ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26316 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പ്രസിദ്ധമായ എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഒ എൽ സി ജി എൽ പി സ്കൂൾ പള്ളുരുത്തി.

ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി
വിലാസം
തോപ്പുംപടി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0484 2224884
ഇമെയിൽolcglps2012b@gmail.com
കോഡുകൾ
സ്കൂൾ കോഡ്26316 (സമേതം)
യുഡൈസ് കോഡ്32080801902
വിക്കിഡാറ്റQ109845127
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ650
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎലിശ T.J
പി.ടി.എ. പ്രസിഡണ്ട്റോണി റാഫേൽ
എം.പി.ടി.എ. പ്രസിഡണ്ട്ദലീല
അവസാനം തിരുത്തിയത്
15-03-202226316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം  മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.ഐ. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .

ചരിത്രം

എറണാകുളം ജില്ലയിൽ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ 1934 ാം മാണ്ടിൽ ഒ.എൽ.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയർന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്. സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു. സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.

സ്ഥാപക

വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ

ഭൗതികസൗകര്യങ്ങൾ

പൂന്തോട്ടവും തണൽ മരങ്ങൾ നിറഞ്ഞ സുന്ദരമായ വിദ്യാലയഅങ്കണം .മൂന്നു നിലകളിലായി ക്ലാസ് മുറികൾ .ക്ലാസ് മുറികൾക്ക് പുറമേ സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ക്ലാസ്സ് റൂം സയൻസ് ലൈബ്രറി,വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ടോയ്‌ലറ്റ് സംവിധാനം, കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ളതും വായുസഞ്ചാരം ഉള്ളതുമായകിച്ചൻ ,മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സജ്ജീകരണങ്ങൾ.

17ക്ലാസ് മുറികളിൽ 6 മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് .

  • ചുറ്റുമതിൽ
  • പാർക്കിംഗ് സൗകര്യം
  • കളിസ്ഥലം
  • വോളിബാൾ കോർട്ട്  
  • പൂന്തോട്ടം
  • ജൈവ വൈവിധ്യ പാർക്ക്  
  • സ്കൂൾ ബസ്
  • ഓപ്പൺ സ്റ്റേജ്
  • ക്ലാസ് മുറികൾ
  • പ്രഥമ ശുശ്രൂഷാ സംവിധാനം     
  • ലൈബ്രറി
  • ലാബ്
  • കംപ്യൂട്ടർ ലാബ്
  • ശുചിമുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ശുദ്ധജലം

വിദ്യാലയ സമുച്ചയം

പശ്ചിമ  കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ  ലേഡീസ് ഗേൾസ്  സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ്  ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ്‌ ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ  എന്നിവ ഉൾപെടുന്നതാണ് ഈ  വിദ്യാലയ സമുച്ചയം.



ചുറ്റുമതിൽ

വിദ്യാലയത്തിന് ചുറ്റും കോൺക്രീറ്റിൽ നിർമ്മിതമായ കെട്ടുറപ്പുള്ള ഉയരം കൂടിയ ചുറ്റുമതിൽ ഉണ്ട്. പ്രധാന കവാടത്തിൽ കൂടിയാണ് കുട്ടികൾ സ്കൂൾ അങ്കണത്തിലേക്കു പ്രവേശിക്കുന്നത്.




പാർക്കിംഗ് സൗകര്യം

പാർക്കിങ് ഏരിയ സ്കൂൾ ബസ്സുകൾ  പാർക്ക് ചെയ്യുന്നതിന് പ്രത്യേകം ഷെഡ് ഉണ്ട്. കുട്ടികളുടെ സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും  വിശാലമായ സ്ഥലം  ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സ്കൂൾ കോമ്പൗണ്ടിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്

കളിസ്ഥലംകുട്ടികൾക്ക് സുരക്ഷിതമായി കളിക്കുവാനുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിൽ ഉണ്ട് .




പൂന്തോട്ടം

സ്കൂൾ മുറ്റത്തും ഓരോ കെട്ടിടത്തോട് ചേർന്നും പൂന്തോട്ടങ്ങൾ ഉണ്ട് .

ജൈവ വൈവിധ്യ പാർക്ക്

സ്കൂൾ അങ്കണത്തിൽ ജൈവ വൈവിധ്യ പാർക്കുണ്ട് . ഇതിൽ ഔഷധ സസ്യങ്ങളുടെയും ജന്മ നക്ഷത്രങ്ങൾ പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ ഒരു ശേഖരവും ഉണ്ട് . തേനീച്ച കൂടും, കിളിക്കൂടും , കുളവും , ബട്ടർഫ്‌ളൈ പാർക്കും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളും അധ്യാപകരും ആണ് ഇത് പരിപാലിച്ചു പോരുന്നത് .

