ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ് | |
---|---|
വിലാസം | |
തേർഡ്ക്യാമ്പ് ബാലഗ്രാം പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1958 |
വിവരങ്ങൾ | |
ഫോൺ | 04868 221818 |
ഇമെയിൽ | glps3dcamp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30509 (സമേതം) |
യുഡൈസ് കോഡ് | 32090500604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാമ്പാടുംപാറ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.എൻ ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | ആർ പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജുഷ ലിനു |
അവസാനം തിരുത്തിയത് | |
08-03-2022 | 30509SW |
'ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽ കല്ലാർ പുഴയുടെ തീരത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലെ നെടുങ്കണ്ടം ബി.ആർ.സി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 182 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 91 കുട്ടികളും ഉൾപ്പെടെ 273 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും 2 ആയമാരും ഒരു P.T.C.M ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ 14 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ചരിത്രം
1957 ൽ ശ്രീ ജോസഫ് മുണ്ടശ്ശേരി കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ വിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി. കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ കർഷക സംഘം മാനേജ്മെന്റിന് കീഴിൽ 1958 ൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുല്ലും മുളയും കൊണ്ടുണ്ടാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1988 ൽ സർക്കാർ ഏറ്റെടുത്തു. 1992 ൽ കേന്ദ്ര സർക്കാരിന്റെ O.B.B സ്കീമിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 1995 ൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ E.A.S പദ്ധതിയിൽപ്പെടുത്തി 3 മുറി കെട്ടിടവും നിർമ്മിച്ചു.
1997 മുതൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ കുറേയെങ്കിലും നേടാൻ കഴിഞ്ഞു. D.P.E.P, S.S.A, തുടങ്ങിയ ഏജൻസികളുംMGP(ഭരണ നവീകരണ പദ്ധതി) ഭൗതിക വികസനത്തിൽ ഈ വിദ്യാലയത്തെ മുമ്പോട്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
സാരഥി
-
എ.എൻ. ശ്രീദേവി (പ്രഥമാദ്ധ്യാപിക)
ജീവനക്കാർ
ടീച്ചർ | ടീച്ചർ | ടീച്ചർ | ടീച്ചർ |
ടീച്ചർ | ടീച്ചർ | ടീച്ചർ |
പ്രീപ്രൈമറി ജീവനക്കാർ
ടീച്ചർ | ടീച്ചർ | ഹെൽപ്പർ | ഹെൽപ്പർ |
---|
സ്കുൾ മാനേജ് മെൻറ് കമ്മറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിമനസിലാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ ഇടുക്കി ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.
-
എസ്.എം.സി 2021-22
-
എം.പി.റ്റി.എ 2021-2022
ഭൗതികസൗകര്യങ്ങൾ.
🔰1.95 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ക്യാമ്പസ്.
🔰 വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ 12 ക്ലാസ് മുറികൾ.
🔰 ഓഡിറ്റോറിയം.
🔰ഓപ്പൺസ്റ്റേജ്.
🔰 കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി ഓഡിയോ വിഷ്വൽ ലാബ്.
🔰 വിശാലമായ കളിസ്ഥലം , മൾട്ടി പ്ലേ ഉപകരണങ്ങളോട് കൂടിയ കുട്ടികളുടെ പാർക്ക്.
🔰 മേജർ ഗെയിമുകൾ പരിചയപ്പെടുന്നതിനനുയോജ്യമായ ഗെയിം ഹബ്ബ്
🔰 രണ്ട് കിണറുകളും ഒരു കുഴൽ കിണറും ഉൾപ്പെടെ സമൃദ്ധമായ ജല ലഭ്യത
🔰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ, ബാലികാ സൗഹൃദ ടോയ്ലറ്റ്.
ചിത്ര ഗാലറി
-
പ്രവേശന കവാടം
-
ആകാശകാഴ്ച്ച
-
ഓഡിയോ വിഷ്വൽ ലാബ്
-
ലൈബ്രറി
-
പാർക്ക്
-
സ്കൂൾ ഓഫീസ്സ്
-
മോഡൽ പ്രീപ്രൈമറി
-
പ്രീപ്രൈമറി പാർക്ക്
-
പ്രീപ്രൈമറി മ്യൂസിയം
-
കാറ്റാടി
-
ഗെയിം ഹബ്ബ്
-
ഗ്രൗണ്ട്
-
ഓപ്പൺ സ്റ്റേജ്
മികവിൻെറ പടവുകളിലൂടെ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
01 | എംജി ചെല്ലമ്മ | - 1962 |
02 | കെകെ രാമകൃഷ്ണ ഗണകൻ | 1962-1967 |
03 | കെ നാരായണൻ നായർ | 1967-1990 |
04 | എം കെ അഹമ്മദ് | 1990-1993 |
05 | എൻ കെ തങ്കപ്പൻ | 1993-1995 |
06 | സികെ സുഭദ്ര | 1995-1997 |
07 | എം ജെ മത്തായി | 1997-1998 |
08 | പികെ തങ്കപ്പൻ | 1998-1999 |
09 | ഹുസ്നുൽ ജമാൽ | 1999-2004 |
10 | പി ടി ഐബി | 2004-2015 |
11 | സുമയ്യ ബീവി | 2015-2016 |
12 | മീന എൻ എ | 2016-2018 |
13 | ഇ ഐ ശ്രീധരൻ | 2018-2019 |
14 | എ എൻ ശ്രീദേവി | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വിദ്യാലയം മികച്ച പാഠപുസ്തകം
വഴികാട്ടി.
കട്ടപ്പന →പുളിയൻമല→ബാലഗ്രാം→തേർഡ്ക്യാമ്പ്
കുമളി→ കമ്പംമെട്ട്→കൂട്ടാർ→തേർഡ്ക്യാമ്പ്{{#multimaps:9.794075137929951, 77.1984178010499|zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30509
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