കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

പ്രവേശനോത്സവം 2020-21

2020-21 ജൂൺ 1നു ഓൺലൈൻ പ്രവേശനോത്സവം PTA,MPTA യുടെ സഹകരണത്തോടെഗംഭീരമായി നടന്നു.പി.ടി.എ.പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ ഉദ്‌ഘാടനം നിർവഹിച്ചു.പ്രധാനാധ്യാപിക .ശ്രീമതി കെ.റഹ്മത്തനീസ അധ്യക്ഷത വഹിച്ചു. വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളോടെ സമാപിച്ചു.

പരിസ്ഥിതി ദിനം

ചുരം .....പുഴ....മണ്ണ് .......

മണ്ണില്ലാത്ത മണ്ണിൽ ......

ജലമില്ലാത്ത പുഴയിൽ ....

ചുരമില്ലാത്ത വഴിയിൽ ......

അൽപ്പം സ്‌മൃതിയും അൽപ്പം ചിന്തയും.....

കൂളക്കോഴിയും കൊക്കും കാക്കയും ആറ്റുവഞ്ചിയും പായലും മണ്ണിനോട് വേര്പെടുത്താനാകാത്ത വിധം പറ്റിപ്പിടിച്ച ജലസസ്യങ്ങളും പരല്മീനുകളും എല്ലാം അതെ ആനന്ദത്തോടെ പുഴയെ കാണുന്നു ഉപയോഗിച്ചതും ഉപേഷിക്കുന്നതും മനുഷ്യനാണ് .നാം വസിക്കുന്ന ഭൂമിയും അതിന്റെ തനതുവിഭവങ്ങളും അമൂല്യമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾ ജൂൺ 5 പരിസ്ഥിതി ദിനം കോവിഡ് 19 പശ്ചാത്തലത്തിലും സമുചിതം ആചരിച്ചു. ഓൺലൈൻ ക്ലാസുകളിൽ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ക്ലാസ് ഗ്രൂപ്പുകളിലും ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി തുടങ്ങിയവ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വൃക്ഷത്തൈ നടുന്നതിനു വേണ്ട നിർദ്ദേശങ്ങളും നൽകി.

വായന ദിനം

വായനവസന്ധാനം

നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1996 മുതൽ കേരള സർക്കാർ ജൂൺ 19വായന ദിനമായി ആചരിക്കുന്നു .ജൂൺ19 മുതൽ 25 വരെയുള്ള റേയ്ച്ച വായന വാരമായും കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു .വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിൽ ജൂൺ 19 വായനദിനം ആചരിച്ചു. പുസ്തക പ്രേമിയായ ശ്രീ.പി.എൻ.പണിക്കരുടെ ഓർമ്മദിനത്തിൽ അക്ഷരങ്ങളുടെ നന്മ വെളിച്ചം തൂകി വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾക്ക് വായനദിന പ്രവർത്തനങ്ങൾ ഓൺലൈനായി നൽകി. പി.എൻ പണിക്കരുടെ ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ, വായന ക്വിസ്, വായനക്കുറിപ്പ് തയ്യാറാക്കൽ, വായനയുടെ പ്രാധാന്യം വെളിവാക്കുന്ന മഹദ് വചനങ്ങൾ ശേഖരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വന്തമായി ലൈബ്രറി നിർമ്മാണവും പ്രോത്സാഹിപ്പിച്ചു. വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇതെല്ലാം സഹായിക്കുമെന്നതിൽ സംശയമില്ല.' വായന വസന്ധാനം 'എന്ന ക്ലാസ് റൂം പ്രവർത്തനത്തിന്റെ നേത്ര്ത്ഥത്തിൽ വായന വളർന്നു .

ജൂലൈ

ബഷീർദിനം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലുമറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നതനിലവാരംപുലർത്തുന്നവർമാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് നോവലുകൾക്കു മോചനംനൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

വൈക്കം മുഹമ്മദ്‌ ബഷീറിൻ്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്‌. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18-നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78-ആം ജന്മദിനത്തിൽ അവർ നിര്യാതയായി. ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.

ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.