ജൈവ വൈവിധ്യ പാർക്ക്






സ്കൂൾ ബസ്

എറണാകുളം സിറ്റിക്കുള്ളിൽ വളരെ അധികം ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും കുട്ടികളുടെ  സുരക്ഷിതമായ യാത്രയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട് . ബസ് സൗകര്യക്കുറവുള്ള തീര പ്രദേശത്തുള്ള കുട്ടികൾ സ്കൂൾ ബസ്സിനെയാണ് ആശ്രയിക്കുന്നത് . 

 




ക്ലാസ് മുറികൾ

വിദ്യാലയത്തിൽ 17ക്ലാസ് മുറികളാണുള്ളത് . ക്ലാസ് മുറികളെല്ലാം വിശാലവും ആണ് . വലിയ ബ്ലാക്ക് ബോർഡും അധ്യാപർക്കു ഉപയോഗിക്കുവാൻ  ഫ്ലാറ്റ് ഫോമും ഉണ്ട്. ഓരോ ക്ലാസിലും ഭിത്തി അലമാരകളും ഉണ്ട് .

ലൈബ്രറി

അയ്യായ്യിരത്തോളം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കൂൾ ലൈബ്രറി. അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുവാനും ഇഷ്ടമുള്ള മേഖലയിലുള്ള പുസ്തകങ്ങൾ കണ്ടെത്തുവാനും സ്കൂൾ ലൈബ്രറി കുട്ടികൾക്ക് അവസരം കൊടുക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഗണിതം, സോഷ്യൽ സയൻസ് എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ അലമാരയിൽ ബുക്കുകൾ ക്രമീകരിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനായി ഈ പുസ്തകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. ജനറൽ നോളജ് , സർവ്വവിജ്ഞാനകോശം, ശൈലി നിഘണ്ടു, ഡിക്ഷണറി , പഴഞ്ചൊൽ പ്രപഞ്ചം, ക്വിസ് എന്നിങ്ങനെയുള്ള വിപുലമായ ശേഖരങ്ങൾ കൊണ്ട് ഏറെ ആകർഷകമാണ് സ്കൂൾ ലൈബ്രറി.

വായനയിൽ താൽപര്യം വളർത്തുവാനായി ഓരോ ക്ലാസിലേയ്ക്കും ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന രീതിയിൽ ലൈബ്രറി പുസ്തകം കൈമാറുന്നു. ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ പ്രത്യേകമായി മറ്റൊരു അലമാരയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ ലൈബ്രറിയിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ കണ്ടെത്തി വായിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തങ്ങൾ കണ്ടെത്തിയ പുസ്തകത്തിന്റെ പേരുവിവരങ്ങൾ കുട്ടികൾ തന്നെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നു.

സ്കൂൾ ലൈബ്രറിയിലെ ഏറെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് കൈമാറുന്ന പുസ്തകം. ഇത്തരത്തിൽ പുസ്തകങ്ങൾ നൽകുന്ന കുട്ടികളെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്യുന്നു. അധ്യാപകരും അവരുടെ സ്നേഹിതരും  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റാഫ്

പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

1 -6 - 2020 പുതിയ അധ്യയന വർഷത്തേക്കുള്ള ആദ്യ ചുവടുവെപ്പ് എന്നോണം അന്നേദിവസം രാവിലെ കൃത്യം പത്ത് മണിക്ക് ഒരു സി ജി എൽ പി എസ് പ്രധാനധ്യാപിക ബഹുമാനപ്പെട്ട സി. ഏലിശ്വാ  എല്ലാ കുട്ടികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഹൃദയസ്പർശിയായ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് അതാത് ക്ലാസ് ടീച്ചേഴ്സ് സ്വയം പരിചയപ്പെടുത്തുകയും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തുകയും കുട്ടികൾ സ്വയം പരിചയപ്പെടുത്താൻ ഉള്ള അവസരം നൽകുകയും ചെയ്തു. ഇതിനുശേഷം ഓൺലൈൻ ക്ലാസിനെ കുറിച്ച് ഉത്ബോധിപ്പിച്ചു പ്രതികൂലമായ സാഹചര്യത്തിൽ ഓരോ കുട്ടിയുടെയും മികവാർന്ന പഠന  ലക്ഷ്യംവച്ചുകൊണ്ട് ക്ലാസുകൾ ഓൺലൈനായി കാണുവാൻ നിർവാഹമില്ലാത്ത കുട്ടികൾക്ക് മുൻ മേയർ ശ്രീ ടോണി ചമ്മിണി ,എംഎൽഎശ്രീ കെ. ജെ മാക്സി , ശ്രീ പ്രദീപ് സെബാസ്റ്റ്യൻ വടക്കേക്കര ശ്രീമതി. സിയോണ പാദുവ എന്നിവരുടെ സുമനസ്സുകൾ കൊണ്ട്  ടെലിവിഷൻ…

