കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം
കെ കെ എം എൽ പി എസ് വണ്ടിത്താവളം
വിലാസം
വണ്ടിത്താവളം

കെ കെ എം എൽ പി എസ് വണ്ടിത്താവളം
,
വണ്ടിത്താവളം പി.ഒ.
,
678534
,
പാലക്കാട് ജില്ല
സ്ഥാപിതം27 - ജൂൺ - 1964
വിവരങ്ങൾ
ഫോൺ04923 232130
ഇമെയിൽkkmlpsvandithavalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21342 (സമേതം)
എച്ച് എസ് എസ് കോഡ്21342
യുഡൈസ് കോഡ്32060400202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ.
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറഹ്മത്തനീസ.കെ
പി.ടി.എ. പ്രസിഡണ്ട്ദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്സഫിയാമ്മ
അവസാനം തിരുത്തിയത്
07-03-2024Kkmlps vandithavalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.https://www.facebook.com/groups/1415896288565493/permalink/2169115429910238/

നമ്മുടെ സ്കൂളിനെ കൂടുതൽ അറയുവാൻ തമിഴ് തിരഞെടുക്കുക .

நமது பள்ளியை பற்றி அறிய தமிழ் தேர்வு செய்யுங்கள் .

தமிழ்


ചരിത്രം

പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.https://www.facebook.com/groups/1415896288565493/permalink/2165192030302578/

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ  11894 സ്‌ക്വര ഫീറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രൈമറി വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും വിദ്യാലയത്തിന്റെ മുൻഭാഗത്തിൽ ഒരു സ്മാർട്ട്മുറിയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പത്തു ലാപ്‌ടോപ്പിനൊപ്പം  എം എൽ എ ഫണ്ട് ലാപ്ടോപ്പും മൊത്തം പതിനൊന്ന് ലാപ്ടോപ്കളും നാലു പ്രൊജക്ടർ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് . ലാബിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തമിഴ് തെൻട്രൽ
  • മഴലർ ചൂടി
  • സയൻസ് ക്ലബ്
  • ഐ ടി ക്ലബ്
  • ബാലശാസ്ത്രം
  • വിദ്യാരംഗം
  • കല സാഹിത്യ വേദി
  • ഗണിത ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • നേർകാഴ്ച

പ്രൈമറി

1114 ഇടവം 24 ന്  ഈ നാടിൻറെ ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തേണ്ട ഒരു ദിവസമാണ് . അതാണ് ഈ വിദ്യാലയം ഉടലെടുത്തത്.പ്രിപ്പറേറ്ററി ക്ലാസുകൾ ഓട് കൂടിയ ഒരു ലോവർ സെക്കൻഡറി സ്കൂൾ തുടങ്ങുവാൻ അത് അനുവാദം കിട്ടുകയും ആദ്യവർഷം മാത്രം ആരംഭിക്കുകയും ചെയ്തു.പിന്നീട് പടിപടിയായി ഉയർന്നു 1117ൽ ഒരു കംപ്ലീറ്റ് ലോവർ സെക്കൻഡറി സ്കൂൾ ആയിത്തീരുകയും ചെയ്തു.

അന്നത്തെ ഡിപ്പാർട്ട്മെൻറ് നിയമമനുസരിച്ച് സ്ഥല സൗകര്യവും അപര്യാപ്തമായതിനാലും സൗകര്യമായ വേറെ ഒരു സ്ഥലം കിട്ടാത്തതിനാൽ ഉം ആരും സ്കൂളിൻറെ അംഗീകാരം തന്നെ നഷ്ടപ്പെടുമോ എന്ന് എന്ന അവസ്ഥയിൽ എത്തി.ഈ സന്ദർഭത്തിലാണ് ആണ് പരേതനായ ടി കെ രാമനാഥ അയ്യർ അവർകളെ സമീപിച്ച സ്കൂളിൻറെ അന്നത്തെ നില വിശദീകരിച്ചു കൊടുത്തത്. അദ്ദേഹത്തോട് സ്കൂൾ ആവശ്യത്തിന് വേണ്ടി കുറെ സ്ഥലം ആവശ്യപ്പെട്ടു . മഹാമനസ്കനായ അദ്ദേഹം ഒരു  അപേക്ഷ സ്വീകരിച്ച് സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം നൽകുകയും യും അതിൽ അദ്ദേഹം തന്നെ ഒരു കെട്ടിടം പണിയും തരികയും ചെയ്തു അങ്ങനെ 1119 - ൽ പഴയ സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങി ഈ സരസ്വതി മന്ദിരത്തിൽ സ്വർണ്ണ കാലം ആരംഭിച്ചത് അതോടുകൂടി വർഷംതോറും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവന്നു അന്നു അതോടൊപ്പം ഒപ്പം ആവശ്യാനുസരണം കെട്ടിടങ്ങളും പണിയിച്ചുതന്നു . 1123-ൽഈ നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ലോവർ പ്രൈമറി ക്ലാസുകളും ഇതോടനുബന്ധിച്ച് പ്രവർത്തനം  ആരംഭിച്ചു.ക്രമേണ അംഗസംഖ്യ കൊണ്ട് ചിറ്റൂർ സബ്ജില്ലയിലെ ഏറ്റവും വലിയ അപ്പർ പ്രൈമറി സ്കൂളായി ഈ സ്ഥാപനം ഉയർന്നു അതോടുകൂടി ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയരേണ്ട ആവശ്യകഥ നാട്ടുകാർക്ക് ബോധ്യപ്പെട്ടു സ്കൂളിൻറെ രക്ഷാധികാരി പരേതനായ ഹായ് ബഹുമാനപ്പെട്ട ടികെ രാമനാഥ അയ്യർ അവർകൾക്ക് അദ്ദേഹത്തിൻറെ വൃദ്ധ പിതാവിൻറെ നാമധേയത്തിൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർന്നു ഒന്നു കാണുവാൻ ആഗ്രഹമുണ്ടാക്കുകയും 1960 ൽഅതിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു പക്ഷേ അദ്ദേഹത്തിൻറെ ജീവിത കാലത്തുതന്നെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞില്ല .എങ്കിലും തുടർച്ചയായുള്ള പ്രവർത്തനത്തിന്റെ ഫലമായി 1962 ൽകല്യാണ കൃഷ്ണയ്യർ മെമ്മോറിയൽ ഹൈസ്കൂൾ എന്ന നാമധേയത്തിൽ ഇതിന് ഒരു ഹൈസ്കൂളായി ഉയരാനുള്ള ഭാഗ്യം ലഭിച്ചു. 1962 ജൂൺ 4 ന് എട്ടാം തരം മൂന്ന് ഡിവിഷനുകൾ ഓടുകൂടി പ്രവർത്തിച്ചുതുടങ്ങി ഈ കൊല്ലമാണ് ഇത് ഒരു ഹൈസ്കൂൾ ആയി തീർന്നത്.ഈ കൊല്ലം തന്നെയാണ് ഈ സ്ഥാപനത്തിൻറെ രജതജൂബിലി എന്നുള്ളതും ഒരു സവിശേഷതയാണ് അദ്ദേഹത്തിൻറെ ആഗ്രഹം  സഫലമാക്കാൻ സാധിച്ചു എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായി  കരുതുന്നു ഒന്നു അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ട് ആയിരുന്നുവെങ്കിൽ എങ്കിൽ ഈ സുദിനത്തിൽ നമ്മൾ ആരെക്കാളും അധികം സന്തോഷം ഉള്ള വ്യക്തിആയിരുന്നേനെ .

കുട്ടികളുടെ എണ്ണം

2022-2023

ക്ലാസ് ആണ് കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീ പ്രൈമറി 37 45 82
1 38 37 75
2 37 38 75
3 50 57 107
4 56 66 122
218 243 461

2021-2022

ക്ലാസ് ആണ് കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
1 40 42 82
2 50 55 105
3 57 65 122
4 60 61 121
207 223 430

2023-2024

ക്ലാസ് ആണ് കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീ പ്രൈമറി 51 39 90
1 21 28 49
2 39 38 77
3 48 49 97
4 55 60 115
214 214 428

അധ്യാപക രക്ഷാകർതൃ സമിതി

പ്രധാനാധ്യാപിക :ശ്രീമതി.കെ.റഹ്മത്തുന്നിസ

പിടിഎ പ്രസിഡൻറ് :ശ്രീ.ദേവൻ അവർകൾ

എം പി ടി എ പ്രസിഡൻറ് :ശ്രീമതി.സഫിയാമ്മ

എസ് ആർ ജി കൺവീനർ :ശ്രീമതി.സമീന അധ്യാപിക

മാനേജ്മെൻറ് പ്രതിനിധി:ശ്രീമതി.സ്മിത.അധ്യാപിക

ശ്രീമതി.ഷെഫിനി എസ് അധ്യാപിക

ശ്രീ.രഘുപതി .ആർ അധ്യാപകൻ

എസ് സി ,എസ് ടി കൺവീനർ :ശ്രീ.വാസു . അവർകൾ

സ്റ്റുഡൻറ് കൺവീനർ :ശ്രീ.ഫയാസ് അഹമ്മദ് .വിദ്യാർത്ഥി

ന്യൂൺ മെയിൽ കൺവീനർ :ശ്രീമതി. രാധാമണി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

പ്രധാന അദ്ധ്യാപിക 2021-2022

പ്രാവിൻ ഒരു ചോറുണ്ട്

കെ കെ എം എൽ പി വിദ്യാലയം വണ്ടിത്താവളം. ,പുതുനഗരം ജനാബ് കമാലുദ്ദീൻ അവർകളുടെ യും അമ്മയുടെയും മകളായി ജനിച്ച ശ്രീമതി കെ.റഹ്മത്തുന്നിസ അവർകൾ ഈ വിദ്യാലയത്തിൽ ഇതിൽ അധ്യാപികയായി തൻറെ അധ്യാപനം തുടങ്ങുന്നത് 1-07-1986-ആണ്.തൻറെ എൻറെ അധ്യാപനത്തെ മികച്ച രീതിയിൽ കാഴ്ചവെച്ച ഒരു വ്യക്തിത്വമാണ് ആണ് നമ്മുടെ അധ്യാപിക.പഠന കേന്ദ്രിയ പ്രവർത്തനങ്ങളിലും  വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും വളർച്ചയ്ക്കും  ഉയർച്ചയ്ക്കും നല്ല രീതിയിൽ ഇതിൽ പ്രയത്നിച്ചിട്ടുണ്ട്.വിദ്യാലയത്തിലെ  പഠന ഭാഗമായുള്ള എല്ലാ ക്ലബ്ബുകളിലും  സജീവമായി തൻറെ എൻറെ കഴിവിനെ പ്രകടിപ്പിക്കുന്ന അദ്ധ്യാപികയായിരുന്നു.കമ്പ്യൂട്ടർ ക്ലബ്ബുകളിലും,ലാബും ഉം അതിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകാൻ ശ്രദ്ധ ജനിപ്പിച്ചിട്ടുണ്ട്.കെ കെ എം എൽ പി എസ് എസ് അധ്യാപിക തുടർന്ന് 1- 4 - 2020-ൽ പ്രധാന അധ്യാപികയായി ആകുകയും ചെയ്തു.പ്രധാന അധ്യാപികയുടെ കാലഘട്ടത്തിൽ അതിൽ കമ്പ്യൂട്ടർ ലാബ് നവീകരിക്കുകയും,അധ്യാപകർക്കുള്ള ഉള്ള റൂം നവീകരിച്ചു നൽകുകയും ചെയ്തു.എല്ലാ റൂമുകളിലും ലും വെളിച്ചത്തിനു ആവശ്യമായ ആയ ഫാൻ മുതലായ ഉദാഹരണങ്ങൾ ഇടുകയും ചെയ്തു.കൊറോണാ കാലഘട്ടത്തിൽ അധ്യാപകരെയും  വിദ്യാർഥികളെയും നല്ല രീതിയിൽ തന്നെ എന്നെ കരുതലോടെ കണ്ടു വന്നു.ഓരോ അധ്യാപകർക്കും കൈറ്റ് ലാപ്ടോപ് നൽകുകയും തുടർന്ന് ഒന്ന് രണ്ട് പ്രൊജക്ടർ നൽകുകയും ചെയ്തു.

നവംബർ 1 ഒന്ന് പ്രവേശനോത്സവ തോടുകൂടി യുള്ള കേരളപ്പിറവിദിനത്തിൽ വിദ്യാലയം തിരികെ തുടങ്ങിയ കാലഘട്ടത്തിൽ കുട്ടികൾക്ക് വേണ്ടി എല്ലാ പിന്തുണയും പ്രധാന അധ്യാപിക നൽകി.ഓരോ രക്ഷകർത്താക്കളുടെ യും യും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വില കൽപ്പിച്ചുകൊണ്ട് വിദ്യാലയത്തെ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു നയിച്ചു.ഉച്ചഭക്ഷണ പദ്ധതിയിൽ ഇതിൽ പുതിയ രീതികൾ കൈവരിക്കാൻ സാധിച്ചു.ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും പച്ചക്കറികളും നൽകുവാൻ കഴിഞ്ഞു.

"നാം അറിഞ്ഞ പച്ചക്കറികൾ "എന്ന പദ്ധതിയിലൂടെ സ്കൂളിൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും കൊണ്ടുവരുന്ന പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർത്തു. വിദ്യാലയത്തിലെ ഓരോ അധ്യാപകരും ആരും എത്ര ഉച്ചഭക്ഷണ പദ്ധതി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായികരായി മുന്നോട്ടുവന്നു.ഓരോ കുട്ടികളുടെയും അഭിപ്രായങ്ങളും ഉച്ച ഭക്ഷണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വിശദമായി കേൾക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തു.വിദ്യാലയത്തിന്റെവളർച്ചയിൽ നല്ല രീതിയിൽ എത്തിക്കുവാൻ സഹകരിക്കുന്നവരിൽ പ്രധാനാധ്യാപികയും ഉന്നത സ്ഥാനം എല്ലാവരുടെ മനസ്സിലും കൈവരിച്ചുകഴിഞ്ഞു.

