ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hasin75 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ
വിലാസം
ശൃംഗപുരം, കൊടുങ്ങല്ലൂർ

ശൃംഗപുരം, കൊടുങ്ങല്ലൂർ
,
കൊടുങ്ങല്ലൂർ പി.ഒ.
,
680664
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1870
വിവരങ്ങൾ
ഇമെയിൽglpsbhskodungallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23405 (സമേതം)
യുഡൈസ് കോഡ്32070601508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെൽവി T.R
പി.ടി.എ. പ്രസിഡണ്ട്രോഹിണി
എം.പി.ടി.എ. പ്രസിഡണ്ട്റിംജി മനോജ്
അവസാനം തിരുത്തിയത്
27-02-2024Hasin75


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ.

ചരിത്രം

preprimary class

ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിൽ  കൊടുങ്ങല്ലൂർ ഉപജില്ലയിലെ  ശൃംഗപുരത്ത് സ്ഥിതി ചെയ്യുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചു വളർന്ന കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഈ വിദ്യാലയം .

                  ഇന്നത്തെ  ജി.എൽ.പി.എസ്.ബി.എച്ച് .എസ് ആദ്യം ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂരിന്റെ  ഭാഗമായിരുന്നു. കൊച്ചി താലൂക്ക് പാഠശാല എന്ന പേരിൽ AD 1890 ജൂലൈ 10 നാണ്  സ്ക്കൂൾ സ്ഥാപിതമായതെന്ന് പറയപ്പെടുന്നു.

                  മാമ്പുള്ളി കിഴക്കേമഠം രാമസ്വാമി അയ്യർ മകൻ നാരായണൻ (ഒന്നാം ക്ലാസ്സ്)  ,കാത്തുള്ളി അച്ചുതമേനോൻ മകൻ ഗോപാലൻ (രണ്ടാം ക്ലാസ്സ് ) എന്നീ വിദ്യാർത്ഥികളായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ .

                   കൊല്ലവർഷം 1070 ന്റെ  അന്ത്യം വരെ ലോവർ പ്രൈമറി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട്  മിഡിൽ സ്ക്കൂളായും

1083 ൽ  ഹൈസ്ക്കൂളായും  ഉയർത്തപ്പെട്ടു.അന്ന്  'കൊച്ചി  സർക്കാർ  ഹൈസ്ക്കൂൾ '  എന്നായിരുന്നു സ്ക്കൂളിന്റെ പേര്. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിൽ നിന്നും 1961 ലാണ്  ലോവർ പ്രൈമറി സെക്ഷൻ വേർപെടുത്തിയത്. ആ  വിദ്യാലയമാണ് ഇപ്പോഴത്തെ ഗവ. എൽ.പി.എസ്.ബി.എച്ച് .എസ് . നൂറ്റാണ്ടുകളുടെ  പഴക്കമുള്ള  ഈ സ്ക്കൂൾ  നമ്മുടെ  നാടിന് സമ്മാനിച്ചത്  നൂറു കണക്കിന്  പ്രഗത്ഭരായ  സാമൂഹ്യ നേതാക്കളെയാണ്. അവരിൽ  പ്രമുഖരാണ്  ശ്രീ. പി.ഭാസ്ക്കരൻ ,ശ്രീ. തോമസ് ഐസക് , പ്രൊഫസർ ആർ. ബിന്ദു,ശ്രീ.ടി.എൻ കുമാരൻ ,ശ്രീ .മുഹമ്മദ് അബ്ദുൾ ഖാദർ ,ശ്രീ. കെ.എ.ഭാസ്‌ക്കര മേനോൻ ,ശ്രീ .കെ .എം. സീതി സാഹിബ്  എന്നിവർ.

ഭൗതികസൗകര്യങ്ങൾ

.സ്മാർട്ട് ക്ലാസ്സ് റൂമുകൾ

.ക്ലാസ്സ് ലൈബ്രറി

.ജൈവവൈവിധ്യ പാർക്ക്

.ടോയ്ലറ്റ് സൗകര്യം

.കിഡ്സ് പാർക്ക്

.ചുറ്റുമതിൽ

.പൂന്തോട്ടം

മുൻ സാരഥികൾ

ശ്രീമതി. അംബുജാക്ഷി

ശ്രീമതി.മാർഗരറ്റ്

ശ്രീമതി .റംലു

ശ്രീ. പി.വി.ജയപ്രകാശ്

ശ്രീ. എസ്.എം സിറാജുദ്ദീൻ

ശ്രീമതി .എം.ആർ ജയസൂനം

ശ്രീമതി .കദീജാബി ഇ കെ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ  പൂർവ്വ വിദ്യാർത്ഥികൾ

.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി   ശ്രീമതി ഡോ. ആർ.ബിന്ദു

ശ്രീ.പി.ഭാസ്ക്കരൻ

ശ്രീ.തോമസ് ഐസക്

ശ്രീ.ടി.എൻ കുമാരൻ

ശ്രീ.മുഹമ്മദ് അബ്ദുൾ ഖാദർ

ശ്രീ.കെ .എ ഭാസ്ക്കര മേനോൻ

ശ്രീ.കെ.എം സീതി സാഹിബ്


നേട്ടങ്ങൾ .അവാർഡുകൾ.

academic level

2019- 2020 അദ്ധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ  LSS നേടിയ ഗവൺമെന്റ് വിദ്യാലയം.

കൊടുങ്ങല്ലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്ന്.

ഉപജില്ല  കലാകായിക സാഹിത്യ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്ന വിദ്യാലയം.

മികവുറ്റ  പ്രീ പ്രൈമറി ക്ലാസ്സുകൾ.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവ് തെളിയിക്കുന്ന വിദ്യാലയം.


വഴികാട്ടി

കൊടുങ്ങല്ലൂർ നിന്നും 1 കിലോമീറ്റർ തെക്കോട്ട് മാറി ശൃംഗപുരം ബസ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു {{#multimaps:10.21782,76.20015|zoom=20}}