എ.യു. പി. എസ്. അപ്പുപിള്ളയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി എസ് അപ്പുപിള്ളയൂർ.1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.
എ.യു. പി. എസ്. അപ്പുപിള്ളയൂർ | |
---|---|
![]() | |
![]() | |
വിലാസം | |
അപ്പുപിള്ളയൂർ അപ്പുപിള്ളയൂർ , ഇരട്ടക്കുളം പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 05 - 1933 |
വിവരങ്ങൾ | |
ഫോൺ | 04923 272553 |
ഇമെയിൽ | aupsappupillayoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21357 (സമേതം) |
യുഡൈസ് കോഡ് | 32060400608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 350 |
ആകെ വിദ്യാർത്ഥികൾ | 659 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ. പ്രമോദ് |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീജ |
അവസാനം തിരുത്തിയത് | |
19-07-2022 | 21357 |
ചരിത്രം
അപ്പുപ്പിള്ളയൂർ ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കർഷകനും ഗ്രാമവാസിയുമായ പെരിയപ്പിള്ള 1933ൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം ആരംഭിക്കുന്നത്. തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തൊഴിലിനും കച്ചവടത്തിനും വേണ്ടി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അതിനാലാണ് ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന നാമം ലഭിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും വന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാൻ വേണ്ടിയാണ് 1933ൽ വിദ്യാലയം സ്ഥാപിക്കുന്നത്. അന്ന് ഈ വിദ്യാലയം ഒരു ഒറ്റമുറി തിണ്ണപള്ളിക്കൂടമായിരുന്നു. അപ്പുആശാൻ ആയിരുന്നു പ്രഥമ അധ്യാപകൻ.
മാനേജ്മെന്റ്
എ യു പി എസ് അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.1963 ൽ അദ്ദേഹത്തിന്റെ മകൻ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജരായി. 2015 മുതൽ പി. കൃഷ്ണമൂർത്തി അവർകളുടെ പത്നി വി. അംബിക ആണ് വിദ്യാലയത്തിന്റെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1933 - അപ്പു മാസ്റ്റർ
1967 - ശങ്കുണ്ണി മാസ്റ്റർ
1977 - നടരാജൻ മാസ്റ്റർ
1985 - ശങ്കരൻ മാസ്റ്റർ
1992 - സി .വി. ദ്വാരകനാഥൻ മാസ്റ്റർ
2002 - എച് . നൂർജഹാൻ ടീച്ചർ
2015 - യു. പുഷ്പലത ടീച്ചർ
2015 - എം. ആർ. ശൈലേന്ദ്രി ടീച്ചർ
2017 - ആർ.പ്രമോദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.692005328991065, 76.7947339661287|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ പാലക്കാട് പൊള്ളാച്ചി സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം