ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം | |
---|---|
വിലാസം | |
ചാലിയം ചാലിയം പി.ഒ, , കോഴിക്കോട് 673301 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 20 - 11 - 1948 |
വിവരങ്ങൾ | |
ഫോൺ | 04952470231 |
ഇമെയിൽ | uhhschaliyam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17078 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | [[കോഴിക്കോട്/എഇഒ ഫറോക്ക്
| ഫറോക്ക് ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹിസാമുദ്ധീൻ.എം.വി |
പ്രധാന അദ്ധ്യാപകൻ | ഒ. ജയശ്രീ |
അവസാനം തിരുത്തിയത് | |
04-03-2022 | Sreejithkoiloth |
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1948 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്
ചരിത്രം
1925 ൽ മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു .1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുൽ മനാർ ആയി നിലനിർത്തുകയും സെക്കണ്ടറി വിഭാഗത്തെ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു. 2002 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ ,ഇംഗ്ലീഷ് മീഡിയം സ്കൂളും ,മസ്ജുദുൽ മുജാഹിദ്ദീൻ എന്ന പള്ളിയും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തൻമിയത്തുൽ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി കെ.മുഹമ്മദ് അബ്ദുറഹിമാനും, പ്രസിഡണ്ടായി ടി.പി.അബ്ദുള്ളകോയ മദനിയും, മാനേജറായി .കെ.എം. അബ്ദുറഹിമാൻ ഹാജിയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഹനീഫ , പരമേശ്വരയ്യർ , എ.കെ.ഇമ്പിച്ചി ബാവ , ധർമ്മരാജൻ , ഉണ്ണീരി.ടി , ബാലക്യഷ്ണമൂസദ്‍ , എ.അബ്ദുറഹിമാൻ , ടി.കെ.രാമപണിക്കർ , എം.സൗദാമിനി , എ.മുഹമ്മദ് കോയ , ടി.ബാലക്യഷ്ണൻ , എം.ടി.ശശികുമാർ , സി.സേതുമാധവൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ.ടി.മുഹമ്മദ് ബഷീർ - എം.പി (മുൻ വിദ്യാഭ്യാസ മന്ത്രി)
- പുരുഷൻ കടലുണ്ടി - കേരള സാഹിത്യ അകാദമി സെക്രട്ടറി
- അപ്പുക്കുട്ടൻ വള്ളിക്കുന്ന് - മുൻ ഇടതുപക്ഷ സ്റ്റേറ്റ് അംഗം
- ബിജുആനന്ദ് - മുൻ കേരള സ്റ്റേറ്റ് ഫുട്ബോൾ ടീമംഗം
- സുധീർ കടലുണ്ടി - തബലയിൽ ഗിന്നസ്സിൽ സ്ഥാനം പിടിച്ച കലാകാരൻ
- ആയിശ ടീച്ചർ - മുൻ പി.എസ്സ്.സി മെമ്പർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.15492,75.81031|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17078
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