എസ്.റ്റി.എച്ച്.എസ് പുളളിക്കാനം

21:29, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ പ്രക്രുതിരമണീയമായ വാഗമൺ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ തോമസ് ഹൈസ്കൂൾ. നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ 1976 ൽ ആരാധനാ സന്യാസിനികൾ ആരംഭിച്ചതാണീ സ്കൂൾ.

എസ്.റ്റി.എച്ച്.എസ് പുളളിക്കാനം
വിലാസം
പുള്ളിക്കാനം

പുള്ളിക്കാനം പി.ഒ.
,
ഇടുക്കി ജില്ല 685503
,
ഇടുക്കി ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽsthspullikkanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30032 (സമേതം)
യുഡൈസ് കോഡ്32090601005
വിക്കിഡാറ്റQ64615237
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംഏലപ്പാറ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .ബിന്ദുമോൾ കെ ജെ
പി.ടി.എ. പ്രസിഡണ്ട്റെജി ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്എൽസി ജൂബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1975 ൽ സർക്കാർ ഉത്തരവായതനുസരിച്ച് 1976 ജൂൺ മുതൽ പുള്ളിക്കാനം സെൻ തോമസ് യു. പി സ്കൂൾ പ്രവർ‍ത്തനം ആരംഭിച്ചു. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കർ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവർകൾ തീർത്തും സൗജന്യമായി നൽകുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ൽ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ൽ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂർണ്ണ യു. പി സ്കൂളായി. ഈ സ്കൂൾ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിൻസ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിർലോഭമായ ശ്രമദാനങ്ങളും ഇതിനെ്റ നിർമ്മാൺപ്രവർ‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവർണ്ണവർഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഈ നാട്ടുകാർക്ക് എല്ലാവിധ നേതൃത്വവും നൽകി നിർമ്മാണജോലികളേയും സ്കൂൾ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാർത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോർജ് മറ്റത്തിലച്ചനാണ്.

7-ആം ക്ലാസ് പഠനം പൂർത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂൺ മുതൽ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.

1983 ൽ 8-ആം ക്ലാസ് ആരാംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും 1986 മാർച്ചിൽ ആദ്യമായി എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി കുട്ടികൾ പുറത്തിറങ്ങി.

ഇന്നും നല്ല രീതിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദ്യാർത്ഥികൾ ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിടത്തില് 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് ലാബ്, ലൈബ്രററി, പച്ചക്കറിതോട്ടം ,മനോഹരമായ ഉദ്യാനം, വൃത്തിയുളള ടോയിലററുകൾ, സ്മാർട്ട് ക്ള‍‍‍ാസ്റൂം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്.
  • ദീപിക ബാലസഖ്യം
  • കെ. സി. എസ്. എൽ
  • വിൻസെന്റ് ഡി പോൾ
  • ലിററിൽകൈററ്
  • സ്കൗട്ട് &ഗൈഡ്

മാനേജ്മെന്റ്

യു. പി സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതിന്റെ മാനേജർമാരായി ബഹുമാന്യരായ സി. മാർട്ടിൻ മേരി, മദർ ഇസ്പിരിത്ത്, സി.മരിയ തെരേസ് ജീരകത്തിൽ , സി. സിൽവെസ്റ്റർ, സി. ആനി തേക്കുംതോട്ടം,സി.ആൽബൻ കുരീക്കാട്ട്, സി. റോസ് മാവേലിക്കുന്നേൽ ,സി.റേച്ചൽ വെളളക്കടഎന്നിവർ സ്തുത്യർഹമായി സേവനമനുഷ്ടിച്ചു. ഇപ്പോൾ മദർ അമല കിടങ്ങത്താഴ ഇതിന്റെ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിൻസ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈൻ എബ്രാഹം, സി. ത്രെസ്യാമ്മ കുര്യൻ, ശ്രീമതി കെ. ആർ ഓമന.സി.ത്രേസ്യാമ്മ വി.ററി, ശ്രി.തോമസ് മാത്യു,

പൂർവവിദ്യാർത്ഥികൾ

സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീർത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കരുടെ മക്കളാണ് ഇവിടെ പടിക്കുന്ന വിദ്യാർത്ഥികൾ. എങ്കിലും കടിനമായ പരിശ്രമഫലം ആയി സ്വദേശ്ത്തും വിദേശത്തും വളരെ ഉയർന്ന നിലയിൽ ഈ വിദ്യാലയത്തിലെ പൂര്വ്വ വിദ്യാർത്ഥികൾ എത്തി ചേർന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ വസ്തുതയാണ്. ‍

വഴികാട്ടി