ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി. എം. എച്.യു.പി.എസ്. മഞ്ഞപ്ര | |
---|---|
വിലാസം | |
മഞ്ഞപ്ര മഞ്ഞപ്ര പി.ഒ. , 678685 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | tmhupsmanjapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21274 (സമേതം) |
യുഡൈസ് കോഡ് | 32060201007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 43 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെയ്സൺ. എം. ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
07-02-2022 | 21274 |
ചരിത്രം
ആമുഖം
നൂറ്റിയിരുപത്തിരണ്ട് വർഷത്തെ സുദീർഘമായ പാരമ്പര്യമുളള ഹിന്ദു മിഡിൽ സ്ക്കൂൽ ( ടി. എം. എച്ച്. യു. പി. എസ് ) ആയതിനു പിന്നിലെ ചരിത്രം........ ഗതകാലസ്മരണകളും നാളെയുടെ സ്വപ്നങ്ങളും ഇന്നി൯െറ യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയ ........ പ്രകൃതി അതീവസുന്ദരിയായി അണിയിച്ചൊരുക്കിയ ......... ഒരു പാടൊരുപാട് മഹനീയ വ്യക്തികളെ വാർത്തെടുത്ത .........ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രത്തിലേക്ക് നമുക്ക് ഊർന്നിറങ്ങാം........... കൂടുതൽ/ടി എം എച്ച് യൂ പി സ്ക്കൂൾ
ഒരു നൂററാണ്ടുകാലത്തെ വിശിഷ്ടസേവനത്താൽ വിഖ്യാതി നേടിയ ഈ വിദ്യാലയം ഈ നാടിൻെറ അഭിമാനമാണ്. ഭരണകർത്താക്കൽ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, വിദ്യാഭ്യാസപ്രവർത്തകർ, കലാകാരന്മാർ, വ്യവസായപ്രമുഖർ എന്നിങ്ങനെ ജീവിതത്തിൻെറ വിവിധമേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൽക്ക് വിദ്യാദാനം നിർവ്വഹിച്ച മഹത്തായ പാര൩ര്യം ഈ വിദ്യാലയത്തിനുണ്ട്. ഒരു നൂററാണ്ടിനുമു൯പ് ഈ വിദ്യാലയത്തിൻെറ ആവിർഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഒരു വലിയ പരിവർത്തനത്തിന് നാന്ദികുറിച്ചു. സംസ്കൃതഭാഷയും നമ്മുടെ പ്രാചീനശാസ്തൃങ്ങളും അഭ്യസിക്കുന്നതിന് ഉതകുന്ന ഗുരുകുലങ്ങളും ആശാൻ കളരികളുമാണ് അന്ന് വിദ്യാഭ്യാസത്തിനുണ്ടായിരുന്നത്.ആ പരമ്പരാഗത സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി ആംഗലഭാഷയും ആധുനിക ശാസ്തൃവിജ്‍ഞാനവും അഭ്യസിക്കുന്ന നൂതന വിദ്യാഭ്യാസത്തിന് അത് തുടക്കം കുറിച്ചു. മഞ്ഞപ്ര വലിയ മഠത്തിലെ മണിയൻ വാദ്ധ്യാരാണ് 1900-മാണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അദ്ദേഹം നിർമ്മിച്ച ആ കെട്ടിടം തന്നെയാണ് മാററങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്ക്കുന്നത്. എന്നാൽ വിദ്യാലയത്തിൻെറ പ്രവർത്തനരീതിയിൽ നിയമാനുസൃതമായ മാററം സംഭവിച്ചുകൊണ്ടിരുന്നു.ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ : ഓമന ജോസഫ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ജേക്കബ്
സാറാമ്മ ടീച്ചർ
ഏലിയാസ് പി വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.77903,76.50239| width=800px | zoom=18 }}