വിദ്യാലയ പ്രദിപാകളോടൊപ്പം

1.തൻറെ ചെറുപ്രായം മുതൽ നടന്നത്തോട് തോന്നിയ ഒരു ഇഷ്ടം അത് ജീവിതലക്ഷ്യമായി കൊണ്ട് ഒരു പൂർവ്വ വിദ്യാർത്ഥിനി.കെ കെ എം എൽ പി  വിദ്യാലയത്തിലെ നടനരത്നം .ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീമതി.സ്മിത ടീച്ചറുടെയും അപ്പുപിള്ളയൂർ സ്കൂളിലെ പ്രധാന അധ്യാപകൻ പ്രമോദ് സാറിനെയും മകളായി ജനനം.ചെറുപ്രായം മുതൽ സ്രെദ്ധയോടെ  ഉള്ള ചുവടുകൾ ആവേശം കൂട്ടി.മകളുടെ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൽ  ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല രക്ഷിതാക്കൾ .നല്ല പിന്തുണ നൽകിക്കൊണ്ട് ഉണ്ട് മകളുടെ ആഗ്രഹങ്ങളിൽ ഇതിൽ വിശ്വാസമർപ്പിച്ച മുന്നോട്ടുനീങ്ങി.ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം,നാടോടി നൃത്തം ഇവയൊക്കെ കുറഞ്ഞ കാലത്തിൽ തന്നെ സ്വായത്തമാക്കിയ അഞ്ജന പ്രമോദ് തൻറെ പ്രയത്നത്തിൽ ആത്മവിശ്വാസം കൽപ്പിച്ചാണ് ഉയർച്ചകൾ പല കണ്ടത്.സ്കൂൾ തലം,  സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം , എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു.കലയെ പോലെതന്നെ പഠനത്തിലും ലും മിടുക്കിയായിരുന്ന അഞ്ജനാ പ്രമോദ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പൊൻതൂവലാണ്.

1.https://www.facebook.com/groups/1415896288565493/permalink/2073021626186286/

2.https://www.facebook.com/groups/1415896288565493/permalink/2073022036186245/

3.https://www.facebook.com/groups/1415896288565493/permalink/2073022972852818/

കെ കെ എം എൽ പി  വിദ്യാലയം വണ്ടിത്താവളം.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://www.facebook.com/groups/1415896288565493/?ref=share


അധ്യാപനം ഗ്രഹസന്ദര്ശനത്തിലൂടെ

കോവിഡ് കാലത്തേ അതിജീവിക്കാം

കോവിഡ് കാലത്തേ അതിജീവിക്കാം എന്നാ പ്രവർത്തനത്തിലൂടെ പഠനം തികച്ചും യാഥാർത്യത്തിലേക്കി എത്തിക്കാൻ അധ്യാപകർ ശ്രെമം നടത്തി നല്ലരീതിയിൽ തന്നെ മുന്നോട്ടു പോവുകയും ചെയ്തു.മൊബൈൽ ടി വി ഇല്ലാത്ത കുട്ടികളുടെ വീട്ടിൽ ആഴ്ചയിൽ മൂന്ന് തവണ മുടകത്തെ നേരിട്ട് എത്തുകയും പഠന പിന്തുണ ഉറപ്പാക്കുകയും ചെയ്തു .പഠന കുട്ടികൾ ഗണിത കോപ്പുകൾ ,പുസ്തകം ,തുടഗിയവ നേരിട്ട് എത്തിച്ച.പച്ചക്കറി കിറ്റ് കാലും പലചരക്കു കിറ്റുകളും ഇതിന്ടെ ഭാഗമായി മാറിയതോടെ പഠനത്തോടൊപ്പം ഒരു നേരെ ഭക്ഷണം കുട്ടികൾക്ക് വലിയ അനുഗ്രഹമായി .

