ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി സ്ക്കൂൾ തെക്കുമ്പാട് | |
---|---|
വിലാസം | |
മാടായി ജി.എം.യു.പി.എസ്.തെക്കുമ്പാട്.പി.ഒ.തെക്കുമ്പാട്.
670301 , മാടായി പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04972860920 |
ഇമെയിൽ | gmupthekkumbad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13556 (സമേതം) |
യുഡൈസ് കോഡ് | 32021400401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മാട്ടൂൽ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സി.സി.മുഹമ്മദ്കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ പി.എം |
അവസാനം തിരുത്തിയത് | |
12-03-2022 | 13556 |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ തെക്കുമ്പാട് എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.തെക്കുമ്പാട്
ചരിത്രം
കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് . നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ് കുപ്പം പുഴയും,പഴയങ്ങാടി-വളപട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും. തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപഞ്ചായത്തിൻെറ ഭാഗമാണ്. മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് യു പി സ്ക്കൂളായ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നൂറാം വാർഷികം ആഘോഷിച്ച ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .എങ്കിലും1 മുതൽ 7 വരെ വൈദ്യുതീകരിച്ചആധുനികസൗകര്യങ്ങളോടുകൂടിയക്ലാസ്മുറികൾ4പ്രോജക്ടറുകൾ,7ലാപ്ടോപ്പുകൾ2സ്മാർട്ട്ക്ലാസ് റൂം, ഓഫീസ്റൂം,സ്റ്റാഫ്റൂം,പാചകപ്പുര,മൂത്രപ്പുര,കുടിവെള്ളം,കളിസ്ഥലം , മികച്ചരീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ,സയൻസ് ലാബുകളും നിരവധി റഫറൻസ് ഗ്രന്ഥങ്ങളടക്കം 2180 പുസ്തകങ്ങളോടുകൂടിയ മികച്ച ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,അറബി,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. അറബിക് കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും മികച്ച നേട്ടം കൈവരിച്ചു. പ്രവർത്തിപരിചയ അദ്ധ്യാപികയുടെ നേതൃത്ത്വത്തില് ലോഷൻ നിർമ്മാണം,സോപ്പ് നിർമ്മാണം,ഒറിഗാമി പരിശീലനം,പേപ്പർ ബാഗ് നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവയില് മികച്ച പരിശീലനം നല്കിവരുന്നു.രാമച്ചം കൃഷി,പച്ചക്കറികൃഷി,പൂന്തോട്ടനിർമ്മാണം എന്നിവയും നടത്തുന്നു.പ്രവർത്തനങ്ങൾ നോക്കുക
മാനേജ്‌മെന്റ്
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.
മുൻ സാരഥികൾ
1 | കെ.പി.ശ്രീധരൻ നമ്പ്യാ൪ | |
---|---|---|
2 | ബി.ഒതയനൻ | |
3 | കെ. ദാമോദര പൊതുവാൾ | 2001-2002 |
4 | രഘു നാഥൻ കെ | 2002-2003 |
5 | ജി.എം.ഗോവിന്ദൻ നമ്പൂതിരി | 2003-2004 |
6 | ഇബ്രാഹിം കുട്ടി | 2004-2005 |
7 | സി .പി.പ്രകാശൻ | 2005-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
[തിരുത്തുക | മൂലരൂപം തിരുത്തുക]
1 | ഹാഷിം ടി വി | അകൗണ്ടൻറ് |
---|---|---|
2 | മുഹ്സിൻ ടി വി | അകൗണ്ടൻറ് |
3 | ഫവാസ് ടി പി | എഞ്ചിനീയർ |
4 | മർസൂഖ് കെ പി | എഞ്ചിനീയർ |
5 | ഷാനിദ് പി വി | എഞ്ചിനീയർ |
6 | മുബിൻ പി എൻ പി | ഫാർമസിസ്ററ് |
7 | സഫൂറ എം വി | വാർഡ് മെമ്പർ |
വഴികാട്ടി
{{#multimaps: 11.976428188253957, 75.29093201031968| width=600px | zoom=15 }} 1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.
.
ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി
ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13556
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