ഗവ. എൽ പി എസ് മങ്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമലയ്ക്ക് സമീപം മങ്കാടിലെ ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് മങ്കാട് .ഈ പ്രദേശത്തെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
| ഗവ. എൽ പി എസ് മങ്കാട് | |
|---|---|
| വിലാസം | |
മങ്കാട് തിരുമല പി.ഒ. , 695006 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1923 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmangad123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43209 (സമേതം) |
| യുഡൈസ് കോഡ് | 32141102807 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 38 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനിജ.എസ് |
| പി.ടി.എ. പ്രസിഡണ്ട് | ജ്യോതിലക്ഷ്മി |
| എം.പി.ടി.എ. പ്രസിഡണ്ട് | അൽഫിയ |
| അവസാനം തിരുത്തിയത് | |
| 19-03-2024 | 43209 2 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി മാറി നേമം നിയോജക മണ്ഡലത്തിൽ തിരുമലയ്‌ക്ക് സമീപമാണ് ഗവൺമെന്റ് എൽ പി എസ് മങ്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ജൂണിൽ ഇത് പ്രവർത്തനം ആരംഭിച്ചു. മങ്കാട് സിഎസ്ഐ പള്ളിയോട് ചേർന്നാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്. യശഃശരീരനായ ജെപി ആനന്ദം ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. പ്രവർത്തനം ആരംഭിച്ചപ്പോൾ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ രണ്ട് വർഷക്കാലം പ്രതിഫലം ഇല്ലാതെയാണ് അദ്ധ്യാപകർ പ്രവർത്തിച്ചത്. മൂന്നാമത്തെ കൊല്ലം പകുതിയായപ്പോൾ എൽ എം എസ് ഗ്രാൻഡ് ലഭിച്ചു. 1929 ജൂണിൽ രണ്ടാം ക്ലാസ് ആരംഭിച്ചു. 1932ൽ മൂന്നാം ക്ലാസും 1939ൽ നാലാം ക്ലാസും പ്രവർത്തനം ആരംഭിച്ചു. 1948ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. 1961 മുതൽ സിഎസ്ഐ ചർച്ച് നിന്ന് 120 മീറ്റർ മാറി ആസ്ബറ്റോസും ഓല മേഞ്ഞതും കൂടി ചേർന്ന പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു ഇപ്പോൾ ഗവ. എൽ പി എസ് മങ്കാട് എന്നറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ഓലയും ആസ്ബറ്റോസും മേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ശുദ്ധജല ലഭ്യത ,ആവശ്യത്തിനുള്ള ക്ലാസ്സ് മുറികൾ, ശുചിമുറികൾ,അടുക്കള എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി ക്ലാസ് റൂമിന് സമീപം വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട് .കെ-ഫോൺ നെറ്റ്‌വർക്ക് സ്കൂളിൽ ഉപയോഗിക്കുന്നുണ്ട് .സ്കൂളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട് .മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട് .മറ്റ് ഭൗതികസൗകര്യങ്ങൾ
*ആകർഷകമായ ക്ലാസ് ലൈബ്രറി
*ജൈവവൈവിധ്യ ഉദ്യാനം
*ചുറ്റുമതിൽ
*കളിസ്ഥലം
*മികച്ച കായിക ഉപകരണങ്ങൾ
*വിശാലമായ ആഡിറ്റോറിയം
*പാർക്ക്
*സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ക്യാമറകൾ
*കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ഗവ. എൽ പി എസ് മങ്കാട്
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | മണി |
| 2 | ചന്ദ്രമതി |
| 3 | രാജേശ്വരി പിള്ള തങ്കച്ചി |
| 4 | വിജയലക്ഷ്മി |
| 5 | സെലിൻ തോമസ് |
| 6 | രാജേശ്വരി |
| 7 | ഗീത |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മങ്കാട് സി.എസ്.ഐ.പള്ളിയ്ക്കു സമീപം
{{#multimaps: 8.5015443,76.9384122 | zoom=12 }}