ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപ ട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.   തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപ‍‍ഞ്ചായത്തിൻെറ ഭാഗമാണ്.  മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂളായ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്.  
   ദ്വീപിലുളളവർ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങൾക്കും കണ്ണൂർ, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്.  ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരൽ കാട് സ്ഥിതി ചെയ്യുന്നത്.  ഈ ദ്വീപ്  ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്.
    മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.തെയ്ക്കിവന്ന മാട് തെയ്കകും മാട് എന്നും പിന്നീട് അത് ലോപിച്ച് തെക്കുമ്പാടായി എന്നും പറയപ്പെടുന്നു.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോർക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകർഷിക്കും.ജി.എം.യു.പി.സ്കൂൾ,തെക്കുമ്പാട് 1918-ൽ സ്ഥാപിതമായി.1918ൽ ലോവർപ്രൈമറിവിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം 1962 ലാണ് അപ്പർപ്രൈമറിവിദ്യാലയമായി മാറിയത്.മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക  സർക്കാർ അപ്പർപ്രൈമറി വിദ്യാലയമാണ് ജി.എം യു.പി. തെക്കുമ്പാട്.