അദ്ദേഹത്തിന്റെ കൃതികളിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ബഷീറിന്റെ പ്രധാന കൃതികളായ പാത്തുമ്മയുടെ ആട്, ജന്മദിനം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, അനർഘ നിമിഷം, വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊൻകുരിശും, കഥാബീജം, ബാല്യകാലസഖി, സ്ഥലത്തെ പ്രധാന ദിവ്യൻ, പ്രേമലേഖനം, ആനപ്പൂട, ഭൂമിയുടെ അവകാശികൾ, മതിലുകൾ,മാന്ത്രികപ്പൂച്ച, വിഡ്ഢികളുടെ സ്വർഗം തുടങ്ങിയവ ടീച്ചർമാർ ഗ്രൂപ്പിൽ പരിചയപ്പെടുത്തി. കുട്ടികൾ പതിപ്പുകൾ നിർമ്മിച്ചു, ബഷീറിന്റെ ചിത്രം വരച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. കൂടാതെ ബഷീറിന്റെ കഥാപാത്രങ്ങളെ കൂട്ടികൾ അനുകരിക്കുന്ന വിഡിയോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചുതരുകയും ചെയ്തു.ബഷീർ ദിന ക്വിസും ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈൻ ആയി നടത്തി.

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപട്ടികൾ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ചന്ദ്ര നെക്കുറിച്ചുള്ള കവിതകൾ, പാട്ടുകൾ എന്നിവ ആലപിച്ച് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. ഇവ കൂടതെ ചാന്ദ്രദിന ചിത്ര രചന, പോസ്റ്റർ നിർമാണം, . അപ്പോളോ_11 ന്റെ മാതൃകകളും ,ചാന്ദ്രദിന ഓൺലൈൻ ക്വിസ്, പ്രസംഗങ്ങൾ അവതരിപ്പിച്ച് അവതരണങ്ങൾ ഈ ദിനത്തിന്റെ പ്രതേകതകളെയും കുട്ടികൾക്കുള്ള ആവേശത്തിനേയും പുറത്തു കാണിച്ചു .

ഓഗസ്റ്റ്

സ്വാതന്ത്ര്യ ദിനം

കോവിഡ് കാലത്തെ ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഈ അധ്യയനവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ ദേശീയ പതാക ഉയർത്തി .തുടർന്ന് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് പറയുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി .റഹ്മത്തനീസ.കെ പ്രധാനാധ്യാപിക ടീച്ചർ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നു നൽകി . സഹ അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് പതാക വന്ദനം നടത്തി. എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു കൊണ്ട് ചിത്രരചന, പ്രസംഗം, ദേശഭക്തിഗാനം, പതിപ്പ് നിർമ്മാണം എന്നിവയിലേർപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കി. Online Quiz മത്സരവും നടത്തുകയുണ്ടായി. ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവർത്തനമായിരുന്നു ഇതിനു പിന്നിൽ. നേരത്തെ നൽകിയ ചോദ്യാവലിയിൽ നിന്നും തെരഞ്ഞെടുത്തവയും അല്ലാത്തവയുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ നിന്നും വിജയികളെ കണ്ടെത്തി. വിദ്യാലയം തുറക്കുമ്പോൾ സമ്മാന വിതരണവും ഉണ്ടായിരിക്കും.വേറിട്ട ഒരു അനുഭവം പ്രദാനം ചെയ്ത് ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നുപോയി.

സെപ്റ്റംബർ

ഓണാഘോഷം

കോവിഡ് - 19 പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ ഓണാഘോഷം ഓൺലൈനായി ആണ് നടത്തിയത്. ഈ ആഘോഷത്തിൽ വണ്ടിത്താവളം കെ കെ എം എൽ.പി.എസിലെ പരമാവധി വിദ്യാർത്ഥികളും പങ്കാളികളായിരുന്നു. അതിൽ ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണച്ചൊല്ലുകൾ, ഓണപ്പതിപ്പ് , ഓണക്കളികൾ എന്നീ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഓണനുഭവങ്ങൾ വീഡിയോ ആയി പങ്കു വെച്ചു. കുടുംബത്തോടെയുള്ള ഓണനുഭവം ഒരുമയും ഐക്യവും ഉണ്ടാകാൻ സാധിച്ചിരുന്നു. വ്യത്യസ്ത നിറത്തിലുള്ള പൂക്കളം കൊണ്ട് മനോഹരമായിരുന്നു. ആകർഷകമായ ഓണപ്പതിപ്പുകൾ നിർമിച്ചു. പല താളത്തിലും ഈണത്തിലും ഓണപ്പാട്ടുകളും പാടി അവതരിപ്പിച്ചു. കുട്ടികളുടെ ഓണക്കളികൾ അതി മനോഹരമായിരുന്നു. ഈ വർഷത്തെ ഓണാഘോഷം വളരെ മനോഹരമായി നടന്നു.

