ജി.എച്ച്.എസ് ഇരട്ടയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് ഇരട്ടയാർ | |
---|---|
![]() | |
വിലാസം | |
നാലുമുക്ക് നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്, , ഇടുക്കി നെല്ലിപ്പാറ പി.ഒ. , 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 08 - 10 - 1973 |
വിവരങ്ങൾ | |
ഫോൺ | 04868275647 |
ഇമെയിൽ | ghserattayarnalumuku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30044 (സമേതം) |
യുഡൈസ് കോഡ് | 32090300401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പൻചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരട്ടയാർ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത തോമസ് (എച്ച്.എം ഇൻ ചാർജ്) |
പി.ടി.എ. പ്രസിഡണ്ട് | ശശി വി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജി സുഭാഷ് |
അവസാനം തിരുത്തിയത് | |
17-06-2024 | Jinsvg |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
പ്രകൃതിയോട് പടപൊരുതിയ ഒരു അതിജീവനത്തിന്റെ കഥയുണ്ടാവും ഏതൊരു ഇടുക്കിക്കാരനും പറയാൻ നമ്മുടെ നാലുമുക്ക് സ്കൂളിനും ഉണ്ട് ഒരു കഥ മണ്ണിനോട് മല്ലിടുന്നതിനിടയിൽ ഹൈറേഞ്ച് കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലം. നാലു മൂക്കിൽ ഉള്ളവരൊക്കെ അക്ഷരം പഠിക്കാൻ ഇരട്ടയാറോ, കട്ടപ്പനയോ പോകണമായിരുന്നു. അങ്ങനെയിരിക്കെ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ കെ. ടി ജേക്കബ് ചികിത്സക്കായി ഈ നാട്ടിലെത്തി. ആ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യപ്രകാരം ശ്രീ മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ നാലു മൂക്കിൽ സ്കൂൾ അനുവദിച്ചുള്ള ഓർഡർ 08/10/1973-ൽ ഇറങ്ങി... പക്ഷേ സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും നാട്ടുകാർ കൊടുക്കണം അതായിരുന്നു വ്യവസ്ഥ. ഈ വിഷമ സന്ധിയെ മറികടക്കാൻ സന്മനസ്സുള്ള നാട്ടുകാർ ഒരുമിച്ച് നിന്നു കടപ്ലാക്കൽ കേളൻ 25 സെൻറ് സ്ഥലം സ്കൂളിന് സംഭാവന നൽകി. ബാക്കി 50 സെൻറ് സ്ഥലം തറയിൽ വർക്കി അവർകളോട് ഏക്കറിന് 4000 രൂപ വിലവെച്ച് വെള്ളറയിൽ കുട്ടപ്പൻ ,ഔസേപ്പ് പണ്ണൂർ, മത്തായി ജോസഫ് ചക്കാലയിൽ, ജോസഫ് താന്നിക്കൽ എന്നിവർ ചേർന്ന് വാങ്ങി, ബാക്കി 25 സെൻ്റ് സ്ഥലം ഏക്കറിന് 6000 രൂപ വിലവെച്ച് വർക്കി തറയിൽ അവർകളോട്, ലൂക്കോസ് തച്ചാം പറമ്പത്ത്, ചാണ്ടി പാലക്കുഴ എന്നിവർ വാങ്ങി, തറയിൽ വർക്കി സംഭാവനയും നൽകി. അങ്ങനെ ഒരു ഏക്കർ സ്ഥലം സ്കൂളിനായി കണ്ടെത്തി.ചാക്കോ ചാക്കോ പുന്ന പ്ലാക്കൽ പ്രസിഡണ്ടായും, അവിരാ അവിരാ പാത്തീക്കൽ വൈസ് പ്രസിഡണ്ടായും, അവിരാ തോമസ് ചീരം കുന്നേൽ സെക്രട്ടറിയായും, അയ്യൻ കുട്ടപ്പൻ വെള്ളറയിൽ ഖജാൻജിയായും, ഒരു കമ്മിറ്റി രൂപീകരിച്ച സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ബഹു ഉടുമ്പൻചോല AEO യൂടെ നിർദ്ദേശപ്രകാരം എം. എൻ ശിവരാമൻ സാർ ഹെഡ്മാസ്റ്ററായി 20/02/1973 ൽ ചാർജെടുത്തു. ഒരു അധ്യയന വർഷത്തിന്റെ പാതിയിൽ വച്ച് കുട്ടികളെ സ്കൂളിൽ ചേർക്കുക ശ്രമകരമായിരുന്നു. ശാന്തി ഗ്രാം ഇടിഞ്ഞമല പാറക്കടവ് എന്നീ സ്ഥലങ്ങളിലെ വീടുകൾ കയറി 35 കുട്ടികളെ ചേർത്ത് ഓലകൊണ്ട് മറിച്ച് ഒരു ഷെഡ്ഡിൽ ഡിസംബർ 20ന് ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. താൽക്കാലിക ഷെഡ് പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങി. ആ സമയത്ത് അമ്പാറ പാപ്പച്ചന്റെ കെട്ടിടത്തിൽ ഒരു വർഷത്തോളം ഒന്നും, രണ്ടും ക്ലാസുകൾ പ്രവർത്തനം നടത്തി. കമ്മിറ്റിക്കാരുടെ സഹായത്തോടെ പല ഘട്ടങ്ങളിലായി പിരിവെടുത്ത് കെട്ടിടം പണി പൂർത്തീകരിച്ചു. എൽ.പി വിഭാഗം പൂർത്തിയായപ്പോൾ യുപി വിഭാഗത്തിന് അനുമതി തേടി അനുവദിച്ചു കിട്ടുകയും ചെയ്തു. ശാന്തിഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനം നിറച്ചപ്പോൾ നാലുമുക്ക് സ്കൂളുമായി ലയിപ്പിച്ചു. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.1998 ൽ ഹൈസ്കൂളും പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗോപി സാറിൻറെ സാന്നിധ്യം വളരെ വലുതായിരുന്നു. അദ്ദേഹം ഈ നാടിൻറെ തന്നെ അവസാന വാക്കായും ആശ്രയമായും മാറി. തുടർന്നും ശിവരാമൻ സാർ,ഔസേപ്പ് കുട്ടി സാർ ,നാണപ്പൻ സാർ ഗോപി സാർ ,ആൻറണി സാർ ശ്രീരംഗൻ സാർ കാർത്യായനി ടീച്ചർ, അഷറഫ് സാർ, ചാക്കോ സാർ, അഹമ്മദ് സാർ, തങ്കപ്പൻ സാർ ,കുട്ടപ്പൻ സാർ ,പത്മിനി ടീച്ചർ ബിമ ബീഗം ടീച്ചർ, രമണിക്കുട്ടി ടീച്ചർ മേരിക്കുട്ടി ടീച്ചർ ജോസഫ് സാർ, അനിൽകുമാർ സാർ എന്നിങ്ങനെ ഒട്ടേറെ പ്രഗൽഭരായിട്ടുള്ള അധ്യാപകരും, മറക്കാനാവാത്ത സാന്നിധ്യമായ അനധ്യാപകരായ ചന്ദ്രശേഖരൻ, ഭാസ്കരൻ എന്നിവരും, ഈ സ്കൂളിൻറെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു, അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ ബിന്ദു എം കോലംകുഴി ടീച്ചർ, പ്രവർത്തന സന്നദ്ധരായിരുന്ന പി.ടി.എ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ബി. ആർ.സി കട്ടപ്പന, വിവിധ കാലഘട്ടങ്ങളിലെ എംഎൽഎമാർ എന്നിവരുടെ സഹായം സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർവ്വോപരി നല്ലവരായ നാലുമുക്ക് നിവാസികൾ സ്കൂളിന് എന്നും കൈത്താങ്ങായി പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഐ.ടി ലാബ്,സുസജ്ജമായ സയൻസ് ലാബ്(എം.എസ് സ്വാമി നാഥൻ ഫൗണ്ടഷൻ മുഖാന്തിരം നിർമ്മിച്ചത്),എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്,എൽ.പി തലത്തിൽ എല്ലാ കുട്ടികൾക്കും സ്റ്റഡി ചെയറുകൾ(അക്കാഫ് എന്ന സംഘടന മുഖാന്തിരം)
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രീ ലോഹീതാക്ഷൻ,ശ്രീമതി രാജി,ശ്രീമതി റെജിമോൾ,ശ്രീ അനിൽകുമാർ എസ് ,ശ്രീമതി അനീസ എസ്,ശ്രീമതി സുനന്ദ,ശ്രീ നാരായണൻ എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കട്ടപ്പന-തങ്കമണി റൂട്ടിൽ കട്ടപ്പനയിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- ഇടുക്കിയിൽ നിന്നും 20 കി.മി. അകലം
{{#multimaps: 9.810030942426323, 77.07535742385572| width=600px | zoom=13 }}