മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2022-25
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി 65 ഓളം കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്തു. അവരിൽ നിന്ന് മികച്ച രീതിയിൽ പരീക്ഷ അറ്റൻഡ് ചെയ്തവരിൽ നിന്നുള്ള 40 കുട്ടികൾ അടങ്ങുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് മാതാ ഹൈസ്കൂളിൽ ആരംഭിച്ചു.
എല്ലാ വ്യാഴാഴ്ചകളിലും മൂന്നുമണി മുതൽ നാലുമണി വരെയുള്ള സീറോ പീരിയഡിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നു.
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്
സ്കൂൾ ക്യാമ്പ് 2023സെപ്റ്റംബർ ഒന്നാം തീയ്യതി നടത്തുകയുണ്ടായി. പത്തു മണിയോടെ ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ നിർവഹിച്ചു. ക്യാമ്പ് നയിക്കാൻ എത്തിച്ചേർന്ന കൈറ്റ് മാസ്റ്റർ സുഭാഷ് സാറിനെയും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഹെഡ്മാസ്റ്റർ സ്വാഗതം ചെയ്തു.ഇരുപത്തിയൊമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.അവരോടൊപ്പം സഹായത്തിനായി കൈറ്റ് മിസ്ട്രെസ് പ്രിൻസി ടീച്ചറും ഉണ്ടായിരുന്നു. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ റിതം കമ്പോസർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഓഡിയോ ബീറ്റ്, കുട്ടികളോട് പ്രവർത്തിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സുഭാഷ് സാർ ക്യാമ്പ് ആരംഭിച്ചു.അതിനുശേഷം ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മിക്കുന്നതിനുള്ള പരിശീലനമായിരുന്നു നൽകിയത്. കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ ഈ ആക്റ്റിവിറ്റി ചെയ്തുതീർക്കുകയും, ഒരുമണിയോടെ ഉച്ചഭക്ഷണത്തിനായി ക്യാമ്പ് പിരിയുകയും ചെയ്തു.കുട്ടികൾക്കായി സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഒന്നെമുക്കാലോടെ ക്യാമ്പ് വീണ്ടും പുന രാരംഭിച്ചു.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കുന്നതിനുള്ള പരിശീലനമായിരുന്നു പിന്നീട് നടന്നത്. തുടർന്ന് കുട്ടികൾക്ക് പൂർത്തീകരിക്കാനുള്ള അസ്സൈൻമെന്റുകൾ നൽകി. ഓരോ കുട്ടിയുടെയും ക്യാമ്പ് പെർഫോമെൻസും അസ്സൈൻമെന്റ് പൂർത്തികരണവും വിലയിരുത്തിയാണ് സബ് ജില്ലാതലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുകയെന്ന് സുഭാഷ് സാർ കുട്ടികളെ അറിയിച്ചു. അനീറ്റ കെ എ, ആദിനാഥ് എന്നിവർ ക്യാമ്പിന്റെ ഫീഡ്ബാക്ക് അവതരിപ്പിക്കുകയും, കൈറ്റ് മിസ്‌ട്രെസ് റിസോഴ്സ് പേർസണിനുള്ള നന്ദി അറിയിക്കുകയും, നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു കുട്ടികൾ പിരിയുകയും ചെയ്തു. അളഗപ്പ നഗർ പഞ്ചായത്ത് ഓഫീസ് സന്ദർശനം (ഫീൽഡ് ട്രിപ്പ് ) ലിറ്റിൽ കൈറ്റ് അംഗങ്ങൾ അളഗപ്പനഗർ പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുകയും അവരുടെ കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും സെർവർ റൂമിൽ സെർവർ എന്താണെന്ന് കാണാനും പരിചയപ്പെടാനും സൗകര്യമുണ്ടാവുകയും ചെയ്തു. കൂടാതെ അവർക്ക് ആവശ്യമായ സിസ്റ്റത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ നടത്തി കൊടുത്തു .പിന്നീട് കേടായ കമ്പ്യൂട്ടറുകളിൽ ഒന്ന് നന്നാക്കി കൊടുക്കുകയും പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള പോസ്റ്ററുകൾ തയ്യാറാക്കി നൽകുകയും ചെയ്തു.
(നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ്)
NAS (നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ്) പഴയ പിസിയിൽ നിന്ന് എടുത്ത ഉപയോഗിക്കാത്ത പിസി ഭാഗങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നാല് 500 ജിബി എച്ച്എച്ച്ഡി ഉപയോഗിച്ചു 2000ജിബി ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ചു . എച്ച്എച്ച്ഡിയിൽ നിന്നുള്ള എല്ലാ ഡാറ്റയും ഞങ്ങൾ ഫോർമാറ്റുചെയ്‌ത് ഉബുണ്ടു സെർവർ എഡിഷൻ ഒഎസ് ഇൻസ്റ്റാൾ ചെയ്തു.HTML, CSS ഉപയോഗിച്ച് ഞങ്ങൾ സ്വയം നിർമ്മിച്ചു. ക്ലൗഡ് സ്റ്റോറേജ് ഡാഷ്‌ബോർഡ് ഹോസ്റ്റുചെയ്യാൻ ഞങ്ങൾ അപ്പാച്ചെ സോഫ്റ്റ്വെയർ ഉപയോഗിച്ചു.ഡാഷ്‌ബോർഡിൽ ഒരു ലോഗിൻ പേജും ഡാഷ് ബോർഡും അടങ്ങിയിരിക്കുന്നു.. ലോഗിൻ പേജിലേക്ക് പ്രവേശിക്കുന്നതിന് ഇത് ഞങ്ങൾക്ക് പ്രത്യേകമായി ഒരു ഐപി വിലാസം (192.168.1.255) നൽകുന്നു,. കൂടാതെ ആവശ്യമായ ഉപയോക്തൃനാമവും പാസ്‌വേഡും ടൈപ്പ് ചെയ്യുത് ഡാഷ്‌ബോർഡിൽ മറ്റുള്ളവർക്ക് സ്കൂൾ ഡാറ്റ ഡൗൺതലോഡ് ചെയ്യാനും അവ സംഭരിക്കാനും ഈ പ്രോജക്റ്റ്സഹായിക്കുന്നു.
ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം
ഊർജ്ജസംരക്ഷണം എന്ന ആശയം മുൻനിർത്തി തയ്യാറാക്കിയ ഒരു പ്രോജക്ട് ആണ് ഇത്. നമ്മുടെ സ്ട്രീറ്റ് ലൈറ്റ് സംവിധാനം സ്മാർട്ട് ആക്കാനുള്ള ശ്രമമായിരുന്നു. IR സെൻസറുകൾ ഉപയോഗപ്പെടുത്തി വാഹനങ്ങൾ റോഡിൽ ഉണ്ടാകുന്ന സമയത്ത് ലൈറ്റുകൾ ഓൺ ആവുകയും ഇല്ലാത്ത സമയങ്ങളിൽ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ചെയ്യുന്ന സംവിധാനമാണിത് . ഇതിന്റെ പ്രധാന ഭാഗം ഐ ആർ സെൻസറുകളാണ്. ഇൻഫ്രാറെഡ് വികിരണങ്ങൾക്ക് വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഇത് പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് - 2022-25 ലെ കുട്ടികളുടെ ലിസ്റ്റ്
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ജനന തീയ്യതി |
| 1 | 16366 | ആഷ്‍ലിൻ തോമസ് | 19/11/2009 |
| 2 | തനിഷ് എം ആർ | 30/08/2009 | |
| 3 | 16369 | പവിത്ര അജയകുമാർ | 08/09/2009 |
| 4 | 16380 | സിയോൺ റോയ് | 08/09/2009 |
| 5 | 16381 | ദേവിക ആനന്ദൻ | 29/06/2007 |
| 6 | 16383 | ശ്രേയ എൻ എസ് | 17/09/2009 |
| 7 | 16384 | ഭദ്ര ടി ആർ | 07/03/2009 |
| 8 | 16385 | അൽന ബേബി | 23/12/2008 |
| 9 | 16386 | ദേവനന്ദ കെ എസ് | 17/10/2008 |
| 10 | 16402 | ജോയൽ വിൽസൺ | 09/02/2009 |
| 11 | 16404 | ചിൻമയ് മാധവ് കെ എസ് | 05/01/2010 |
| 12 | 16407 | ആദിന്ദ് എ | 09/02/2010 |
| 13 | 16408 | ആദർശ് പി ആർ | 08/11/2008 |
| 14 | 16411 | ലെനിറ്റ് പി എഫ് | 06/12/2008 |
| 15 | 16412 | ആൽഫിൻ വി ദേവസ്സി | 00/00/0000 |
| 16 | 16418 | മീനാക്ഷി ടി ബി | 02/06/2009 |
| 17 | 16420 | അതുൽകൃഷ്ണ എം എം | 24/02/2009 |
| 18 | 16425 | കൃഷ്ണേന്ദു പി യു | 18/10/2008 |
| 19 | 16427 | അന്നമരിയ ജോഷി | 01/09/2008 |
| 20 | 16759 | എൽറോയ് ഷിന്റോ | 10/11/2009 |
| 21 | 16950 | ശ്രീഹരി കെ എ | 25/06/2009 |
| 22 | 17199 | അഭിനവ് കൃഷ്ണ എ എ | 02/04/2009 |
| 23 | 17266 | നീമ റോസ് കെ എസ് | 22/05/2009 |
| 24 | 17644 | ശ്രീനന്ദന ആർ | 05/07/2009 |
| 25 | 17880 | ബാല ടി ആർ | 03/03/2009 |
| 26 | 17883 | ദേവിക കെ | 20/12/2008 |
| 27 | 17890 | ശ്രുതി രാജൻ | 21/10/2009 |
| 28 | 17894 | അനിത കെ എ | 14/11/2009 |
| 29 | 17899 | എബിൻ പങ്കജ് | 27/02/2009 |
| 30 | 17904 | ഇമ്മാനുവൽ ബെന്നി | 11/07/2009 |
| 31 | 17911 | ജെസ്വിൻ ജോണി | 08/01/2009 |
| 32 | 17913 | അലീന എബിസ് | 20/08/2009 |
| 33 | 17914 | ഹിൽട്ടാൻ ടിറ്റോ | 06/07/2009 |
| 34 | 17919 | മണി മേഘ വി എ | 29/09/2009 |
| 35 | 17921 | ആശിർവാദ് കെ പി | 20/05/2009 |
| 36 | 17924 | ദേവസൂര്യ കെ എസ് | 12/10/2008 |
| 37 | 17925 | രാധു കൃഷ്ണ എം ആർ | 18/12/2008 |
| 38 | 17927 | അഭിഷേക് എം എച്ച് | 15/09/2009 |
| 39 | 17943 | അഭിനവ് കൃഷ്ണ പി എസ് | 26/11/2008 |
| 40 | 17955 | കാശിനാഥ് കെ | 23/02/2009 |
ഗാലറി
-
റോബോട്ടിക്സ് പരിശീലനം
-
യൂണിസെഫ് സന്ദർശനം