പ്രവർത്തന റിപ്പോർട്ട് 2020 -21

ഓരോ വിദ്യാലയവും കുഞ്ഞു ഹൃദയങ്ങൾക്ക് മുന്നിൽ തുറ*ഓൺലൈൻ ക്ലാസുകളും അധ്യാപകർ കൊടുക്കുന്ന പിന്തുണയും

നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുക ആശയ വ്യക്തത വരുത്തി കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കുക ,ക്ലാസ് മുറികളിലെ കളി,ചിരിക പഠനാനുഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് വിരസതയില്ലാത്ത ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കുകയും അധ്യാപകർ ഓരോ ദിവസത്തെയും ക്ലാസ് അടിസ്ഥാനത്തിൽ ദിനവും ഗൂഗിൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഒരോ അധ്യാപികയും പ്രവർത്തനപരിപാടികൾ പങ്കുവെച്ച് പൊതുവായ ധാരണയിൽ എത്തുന്നു . കുട്ടികളുടെ പഠന താൽപര്യമുണർത്തുന്ന സാങ്കേതികവിദ്യകൾ പരീക്ഷിച്ച് പ്രവർത്തന സജ്ജീകരണം നടത്തി കുട്ടികൾക്ക് നൽകുന്നു. ഓൺലൈൻ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾ തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രേഖപ്പെടുത്തുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞു നിർദ്ദേശം നൽകുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി കുട്ടികൾ പഠിച്ച കാര്യങ്ങൾ,നോട്ടുപുസ്തകത്തിൽ കുറിച്ച കാര്യങ്ങൾ , (വീഡിയോ/ ഓഡിയോ /ഇമേജ് ) രൂപത്തിൽ അധ്യാപികയ്ക്ക് നൽകുന്നു .മാറ്റങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണങ്ങളും നൽകി പഠനം മെച്ചപ്പെടുത്തുന്നു.പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകമായ ശ്രദ്ധചെലുത്തി കൊണ്ട് പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന് ലളിതമായ പ്രവർത്തനങ്ങൾ നൽകി പിന്തുണയ്ക്കുന്നു. അതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് അറിവ് ആർജ്ജിക്കാൻ ഉള്ളത് പ്രവർത്തനങ്ങൾ നൽകുന്ന കുട്ടികളോടും അവളുടെ മാതാപിതാക്കളോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പഠനനിലവാരത്തെ മെച്ചപ്പെടുത്തുന്നു.ഓരോ യൂണിറ്റും വിശകലനം ചെയ്ത് പഠനനേട്ടം എത്രത്തോളം കുട്ടികൾ കൈവരിച്ചു എന്ന് അറിയുന്നതിനായിമൂല്യനിർണയത്തിന് ഭാഗമായി വർക്ക് ഷീറ്റുകൾ നൽകുകയും നൽകുകയും പരിശോധിച്ച് ധാരണയിലെത്തുകയും ആവശ്യമുള്ളവർക്ക് പരിഹാരബോധനം നൽകുന്നു. കുട്ടികളുടെ പഠനനിലവാരം അധ്യാപികയുടെ നിർദ്ദേശങ്ങൾ ഓൺലൈൻ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റു പൊതുവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മാസംതോറും പ്രധാനധ്യാപിക അധ്യക്ഷതയിൽ google meet ലൂടെ യോഗം നടത്തി തീരുമാനങ്ങൾ എടുക്കുന്നു.ഓരോ ക്ലാസ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി ആഴ്ചകൾ തോറും പ്രധാനാധ്യാപിക സാന്നിധ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും google മറുപടിയായി ചർച്ചനടത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നുക്കുന്നത് നിഷ്കളങ്കമായ ബാല്യകാല ആസ്വാദനത്തിന് പടികളാണ്.

