1925 മെയ് 29നാണ് എസ് എച്ച് ഓഫ് മേരീസ് സി എൽ പി എസ് കണ്ടശ്ശാംകടവിൽ സ്ഥാപിതമായത്. ആദ്യം ഒരു ഹാളിൽ 4 ക്ളാസ്സൂകൾ നടത്തിപോന്നു. പിന്നീട് കുട്ടികൾ വ൪ദ്ധിക്കൂന്നതനുസരിച്ച് ഡിവിഷനും കൂട്ടി. 97 വരെ 10 ഡിവിഷനുകളായിരുന്നു വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. കെട്ടിടം വളരെ പഴക്കമുളളതും ബലക്ഷയമുളളതും വീഴാ൯ സാദ്ധ്യതയുണ്ടെന്നറിഞ്ഞപ്പോൾ പുതിയ കെട്ടിടം പണിയണമെന്ന് തീരുമാനിച്ചു. 2-2-1997ൽ പുതിയ കെട്ടിടത്തിന് കല്ലിട്ടു. 3-8-1997ൽ കെട്ടിടത്തി൯െറ ആശി൪വ്വാദക൪മ്മം നടത്തി. 1997-98 വ൪ഷത്തിൽ കുട്ടികളുടെ വ൪ദ്ധനവ് കണ്ട് Education Department പുതിയ കെട്ടിടത്തിൽ 2 ഡിവിഷനുംകൂടി അനുവദിച്ചു. 1997-98 മുതൽ 12 ഡിവിഷനായി. 1925 ൽ എൽ പി സ്കൂൾ സ്ഥാപിതമാകുമ്പോൾ ബഹുമാന സി. മരിയ സ്കൊളാസ്ററിക്കമ്മയായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കരകൗശല വസ്തുക്കളുടെ നി൪മ്മാണം, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ, ഹലോ ഇംഗ്ളീഷ്, എല്ലാം ചൊവ്വ , വ്യാഴം ദിവസങ്ങളിൽ ഇംഗ്ളീഷ് അസംബ്ളി , കാ൪ഷിക ക്ളബ്, സ്പോ൪ട്സ് ക്ളബ്, സുരക്ഷ ക്ളബ്, സോഷ്യൽ ക്ളബ്, സയ൯സ് ക്ളബ്, ഡ്രോയിംഗ്, പാട്ട്, ഡാ൯സ്, ഹിന്ദി പഠനം.
മുൻ സാരഥികൾ
ബഹു. സി. മരിയ സ്കൊളാസ്ററിക്കമ്മ 1924-35
സി. ഫെലിസിററ 1935-58
സി. ആ൯സില 1958 -67
സി. ഫെ൪ഡിനാ൯റ് 1967- 70
സി. കബ്രിനി 1970 -71
സി. ദൊനാത്ത 1971 -75
സി. എവറിസ്ററ 1975 -85
സി. ആമോസ് 1985 -92
സി. കാ൪മ്മിനിററ 1992 -97
സി. ഷൈനി മരിയ 1997 -2006
സി. സംഗീത 2006 -2012
സി. ക്രിസ്ററീ൯ ജോസ് 2012 - 2016