ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്ബ്

ജൂൺ 19 - ഇംഗ്ലീഷ് സാഹിത്യകാരന്മാരെ കുറിച്ചുള്ള വിവരണം, വായനയുടെ പ്രാദാന്യം എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു പ്രസംഗം,കവിതാലാപനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

English Club - Reading Day Poster

ജൂൺ 26 - ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.

ഓഗസ്റ്റ് 6 - ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം നടത്തി.അതിനോടാനുബന്ധിച്ച ഇംഗ്ലീഷ് ക്ലബ്ബ് ഗ്രൂപിൽ ദിവസവും ഓരോ കുട്ടികൾ വീതം വാർത്താവായന നടത്തി.

World population - ദിനത്തോടനുബന്ധിച്ചു പ്രസംഗ മത്സരം സംഘടിപ്പിച്ചു.

ഓഗസ്റ്റ് 15 - സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു " gandhiji's role in the freedom struggle " എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രസംഗ മത്സരം നടത്തി.

സെപ്റ്റംബർ 5 - അദ്ധ്യാപക ദിനം ആശംസ കാർഡ് നിർമ്മാണം മത്സരം

ഒക്ടോബർ 2 - ഗാന്ധിജയന്തി.. ഞാൻ കണ്ട / കേട്ട ഗാന്ധി എന്ന വിഷയത്തെ ആസ്പദ മാക്കി  പ്രസംഗ മത്സരം നടത്തി.

ഡിസംബർ 10 - മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു റാലി സംഘടിപ്പിച്ചു.

സയൻസ് ക്ലബ്ബ്

  • 07/07/2021 - സയൻസ് ക്ലബ്ബ് രൂപീകരണം

2021-22 വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം ശ്രീ കെ ബാലസുബ്രമണ്യൻ മാസ്റ്റർ (ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട്‌ ജില്ല പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസംഗ മത്സരം നടന്നു

  • ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

യു പി വിഭാഗം - ക്വിസ്, പ്രസംഗം

എൽ പി വിഭാഗം - ഫാൻസി ഡ്രസ്സ്‌ മത്സരം,  ക്വിസ്

ചാന്ദ്രദിനത്തെ കുറിച്ചും ഇന്ത്യയുടെ ചാന്ദ്ര യാത്രകളെ കുറിച്ചും കുട്ടികളോട് സംസാരിക്കാൻ എ ചന്ദ്രമോഹൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വീഡിയോ പ്രസന്റേഷൻ തയ്യാറാക്കി

  • മക്കൾക്കൊപ്പം

ശാസ്ത്ര ക്ലബ്ബിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ബോധവത്കരണ 30/08/2021ന് പരിപാടി സംഘടിപ്പിച്ചു. എല്ലാ രക്ഷിതാക്കളും പങ്കെടുക്കുന്ന തരത്തിൽ ക്ലാസ്സടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

  • ഇൻസ്‌പയർ അവാർഡ്

10 / 9 / 2021ന് ഇൻസ്പയർ അവാർഡിലേക്ക് സ്കൂൾ സെലക്ഷനിൽ മുഹമ്മദ്‌ സിനാൻ ടിപി യെ തെരെഞ്ഞെടുത്തു.  കുട്ടികൾ വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ശാസ്ത്ര കണ്ടെത്തലുകളിൽ നിന്നാണ് തെരഞ്ഞെടുത്തത്

  • സ്കൂൾ തല ശാസ്ത്രരംഗം

സ്കൂൾ തല ശാസ്ത്ര രംഗം പരിപാടികൾ 15/09/2021ന് നടന്നു. വിവിധ മത്സരങ്ങളിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.

1) പ്രോജക്ട് - കോവിഡാനന്തര ലോകം - സിത്താര പി 7C

2) വീട്ടിലൊരു പരീക്ഷണം - ഷഹ്‌മ പി 7B

3) പഠനോപകരണ നിർമ്മാണം - അതുല്യ കൃഷ്ണ 7C

4) ശാസ്ത്ര ഗ്രന്ഥാസ്വാദനം - ഹിബ കെ പി

5) എന്റെ ശാസ്ത്രജ്ഞൻ  ഫാത്തിമ മിന്ന സി 7A

6) പ്രാദേശിക ചരിത്ര രചന - ഷഹ്‌മ വി പി 7സി

7) ശാസ്ത്ര ലേഖനം - സുൽത്താന ഫിർദൗസ 7C

സബ്ജില്ലാ തലത്തിൽ പ്രോജെക്ടിൽ സിത്താര പി രണ്ടാം സ്ഥാനവും, വീട്ടിലൊരു പരീക്ഷണം - ഷഹ്‌മ പി നാലാം സ്ഥാനവും കരസ്ഥമാക്കി

അലിഫ് അറബിക് ക്ലബ്ബ്

വിദ്യാലയത്തിലെ 931 വിദ്യാർത്ഥികളിൽ 778 വിദ്യാർത്ഥികളും ഒന്നാംഭാഷയായി അറബി എടുത്ത് പഠിക്കുന്ന

വിദ്യാലയത്തിലെ ഏറ്റവും വലിയ ഭാഷാ ക്ലബ്ബ് ആയി അലിഫ് അറബിക് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.

റബിക് സ്മാർട്ട് ക്ലാസ് റും & അറബിക് ലൈബ്രററി

വിദ്യാർത്ഥികളുടെ ഭാഷാ പoനം ഉല്ലാസകരവും ,ലളിതവും ആക്കി മാറ്റുന്നതിന് വേണ്ടി അറബിഅധ്യാപകരുകയും

പൂർവ്വ വിദ്യാർത്ഥികളുടെയും ,പൊതുജനങ്ങളുടെയും പങ്കാളിത്തത്തൊടു കൂടി രണ്ട് ലക്ഷത്തിലധികം രൂപ സ്വരൂപിച്ച് സ്മാർട്ട് ക്ലാസ് റൂം തയ്യാറാക്കിയത്.

ദിനാചരണങ്ങൾ

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ മത്സരങ്ങളും ,പ്രദർശനങ്ങളും നടത്തി വരുന്നു .മറ്റു ദിനാചരണങ്ങളിൽ അറബി ഭാഷയുമായി ബന്ധപ്പെടുത്തി വിവിധ മത്സര പരിപാടികൾ നടത്തിവരുന്നു.

റഹ്മാ കാരുണ്യനിധി

സഹപാഠിക്കൊരു കൈത്താങ്ങ് എന്ന ആശയത്തിൽ ജീവകാരുണ്യ പ്രവർത്തരംഗത്ത് എല്ലാവിദ്യാർത്ഥികളുടെയും പങ്കാളിത്തത്തൊടെ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്നു.

അലിഫ് ഫുട്ബോൾ അക്കാദമി

അലിഫ് അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ശാസ്ത്രിയമായി പ്രവർത്തിച്ച് വരുന്നു

സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്

സ്വാതന്ത്ര്യദിനാഘോഷം - ക്വിസ് , പ്രസംഗ മത്സരം

ഓണാഘോഷം - പൂക്കള മത്സരം , വളോഗ് തയ്യാറാക്കാം , ഓണപ്പാട്ട് എന്നീ മത്സരങ്ങൾ നടത്തി

ഗാന്ധിജയന്തി ദിനാഘോഷം - ക്വിസ് , കാരിക്കേച്ചർ തയ്യാറാക്കൽ

ശിശുദിനം - പാതപ്പ് തയ്യാറാക്കൽ , നെഹ്റു തോപ്പി നിർമ്മാണം

മനുഷ്യാവകാസദിനം - പ്രസംഗ മത്സരം , പോസ്റ്റർ നിർമ്മണം

മലയാളം ക്ലബ്

മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ജൂൺ മാസത്തിൽ തന്നെ മലയാളം ക്ലബ് രൂപീകരണം നടന്നു. Online ആയിട്ടാണ് രൂപീകരണം നടന്നത്.

ക്ലബിന്റെ നേതൃത്ത്വത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ പുതുതായി എത്തിയ കൂട്ടുകാർക്ക് ആശംസകൾ നേർന്നു.


ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.


ജൂൺ 17 ചങ്ങമ്പുഴക്കവിതകൾ പരിചയപ്പെടുത്തി.

