എം. സി. യു.പി.ചേത്തക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. സി. യു.പി.ചേത്തക്കൽ
വിലാസം
ചെത്തയ്ക്കൽ

മക്കപ്പുഴ പി.ഒ.
,
689676
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽmcupschethackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38553 (സമേതം)
യുഡൈസ് കോഡ്32120800515
വിക്കിഡാറ്റQ87598948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂബി മാത്യു
പി.ടി.എ. പ്രസിഡണ്ട്സിബി മാമ്മൻ
എം.പി.ടി.എ. പ്രസിഡണ്ട്കല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. സി. യു.പി.ചേത്തക്കൽ


ചരിത്രം

വർഷങ്ങളായി മന്ദമരുതി ചേത്തയ്ക്കൽ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും ആളുകൾക്കു അറിവിന്റെ ഉറവിടമായി നിലകൊള്ളുന്ന വിദ്യാലയം " എം. സി. യു.പി.ചേത്തക്കൽ", അനേകായിരം ഉത്തമരായ ആളുകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു. ഒരു നാടിനെ ഈശ്വര വിശ്വാസത്തിലേക്ക്, സാംസ്കാരിക വളർച്ചയിലേക്ക്,വിദ്യാഭ്യാസ സമ്പന്നതയിലേക്ക്, സാമ്പത്തിക വളർച്ചയിലേക്ക് എത്തിച്ചേരാൻ ഈ സ്ഥാപനം നിദാനമായി തീർന്നിട്ടുണ്ട്.പുന ലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വിദ്യാലയത്തിന് സമീപത്തുകൂടി കടന്നു പോകുന്നു. മുക്കം - അത്തിക്കയം റോഡും മൂന്നു സമീപ പഞ്ചായത്തുകളെ ബന്ധി പ്പിക്കുന്ന റാന്നി കൂത്താട്ടുകുളം റോഡും വിദ്യാലയത്തോട് ചേർന്നു കിടക്കുന്നു.

യശ:ശരീരനായ മുണ്ട് കോട്ടയ്ക്കൽ എം സി കോര   അവർകൾ നാടിന്റെ നന്മയ്ക്കുവേണ്ടി വിദ്യാഭ്യാസം ആവശ്യമായി കണ്ടു 1951 ജൂൺ മാസം അഞ്ചാം ക്ലാസ് ആരംഭിച്ചു.തുടർന്ന് ആറും ഏഴും ക്ലാസ്സ് ആയപ്പോൾ പൂർണ്ണ യുപിസ്കൂൾ ആയി തീർന്നു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ അതെ രീതിയിൽ കൊണ്ടുപോകാൻ മാനേജ്മെന്റ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.  മാനേജരായി എം കെ കുറിയാക്കോസ് സ്കൂളിന്റെ പ്രവർത്തനത്തെ ഇപ്പോൾ  നയിച്ചു കൊണ്ടുപോകുന്നു

സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമപ്രദേശമായിരുന്നതിനാൽ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച വിദ്യാലയത്തിൽ മുന്നൂറോളം കട്ടികൾ വർഷംതോറും പഠനം നട!ത്തിയിരുന്നു.എന്നാൽ കാലത്തിൻ്റെതായ മനോഭാവമാറ്റങ്ങൾ, അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം, യാത്രാ സൗകര്യങ്ങളുടെ ലഭ്യതയും കുട്ടികളുടെ എണ്ണത്തിൽ കുറവു വരുത്തിത്തുടങ്ങി.പ്രദേശത്തെ പ്രധാന 4 എൽ - പി.സ്കൂളുകളിൽ (ഗവ. എൽ. പി. എസ്. വട്ടാർകയം,സി. എം. എസ്. എൽ. പി. എസ്.പെരുവേലി‍,എൻ. എം. എൽ. പി. എസ്. മന്ദമരുതി,സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്) നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യതയ്ക്കായി മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു.

സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി.

വിഷയാധിഷ്ഠിത സ്മാർട്ട്‌ കാസ്സ്റൂമൂകളിൽ ഇരുന്ന് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികൾ അധ്യയനം തുടരുന്നു. സംസ്ഥാനതല ശാസ്ത്ര/ഗണിത ശാസ്ത്രമേളകളിൽ വരെ കൂട്ടികൾക്ക്‌ എത്താൻ കഴിഞ്ഞിരിക്കുന്നു. ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിന്റെ സംഭാവനയായ ഡോക്‌ടർമാർ, എൻജിനീയറന്മാർ, കോളേജ്‌ പ്രിൻസിപ്പാൾ, പ്രൊഫസർമാർ, ലക്ചറന്മാർ, പ്രൈപമറി/ഹൈസ്ക്കൂൾ അദ്ധ്യാപകർ, പോലീസ്‌ ഓഫീസേഴ്സ്‌, അങ്ങനെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിടുളളതും അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതുമായ വ്യക്തികളും വിദേശത്തു ജോലിനേടി അഭിമാനത്തോടെ സമ്പന്നരായി ജീവിക്കുന്നവരുമായി ഈ സരസ്വതീ ക്ഷേത്രത്തിനുള്ള പൂർവ്വവിദ്യാർത്ഥികൾ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ്‌.മൂന്നു കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂം, സ്റ്റാഫ്‌ റൂം, ലൈബ്രറി, ലാബ് എന്നിവയും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യാനായി പാചകപ്പുരയുണ്ട്. വൈദ്യുതിയും ശുദ്ധ ജല ലഭ്യതയും ഉണ്ട്. കൈറ്റ് നൽകിയ രണ്ട് ലാപ്ടോപ് ഉം ഒരു പ്രൊജക്ടറും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു

ഭൗതികസൗകര്യങ്ങൾ

  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
  • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
  • എല്ലാ ക്ലാസുകളിലും ഫാനുകൾ,
  • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
  • ലൈബ്രറികൾ.
  • ഐ.ടി ലാബുകൾ.
  • ശാസ്ത്ര ലാബ്.
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
  • വര്ക്ക് എക്സ്പീരിയന്സ് റൂം
  • സ്കൂൾ ശിശു സൗഹൃദം ആക്കുന്നതിനായി ചുവരുകളിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.
  • കുട്ടികളുടെ മികവുറ്റ പഠനത്തിനായി ഒരു ടെലിവിഷൻ, ലാപ്ടോപ്, കമ്പ്യൂട്ടർ, പ്രൊജക്ടർ
  • ശാസ്ത്രപഠന- പരീക്ഷണ ഉപകരണങ്ങൾ, മാപ്പുകൾ, മറ്റ് പഠനോപകരണങ്ങൾ മുതലായവ ക്രമീകരിച്ചിട്ടുണ്ട്.
  • സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ,വൈറ്റ് ബോർഡ്‌, ബ്ലാക്ക് ബോർഡ്‌,
  • പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയും സ്കൂൾ പരിസരം മനോഹരമാക്കുന്നു.
  • പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു.

അദ്ധ്യാപകർ

  • ജൂബി മാത്യു( ഹെഡ്മിസ്ട്രസ് )
  • മോൻസി മാത്യു
  • ബിനു കെ സാം
  • ബിന്ദു മോൾ എബ്രഹാം
  • പരമേശ്വരൻ പോറ്റി വിപി

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടു കൂടിയും നടത്തപ്പെടുന്നു.

  • സ്കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനവും നടത്തപ്പെടുന്നു. സ്കൂൾ യൂണിഫോം അണിഞ്ഞു കുട്ടികൾ അസംബ്ലിയിൽ പങ്കെടുക്കുന്നു.
  • കുട്ടികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ക്ലാസ്സ്‌ തലത്തിൽ സർഗവേദി കൂടുന്നു, മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കൂടുന്നു.
  • കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയുണ്ടായി.
  • ശാസ്ത്ര ക്ലബ്,കാർഷിക ക്ലബ്‌,ഗണിത ക്ലബ്, സ്കൂൾ സുരക്ഷ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അദ്ധ്യാപകർ ഇതിന്റെ ചുമതലകൾ വഹിക്കുന്നു.
  • വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തിക്കുന്നു.
  • ദുരന്തനിവാരണ സമിതി, സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി എന്നിവയും പ്രവർത്തിക്കുന്നു.
  • മലയാളതിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി,ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു
  • യോഗ ക്ലാസ്, കലാകായിക പരിശീലനം, യു എസ് എസ് പരിശീലനം & കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുക
  • പഠനവിനോദയാത്ര - പഠനം വിനോദവും വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം
  • ദിനാചരണങ്ങൾ
      • ജൂൺ 5 ലോക പരിസ്ഥിതി ദിനം-- ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈ നട്ടു, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, പരിസ്ഥിതി ദിന സന്ദേശം, എന്നിവ നടത്തി.
      • ജൂൺ 19 വായനാദിനം- പുസ്തകം പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, പുസ്തക വായന മത്സരം, വെർച്വൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.
      • ജൂൺ 26 ലഹരി വിരുദ്ധ ദിനം- പോസ്റ്റർ നിർമ്മാണം, വെർച്ചൽ അസംബ്ലി, പ്രത്യേക ക്ലാസ് എന്നിവ നടത്തപ്പെട്ടു
      • ജൂലൈ 5 ബഷീർ ദിനം-പ്രത്യേക വീഡിയോ പ്രദർശനം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക, ബഷീർ ദിന ക്വിസ് എന്നിവ നടത്തി
      • ജൂലൈ 21 ചാന്ദ്രദിനം-വീഡിയോ പ്രദർശനം,റോക്കറ്റ് മാതൃക നിർമാണം, ചാന്ദ്രദിന ക്വിസ്, പതിപ്പ് നിർമ്മാണം,
      • ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം- പ്രകൃതി സംരക്ഷണ പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടീൽ, പ്രത്യേക ഓൺലൈൻ ക്ലാസ് എന്നിവ നടത്തപ്പെട്ടു.
      • ആഗസ്റ്റ് 6 ഹിരോഷിമ ദിനം- യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, എന്നിവ നടത്തപ്പെട്ടു .
      • ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം/ നാഗസാക്കി ദിനം- വീഡിയോ പ്രദർശനം, ക്വിസ്, എന്നിവ നടത്തി .
      • ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം- പതാക നിർമ്മാണം, ദേശഭക്തി ഗാനം ആലാപനം, പതിപ്പ് നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, എന്നിവ നടത്തപ്പെട്ടു .
      • സെപ്തംബർ 5 ദേശീയ അധ്യാപക ദിനം- ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. .
      • സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം- ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അസംബ്ലി ഓൺലൈൻ ആയിട്ട് സംഘടിപ്പിച്ചു. കുട്ടികൾ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
      • ഒക്ടോബർ 2 ഗാന്ധിജയന്തി- ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്, ഗാന്ധിജിയായി പ്രച്ഛന്നവേഷ മത്സരം, ഗാന്ധി മഹത് വചന ശേഖരണം, ജീവചരിത്രം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.
      • കൗൺസിലിംഗ് ക്ലാസ് - കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, അച്ചടക്കം, സ്വഭാവ രൂപീകരണം, പഠനം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന കൗൺസിലിംഗ് ക്ലാസ്
      • നവംബർ 1 കേരളപ്പിറവി ദിനം- കേരളപിറവി ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തപ്പെട്ടു. കൊറോണക്ക് ശേഷം ഉള്ള കുട്ടികളുടെ ആദ്യത്തെ കൂടി വരവായിരുന്നു.
      • നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം- പ്രത്യേക അസംബ്ലി, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചർച്ച എന്നിവയെല്ലാം നടത്തി.
      • നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം- ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
      • നവംബർ 14 ശിശുദിനം- കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു.
      • ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം- പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു,

