ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ A+ വിജയശതമാനം നേടുന്ന സ്കൂളുകളിലൊന്ന്
ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി | |
---|---|
വിലാസം | |
ഇരിയണ്ണി ഇരിയണ്ണി പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04994 251810 |
ഇമെയിൽ | 11025iriyanni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11025 (സമേതം) |
എച്ച് എസ് എസ് കോഡ് | 14048 |
വി എച്ച് എസ് എസ് കോഡ് | 914004 |
യുഡൈസ് കോഡ് | 32010300615 |
വിക്കിഡാറ്റ | Q64399097 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | other |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 345 |
പെൺകുട്ടികൾ | 295 |
ആകെ വിദ്യാർത്ഥികൾ | 640 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 174 |
ആകെ വിദ്യാർത്ഥികൾ | 363 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 179 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സചിത്രൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുചീന്ദ്രനാഥ്.പി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലാം എ എം |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് ബി എം |
എം.പി.ടി.എ. പ്രസിഡണ്ട് | അനിമ അനിൽ |
അവസാനം തിരുത്തിയത് | |
21-04-2024 | Adoorsalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 11025 (സമേതം) |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി |
അവസാനം തിരുത്തിയത് | |
21-04-2024 | Adoorsalam |
ചരിത്രം
തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വിശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്.
1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു. 8 ാം ക്ലാസ്സ് ഇ.എസ് .എൽ .സി പരീക്ഷാകേന്ദ്രം കാസറഗോഡ് ഗവ. ഹൈസ്കൂളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- 6.5 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന വിസ്തൃതമായ ക്യാമ്പസ്സ് .
- പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ
- ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ 50 ക്ലാസ്സു മുറികൾ.
- 30 ക്ലാസ്സ് മുറികൾ ഹൈടെക്.
- സെമിനാർ ഹാൾ.
- പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
- 1.5 ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലം
- ജൈവവൈവിധ്യോദ്യാനം
- ഓപ്പൺ സ്റ്റേജ്
- കുട്ടികൾക്ക് ഉച്ചഭക്ഷണ അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- എസ് .പി സി
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർതൃ സമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ബി.വി.കുഞമ്പു ,
കരീച്ചേരീ കുഞ്ഞമ്പു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുഞ്ഞിരാമൻ മാസ്റ്റർ
സ്ക്കറിയ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.രാഘവൻ മുൻ എം എൽ എ,
പി വി രവീന്ദ്രന് ഇംഗ്ലിഷ് പടിക്കാൻ ഒരു ഫോർമുല എന്ന് കൃതിയുടെ രചയിതാവ്
ചിത്രശാല
വഴികാട്ടി
- കാസറഗോഡ് റയിൽവേ സ്റ്റഷനിൽ നിന്നും ബസ്സ് മാർഗം എത്താം ( 20 km )
- നാഷണൽ ഹൈവേയിൽ ചെർക്കളയിൽ നിന്നും ബസ്സ് മാർഗം എത്താം ( 10 km)
{{#multimaps:12.498082862560716, 75.13046322490788| zoom=16}}