ജൂൺ 19 വായന ദിനം . കൂട്ടുകാരോട് ഏതെങ്കിലും ഒരു പുസ്തകം വായിച്ച്  ആസ്വാദനക്കുറിപ്പ് തയ്യാറാക്കി തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് കൈമാറി വായിക്കാൻ അവസരമൊരുക്കി.


ജൂലായ് മാസത്തിൽ ബഷീർ ദിനം ആചരിച്ചു. ബഷീർ എഴുതിയ ഏതെങ്കിലും ഒരു പുസ്തകം വായിക്കുക.


ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ നിർമാണ മത്സരം നടത്തി.


ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി.

സംസ്കൃത ക്ലബ്ബ്

Sanskrit club - january calendar

രാമായണ പ്രശ്നോത്തരി മത്സരം

സംസ്കൃത ദിനാഘോഷം (അതിഥിയെ വിളിച്ചു)

എല്ലാ  ഞായറാഴ്ചയും കുട്ടികളുടെ കലാവാസന ഉണർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ

ക്രിസ്തുമസ് കാർഡ് നിർമ്മാണം

ജനുവരി കലണ്ടർ നിർമ്മാണം



ഹിന്ദി ക്ലബ്ബ്

ജൂലൈ - 8 - ഹിന്ദി ക്ലബ്ബ് രൂപീകരണം

ഉദ്ഘാടനo റിട്ടയേഡ് ടീച്ചർ (കോമളവല്ലി ടീച്ചർ )

ജൂലൈ - 31- പ്രേംചന്ദ് ദിനം

പ്രേo ചന്ദ് ദിന online ക്വിസ് മത്സരം

സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.

ഓഗസ്റ്റ് -15- സ്വാതന്ത്ര്യ ദിന o ക്വിസ് മത്സരം  സ്കൂൾ തലത്തിൽ (ഹിന്ദി) സംഘടിപ്പിച്ചു. स्वतंत्रता दिवस എന്ന പേരിൽ പോസ്റ്റർ രചനാ മത്സരം നടത്തി.

ഏറ്റവും മികച്ച രചന (ഷിഫ VP ( 6 D]

Sep-14 ഹിന്ദി ദിനം

പോസ്ററർ രചനാ മത്സരം

Sep-14 മുതൽ 28 വരെ

കയഴുത്തു മത്സരം എന്നിവ നടത്തി. അതിലെ ഏറ്റവും മികച്ച മൂന്ന് കയ്യക്ഷരങ്ങൾ ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.

Nov - 14 ശിശു ദിനം

പോസ്റ്റർ രചന ഹിന്ദി മത്സരം

Dec-10 -ലോക മനുഷ്യാവകാശ ദിനം ഹിന്ദി പതിപ്പ്


ക്രിസ്മസ്

ആഘോഷത്തിന്റെ ഭാഗമായി  ആശംസാ കാർഡ് നിർമാണ മത്സരം

1st - അതുല്യ കൃഷ്ണ

2nd - സിതാര P

3rd - സഹല

Jan - 1 - ന്യൂ ഇയർ ആശംസാ കാർഡ് നിർമാണം

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ്ബ് രൂപീകരണം 05/07/2021

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ 2021 - 2022 വർഷത്തെ ഉദ്ഘാടനവും ബഷീർ അനുസ്മരണവും 05/07 /2021ന് ഓൺലൈനായി നടത്തി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ എം.എ ഷഹനാസ് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു. ബഷീർ അനുസ്മരണം നടത്തിയത് അധ്യാപികയും എഴുത്തുകാരിയുമായ വിജിഷ വിജയനായിരുന്നു. ഹെഡ്മാസ്റ്റർ പി.ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ എം.എ ഷഹനാസ് ,വിജിഷ വിജയൻ എന്നിവരോട് സംവദിച്ചു.

സർഗ്ഗസായാഹ്നം

കുട്ടികളുടെ സർഗാത്മകതമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി  എല്ലാ ഞായറാഴ്ചകളിലും കഥ, കവിത, ചിത്രരചന, കാവ്യാലാപനം, അഭിനയം തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.