കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2011-2012

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

എസ് ആർ ജി മീറ്റിംഗ് 2011 - 2012

1 -6 -2011 പ്രവേശന ഉത്സവം വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു ഇതിനായി ഒന്നാംക്ലാസ്സിൽ ബലൂൺ പൊട്ടിക്കൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചിത്രം വരയ്ക്കൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ പേപ്പറിൽ എഴുതൽ ക്ലാസ് റൂം അലങ്കരിക്കൽ തുടങ്ങിയവയും രണ്ടാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ അവധിക്കാല അനുഭവക്കുറിപ്പുകൾ തയ്യാറാക്കൽ ഒന്നു മുതൽ നാലു വരെ കുട്ടികൾക്ക് ബാഡ്ജ് നൽകാനും തീരുമാനിച്ചു.മാനേജ്മെൻറ് എൻറെ വകയായി ലഡ്ഡു പ്രീപ്രൈമറി മുതൽ പ്രൈമറി വരെയുള്ള എല്ലാ ക്ലാസ്സുകളും നൽകാൻ തീരുമാനിച്ചു അടുത്ത അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

1. AE, WE, PT ഇവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൈംടേബിൾ ആസൂത്രണം.

2.ശിശുസൗഹൃദ ക്ലാസ് മുറികൾ നടപ്പിലാക്കൽ.

3.എസ് ആർ ജി ക്ലാസ് തലത്തിൽ നടത്തൽ .

4.പോർട്ട് പോളിയോ ബിഗ് പിക്ചർ എന്നിവ കൂടുതൽ ഉൾപ്പെ…പ്രവർത്തനങ്ങൾ ആസൂത്രണം.സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഈ മാസം നാലാം ക്ലാസിലെ പരിസര പഠനത്തിലെ ഒന്നാം പാഠം ആയ കുന്നിറങ്ങി വയലിലേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ ഒരുക്കുന്ന എന്ന പ്രവർത്തനം ചെയ്തു ക്ലാസിലെ കുട്ടികൾ തന്നെ കൊണ്ടുവന്ന മണ്ണുകൾ ചെടികളും ഉപയോഗിച്ചാണ് ഉണ്ടാക്കിയത്.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ക്ലാസ്സുകളിൽ ചർച്ചകൾ നടത്തി കുറിപ്പ് തയ്യാറാക്കി പോസ്റ്ററുകൾ തയ്യാറാക്കി അതോടനുബന്ധിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ് മത്സരം ക്ലാസ് അടിസ്ഥാനത്തിൽ നടത്തി.മരങ്ങളും പ്രകൃതിയും യും മനുഷ്യനെ എത്രത്തോളം ഇളം മനുഷ്യനായി മാറ്റുന്നു എന്നും ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്നും മനസ്സിൽ ആക്കി കൊടുക്കുന്ന പല കഥകളും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

രക്തസാക്ഷിദിനം

ജൂൺ 14 രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി രക്തം ദാനം ചെയ്ത ആളുകളെ മരണത്തിൽ നിന്ന് രക്ഷിക്കേണ്ടത് ആവശ്യകതയെ മനസ്സിലാക്കി.രക്തത്തിലുള്ള പലതരം ഗ്രൂപ്പുകളെ കുറിച്ചും അവയുടെ ലഭ്യതയെ കുറിച്ചും അവയുടെ പ്രത്യേകതയെ കുറിച്ചും ഓരോ ക്ലാസ് സ്ഥലങ്ങളിലും ചർച്ചകൾ നടത്തി വിവരിച്ചുകൊടുത്തു.അതിൻറെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളുടെയും രക്തപരിശോധന വിദ്യാലയത്തിൽ നടത്തി.ഓരോ കുട്ടികൾക്കും അവരുടെ പേരും ഡിവിഷനും എഴുതിയ കാർഡുകളിൽ അവരുടെ രക്തത്തിലെ ഗ്രൂപ്പ് എഴുതിച്ചേർത്തു.വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളിൽ കൂടുതൽ ഉള്ള രക്തഗ്രൂപ്പ് ഏതാണ് എന്ന് കുട്ടികൾ ചർച്ചചെയ്തു അതും ഓരോ ക്ലാസ് സ്ഥലങ്ങളുടെ അടിസ്ഥാനത്തിലും കണ്ടെത്തി.

മഴക്കാല രോഗങ്ങൾ

മഴക്കാലത്ത് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് മഴക്കാലരോഗം നിയന്ത്രണ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി.