2020 - 21 ലോക ജനതയെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 അതിപ്രസരണം നടത്തിയ കാലയളവിലും ഹൃദയങ്ങളിൽ വിദ്യാരംഭ ദിവസത്തിന് ഒട്ടും മങ്ങലേൽക്കാതെ തന്നെ പ്രവേശനോത്സവ പരിപാടികൾ ഓൺലൈനായി ആരംഭിച്ചു.ഇതിൻറെ മുന്നൊരുക്കം എന്നോണം 25 - 5 -2020 പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് ചേരുകയുണ്ടായി. ടീച്ചേഴ്സും അംഗങ്ങളും സന്നിഹിതരായിരുന്നു മീറ്റിംഗിൽ പ്രവേശനോത്സവം ആയിരുന്നു പ്രധാന ചർച്ചാവിഷയം .ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ക്ലാസ് ടീച്ചേഴ്സ് അത് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ഓൺലൈൻ ക്ലാസിനെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകുവാനും സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുവാനും തുടർന്നുള്ള അക്കാദമിക് അനക്കാദമിക പരമാ യിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും മറ്റും ഈ ഗ്രൂപ്പ് വഴി കുട്ടികൾക്ക് നൽകുവാനും തീരുമാനിച്ചു.

*പരിസ്ഥിതി ദിനാചരണം ജൂൺ- 5

     2020 -21 വർഷത്തെ പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ എങ്ങനെ വേണമെന്ന് 25 -05 - 2020 കൂടിയ സർജി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.രണ്ടാം ക്ലാസിലെ അധ്യാപകർ ദിനാഘോഷ പരിപാടികളുടെ ചുമതല ഏറ്റെടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മാണം, പോസ്റ്റർനിർമ്മാണം എന്നിവ നടത്തുകയുണ്ടായി.മികച്ച കണ്ടെത്തി അഭിനന്ദനങ്ങൾ നൽകി .പ്രധാനാധ്യാപിക അന്നേദിവസം പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പങ്കുവെക്കുന്ന വീഡിയോ എല്ലാ ക്ലാസുകളിലും നൽകി . പരിസ്ഥിതിദിനാചരണം ഉദ്ഘാടന ചടങ്ങുകൾ വിദ്യാലയത്തിൽ പ്രോട്ടോക്കോൾ പാലിച്ച് മട്ടാഞ്ചേരി AEO .ശ്രീമതി - വഹീദ നിർവഹിക്കുകയുണ്ടായി.ദിനാചരണങ്ങളുടെ പഠന ഉൽപ്പന്നങ്ങൾ അധ്യാപികയ്ക്ക് അയച്ചതിന് ശേഷം സൂക്ഷിക്കുകയും ചെയ്തു.


വായനവാരാചരണം

     

   കുട്ടികളെ പുസ്തകങ്ങളുടെ ചങ്ങാതികൾ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ വായനാദിനം സാഘോഷം തീരുമാനിച്ച പ്രകാരം ക്ലാസ് തലത്തിൽ കഥ പറയൽ, കവിത ചൊല്ലൽ ,വായനാ കുറിപ്പ് തയ്യാറാക്കൽ , ബാഡ്ജ്, പോസ്റ്റർ നിർമാണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓൺലൈൻ വഴി ക്ലാസ് എടുത്താൽ നടത്തുകയുണ്ടായി ജൂൺ 19 മുതൽ 26 വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപക പ്രതിനിധിയായ എലിസബത്ത് വളരെ അർത്ഥവത്തായ രീതിയിൽ വായനാദിന സന്ദേശം നൽകി.

ചാന്ദ്രദിനം (ജൂലൈ 21 )

   ചാന്ദ്രദിന ആഘോഷത്തിന് ഭാഗമായി ക്ലാസ് അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി അമ്പിളിമാമനെ കുറിച്ച് പാട്ട് ഭാവനയിലെ സ്പേസ് യാത്ര ചിത്രീകരിക്കുവാനും കൊളാഷ് നിർമ്മാണം പ്രസംഗമത്സരം എന്നീ പ്രവർത്തനങ്ങളാണ് നൽകിയത് ജൂൺ 21 പ്രധാന അധ്യാപിക Sr. ഏലീശ്വ റേഡിയോ ചാന്ദ്ര ദിന സന്ദേശം വീഡിയോയായി ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. ശ്രീമതി. സുജ ചാന്ദ്രദിന  പ്രത്യേകത വിശദീകരിച്ചു. ചന്ദ്രനെ കുറിച്ച് അറിവ് പകർന്നു വീഡിയോ പ്രദർശിപ്പിച്ചും രസകരമായ ദിനാചരണം നടത്തി .

