പഠനോത്സവംഎൽ പി വിഭാഗത്തിൽ 12 മുറികളിലായി 2 കെട്ടിടങ്ങളിൽ 283 കുട്ടികൾ പഠിക്കുന്നു.
ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
എൽ എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകിവരുന്നു. 2021- ൽ 15 കുട്ടികൾ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി,ആശ്വിക മനോജ്,ശ്രീഹരി എസ്, ബിനി പി, മാധവ് സുജിത്ത്,ധനലക്ഷ്മി യു എം,ആര്യനന്ദ ബിജു, അഭിനവ് ക്യഷ്ണ,കാളിദാസൻ എസ്,വിമൽ സാദ് എന്നിവർ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.
കുട്ടികളുടെ എണ്ണം
ക്ലാസ്
ആൺ കുട്ടികൾ
പെൺകുട്ടികൾ
ആകെ
ഡിവിഷൻ
1
32
31
63
3
2
38
26
64
3
3
32
37
69
3
4
48
39
87
3
ആകെ
150
133
283
12
യു പി വിഭാഗം
13 മുറികളിലായി രണ്ടു കെട്ടിടങ്ങളിൽ 424 കുട്ടികൾ പഠിക്കുന്നു.
13 യു പി എസ് എ യും രണ്ട് ജൂനിയർ ഹിന്ദി അധ്യാപകരും ഉണ്ട്
. ബി. ആർ സി യിൽ നിന്നുമുള്ള അധ്യാപികയുടെ കീഴിൽ ഒറിഗാമി ,കയർ വർക്ക് എന്നിവയിൽ കുട്ടികൾ പരിശീലനം നേടുന്നു.
യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകുന്നു .
U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. 2021-22 ൽ നടന്ന L S S പരീക്ഷയിൽ 5 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി.
കുട്ടികളുടെ എണ്ണം
ക്ലാസ്
ആൺ കുട്ടികൾ
പെൺകുട്ടികൾ
ആകെ
ഡിവിഷൻ
5
86
75
161
5
6
78
71
149
4
7
96
62
158
4
ആകെ
260
208
468
13
2022-23പ്രവർത്തന റിപ്പോർട്ട്
ചന്ദ്രോത്സവം എന്ന പേരിലാണ് ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികൾ എൽ.പി. വിഭാഗം ആചരിച്ചത്.
ജൂലൈ 21 ന് രാവിലെ
10.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ ചാന്ദ്രദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ ചന്ദ്രന്റേയും നക്ഷത്രങ്ങളുടേയും മുഖംമൂടികളും വെള്ള , കറുപ്പ് ,നീല നിറങ്ങളിലുള്ള വസ്ത്രങ്ങളും ധരിച്ച് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകളും പാടി കുട്ടികൾ റാലിയിൽ അണിനിരന്നു.
മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി. മൂന്നാം ക്ലാസിലെ റിതു.കെ. പ്രവീൺ ഒന്നാം സ്ഥാനവും നാലാം ക്ലാസിലെ ശ്രീഹരി. എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ആദ്യ ചാന്ദ്രദൗത്യത്തെ കുറിച്ചുള്ള വീഡിയോ എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയവരേയും ചന്ദ്രോപരിതലവും അവർ
പോയ വാഹനവും വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട് മനസിലാക്കി.
തുടർന്ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ
ചേർന്ന് തയ്യാറാക്കിയ
ചന്ദ്രകാന്തം എന്ന ചാന്ദ്ര ദിന പതിപ്പ് ഹെഡ്മാസ്റ്റർ
ശ്രീ. ആനന്ദൻ സാർ പ്രകാശനം ചെയ്ത്, നാലാം ക്ലാസിലെ അനന്യക്ക് കൈമാറി.
.
2021-22പ്രവർത്തന റിപ്പോർട്ട്
പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക --->പ്രവർത്തനങ്ങൾ