വിദൂര വേദി

ലോകമാകെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൊറോണ വൈറസിന്റെ വ്യാപനം ജീവിതത്തിന്റെ നാനാ തുറകളിലും വരുത്തിയ മാറ്റം വളരെ വലുതാണ്. കോവി ഡ് - 19 നമ്മുടെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വിദ്യാർത്ഥികൾ വീടിന്റെ സുരക്ഷയിൽ ഓൺലൈൻ പഠനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. ഇതൊരു താല്കാലിക സംവിധാനമാണെങ്കിലും ഒരു പരിധി വരെ നല്ല രീതിയിൽ തന്നെ നടന്നു വരുന്നു. അധ്യാപകരും കൂട്ടുകാരുമില്ലാതെ വിരസമായ അധ്യയന സമയമാണ് ഓരോ വിദ്യാർത്ഥിയും നേരിടുന്നത്. ഇത് അവരെ മാനസികമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ ഉല്ലാസവും ഉന്മേഷവും ഒപ്പം പ്രോത്സാഹനവും നൽകാനായി വണ്ടിത്താവളം കെ കെ എം എൽ.പി.എസിലെ അധ്യാപകർ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ശ്രീമതി. റഹ്മത്തനീസ .കെ പ്രധാനാധ്യാപിക സജീവമായ നേതൃത്വം ഇതിന് ശക്തിയേകി. ഒരു കലോത്സവ നടത്തിപ്പിന്റെ അതേ രീതിതന്നെയാണ് ഓൺലൈൻ കലോത്സവവും പിന്തുടർന്നത്. മത്സര ഇനങ്ങളും അവ വാട്ട്സ് ആപ് വഴി അയയ്ക്കേണ്ട തീയതികളും സമയവും മറ്റും നോട്ടീസിലൂടെ ഓരോ ക്ലാസ് ഗ്രൂപ്പിനും അറിയിപ്പ് നൽകി. തുടർന്ന് നിർദ്ദിഷ്ട തീയതികളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ച വീഡിയോകൾ ക്ലാസ്ടീച്ചർക്ക് അയച്ചു. ഇങ്ങനെ ലഭിച്ചവയിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ ക്ലാസ് ടീച്ചർമാർ കണ്ടെത്തി. ഓരോ മത്സരയിനത്തിനും വിധിനിർണയത്തിന് ഓരോ അധ്യാപകർക്ക് ചുമതല ഏൽപ്പിച്ചിരുന്നു. ക്ലാസ് ടീച്ചർമാർ കണ്ടെത്തിയ 3 മികച്ച പ്രകടനങ്ങൾ അതാത് ഇനങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് അയച്ചു കൊടുത്തു. ഇങ്ങനെ ഓരോ മത്സര വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരെ കണ്ടെത്തി ഫലപ്രഖ്യാപനം നടത്തി. അധ്യാപകരുടെ ഗ്രൂപ്പിൽ നിന്നും ക്രോഡീകരിച്ച് മത്സരഫലം ക്ലാസ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് നൽകി അഭിനന്ദനങ്ങൾക്കൊപ്പം സമ്മാന വിജയിച്ചവർക്കു വീട്ടിൽ എത്തിക്കാനും സംവിധാനം ഉണ്ടാക്കി വിതരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വിദൂര വേദിയെക്കുറിച്ച് രക്ഷിതാക്കൾ നല്ല അഭിപ്രായം രേഖപ്പെടുത്തി. കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അവർ സംതൃപ്തരാണ്. വിജയകരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ഈ പരിപാടി വണ്ടിത്താവളം കെ കെ എം എൽ പി സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നു.

ഒക്ടോബർ

ഗാന്ധി ജയന്തി

കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് രാഷ്ട്രപിതാവിന്റെ ജന്മദിനം വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ അധ്യാപകർ സ്കൂൾ ഗ്രൂപ്പിലേക്ക് കൈമാറുകയും തുടർന്ന് സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി.

നവംബർ

കേരളപ്പിറവി ദിനം

കേരളപ്പിറവിദിനം ആഘോഷിക്കേണ്ടത് എങ്ങനെയെന്ന് രണ്ടാഴ്ച മുൻപു തന്നെ ഗൂഗിൾ മീറ്റ് വഴിയുള്ള എസ് ർ ജി കൂടി തീരുമാനിച്ചു. കേരളപ്പിറവി ദിനം ക്വിസ് മത്സരത്തിന് മുന്നോടിയായി ഏകദേശം അമ്പതോളം ചോദ്യോത്തരങ്ങൾ കൂട്ടികൾക്കു നൽകിയിരുന്നു. ഒരു ദിവസം പത്തു ചോദ്യങ്ങൾ വീതമാണ് നൽകിയത്. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. ധാരാളം കുട്ടികൾ നന്നായി പഠിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്തു. 25 ചോദ്യങ്ങളാണ് മത്സരത്തിന് കൊടുത്തത്. എല്ലാം നമ്മുടെ നാടായ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. കേരളപ്പിറവി ദിനത്തിനന്ന് കുട്ടികൾ മലയാളി മങ്കയായി വേഷമണിഞ്ഞ ഫോട്ടോകൾ വളരെ നന്നായിരുന്നു. കുട്ടികൾ കേരളപ്പിറവി ഗാനംആലപിച്ചും, പോസ്റ്റർ, പതിപ്പ് എന്നിവ നിർമിച്ചും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു. എല്ലാം ഓൺലൈൻ പരിപാടികളായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങൾ വളരെ നന്നായിരുന്നു. നമ്മുടെ നാട്ടിലെ പല പ്രധാനപ്പെട്ട സ്ഥലങ്ങൾ കുട്ടികൾക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തി. ഇങ്ങനെ കേരളത്തേക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ ഓൺലൈൻ കേരളപ്പിറവി ദിനാഘോഷം വഴി സാധിച്ചു.

