എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. യു.പി. സ്കൂൾ പന്നൂർ .
എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ | |
---|---|
വിലാസം | |
പന്നൂർ പന്നൂർ പി.ഒ. , ഇടുക്കി ജില്ല 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 6 - 1 - 1952 |
വിവരങ്ങൾ | |
ഇമെയിൽ | nssupspannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29331 (സമേതം) |
യുഡൈസ് കോഡ് | 32090800510 |
വിക്കിഡാറ്റ | Q64615537 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്റ്റിൻ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിനിൽ ഗോപാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ന നിഷാദ് |
അവസാനം തിരുത്തിയത് | |
14-03-2024 | Jithukizhakkel |
ചരിത്രം
തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി.
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ, ടോയ്ലറ്റ് സൗകര്യം, സ്മാർട്ട് കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
• LSS, USS പരീക്ഷകൾക്കായി കുട്ടികൾക്ക് പരിശീലനം നൽകുന്നു. • G.K. ക്ലാസ്സുകൾ . • കലാ കായിക മത്സരങ്ങൾ. • (പവ്യത്തി പരിചയ ക്ലാസ്സുകൾ . • കൃഷി, പൂന്തോട്ട നിർമ്മാണം.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
BRC ലെവൽ മത്സര പരീക്ഷകളിലും അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചു.
വഴികാട്ടി
തൊടുപുഴ ബസ്റ്റാന്റിൽ നിന്നും കരിമണ്ണൂർ എത്തി തട്ടക്കുഴ – ചെപ്പുകുളം റൂട്ടിൽ കരിമണ്ണൂരിൽ നിന്നും ഏകദേശം 3 Km ദൂരത്തിൽ വലതുവശത്തായി പന്നൂർ ശ്രീ വരാഹസ്വാമി ക്ഷേത്രത്തിന്റെ അടുത്തായി എൻ.എസ്. എസ്. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.90521779549974, 76.80073909834144| width=600px | zoom=13 }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29331
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