മികവുകൾ

 വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ മികവു പ്രവർത്തനങ്ങളായി നടത്തി വരുന്നു. അതോടൊപ്പം കൃഷിയോടും ആഭിമുഖ്യം വളർത്തുന്ന കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികൾ ആക്കുന്നു.  
      സ്കൂളിൽ ലഭ്യമാകുന്ന ദിന പത്രങ്ങൾ സ്കൂൾ അസംബ്ലിയിലും ഒഴിവു സമയങ്ങളിലും വായിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.ഓരോ ക്ലാസ് മുറികളിലും വായനാ  മൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വായനാ ശീലം വളർത്തുന്നതിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങൾ ക്ലാസുകളിൽ നൽകുകയും അതിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നല്കിവരുകയും ചെയ്യുന്നു. 
     സ്കൂൾ പറമ്പിൽ കൃഷി ചെയ്യുന്ന വിവിധ ഇനം വിഷരഹിത  പച്ചക്കറികൾ  ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു .
     ശലഭങ്ങളെ ആകർഷിക്കുന്നതിനും കുട്ടികൾക്ക് കൗതുകം ഉണർത്തുന്നതിനും സ്കൂൾ  പരിസരത്തും ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. സ്കൂൾ പരിസരം മോടി കൂട്ടാൻ വിവിധ അലങ്കാര സസ്യങ്ങളും ഔഷധ സസ്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 
     ആഴ്ചയിൽ ഒരു ദിവസം ക്ലാസ് തലത്തിൽ പൊതുവിജ്‍ഞാന ക്ലാസ് നൽകി വരുന്നു.  

മലയാളം, ഇംഗ്ലീഷ് വായനക്ക് പ്രാധാന്യം നൽകുന്നുണ്ട്.

മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീമതി സാറാമ്മ സ്റ്റീഫൻ (1952-1953)
  • ശ്രീ ഒ എസ് ഉണ്ണിതൻ (1986-1988)
  • ശ്രീ കെ കെ മത്തായി (1988-1993)
  • ശ്രീ പി ആർ മാധവൻ നായർ(1993-1995)
  • ശ്രീമതി എം കെ അച്ചു കുട്ടി (1995-2007)
  • ശ്രീമതി സൂസമ്മ ജേക്കബ് (2007-2014)
  • ശ്രീമതി ജൂബി മാത്യു(2014- )


വഴികാട്ടി

Map
"https://schoolwiki.in/index.php?title=എം._സി._യു.പി.ചേത്തക്കൽ&oldid=2537485" എന്ന താളിൽനിന്ന് ശേഖരിച്ചത്