വായനാവാരം

19 6 2011 മുതൽ 24 6 2011 വരെ വായനാവാരം ആഘോഷിച്ചു ശാസ്ത്രം ഗണിതം ചെറുകഥ എന്നിങ്ങനെ പുസ്തകങ്ങളെ വേർതിരിച്ച് ഇരുപത്തിനാലാം തീയതി ഒരു ക്ലാസ് മുറിയിൽ വളരുന്ന വായനാശാല സജ്ജീകരിച്ചു അതിൽ വിവിധ സാഹിത്യകാരന്മാരുടെ ബുക്കുകൾ പ്രദർശിപ്പിച്ചു ച്ചു ഗ്രന്ഥകർത്താക്കളും അവരുടെ പ്രധാന കൃതികളും പരിചയപ്പെടുത്തി ഓരോ ക്ലാസിലെയും നന്നായി വായിക്കുന്ന കുട്ടിയെ കണ്ടെത്തി സ്റ്റാൻഡേർഡ് വായന മത്സരം നടത്തി വിജയിച്ച കുട്ടിക്ക് മുത്തശ്ശിക്കഥകൾ എന്ന പുസ്തകം സമ്മാനമായി നൽകി എല്ലാ മാസവും അവസാനത്തെ രണ്ട് ദിവസം സം വായനയ്ക്കുള്ള സമയം കണ്ടെത്തി ഓരോ കുട്ടികളെയും ക്ലാസ് തലത്തിൽ തന്നെ വായനയെ മെച്ചപ്പെടുത്താനുള്ള സൗകര്യമൊരുക്കാൻ ഓരോ അധ്യാപകരും തീരുമാനിച്ചു.

ജൂലൈ

മാഡം ക്യൂരിചരമദിനം

4 -7- 2011 തിങ്കളാഴ്ച മാഡം ക്യൂറിയുടെ ചരമ ദിനത്തോടനുബന്ധിച്ച് മേഡം ക്യൂരി യുമായി ബന്ധപ്പെട്ട ചോദ്യാവലി തയ്യാറാക്കി മൂന്നും നാലും ക്ലാസ് തലത്തിൽ ക്വിസ് നടത്തി.വിജയിച്ച കുട്ടികളെ പ്രധാനധ്യാപകൻ അനുമോദിച്ചു.മാഡം ക്യൂറിയുടെ കണ്ടുപിടുത്തങ്ങളെ കുറിച്ചുള്ള ദൃശ്യാവിഷ്കാരം കുട്ടികൾക്ക് പകർന്നു കൊടുത്തു ഓരോ ക്ലാസ് തലത്തിലുമുള്ള കുട്ടികളെ പലതരം പരിപാടികളിൽ ഉൾപ്പെടുത്തി.മാഡം ക്യൂറിയുടെ ജീവിതചര്യ യെ നാടകമായി അഭിനയിച്ചു കാണിച്ചു.

ബഷീർ അനുസ്മരണ ദിനം

ബഷീർ അനുസ്മരണ ദിനം ആചരിക്കുകയും അതിനോടനുബന്ധിച്ച് ബഷീറിൻറെ പ്രശസ്ത നോവലുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും അവർക്ക് പുസ്തകങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു തുടർന്ന് അതുമായി ബന്ധപ്പെട്ട ഒരു ക്വിസ് പ്രോഗ്രാം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.ബഷീറിൻറെ കഥാപാത്രങ്ങളെ ഓരോരുത്തരെയും കുട്ടികൾ വേഷമിട്ട അവതരിപ്പിച്ചു.ബഷീറിൻറെ ജീവിതചര്യ ദൃശ്യാവിഷ്കാരം സ്കൂളിൽ പ്രദർശിപ്പിച്ചു.ബഷീറിനെ കൂടുതൽ അറിയാനുള്ള അവസരങ്ങൾ ആയിരുന്നു ഇവയെല്ലാം .

മഴക്കാലം വരവായി

മൂന്ന് നാല് ക്ലാസ്സുകളിൽ മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ നടത്തുവാൻ തീരുമാനിച്ചു അതിൻറെ അടിസ്ഥാനത്തിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ് തലങ്ങളിൽ ചർച്ച ചെയ്തു.മഴക്കാലങ്ങളിൽ വീടിനെയും വീട് ചുറ്റുപാടിനെ യും എങ്ങനെയെല്ലാംസജ്ജീകരിക്കാം എന്ന് എന്ന് ചർച്ചയിലൂടെ തീരുമാനിച്ചു.ഡ്രൈ ഡേ എങ്ങനെ ആഘോഷിക്കാം എന്നും അവയിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും കുട്ടികളും അധ്യാപകരും ആരും സ്ഥലങ്ങളിൽ തീരുമാനിച്ചു.

