എൻ എസ് എൽ പി എസ് വാളൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് വ്യാപനത്തെ തുടർന്നുള്ള അടച്ചിടലിനു ശേഷം നവംബർ ഒന്നിന് സ്കൂൾ തുറന്നു. സ്കൂളും പരിസരവും വർണ്ണക്കടലാസുകളും കുരുത്തോലകളും ബലൂലുകളും കൊണ്ട് അലങ്കരിച്ച് ഉത്സവാന്തരീക്ഷത്തോടെയാണ് കുട്ടികളെ വരവേറ്റത്. ഹൈസ്കുളിലെ കുട്ടികളുടെ തയമ്പക കൂടിയായപ്പോ ഈ ഉത്സവത്തിന്റെ മാറ്റ് കൂടി. 10 മണിയോടുകൂടി സ്കൂൾ കവാടത്തിൽ അച്ഛനമ്മമാരോടൊപ്പം എത്തിയ കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റും ടീച്ചർമാരും ചേർന്ന് സാനിറ്റൈസറും വിത്ത് പേനയും നൽകി സ്വീകരിച്ചു. ഓരോ കുട്ടിയേയും അതാതു ക്ലാസിലെ അധ്യാപകർ പൂവ് നൽകി സ്വീകരിച്ചു. തുടർന്ന് പ്രാർത്ഥനയും വിശേഷവും കളിയും പാട്ടുമായി ഓരോ ക്ലാസും ഉണർന്നു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് ക്ലാസ് നടന്നത്. കേരളപ്പിറവിയുമായി ബന്ധപ്പെട്ട ചിത്രരചന, പാട്ട് തുടങ്ങിയവയിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഒരു മണിക്ക് സമ്പാറും ക്യാബേജ് തോരനും പപ്പടവും പായസവും ചേർന്ന ഉച്ചയൂണ് നൽകി. കുട്ടികൾ ഉത്സാഹത്തോടെ രക്ഷാകർത്താക്കൾക്കൊപ്പം മടങ്ങി.