പി.ടി. എം. വൈ.എച്.എസ്.എടപ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.ടി. എം. വൈ.എച്.എസ്.എടപ്പലം | |
---|---|
വിലാസം | |
എടപ്പലം എടപ്പലം , എടപ്പലം പി.ഒ. , 679308 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 07 - 1995 |
വിവരങ്ങൾ | |
ഫോൺ | 0466 2315720 |
ഇമെയിൽ | ptmyhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20014 (സമേതം) |
എച്ച് എസ് എസ് കോഡ് | 09038 |
യുഡൈസ് കോഡ് | 32061100511 |
വിക്കിഡാറ്റ | Q64690209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 932 |
പെൺകുട്ടികൾ | 881 |
ആകെ വിദ്യാർത്ഥികൾ | 2807 |
അദ്ധ്യാപകർ | 104 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 432 |
പെൺകുട്ടികൾ | 562 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് അഷറഫ് പി പി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ചങ്ങണക്കാട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | നാരായണദാസ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര |
അവസാനം തിരുത്തിയത് | |
12-02-2022 | RAJEEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലത്ത് സ്ഥിതി ചെയ്യുന്നത് ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.വൈ.എച്ച് .എസ് .എസ് എടപ്പലം.
ചരിത്രം
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.കൃഷ്ണകുമാർ ആയിരുന്നു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്.
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ക്ലിക്ക് ചെയ്യുക
ചുമർപത്രം
അക്കാദമികവും അനക്കാദമികവുമായ പരിപാടികളെയും പദ്ധതികളെയും കുറിച്ച് ഓരോ വിദ്യാർത്ഥിയും അറിയേണ്ടതുണ്ട്. പത്രവായനക്ക് സമാന്തരമായിത്തന്നെയാണ് ചുമർ പത്രങ്ങളേയും നിർവചിക്കേണ്ടതെന്നു തോന്നുന്നു.അനുദിന വാർത്തകളും വാരാന്ത്യ വാർത്തകളും ഇതിലുൾപ്പെടുത്താം. വാർത്തകളുടെ കൃത്യതക്കും മിഴിവിനുമായി ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ചുമർപത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നത് വായനാകൗതുകങ്ങളുടെ ഒരു പുതുലോകം തന്നെയായിരിക്കും.
കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ വാർത്തകളിലൂടെ
വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളെ സ്വീകരിച്ച് മുന്നേറുന്ന ഏതൊരു വിദ്യാലയത്തിനും വാർത്താമാധ്യമങ്ങൾ നൽകുന്ന പ്രോൽസാഹനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വളരെ മൂല്യവത്താണ്. വിദ്യാലയത്തിനകത്തും പുറത്തുമായി നടത്തുന്ന അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളെ പൊതു സമൂഹത്തിൻ്റെ മുന്നിലെത്തിക്കുമ്പോൾ ആ നാടും വിദ്യാലയവും തമ്മിലുള്ള ആത്മബന്ധം കൂടുതൽ കരുത്തുറ്റതാകുന്നു.പൊതുസമൂഹത്തിൻ്റെ പിന്തുണ കൂടി ലഭിക്കുമ്പോൾ മാത്രമാണ് അധ്യാപകനും വിദ്യാർത്ഥിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ ക്രിയാത്മകമാകാൻ കഴിയുന്നത്. അതു കൊണ്ടു തന്നെ വിദ്യാലയ മികവുകൾ വാർത്താ മാധ്യമങ്ങളിലെത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്.
പഠന മികവുകൾ,കലാ /കായിക മേഖലകളിൽ നേടുന്ന ഉന്നതതല വിജയങ്ങൾ, ഹരിത വിദ്യാലയം, സീഡ്, പഠന വീടുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുകയും, മാതൃകാപരമായ ജീവിത വിജയങ്ങൾ നേടുകയും ചെയ്ത പൂർവ വിദ്യാർത്ഥികളെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള വാർത്തകളും പ്രചരണങ്ങളും വിദ്യാലയവുമായി ബന്ധപ്പെട്ട ഓരോരുത്തരുടേയും ആത്മവിശ്വാസവും ക്രിയാത്മകതയും വർദ്ധിപ്പിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.
കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‌മന്റ്
എയിഡഡ് വിദ്യാലയങ്ങളുടെ നെടുംതൂൺ എന്നത് മികവുറ്റ മാനേജ്മെൻ്റ് തന്നെയാണ്.പഠന പ്രവർത്തനങ്ങൾക്കനുകൂലമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുകയും വിദ്യാലയാന്തരീക്ഷത്തിനൊത്ത് സഹയാത്ര നടത്തുകയും ചെയ്യുമ്പോഴാണ് ആ വിദ്യാലയം വളരുന്നത്.
അടച്ചുറപ്പുള്ള ഓഫീസും, ക്ലാസ്മുറികളും, ഹൈടെക് പഠനസാമഗ്രികളും, സ്റ്റാഫ് റൂമും,വൃത്തിയുള്ള ശുചിമുറികളും, മികവുറ്റ ലാബ് - ലൈബ്രറി സംവിധാനങ്ങളും, സുരക്ഷിതമായ യാത്രാ സംവിധാനങ്ങളുമൊരുക്കിത്തരുന്നതിൽ എക്കാലവും ജാഗ്രത പുലർത്തുന്ന ഒരു മാനേജ്മെൻ്റ് തന്നെയാണ് നമ്മുടെ വിദ്യാലയത്തിനുള്ളത് .
കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
അകത്തളം
- സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- വിരമിച്ച അദ്ധ്യാപകർ
- വിരമിച്ച അനദ്ധ്യാപകർ
- പി.ടി.എ
- സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ തുറക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ഒരു ആകാശകാഴ്‌ച്ച
വഴികാട്ടി
{{#multimaps:10.892241, 76.158360|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പട്ടാമ്പി - വിളയൂർ - എടപ്പലം
- വളാഞ്ചേരി - നടുവട്ടം - എടപ്പലം
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20014
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