ശിശുദിനം

നമ്മുടെ രാഷ്ട്ര ശിൽപിയായ ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനമായ നവംബർ 14 വളരെ നന്നായി ആഘോഷിക്കുവാനായി എസ് ർ ജി ൽ തീരുമാനിച്ചു. കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങളും കണ്ടെത്തി. ക്വിസ് മത്സരത്തിന് മുന്നോടിയായി ഒരു ദിവസം 20 ചോദ്യങ്ങൾ വീതം ഏകദേശം 200 ക്വിസ് ചോദ്യോത്തരങ്ങൾ നൽകി. നവംബർ 1ന് രാവിലെ 10 മണിക്ക് ഓൺലൈനായി ക്വിസ് മത്സരം നടത്തി. കുറേയധികം കുട്ടികൾ ഉത്സാഹത്തോടെ മത്സരത്തിൽ പങ്കെടുത്തു. ശിശുദിനത്തിനന്ന് കുട്ടികൾ ചാച്ചാജിയായി . വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ കുട്ടികളെ സ്നേഹിക്കുന്ന ചാച്ചാജിയോടുള്ള സ്നേഹം മൂലം ശിശുദിന പാട്ടുകൾ പാടി. ശിശുദിന ബാഡ്ജും പോസ്റ്ററും ഉത്സാഹത്തോടെ കുട്ടികൾ ഉണ്ടാക്കി. ജവഹർലാൽ നെഹ്രുവിൻ്റെ ജീവിതത്തിലെ ധാരാളം ഫോട്ടോകൾ കൂട്ടികൾ ഗ്രൂപ്പിലേക്കയച്ചു തന്നു. ശിശുദിന പോസ്റ്റർ നിർമിച്ച് കുട്ടികൾ അവ ഗ്രൂപ്പിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ഇങ്ങനെ ഓൺലൈനി വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ലൂടെയുള്ള ഈ ശിശുദിനാഘോഷം വഴി ചാച്ചാജിയെ കൂടുതൽ അടുത്തറിയുവാൻ കുട്ടികൾക്കെല്ലാവർക്കും സാധിച്ചു.

ഡിസംബർ

ക്രിസ്തുമസ്

ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ ഓൺലൈനായി നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു.

ജനുവരി

പുതുവർഷാരംഭം.

കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ ഓൺലൈനായി നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ ഓൺലൈനായി കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും ഓൺലൈനായി കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും പറന്നു .

ജനുവരി 4 ബ്രെയ്‌ലിദിനം

ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി ഓൺലൈനായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .

ജനുവരി 26 റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി ഓൺലൈനായി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ,ശ്രീമതി റഹ്മത്ത് നീസ , പി ടി എ പ്രസിഡൻറ് ശ്രീ ദേവൻ അവർകൾ റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് ഓൺലൈനായി സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ ഓൺലൈനായി നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഫെബ്രുവരി

വായനാ വസന്തം

തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം ഓൺലൈനായി കൊറോണക്കാലത്തെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചു കൊണ്ട് നടത്താൻ തീരുമാനിച്ചു .വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി റഹ്മത്ത് നീസ ,അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് ,ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ  എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഓൺലൈനായി വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു.

ഒരു ഓൺലൈനായി പാലക്കാടൻഫീൽഡ് ട്രിപ്പ്

കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് ഓൺലൈനായി മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു. മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ വഴി തുറന്നു കാട്ടി.

ആനുവൽ ഡേ

ആനുവൽ ഡേ വിപുലമായി പ്രധാന അധ്യാപിക ശ്രീമതി റഹ്മത്ത് നീസ അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ ഓൺലൈനായി സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി ഓൺലൈനായി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ ഓൺലൈനായി പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു.