എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 22 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44049
യൂണിറ്റ് നമ്പർLK/2018/44049
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
അവസാനം തിരുത്തിയത്
22-11-202344049

ലിറ്റിൽകൈറ്റ്സ് 2019-2021 ബാച്ച്

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കൂടുതൽ പേരും സ്പോർട്സ് ടീമിൽ ഉള്ളവരായതിനാൽ അവർക്ക് ലിറ്റിൽ കൈറ്റ്സിൽ തുടരാൻ സാധിക്കാതെ വരികയും ഒടുവിൽ 25 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തു. 25 അംഗങ്ങളും അവരുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് ' എ ഗ്രേഡ് ' സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2019-2021

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ശ്രീലതാ ദേവി പി എൽ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് രമ്യ സന്തോഷ്
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രീയ ജി പി
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ രഞ്ജിത് കുമാർ ബി വി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ അഭിരാമി എസ് ആർ
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ സാന്ദ്ര റ്റി എസ്
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ പാർവതി കൃഷ്ണ
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ ഫാത്തിമ ഫർഹാന എസ്

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2021

പ്രിലിമിനറി ക്യാമ്പ് 2019 - 2021

ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2019 ജൂൺ 18 ന് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി ജലജ കുമാരിയുടെയും കൈറ്റ് മാസ്റ്റർ രഞ്ജിത് സാറിന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗിയുടെയും നേതൃത്വത്തിൽ നടന്നു. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അവയുടെ ഉപയോഗവും പങ്കും , പ്രൊജക്ടർ പരിപാലനം തുടങ്ങിയവയെ കുറിച്ച്  ജലജ ടീച്ചർ ക്ലാസ്സെടുത്തു.

സ്കൂൾ തല ക്യാമ്പ് 2019 - 2021

ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2019 ഒക്ടോബർ 5 ന് എക്സ്റ്റേർണൽ ആർ പി ആയ ശ്രീമതി ദീപ പി ആർ -ന്റെയും കെെറ്റ് മാസ്റ്റർ ആയ ശ്രീ രഞ്ജിത് കുമാർ ന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പിൽ ആനിമേഷൻ ,സ്ക്രാച്ച്, ഓപ്പൺ ഷോട്ട് വീഡിയോ എഡിററർ, സിൻഫിഗ് സ്‌റ്റുഡിയോ എന്നീ സോഫ്റ്റ് വെയറുകൾ പരിശീലിപ്പിച്ചു. സ്ക്കൂൾ തല ക്യാമ്പിൽ നിന്നും ഉപജില്ലാ ക്യാമ്പിലേയ്ക്ക് അമിത എ എസ് , കാവേരി മുരളീധരൻ , ബിസ്മി എസ് ബി, അബിത എ എസ് , അഭിരാമി എസ് ആർ , ആദിത്യ കെ, സാന്ദ്ര റ്റി എസ് , ലക്ഷ്മി മുരുകൻ എന്നീ 8 വിദ്യാർത്ഥിനികളെ അനിമേഷനും പ്രോഗ്രാമിംഗിനുമായി തിരഞ്ഞെടുത്തു.

എക്സ്പെർട്ട് ക്ലാസ്സ് 2019 - 2021

ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ ബാച്ചിന്റെ എക്സ്പെർട്ട് ക്ലാസ്സ് 2019 സെപ്റ്റംബർ 7 നു സ്കൂളിലെ എസ് ഐ ടി സി ആയ ശ്രീമതി മഞ്ജു പി വി യുടെ നേതൃത്വത്തിൽ നടന്നു. ആനിമേഷൻ സോഫ്റ്റ് വെയർ ആയ സിൻഫിഗ് സ്റ്റുഡിയോയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി.

രക്ഷകർതൃ ബോധവൽക്കരണ ക്ലാസ്സ്

സമഗ്രയിലെ പഠന വിഭവങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതിലേയ്ക്കായ് കൈറ്റ് മാസ്റ്റർ ശ്രീ രഞ്ജിത് കുമാറിന്റെയും , കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും നേതൃത്വത്തിൽ രക്ഷകർതൃ ബോധവൽക്കരണ ക്ലാസ്സ് (പേരന്റൽ അവേർനെസ്സ് ക്ലാസ്സ് )നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പി എൽ ശ്രീലതാദേവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളെല്ലാം രക്ഷകർത്താക്കേളെ സഹായിച്ചു.

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2019-2021

കോവിഡ് സാഹചര്യമായിരുന്നതിനാൽ ലിറ്റിൽ കൈറ്റ് 2019 - 21 ബാച്ചിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈനായാണ് നടന്നത്.

  • ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ ലിറ്റിൽ കൈറ്റിലെ മറ്റ് അംഗങ്ങൾക്ക് അവർ പഠിച്ച പുതിയ സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള  ക്ലാസ്സെടുത്തു.
  • ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "സെൻടെക്സ്"  എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സും പങ്കാളികളായി. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾ , കമ്പ്യൂട്ടറും പ്രൊജക്ടറും ഒന്നിച്ചുള്ള കെയാൻ , കുഞ്ഞൻ കമ്പ്യൂട്ടർ റാസ്പ് ബെറി പൈ , ഇലക്ട്രോണിക് കിറ്റ് മുതലായവ കാണികൾക്ക് പരിചയപ്പെടുത്തി.
  • ഓൺലൈൻ ദിനാഘോഷങ്ങളിലെല്ലാം ലിറ്റിൽ കൈറ്റുകളുടെ പങ്ക് വ്യക്തമാണ്. ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ, ഡിജിറ്റൽ പോസ്റ്റർ തുടങ്ങിയവ നിർമ്മിച്ചു.
  • ലിറ്റിൽ കൈറ്റ് അംഗങ്ങളായ അമിത എ എസും അമിത എ എസും "അക്കിത്തത്തിന്റെ ഓർമ്മകളിലേയ്ക്ക്"എന്ന ഡോക്യുമെന്ററി തയ്യാറാക്കി യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്തു.
  • ഓൺലൈൻ ദിനാഘോഷങ്ങളിലെല്ലാം ലിറ്റിൽ കൈറ്റുകളുടെ പങ്ക് വ്യക്തമാണ്. ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ, ഡിജിറ്റൽ പോസ്റ്റർ തുടങ്ങിയവ നിർമ്മിച്ചു.
  • എസ് എസ് എൽ സി വിദ്യാർത്ഥിനികൾക്ക് ഐ സി ടി ക്ലാസ്സെടുത്തു.

ഇൻഡസ്ട്രിയൽ വിസിറ്റ്

2019-2021

ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചു.