ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർപാർവതി എസ് എസ്
ഡെപ്യൂട്ടി ലീഡർആദിത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
16-09-202344050
ലിറ്റിൽകൈറ്റ്സ് 2020-21

   കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലമായതിനാൽ തുടക്കംമുതലേ ഓൺലൈൻ പ്രവർത്തനങ്ങളാണ് നടന്നത്.

മറ്റ‍ു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

2021-22

2020-21

2019-20

2018-19

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡന്റ് ഗിരി ബി ജി
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡന്റ് ആര്യാകൃഷ്ണ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡന്റ് പ്രവീൺ
ജോയിന്റ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിന്റ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ പാർവതി എസ് എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആദിത് എസ്
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ചെയർമാൻ വിശാഖൻ പി. എൽ
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ലീഡർ അഭിരാമി

2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ

പ്രവർത്തനങ്ങൾ 2020-21

അക്ഷരവൃക്ഷം 2020

   കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

ലോക ഡൗൺ ജാലകം

ലോക ഡൗൺ ജാലകം

   അസ്വസ്ഥത മാനസിക സർഗ്ഗസൃഷ്ടിയിൽ വ്യക്തമാകുമ്പോൾ സ്വസ്ഥമായ മനസിനുടമകൾ ആകുന്നു. ലോക്ക്ഡൗൺ കാലം നമ്മളെവരും അസ്വസ്ഥത യിലൂടെയാണ് കടന്നുപോയത് മോഡൽ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും അസ്വസ്ഥത മനസ്സുകളിൽ തുറന്ന ജാലകമാണ് ലോക ഡൗൺ ജാലകം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലോക്ക് ഡൗൺ കാല സൃഷ്ടികൾ പിഡിഎഫ് രൂപത്തിൽ ലോക ഡൗൺകാല ജാലകം എന്ന പേരിൽ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു. ബെൻസ് ബാബുവാണ് ഈ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്

ഫോട്ടോഗ്രാഫി മത്സരം

2021 ഓഗസ്റ്റ് 19 ഫോട്ടോഗ്രാഫി ദിനത്തിനോടനുബന്ധിച്ച് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുകയും അതിൽ മികച്ചവ തെരഞ്ഞെടുക്കുകയും ചെയ്തു. ശരിയായ കാഴ്ചപ്പാടിലൂടെ സ്വായത്തമാക്കുന്ന ചിന്തകൾ ക്യാമറക്കണ്ണുകൾ നൽകുന്ന വ്യക്തമായ രൂപ രേഖകൾക്ക് ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലൂടെ ചിത്രങ്ങൾ

ഓണാഘോഷം 2020

വീട്ടിൽ ഇരുന്നുള്ള ഓണം ആയിട്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓണപരിപാടികൾ മറ്റു കൂട്ടുകാരെ ഒരുമിപ്പിച്ച് ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.
വിഡിയോ

ലിറ്റിൽകൈറ്റ്സ് തയാറാക്കിയ നോട്ടീസുകൾ

കോവിഡ് കാലമായതിനാൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നോട്ടീസ് തയ്യാറാക്കി നൽകി.

ദിവസങ്ങളുടെ പ്രത്യേകതകൾ 2020

ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് ലിറ്റിൽ കൈറ്റ്സ് പോസ്റ്ററുകൾ തയ്യാറാക്കുകയും അവ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തിരുന്നു കൂടുതൽ അറിയാൻ ...