മാതൃക വിദ്യാർത്ഥികൾ

മാതൃകാ വിദ്യാർത്ഥി

മാതൃകാ വിദ്യാർത്ഥി എന്ന മുറിയിൽ ഇൽ അതും വിരമിച്ച ഓരോ പ്രധാന അധ്യാപകർക്കും ക്കും വിദ്യാലയത്തെ അതെ തനതു പ്രവർത്തനങ്ങളിൽ ഉയർത്തിക്കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്ന എന്ന് ഓരോരുത്തർക്കും അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വമാണ് ശ്രീമതി.മഞ്ജുഷ.പൂർവ വിദ്യാർഥിയായ ആയ ഈ വ്യക്തിയെ കുറിച്ച് പറയുകയാണെങ്കിൽ ഇതിൽ പ്രാഥമിക വിദ്യാഭ്യാസം മുതൽ മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ കെ കെ എം എൽ പി എസിൽ തുടങ്ങി കെ കെ എം എം ഹയർസെക്കൻഡറി എജുക്കേഷൻ പൂർത്തീകരിച്ച ഉന്നത വിജയത്തോടുകൂടി ഗവൺമെൻറ് ചിറ്റൂർ കോളേജിൽ ജോഗ്രഫി സബ്ജക്ട് പഠിക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.തുടർന്ന് എന്ന് അധ്യാപനത്തിൽ അതിൽ ഏറെ ഇഷ്ടം പ്രകടിപ്പിച്ച വ്യക്തി ആയതുകൊണ്ടും പ്രാഥമിക അധ്യാപക പരിശീലനം ഗവൺമെൻറ് ഐടിഐ ചിറ്റൂരിൽ പൂർത്തീകരിക്കുകയും,തുടർന്ന്  ബി.എഡ് ചെയ്യുകയുമായിരുന്നു.എളിയ കുടുംബത്തിൽ നിന്ന് യാതൊരു പിന്തുണയും നൽകാനോ പ്രോത്സാഹിപ്പിക്കാൻ ആരുമില്ലാത്ത കാലഘട്ടത്തിലും തൻറെ കഴിവിൽ ലക്ഷ്യം ഉറപ്പിച്ചുകൊണ്ട്  പഠനത്തിൽ ഉന്നത വിജയത്തോടെ ഒപ്പം നല്ലൊരു സ്ഥാനം കരസ്ഥമാക്കിയ വ്യക്തിത്വം.ബഹുമാനപ്പെട്ട അധ്യാപിക ശ്രീമതി മഞ്ജുഷ .കെ (ബി എ ജോഗ്രഫി,എച്ച് എസ് എസ് ടി. -ജിഎച്ച്എസ്എസ്  മുതലമട )

നടനം


തൻറെ ചെറുപ്രായം മുതൽ നടന്നത്തോട് തോന്നിയ ഒരു ഇഷ്ടം അത് ജീവിതലക്ഷ്യമായി കൊണ്ട് ഒരു പൂർവ്വ വിദ്യാർത്ഥിനി.കെ കെ എം എൽ പി  വിദ്യാലയത്തിലെ നടനരത്നം .ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീമതി.സ്മിത ടീച്ചറുടെയും അപ്പുപിള്ളയൂർ സ്കൂളിലെ പ്രധാന അധ്യാപകൻ പ്രമോദ് സാറിനെയും മകളായി ജനനം.ചെറുപ്രായം മുതൽ സ്രെദ്ധയോടെ  ഉള്ള ചുവടുകൾ ആവേശം കൂട്ടി.മകളുടെ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൽ  ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല രക്ഷിതാക്കൾ .നല്ല പിന്തുണ നൽകിക്കൊണ്ട് ഉണ്ട് മകളുടെ ആഗ്രഹങ്ങളിൽ ഇതിൽ വിശ്വാസമർപ്പിച്ച മുന്നോട്ടുനീങ്ങി.ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം,നാടോടി നൃത്തം ഇവയൊക്കെ കുറഞ്ഞ കാലത്തിൽ തന്നെ സ്വായത്തമാക്കിയ അഞ്ജന പ്രമോദ് തൻറെ പ്രയത്നത്തിൽ ആത്മവിശ്വാസം കൽപ്പിച്ചാണ് ഉയർച്ചകൾ പല കണ്ടത്.സ്കൂൾ തലം,  സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം , എന്നീ മത്സരങ്ങളിൽ കലാപ്രതിഭ സ്ഥാനം കരസ്ഥമാക്കി കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു.കലയെ പോലെതന്നെ പഠനത്തിലും ലും മിടുക്കിയായിരുന്ന അഞ്ജനാ പ്രമോദ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പൊൻതൂവലാണ്

മാനേജ്മെന്റ്

പൈതൃകം കാത്തുസൂക്ഷിക്കുന്ന കെ കെ എം എൽ പി വണ്ടിത്താവളം വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് 1114ഇടവം 24നാണ്.ടി കെ രാമനാഥ അയ്യരുടെ മഹാമനസ്കതയും തുടങ്ങിയ ഈ വിദ്യാലയം ആദ്യം പിന്നീടും  അവരുടെ പേരിൽ തന്നെ അറിയപ്പെട്ടു. 1964 മുതൽ 2004 വരെ വരെ ഇവരുടെ കീഴിൽ തന്നെയായിരുന്നു വിദ്യാലയം.തുടർന്ന്  മഞ്ചേരി ബഹുമാനപ്പെട്ട ഗുരുക്കൾ ഗ്രൂപ്പിന് കൈമാറ്റം ചെയ്യപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ വർഷം അധ്യാപനജീവിതം
1
ഉണ്ണികൃഷ്ണൻ ടി
1964-1990
2
വി പ്രഭാകരൻ
1990-1994
3
എസ് സാവിത്രി
1994-1996
4
എം ഭാനുപിള്ള
1996-1998
5
വി.ബി കമലമ്മ
1998-2003
6
എ രുഗ്മണി ദേവി
2003-2004 ചെരാമംഗലത്ത് നാരായണൻകുട്ടിയുടെയും ഗൗരിയമ്മയുടെയും അഞ്ച് മക്കളിൽ മൂത്ത മകൾ  രുക്മണി ദേവി ടീച്ചർ  20-4 -1949 ൽ ജനനം.കെ കെ എം എൽ പി  വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം തുടർന്ന് ഇന്ന് അതേ സ്കൂളിൽ തന്നെ ഉയർന്ന വിദ്യാഭ്യാസവും പൂർത്തീകരിച്ചു.പ്രീഡിഗ്രി ചിറ്റൂർ കോളേജിലും തുടർന്ന് ചിറ്റൂർ ടി ടി ഐ യിൽ അടിസ്ഥാന അധ്യാപക പരിശീലനം  പൂർത്തീകരിച്ചു.പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഇന്ന് അതേ വിദ്യാലയത്തിൽ ഇതിൽ 1971 തൻറെ അധ്യാപന ജീവിതം തുടർന്നു.33 വർഷത്തെ അതെ അധ്യാപന ജീവിതത്തിന് ഒടുവിൽ വിൽ പ്രഥമ അധ്യാപികയായി 2004 ഏപ്രിലിൽ വിരമിച്ചു.

ഭർത്താവ്:നാരായണൻകുട്ടി

മകൻ :പ്രദീപ്(സീനിയർ മാനേജർ ഡൽഹി).

7
വി ചാത്തു
2004-2006
8
ഓമന വി ജോസഫ്
2006-2011
9
എ. മുസാപ്പ
2011-2015 വണ്ടിത്താവളം ജനാമ്പ് : അസ്സൻറാവുത്തർക്കും സരള ഉമ്മയ്ക്കും ഒമ്പതാമത്തെ മകനായി 16 - 08-1959-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ കെ കെ എം എച്ച് എസ് സ്കൂൾ വണ്ടിത്താവളത്തിൽ പൂർത്തീകരിച്ചു.ഉന്നത വിദ്യാഭ്യാസം നേടിയത് സർക്കാർ കോളേജ് ചിറ്റൂരിൽ ആണ് . തുടർന്ന് സർക്കാർ അടിസ്ഥാന അധ്യാപക പരിശീലന സ്കൂളിൽ പഠനം പൂർത്തീകരിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥിഎന്ന് അഭിമാനത്തോടെ കെ കെ എം എൽ പി വിദ്യാലയത്തിൽ അധ്യാപകനായി 30-07-1981-ൽ തൻറെ മെച്ചപ്പെട്ട അദ്ധ്യാപനം തുടരുകയും ചെയ്തു. 34 കൊല്ലത്തെ അധ്യാപനത്തിന് ശേഷം പ്രധാനാധ്യാപകനായി 31-03- 2015-ൽ വിരമിച്ചു.

ഭാര്യ : ശ്രീമതി . റഹ്മത്തുന്നിസ. കെ( പ്രധാന അധ്യാപിക കെ കെ എം എൽ പി എസ് വണ്ടിത്താവളം)

മക്കൾ; ശ്രീ .ഫാസിൽ( ബിടെക്. ഈ സി ബിയ്‌ഡിനെസ് )

ശ്രീ . ആരിഫ് (ബി ഡി എസ് .എഫ് ഡി എസ് .എ ഡി എസ് .ടെന്റിസ്റ് )

പ്രധാനധ്യാപകൻ സാരഥി സ്ഥാനത്തിൽ മെച്ചപ്പെട്ട അധ്യാപനം കാഴ്ച വയ്ക്കുന്നതിലൂടെ വിദ്യാലയത്തിന് ഉണ്ടായ നേട്ടങ്ങൾ കലാകായിക വേദികളിൽ ഒന്നാം സ്ഥാനം കൈവരിക്കുകയും,ശാസ്ത്ര മേളകളിലും ഗണിത മേളകളിലും വിദ്യാലയത്തിന് പേരുകൾ പൊൻതൂവൽ നേടി തരുകയും ചെയ്തു.പ്രീപ്രൈമറി അധ്യാപകർക്കും  കുരുന്നുകൾക്കും നല്ല മെച്ചപ്പെട്ട അദ്ധ്യായന വർഷമായിരുന്നു.അറബിക് ഭാഷാ വിദ്യാർഥികൾക്ക് അഗ്രിഗേറ്റ് ഫസ്റ്റ് സ്ഥാനം നേടിയെടുക്കുവാനും സാധിച്ചു.പഠന മികവ് കാഴ്ചവെച്ച കുട്ടികൾക്ക് എൽഎസ്എസ് ലഭ്യമായി.

