ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്കൂൾ ഓഫ് അക്കാദമിയും ജോയ് ആലുക്കാസും ചേർന്ന് സംഘടിപ്പിച്ച നാഷണൽ അവാർഡ്
സ്കൂൾ ഓഫ് അക്കാദമിയും ജോയ് ആലുക്കാസും ചേർന്ന് സംഘടിപ്പിച്ച നാഷണൽ അവാർഡ് കരസ്ഥമാക്കി. മാൾ ഓഫ് ജോയിയിൽ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു:ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനിൽ നിന്ന് സ്കൂൾ പി ടി എ ഭാരവാഹികൾ ആയ ശ്രീ വി എ പ്രശാന്ത് എം ജെ ഫിലിപ്പോസ് സ്കൂൾ പ്രഥമ അധ്യാപിക ശ്രീദേവി ടീച്ചർ മറ്റ് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് അവാർഡ് സ്വീകരിച്ചു. കുടിയേറ്റത്തിന്റെയും അതിജീവനത്തിന്റെയും ദുരിതം നിറഞ്ഞ പാതയിലൂടെ ഇന്ന് അംഗീകാര നിറവിൽ ഗവൺമെൻറ് എൽ പി എസ് തേർഡ് ക്യാമ്പ്.പട്ടം കോളനിയിലെ ഈ കുടിയേറ്റ വിദ്യാലയം അനേകം മനുഷ്യരുടെ സഹനത്തിന്റെയും കഠിനാധ്വാനത്തിന്റെ കണ്ണീരും വിയർപ്പും വീണ വഴിത്താരകൾ പിന്നിട്ട് ഇന്ന് വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുന്നു.അക്കാദമികവും ഭൗതികവുമായ മികവിലൂടെ സ്കൂൾ അക്കാദമി അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.അക്കാദമിക മികവിന് ഒപ്പം നേതൃത്വപാടവം സർഗ്ഗാത്മകത ഇവ വളർത്തുന്ന രീതിയിലുള്ള വിദ്യാലയ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, ലൈബ്രറി, റീഡിങ് കോർണർ, കലാ രംഗത്തെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന സമന്യയ പരിപാടി, മികവാർന്ന വിലയിരുത്തൽ പ്രവർത്തനങ്ങൾ ഇവയെല്ലാം ഈ വിദ്യാലയത്തിന് മികച്ച അംഗീകാരം നേടുവാൻ സഹായകമായി.
![](/images/thumb/4/49/30509-joy_alukkas.jpg/262px-30509-joy_alukkas.jpg)