രം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ 317 സെക്കന്റുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് വീണു തന്റെ അച്ഛനും അമ്മയും അന്തരിച്ചപ്പോൾ പോലും ഇത്രയും വിഷമം കലാമിനുണ്ടായിട്ടില്ല. വിക്ഷേപണ പരാജയത്തിന്റെ മുഴുവൻ ഉത്തരവാതിത്യവും ഏറ്റെടുത്ത് കലാം തന്നിലേക്ക് ഒതുങ്ങിക്കൂടി.

1980 ജൂലായ് 17 ന് എസ്. എൽ. വി - 3 രോഹിണി എന്ന കൃത്രിമോപഗ്രത്തെ ഭ്രമണപഥത്തിലെത്തിച്ചു. എസ്. എൽ. വി – 3 യുടെ വിജയം കലാമിനെ ആഗോള പ്രശസ്തനാക്കി.

തന്റെ 5 മക്കളിൽ (പൃഥ്വി, അഗ്നി, നാഗ്, തൃശ്ശുൽ, ആകാശ്) അഗ്നിയോടാണ് കലാമിന് കൂടുതൽ ഇഷ്ടം പലപ്രാവശ്യം വിക്ഷേപണം മാറ്റിവെക്കുകയും ഒരിക്കൽ സമുദ്രത്തിൽ വീഴുകയും ചെയ്ത അഗ്നിയിൽ പുതിയ പരീക്ഷണങ്ങൾ തുടരാൻ ഇപ്പോഴും കലാമിന് താല്പര്യമുണ്ട്.

കലാം ശാസ്ത്രരംഗത്തിന് നൽകിയ സംഭാവനകൾ വാക്കിലൊതുക്കാവുന്നതല്ല, അദ്ദേഹം പറയുന്നു. “ഞാൻ ഇന്ത്യയിലെ യുവാക്കൾക്ക് തങ്ങളുടെതായ ദൗത്യത്തിൽ സ്വയമർപ്പിക്കാനുള്ള സാഹചര്യം ഒരുക്കുക മാത്രമേ ചെയ്തിട്ടൊള്ളൂ”. ഈ വാക്കുകൾ കലാമിന്റെ ലാളിത്യത്തിന്റേയും വിനയത്തിന്റെയും ബഹിർസ്ഫുരണമത്രേ നമുക്ക് എ. പി. ജെ. അബ്ദുൽ കലാം ഇന്ത്യയുടെ സ്വാഭിമാനത്തിന്റെ ശില്പിയാണ്.

സാങ്കേതിക പദങ്ങൾ ഒരുപാടുണ്ടെങ്കിലും ഈ പുസ്തകം വായനക്ഷമമാണ്. എളിമയേയും വിനയത്തേയും അക്ഷരങ്ങളിലാക്കാനും അവയെ വായനക്കാരന് അനുഭവവേദ്യമാക്കാനും കലാമിന് കഴിഞ്ഞിട്ടുണ്ട്. റോക്കറ്റ് നിർമ്മാണം മാത്രമല്ല പുസ്തകമെഴുത്തിന്റെ ക്രാഫ്റ്റും അദ്ദേഹത്തിന് വശ്യമുണ്ടെന്ന് ഇത് തെളിയിക്കുന്നു.

എനിക്ക് ഇതിൽ നിന്നും മനസിലായ ഒരനുഭവം മറ്റുള്ളവരുടെ തെറ്റ്കുറ്റങ്ങൾ കണ്ടെത്തുന്നതിനെക്കാളും നല്ലത് സ്വന്തം തെറ്റ് തിരുതലാണ് സാമ്പത്തികമായുള്ള കഴിവ് ഇല്ലെങ്കിലും ആത്മവിശ്വാസം കൊണ്ട് ഉന്നത വിജയം കരസ്ഥമക്കാനുള്ള ലക്ഷ്യബോധം ഇതിൽ നിന്നും എനിക്കുണ്ടായി.

- ആസ്യ  ഇ കെ

വഴികാട്ടി

  • കരിങ്കല്ലത്താണിയിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് 53 മൈലിൽ എത്തും . അവിടെ നിന്നും പാലോട്  റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ലെഗസി എ  യു പി സ്‌കൂളിൽ എത്തും
  • മണ്ണാർക്കാടിൽ  നിന്നും 14  കിലോമീറ്റർ സഞ്ചരിച്ചാൽ  53 മൈലിൽ എത്തും . അവിടെ നിന്നും പാലോട്  റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ലെഗസി എ  യു പി സ്‌കൂളിൽ എത്തും
  • പെരിന്തൽമണ്ണയിൽ  നിന്നും 15  കിലോമീറ്റർ സഞ്ചരിച്ചാൽ  53 മൈലിൽ എത്തും . അവിടെ നിന്നും പാലോട്  റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ലെഗസി എ  യു പി സ്‌കൂളിൽ എത്തും
Map

|

|}

ഫോട്ടോ ഗ്യാലറി

പുതിയ സ്റ്റാഫ് റൂം


സ്റ്റാഫ് ഫോട്ടോ  2020-21
ഒന്നാം ക്ലാസ് ക്രിസ്തുമസ് ആഘോഷം
റിപ്പബ്ലിക് ആഘോഷം - 2022
പുതിയ സ്റ്റാഫ്റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലിം മാസ്റ്റർ നിർവഹിക്കുന്നു
പ്രവേശനോത്സവം ബാച്ച് 1
പ്രവേശനോത്സവം ബാച്ച് 2
പ്രവേശനോത്സവം ബാച്ച്
സ്കൗട്ട്  & ഗൈഡ് ക്യാമ്പ്
school 2022
School 2022-4