10
ഡി ചന്ദ്രകല
2015-2020 ചുള്ളിമട, വണ്ടിത്താവളം ദാമോദരന്റെയും വത്സല ദേവിയുടെയും രണ്ടാമത്തെ മകളായി  09-02-1964 ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉയർന്ന വിദ്യാഭ്യാസം വരെ KKMHS സ്കൂൾ വണ്ടിത്താവളത്തിൽ പൂർത്തീകരിച്ചു.ഉന്നത വിദ്യാഭ്യാസം ചിറ്റൂർ കോളേജിലും തുടർന്ന് ചിറ്റൂർ ഗവൺമെൻറ്  അധ്യാപക പരിശീലന കേന്ദ്രത്തിലുംപൂർത്തീകരിച്ചു.പൂർവ്വ വിദ്യാർത്ഥിയായിരുന്ന KKMLPS അതേ വിദ്യാലയത്തിൽ അദ്ധ്യാപികയായി 03-06-1982-ൽ തൻറെ അധ്യാപനം തുടരുകയും  ചെയ്തു. 37കൊല്ലത്തെ അധ്യാപനത്തിന് ശേഷം പ്രധാന അധ്യാപികയായി വിരമിച്ചു.

ഭർത്താവ്: ശ്രീ . കൃഷ്ണൻകുട്ടി ടി. കെ (Rtd, Sc ഡെവലപ്മെൻറ് ഓഫീസർ )

മക്കൾ : ശ്രീമതി .ശ്രുതി (MCA - ITI കഞ്ചിക്കോട്)

ശ്രീമതി . കീർത്തി (BSC - Opthalmologist -ട്രിനിറ്റി പാലക്കാട് )

ശ്രീ . ശ്രീരാഗ് .കെ (മെക്കാനിക്കൽഎൻജിനീയർ )

പ്രധാന അധ്യാപികയായ ശേഷം അഹോര പ്രവർത്തനത്തിലൂടെ KKMLP വിദ്യാലയത്തിലുള്ള ക്ലാസ്സുകൾക്ക് വൈദ്യുതി ലഭ്യമാകുകയും, ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തി തരുവാനും സാധിച്ചു.നല്ല രീതിയിലുള്ള അദ്ധ്യാപനവും പ്രധാനധ്യാപക സ്ഥാനവും കാഴ്ചവെച്ച  ഈ കാലഘട്ടത്തിൽ കലാകായിക പരിപാടികളിൽ ഒന്നാം സ്ഥാനം സ്കൂളിലേക്ക് കരസ്ഥമാക്കുവാൻ സാധിച്ചു.അറബിക് ഭാഷാ വിദ്യാർഥികൾക്ക് അഗ്രിഗേറ്റ് ഫസ്റ്റ് സ്ഥാനം നേടിയെടുക്കുവാനും സാധിച്ചു.പഠന മികവ് കാഴ്ചവെച്ച ആറോളം കുട്ടികൾക്ക് എൽഎസ്എസ് ലഭ്യമായി.പ്രീ പ്രൈമറി അധ്യാപകരുടെ വേതനത്തിന് ഉപരി  പ്രധാന അധ്യാപിക ആവശ്യം അറിഞ്ഞ്   ചെയ്തിരുന്നു.പ്രീ പ്രൈമറി കുരുന്നുകൾക്ക് ആവശ്യമായ പഠനത്തെ രസകരമാക്കാൻ വേണ്ടിയുള്ള പാഠ്യേതര വസ്തുക്കൾ വാങ്ങിച്ചു .കുട്ടികളെല്ലാവരും  പ്രധാനാധ്യാപികയെ "എച്ച് എം" ടീച്ചർ എന്നാണ് വിളിച്ചിരുന്നത്.കുട്ടികളോട് ഇടപഴകാനും കുട്ടികളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുവാനും കഴിവുള്ള അധ്യാപിക അധ്യാപകരോടും സ്നേഹം പുലർത്തുന്ന ഒരു വ്യക്തിത്വമായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

ബഹുമാനപ്പെട്ട കെ. കൃഷ്ണൻകുട്ടി (കേരള നിയമസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി)

പ്രധാനാധ്യപകൻ ,ശ്രീ .മുസാപ്പ (പ്രധാനാധ്യപകൻ 1981 ൽ നിയമനം ലഭിച്ചു,.പ്രധാനാധ്യപകനായി 31-03-2015ൽ വിരമിച്ചു .)