സദാചാരബോധം

8- 7 -2011 വെള്ളിയാഴ്ച പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ ഒരു സദാചാരബോധം കമ്മിറ്റി രൂപീകരിച്ചു ഇതിലേക്കായി ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഓരോ അധ്യാപകരെ തിരഞ്ഞെടുക്കുകയും അവർ മാസത്തിൽ ഒരു ദിവസം സം സ്റ്റാൻഡേർഡ് തലത്തിൽ കുട്ടികളിൽ സദാചാരബോധം വളർത്തുന്നതിനുള്ള ഒരു ക്ലാസ് രൂപീകരണം എന്നും തീരുമാനിച്ചു.

വളർത്താം വായന .

ഓരോ ക്ലാസിലെയും വായനയിൽ എഴുത്തിൽ മോശമായ അവരെ കണ്ടെത്തി അവരിൽ നൽകേണ്ട അധിക പ്രവർത്തനങ്ങൾ തയ്യാറാക്കി.ചെറുകഥകൾ ചിത്രവായന ആന വളരും ആരും വാക്യങ്ങൾ എന്നു തുടങ്ങിയ പ്രവർത്തനങ്ങൾ അവർക്ക് നൽകുകയും അവരുടെ കഴിവിനെ പുറത്തുകൊണ്ടുവരികയും ഒരു ആത്മ വിശ്വാസം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അധ്യാപകർ സൃഷ്ടിച്ചു.

ഗണിതശാസ്ത്രജ്ഞൻ

ഗണിത ക്ലബ്ബ് കൺവീനർമാരായ ആയ ശ്രീമതി semeena ശ്രീമതി ഷിജി ടീച്ചറും ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും ഗണിത ശാസ്ത്രജ്ഞന്മാരെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

ഓഗസ്റ്റ്

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു പിടിഎ പ്രസിഡണ്ട് ശ്രീമതി ശർമിള രാജൻ പതാകയുയർത്തി വാർഡ് മെമ്പർ ശ്രീ സതീശൻ മെമ്പർ ശ്രീ ശിവരാമൻ എച് ഓമന ജോസഫ് എന്നിവർ സ്വാതന്ത്രദിനത്തിൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു തുടർന്ന് ബഷീർ ക്വിസ് മാഡം ക്യൂറി വായനയിൽ മികച്ച കുട്ടികൾ സ്വാതന്ത്ര്യദിനക്വിസ് എന്നിവയിലെല്ലാം സമ്മാനത്തിന് അർഹനായ കുട്ടികൾക്ക് സമ്മാനം നൽകി തുടർന്ന് ദേശീയഗാനം ചൊല്ലി പിരിഞ്ഞു കുട്ടികൾക്ക് മധുരപലഹാരം നൽകി പരിപാടികൾ അവസാനിപ്പിച്ചു.

സെപ്റ്റംബർ

ഓസോൺ ദിനം

16 -9 -2011 ഓസോൺ ദിനത്തോടനുബന്ധിച്ച് നാലാം തരത്തിൽ ഓസോൺ ദിനത്തെ കുറിച്ച് ബോധവൽക്കരണം നടത്തി മൂന്ന് നാല് ക്ലാസ്സുകളിലെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിൽ നടത്താൻ തീരുമാനിച്ചു

ദേശാഭിമാനി അക്ഷരമുറ്റം

20 -9- 2011 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടത്തി വിജയ് കുട്ടികൾക്ക് സമ്മാനവും നൽകി.പഞ്ചായത്ത് തലത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് വിജയ് വർക്ക് പ്രധാനധ്യാപകൻ സമ്മാനം പങ്കുവെച്ചു.

ഒൿടോബർ

ക്ലാസ് പീറ്റി എ

3- 10- 2011 CPTA കൂടി രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തി.തുടർന്ന് മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ലാസ് പിടിയിൽ പങ്കുവെച്ചു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചർച്ചയ്ക്കുശേഷം രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ വിലയിരുത്തി.

ഗാന്ധിജയന്തി

രണ്ടാം തീയതി ഗാന്ധിജയന്തി യോടനുബന്ധിച്ച് മൂന്നുമുതൽ ഏഴുവരെ സേവനവാരം ആയി ആഘോഷിച്ചു.സ്കൂൾതലത്തിൽ ചാച്ചാജിയും ഇന്ത്യയും എന്ന ക്വിസ് നടത്തി.ഗാന്ധിജയന്തി യുടെ പ്രാധാന്യം ക്ലാസ് തലങ്ങളിൽ ചർച്ച ചെയ്തു കുട്ടികൾക്ക് അറിയാവുന്ന ഗാന്ധിജിയുടെ കഥകൾ സ്മരണകളും പങ്കുവെച്ചു ഗാന്ധിജിയുടെ വേഷം ഇട്ടു വന്ന പൂർവവിദ്യാർഥി ഓരോ കുട്ടികളോടും സംവദിച്ചു.

