എ.യു. പി. എസ്. അപ്പുപിള്ളയൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.

ഷേക്‌സ്പിയർ ഇംഗ്ലീഷ് ക്ലബ്

രാമാനുജൻ ഗണിത ക്ലബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും ഗണിതത്തിൽ താല്പര്യമുള്ളവരാക്കി മാറ്റാനുമായി ഗണിത ക്ലബ് സഹായകമാണ്. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളെ ഗണിതത്തിൽ കൂടുതൽ താല്പര്യമുള്ളവരാക്കി മാറ്റാൻ സാധിക്കുന്നതാണ്.

ചാന്ദ്നി ഹിന്ദി ക്ലബ്  

ഹരിത സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. സ്കുൾ തലത്തിൽ കുട്ടിക ളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ഗാസ്ത്രരംഗം എന്ന പരിപാടി വളരെ ഫലപ്രദമാണ്.

കാളിദാസ സംസ്‌കൃത ക്ലബ്

നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ 225 ലധികം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്. കാളിദാസ എന്ന പേരിലുള്ള സംസ്കൃതം ക്ലബ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്കൃതം പഠിക്കാൻ ഉത്സാഹത്തോടെ വരുന്ന കുട്ടികളും അവരെ പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളും സംസ്കൃത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തിയാകുന്നു. വായനവാരം, ഗുരുപൂർണ്ണിമ, രാമായണമാസാചരണം, സംസ്കൃതദിനം, സംസ്കൃത പ്രദർശനം, സംഭാഷണ ക്ലാസ്സുകൾ, സാഹിത്യ സമാജം, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു. ഉപജില്ല കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിലെ 17 ഇനങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 5 വർഷമായി ഉപജില്ലാ   സംസ്കൃതോത്സവത്തിൽ അഗ്രിഗേറ്റ് നേടിവരുന്നു. നിരവധി കുട്ടികൾ റവന്യൂ ജില്ല സംസ്കൃത കലോത്സവത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അക്കാദമിക സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച മാർക്കോടുകൂടി സ്കോളർഷിപ്പ് നേടാറുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സ്കോളർഷിപ്പിനും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അർഹരായിട്ടുണ്ട്.

ഇഖ്‌ബാൽ ഉറുദു ക്ലബ്

മാനവികതയുടെയും മതേതരത്വത്തിന്റെയും ഭാഷായായ ഉറുദുവിനെ കളിയിലൂടെയും, കാര്യത്തിലൂടെയും പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഇക്ബാൽ ഉറുദു ക്ലബ്. ഉറുദു ഭാഷയെ അടുത്തറിഞ്ഞും കളിച്ചും പഠിച്ചും ഉറുദുഭാഷാ പഠനം മുന്നോട്ടു പോകുന്നു.....

അലിഫ് അറിബിക് ക്ലബ്

കുട്ടികളിൽ അക്ഷരങ്ങൾ ഉറപ്പിക്കലും ഭാഷാപരമായ മികവ് സൃഷ്ടിക്കലുമാണ് അലിഫ് എന്ന പേരിലുള്ള അറബിക് ക്ലബ്ബിന്റെ പ്രഥമമായ്യ ലക്ഷ്യം. LP തലം കഴിയുന്നതിനു മുമ്പായി കുട്ടികളെ പരിപൂർണമായും എഴുത്തും വായനയും അഭ്യസിപ്പിക്കലാണ് പ്രഥമ പരിഗണന. അതിനു വേണ്ടി കുട്ടികൾക്ക് ആകർഷകമായ പഠനരീതികൾ നൽകിവരുന്നു.

പൊതികൈ തമിഴ് ക്ലബ്

മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്

വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ ചരിത്രാവബോധം സൃഷ്‌ടിക്കുന്നതിന് ചരിത്ര പ്രാധാന്യമുള്ള വീഡിയേകളുടെ പ്രദർശനം ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

റോഡ് & സേഫ്‌റ്റി ക്ലബ്

സംസ്ഥാന പാത 52നു വശത്തുള്ള വിദ്യാലയമായതിനാൽ കുട്ടികളുടെ സുരക്ഷ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിനാൽ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്ന ക്ലബ്ബ് ആണ് വിദ്യാലയത്തിലെ റോഡ് & സേഫ്‌റ്റി ക്ലബ്ബ്. രാവിലെ 8:30 മുതൽ സുരക്ഷാചുമതലയുടെ ഭാഗമായി രണ്ട് അധ്യാപികമാർ സ്കൂളിൽ ഉണ്ടായിരിക്കും. സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി എല്ലാ ദിവസവും രണ്ട് അധ്യാപകരെ ഉൾപ്പെടുത്തി സുരക്ഷാചുമതല നൽകിയിട്ടുണ്ട്.

ഡിസിപ്ലിൻ & സാനിറ്റേഷൻ ക്ലബ്

ഹെൽത്ത് ക്ലബ്

പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിന് നിദാനമായ ഘടകങ്ങൾ.ആരോഗ്യം സമ്പത്ത് ആണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, പരിസരശുചീകരണം, റാലികൾ, ആരോഗ്യ ദിനാചരണങ്ങൾ എന്നിവ ഹെൽത്ത് ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി നടത്തപ്പെടുന്നു.