എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ടശ്ശാംകടവ്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മണലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കണ്ടശ്ശാംകടവ്.

ഗ്രാമചരിത്രം

തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം  വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു  അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ"അസ്ഥിത്വത്തിന് ഉദാഹരണമാണ്ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ."

ഭൂമിശാസ്ത്രം

തൃശൂർ പട്ടണത്തിൽ നിന്നും പതിനാറ് കി.മീ പടിഞ്ഞാറ് നീങ്ങി കാനോലി കനാലിൻ്റെ പൂർവ്വ തീരത്ത് കേരനിരകളാൽ പരിരംഭണം ചെയ്ത് നിൽക്കുന്ന ഗ്രാമമാണ് കണ്ടശ്ശാംകടവ്."അരിമ്പൂർ, അന്തിക്കാട്, മണലൂർ, വെങ്കിടങ്ങ് ,എളവള്ളി, പാവറട്ടി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മണലൂർ നിയോജക മണ്ഡലത്തിലെ 1822.0705ഹെക്ടർ വിസ്തീർണ്ണമുള്ള മണലൂർ പഞ്ചായത്തിൽ 723.1577ഹെക്ടർ വിസ്തീർണ്ണമുള്ള കാരമുക്ക് വില്ലേജിൽപ്പെട്ട കൊച്ചു പ്രദേശമാണ് കണ്ടശാങ്കടവ് .12 വാർഡുകളായി വിഭജിച്ചിരിക്കുന്ന മണലൂർ പഞ്ചായത്തിൽ മണലൂർ, കാരമുക്ക് എന്നിങ്ങനെ രണ്ട് വില്ലേജുകൾ ഉണ്ട്.  മണലൂർ വില്ലേജിൽ പെട്ട കാഞ്ഞാണിയും കാരമുക്ക് വില്ലേജിൽ പെട്ട കണ്ടശാങ്കടവും  മണലൂർ പഞ്ചായത്തിലെ രണ്ട് പ്രധാന"കേന്ദ്രങ്ങളാണ്."

പൊതു സ്ഥാപനങ്ങൾ

 • പഞ്ചായത്ത് ഓഫീസ്
 • വില്ലേജ് ഓഫീസ്
 • ടെലഫോൺ എക്സ്ചേഞ്ച്
 • ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്
 • ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ"

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 • എസ് എച്ച് ഓഫ് മേരീസ് സിജി എച്ച് എസ് കണ്ടശാങ്കടവ്
 • പി ജെ എം എസ് ജി എച്ച് എസ് എസ് കണ്ടശാങ്കടവ് .
 • എസ് എൻ ജി എസ് ഹൈസ്കൂൾ
 • എസ് എച്ച് എഫ് മേരീസ് സി എൽ പി സ്കൂൾ കണ്ടശാങ്കടവ്
 • ചർച്ച് എൽ പിഎസ് കാരമുക്ക്"

ആരാധനാലയങ്ങൾ

 • സെൻ്റ് മേരീസ് നേറ്റിവിറ്റി ഫൊറോന ചർച്ച്
 • മാതാവിൻ്റെ തിരുഹൃദയ മഠം ദേവാലയം
 • സെൻറ് ആൻ്റണീസ് ചർച്ച് നോർത്ത് കാരമുക്ക്
 • സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച്
 • എടത്തറ ഭഗവതി ക്ഷേത്രം
 • കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം
 • പത്യാല ഭഗവതി ക്ഷേത്രം
 • ശ്രീ ചിദംബരനാഥ ക്ഷേത്രം
 • പൂത്യ കോവിൽ
 • ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം
 • എമൂർ ശിവക്ഷേത്രം
 • താമരപ്പിള്ളി വിഷ്ണുക്ഷേത്രം"

സാമൂഹിക സാംസ്കാരിക ജീവിതം

വായനാശാല

കണ്ടശാങ്കടവിൽ വായനശാലകൾ പണ്ടുമുതൽ പ്രവർത്തിച്ചിരുന്നു. 1096 മണലൂരിലെ കോടങ്കടത്ത് കെ കെ കൈമൾ മുൻകൈയെടുത്ത് യുവജന വായനശാല എന്ന പേരിൽ ഒരു വായനശാല ആരംഭിച്ചു.പിന്നീട് ജോസഫ് മുണ്ടശ്ശേരിയും കൂട്ടരും ചേർന്ന് പുതിയ ലൈബ്രറി സംഘടിപ്പിക്കാൻ ശ്രമിച്ചു.

സ്പോർട്സ് രംഗം

ഉദ്ദേശം 40 വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടശാങ്കടവ് സ്പോർട്സ് രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഫുട്ബോൾ,പോൾ വാൾ,ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ പ്രാവീണീരായ പലരും ഇവിടെ ഉണ്ടായിരുന്നു.