യുറീക്ക വിജ്ഞാനോത്സവം

22- 10 -2011 ഇന്ന് യുറീക്ക വിജ്ഞാനോത്സവം പരീക്ഷയ്ക്ക് കൊണ്ടുപോകുകയും കുട്ടികൾ അതിൽ വിജയിക്കുകയും ചെയ്തു മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രധാനധ്യാപകൻ ആശംസകൾ അർപ്പിച്ചു.സബ്ജില്ലാ തലത്തിൽ നടന്ന അന്ന് യു റൈറ്റ് വിജ്ഞാനോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും  പ്രധാനധ്യാപകൻ സമ്മാനം നൽകി.യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട 5 കുട്ടികളിൽ ഇതിൽ എല്ലാവർക്കും സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു.

നവംബർ

ശാസ്ത്രമേള

3 -11 -2011 സബ്ജില്ലാ തലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ സയൻസ് മേള ഒന്നാം സമ്മാനവും സോഷ്യൽ സയൻസ് മൂന്നാം സമ്മാനവും ലഭിച്ചു മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിജയികൾക്കും പ്രധാനധ്യാപകൻ സമ്മാനങ്ങൾ നൽകി ആദരിച്ചു

സബ്ജില്ലാതല കലോത്സവം

21 ,,22 ,23 ,24, 25 എന്നീ തീയതികളിൽ ചിറ്റൂർ സബ് ജില്ലാതല കലോത്സവം തത്തമംഗലം SMHS സ്കൂളിൽ വെച്ച് നടന്നു.പങ്കെടുത്ത വിദ്യാർഥികൾ അറബിയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജനറൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർഥികളെയും പ്രധാനധ്യാപകൻ അനുമോദിച്ചു.സ്കൂൾ തലത്തിൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു കൂട്ടി എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.

ഡിസംബർ

ബെസ്റ്റ് സ്കൂൾ

2 -12- 2011 ജില്ലാതലത്തിൽ നടന്ന ശാസ്ത്ര മേളയിൽ ബെസ്റ്റ് സ്കൂൾ എന്ന ബഹുമതി കിട്ടി.കെ കെ എം എൽ പി എസ് വണ്ടിത്താവളം സ്കൂളിൻറെ എൻറെ ഒരു ഒരു അംഗീകാരമായി തന്നെ കരുതുന്നു.എല്ലാ വിദ്യാർത്ഥികൾക്കും പ്രധാന അധ്യാപകരും ആരും മറ്റ് അധ്യാപകരും ആശംസകളർപ്പിച്ചു.

ക്രിസ്മസ് ആഘോഷം

എല്ലാ കൂട്ടുകാരും ക്രിസ്മസിന് സ്കൂൾതലത്തിൽ ഓരോ ക്ലാസ്സിലും എല്ലാ വിദ്യാർത്ഥികളും സ്റ്റാർ ഉണ്ടാക്കുന്ന മത്സരത്തിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ നിർമ്മിച്ച എല്ലാ സ്റ്റാഫുകളെയും ഉപയോഗിച്ച് മുറ്റത്തെ മരത്തെ അലങ്കരിച്ചു.പുൽക്കൂട് നിർമ്മിക്കുകയും   അലങ്കരിക്കുകയും ചെയ്തു.എല്ലാ അധ്യാപകരും അതാത് ക്ലാസ്സുകളിൽ വിദ്യാർഥികൾക്കായി കേക്ക് മുറിച്ച് ആഘോഷിച്ചു.പൂർവവിദ്യാർത്ഥികൾ സാന്താക്ലോസിനെ വേഷത്തിൽ വന്ന എല്ലാ വിദ്യാർഥികൾക്കും ക്രിസ്മസ് ആശംസകൾ അർപ്പിക്കുകയും അധ്യാപകർക്ക് ആശംസകാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

ആനുവൽ ഡേ

lp കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആനുവൽ ഫെബ്രുവരി 17 നടത്തുവാൻ തീരുമാനിച്ചു കുട്ടികൾക്കായി അടുത്താഴ്ച ഒരു ദിവസം സമൃദ്ധമായ ഉച്ചഭക്ഷണം കൊടുക്കുവാൻ തീരുമാനിച്ചു കുട്ടികൾക്കായി ഫാൻറസി പാർക്ക് ലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തുവാൻ തീരുമാനിച്ചു 30 31 തീയതികളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ് യൂണിറ്റ് ടെസ്റ്റ് നടത്തി.