എൻ എസ് എൽ പി എസ് വാളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർവടക്കുമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽ നിന്നും രണ്ടു കിലോമീറ്റർ കിഴക്കുമാറി കൊരട്ടി റൂട്ടിലായാണ് വാളൂർ നായർസമാജം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
എൻ എസ് എൽ പി എസ് വാളൂർ | |
---|---|
വിലാസം | |
വാളൂർ വാളൂർ , ചെറുവാളൂർ പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | nslpsvaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23530 (സമേതം) |
യുഡൈസ് കോഡ് | 32070200902 |
വിക്കിഡാറ്റ | Q64088677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാടുകുറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ എം. |
പി.ടി.എ. പ്രസിഡണ്ട് | മനോജ് എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ വിപിൻ |
അവസാനം തിരുത്തിയത് | |
07-03-2024 | Nslps23530 |
ചരിത്രം
മഹാനായ മന്നത്തുപത്മനാഭന്റെ കാഴ്ചപ്പാടിനനുസരിച്ച് വാളൂർ പ്രദേശത്തെ നായർ സമുദായത്തിൽപ്പെട്ട ഏതാനും ദീർഘദർശികളായ ഉത്പതിഷ്ണുക്കൾചേർന്നു രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതിക്കുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കുവാൻ നടത്തിയ യത്നത്തിന്റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം. വാളൂർ പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്മായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത്.
ഭൗതികസൗകര്യങ്ങൾ
വിസ്തൃതമായ കളിസ്ഥലമുൾപ്പെടെ വിശാലമായ ഭൂമികയിൽ വാളൂർ എൻ.എസ്. എച്ച്.എസ് ഹൈസ്കൂളിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് മുറിയും സ്റ്റാഫ് റൂമും കൂടാതെ എട്ടു ക്ലാസുമുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ ഐ.ടി ലാബ് ,വായനാമുറി , ഗണിതലാബ് എന്നിവയും സജ്ജമാണ്. വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായി സ്കൂൾ ബസ്സും പ്രത്യേകപരിഗണനയർഹിക്കുന്ന കുട്ടികൾക്കായി റാമ്പും ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതികസൗഹൃദബോധം വളർത്തുന്ന രീതിയിൽ വൃക്ഷനിബഡമായ വിദ്യാലയാങ്കണം ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- സ്പോർട്സ് ക്ലബ്
- ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
മുൻ സാരഥികൾ
Sl. No | Name | Period |
---|---|---|
1 | എം.ജയശ്രീ | 2004 - |
2 | ലക്ഷ്മിക്കുട്ടി | 1999 - 2004 |
3 | കെ. സുമതി | 1998 - 1999 |
4 | എൻ.പി സരസ്വതി | 1994 - 1998 |
5 | സി.എം കരുണ | 1993 - 1994 |
6 | വി. സരസ്വതി | 1989 - 1993 |
7 | കുമുദം പി. | 1978 - 1989 |
8 | ശ്രീധരപടനായർ | 1975 - 1978 |
9 | പി.ഗോവിന്ദമേനോൻ | 1967 - 1975 |
10 | ചാക്കപ്പൻ മാസ്റ്റർ | |
11 | മാരാർ മാസ്റ്റർ | |
12 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സാഹിത്യം
- ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.
- അക്കാദമികം
- ഡോ.എ.കെ ഉണ്ണികൃഷ്ണൻ (റിട്ട.പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്സിറ്റി)
- പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)
- ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)
- ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)
- കല
- വാളൂർ മുകുന്ദൻ (ഗായകൻ)
- ശശി വാളൂർ (നാടകം,സീരിയൽ)
- കായികം
- ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)
- ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )
- ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)
- ആരോഗ്യരംഗം
- ഡോ. പി.എസ് ജയരാജ് (അലോപ്പതി)
- ഡോ.ഹരിദാസൻ (അലോപ്പതി)
- ഡോ. ദിനേശ് (അലോപ്പതി)
- ഡോ. ശരണ്യ (ആയുർവ്വേദം)
നേട്ടങ്ങൾ .അവാർഡുകൾ.
2022-23
പാർവ്വതി c u എൽ.എസ്സ്.എസ്സ് ലഭിച്ചു. 2019 -2020
നിയ കെ.ജെ സാൻവി സന്ദീപ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.
2018-2019
ധ്വനി വി.എസ്, ശ്രാവണ കെ.എസ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.
ചിത്രശാല
വഴികാട്ടി
ചാലക്കുടി റെയിൽവേസ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം ( പന്ത്രണ്ട് കിലോമീറ്റർ)
കൊരട്ടി ദേശീയപാതയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (നാലു കിലോമീറ്റർ)
അന്നമനട ബസ്സ് സ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (രണ്ട് കിലോമീറ്റർ){{#multimaps:10.241173,76.332866|zoom=18}}