പ്രധാനാധ്യാപിക ,ശ്രീമതി .ചന്ദ്രകല .ഡി (പ്രധാനാധ്യാപിക 1982ൽ നിയമനം ലഭിച്ചു, കെ കെ എം എൽ പി എസ് വണ്ടിത്താവളം. പ്രധാനാധ്യാപിക 2020ൽ വിരമിച്ചു)

പ്രധാനാധ്യാപിക,ശ്രീമതി .രുക്മണിദേവി  (പ്രധാനാധ്യാപിക 2004ൽ വിരമിച്ചു)

അദ്ധ്യാപിക ,ശ്രീമതി.മഞ്ജുഷ.കെ (ബി എ ജിയോഗ്രാഫി , ഹെച് എസ് എസ് ടി ,.....ജി ഹെച് എസ് എസ് മുതലമട )

ഡോക്ടർ ആരിഫ് (ഡെന്റിസ്റ് )

ശ്രീ .സുനിൽകുമാർ (ഇന്ത്യൻ ആർമി )

ഡോക്ടർ .വിനായക് (എം ബി ബി എസ് കോട്ടയം )

ഡോക്ടർ.കൃഷ്ണ പ്രസാദ് .(ആയുർ വേദ, ആര്യവൈദ്യ ഫർമസി കോവൈ )

ശ്രീ .വൈഷാഗ് (എൽ ഐ സി -ഓഫീസർ )

അറബിക് അദ്ധ്യാപിക .സഫ്ന.ജെ (കെ കെ എം എൽ പി എസ് വണ്ടിത്താവളം )

അദ്ധ്യാപിക.ശ്രീമതി.ഷജ്‌ന.(കെ കെ എം എൽ പി എസ് വണ്ടിത്താവളം )

അദ്ധ്യാപിക.ശ്രീമതി,സമീന.(കെ കെ എം എൽ പി എസ് വണ്ടിത്താവളം )

അദ്ധ്യാപിക.ശ്രീമതിഷിജിനി ,(കെ കെ എം എൽ പി എസ് വണ്ടിത്താവളം )

സൃഷ്ട്ടികൾ -കുരുന്നുകളുടെയും അധ്യാപകരുടെയും

ഫേസ്ബുക് പേജ്

ആധുനിക കാലത്തിനൊപ്പം മുന്നേറുക എന്ന ആശയത്തോട് ഒത്തുചേർന്ന് കൊണ്ട് കെ കെ എം എൽ പി വിദ്യാലയം വണ്ടിത്താവളത്തിലെ കുരുന്നുകളുടെ അധ്യാപകരുടെയും ,വിദ്യാലയത്തിന്റെയും തനതായ പ്രവർത്തനങ്ങളും ഉന്നത വിജയങ്ങളെയുംനിങ്ങളുടെ കൈക്കുമ്പിളിൽ കൊണ്ടുവരുവാൻ ഞാൻ തുടങ്ങിയ ഒരു പ്രവർത്തനമാണ് ആണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം ഫേസ്ബുക്ക് പേജ്.പൊതുസമൂഹത്തിലേക്ക്  വിദ്യാലയത്തിൽ ഉള്ള വിജയ് നിമിഷങ്ങളേ ളേ തുറന്ന് കാണിക്കുവാനുള്ള ഉള്ള ഒരു വേദിയായി വളർന്നു വരുന്നു.ഇതിൽ ഇതിൽ എല്ലാ വിദ്യാർത്ഥികളുടെയും യും കഴിവുകളെ അവളെ പുറത്തുകൊണ്ടുവന്ന പല സന്ദർഭങ്ങൾ ഞങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും.കുരുന്നുകളുടെ വളർച്ചയും കലാപരിപാടികളും കായികക്ഷമത അധ്യാപകരുടെ കൈത്താങ്ങ് പ്രവർത്തനങ്ങളും പഠന പിന്തുണയും പ്രവർത്തനങ്ങളും ദിനാചരണങ്ങളും കലാവേദി ഉന്നത വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സൃഷ്ടി പിന്തുണയും തെളിയുന്നു. കെ കെ എം എൽ പി  വിദ്യാലയം വണ്ടിത്താവളം.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://www.facebook.com/groups/1415896288565493/?ref=share

പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ക്രമ നമ്പർ അധ്യായവർഷം
1 2022-2023
2 2021-2022
3 2020-2021
4 2019-2020
5 2018-2019
6 2017-2018
7 2016-2017
8 2015-2016
9 2014-2015
10 2013-2014
11 2012-2013
12 2011-2012
13 2010-2011
14 2009-2010
15 2008-2009
16 2007-2008

വഴികാട്ടി

എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. {{#multimaps:10.669759711348622, 76.75207613999996|zoom=18}}

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23.5 കിലോമീറ്റർ പെരുമ്പ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 24.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 14.8വഴി പാലക്കാട് കൊടുവായൂർ മീനാക്ഷിപുരം ഹൈ വേ പെരുമ്പ് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം