എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി.

                  പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.