സ്വാതന്ത്ര്യ ദിനം ( ആഗസ്റ്റ് 15 )

    സ്വാതന്ത്ര്യദിനാഘോഷം വളരെ അർത്ഥവത്തായ രീതിയിൽ ഓൺലൈനായി ആഘോഷിച്ചു .പതാക നിർമ്മാണം മുദ്രവാക്യ പ്രഘോഷണം ദേശഭക്തിഗാനം പ്രസംഗം സ്വാതന്ത്ര്യ ദിന ക്വിസ് പ്രവർത്തനമാണ് നടത്തിയത് :ഇതിൽ വിജയികളായ കുട്ടികളെ ഉപജില്ല തലത്തിലേക്ക് മത്സരത്തിൽ പങ്കെടുപ്പിച്ചു.ജില്ലാതലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ കുമാരി. സ്റ്റിയ (4-ാo ക്ലാസ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അധ്യാപക ദിനം

മുൻകൂട്ടി നിർദ്ദേശപ്രകാരം ക്ലാസ് തലത്തിൽ കുട്ടികൾ പ്രധാനാധ്യാപികയ്ക്കും അധ്യാപകർക്കും ആശംസകാർഡുകൾ അയച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അടങ്ങുന്ന വീഡിയോ പങ്കുവെച്ചു . കുട്ടികൾ വളരെയധികം അർത്ഥവത്താക്കി മാറ്റി ഈ ദിനാഘോഷം

2021-22

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ  അക്കാദമിക്  പരമായുംസമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം പാചകപ്പുര , ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ ,എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കി.

21 -22 അധ്യയന വർഷം പ്രവേശനോത്സവ ത്തോടനുബന്ധിച്ച് നവംബർ ഒന്നാം തീയതി കുട്ടികളെ സ്വാഗതം ചെയ്യുന്നതിന് മുന്നോടിയായി SRG യോഗത്തിലെ തീരുമാനപ്രകാരം PTA അംഗങ്ങളും അധ്യാപകരും സാമൂഹിക പ്രവർത്തകരും ചേർന്ന് വിദ്യാലയം, പരിസരം ശുചിയാക്കി. 20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു. വിദ്യാലയം കേരളീയ രീതിയിൽ കുരുത്തോല | ചെമ്പരത്തി പൂക്കൾ കൊണ്ട് അലങ്കരിച്ചു.  കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.



മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Rani Joseph K J (Rtd. 2014-2015)
  2. Usha V J (Rtd. 2014-2015)
  3. Agnes K J (Rtd.2014-2015)
  4. Sympbrosea P J (HM Rtd. 2015-16)
  5. Dominica Laila K J (Rtd. 2016-2017)
  6. Kreshensya Dilaya D'cruz (Rtd. 2017-2018)

നേട്ടങ്ങൾ

2017-2018 അധ്യായന വ൪ഷത്തിലെ ഉപജില്ലാകലാമത്സരത്തിൽ ​‍ഒന്നാംസ്ഥാനം നേ‍ടി.

തുടർച്ചയായി 2016-2017,2017-2018 അധ്യായന വ൪ഷത്തിൽ BEST PTA AWARD OLCGLPS കരസ്ഥമാക്കി.

LSS SCHOLARSHIP ന് 2016-17വർഷത്തിൽ ​‍ Mirzana Mohamed ,Ashna P J എന്നീ കുട്ടികൾ അർഹരായി. 2017-18 വ൪ഷത്തിൽ Siyara M S , Swetha Mahesh എന്നീ കുട്ടികൾ അ൪ഹരായി.

അക്ഷരദീപം പരീക്ഷയിൽ OLCGLPS ഉന്നതവിജയം കരസ്ഥമാക്കി.2016-2017 അധ്യായന വ൪ഷത്തിൽ മികച്ച അധ്യാപികയ്ക്കുളള അവാ൪‍ഡ് ശ്രീമതി.മേരി ജനറ്റ് കെ.എസ് ന് ലഭിച്ചു.കൂടാതെ2017-18 അധ്യായന വ൪ഷത്തിൽ BEST MANAGEMENT AWARD,4th RUNNER UP എന്നീ നേട്ടങ്ങൾ കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Mirzana Mohammed
  2. Ashna K J
  3. Devasree S Bhat
  4. Siyara S
  5. Mashoora Mohammed
  6. Aaliya Anna K.S
  7. Afza Shiyas
  8. Alona Joy
  9. Alphonsa Daria Rose
  10. Naira Navas
  11. Sreeranjini P.S
  12. Ann Mary Sojan
  13. Chinmayi S.Baliga
  14. Farahiya C.F
  15. Angel Mary Lobo
  16. Anusree S.Bhat

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി

|----

  • കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

|} |} {{#multimaps:9.93644,76.26146 |zoom=18}}